ഡബ്ലിനിലെ അപ്പാര്‍ട്ട്‌മെന്റില്‍ സ്ത്രീയെ ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ ഏഴ് പുരുഷന്മാരും ഒരു കൗമാരക്കാരനും അറസ്റ്റില്‍. വ്യാഴാഴ്ച വൈകിട്ടാണ് Bolton Street-ലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ സ്ത്രീയെ തടഞ്ഞുവയ്ക്കുകയും, മര്‍ദ്ദിക്കുകയും ചെയ്തത്. അറസ്റ്റിലായവരില്‍ 20 മുതല്‍ 50 വരെ പ്രായക്കാരും, ഒരു കൗമാരക്കാരനുമുണ്ട്.
പ്രദേശത്ത് മയക്കുമരുന്ന് പരിശോധന നടത്തുന്നതിനിടെയാണ് ശരീരത്തില്‍ പൊള്ളലേറ്റ നിലയിലും, എല്ലുകള്‍ ഒടിഞ്ഞ നിലയിലും സ്ത്രീയെ ഗാര്‍ഡ കണ്ടെത്തുന്നത്. പരിക്കേറ്റ സ്ത്രീ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.