സത്ഗമയ നവരാത്രി ആഘോഷവും വിദ്യാരംഭവും ഒക്ടോബർ 13-ന്

ഡബ്ലിൻ: അയർലണ്ടിലെ ആദ്യ ഹിന്ദുമലയാളി കൂട്ടായ്മയായ സത്ഗമയ സത്സംഘിന്റെ നേതൃതത്തിൽ നവരാത്രി ആഘോഷവും വിദ്യാരംഭവും, വിജയദശമി ദിനമായ ഒക്ടോബർ 13 ഞായറാഴ്ച്ച നടത്തപ്പെടും. 

ഡബ്ലിൻ ലൂക്കനിലുള്ള Sarsfield, GAA ഹാളിൽ വച്ച് രാവിലെ 10 മണിക്ക്   ബ്രഹ്മശ്രീ ഇടശ്ശേരി രാമൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നവരാത്രി പൂജകളും, ലളിതാസഹസ്രനാമാർച്ചനയും, എഴുത്തിനിരുത്തൽ ചടങ്ങും ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് ഭക്തിഗാനസുധയും പ്രസാദവിതരണവും ഉണ്ടായിരിക്കും.

കുട്ടികൾക്ക് ആദ്യക്ഷരം കുറിയിക്കാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെട്ട് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്:

0892510985, 0877818318, 0872748641

0894152187, 0876411374, 0873226832

Share this news

Leave a Reply

%d bloggers like this: