ഡബ്ലിനിൽ കത്തിക്കുത്ത്; കൗമാരക്കാരൻ അറസ്റ്റിൽ

ഡബ്ലിനില്‍ ചെറുപ്പക്കാരനെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കൗമാരക്കാരന്‍ അറസ്റ്റില്‍. ബുധനാഴ്ച രാത്രി 9 മണിയോടെയാണ് Ballymount-ല്‍ വച്ച് 20-ലേറെ പ്രായമുള്ള ചെറുപ്പക്കാരന് കുത്തേറ്റത്. ഇയാളെ നിലവില്‍ Tallaght University Hospital-ല്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവസ്ഥലത്ത് നിന്നുമാണ് പ്രതിയെന്ന് സംശയിക്കുന്ന കൗമാക്കാരനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കുത്താന്‍ ഉപയോഗിച്ച ആയുധവും ഗാര്‍ഡ കണ്ടെടുത്തിട്ടുണ്ട്. അന്വേഷണം തുടരുകയാണ്.

Share this news

Leave a Reply

%d bloggers like this: