കോര്‍ക്ക്, വാട്ടര്‍ഫോര്‍ഡ് കൗണ്ടികളില്‍ ഓറഞ്ച് റെയിന്‍ വാണിങ് നല്‍കി കാലാവസ്ഥാ വകുപ്പ്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ അര്‍ദ്ധരാത്രി 12 വരെയാണ് വാണിങ്. ഞായറാഴ്ച ഈ കൗണ്ടികളില്‍ ശക്തമായ മഴ കാരണം വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും, ഡ്രൈവിങ് ദുഷ്‌കരമാകുമെന്നും അധികൃതര്‍ പറഞ്ഞു.
ഓറഞ്ച് റെയിന്‍ വാണിങ്ങിന് പുറമെ രണ്ടിടത്തും ഞായറാഴ്ച അര്‍ദ്ധരാത്രി 12 മുതല്‍ തിങ്കളാഴ്ച അര്‍ദ്ധരാത്രി 12 വരെ യെല്ലോ വിന്‍ഡ്, റെയിന്‍ വാണിങ്ങുകളും നിലവില്‍ വരും. Carlow, Kilkenny, Wexford, Wicklow, Kerry എന്നിവിടങ്ങളിലും ഞായറാഴ്ച അര്‍ദ്ധരാത്രി 12 മുതല്‍ തിങ്കളാഴ്ച അര്‍ദ്ധരാത്രി 12 വരെ യെല്ലോ വിന്‍ഡ്, റെയിന്‍ വാണിങ്ങുകള്‍ നല്‍കിയിട്ടുണ്ട്.
ശക്തമായ കാറ്റിനൊപ്പം പലപ്പോഴും കരുത്താര്‍ജ്ജിക്കുന്ന മഴ, ഇവിടങ്ങളില്‍ പ്രാദേശികമായ പ്രളയത്തിന് കാരണമാകും. റോഡിലെ കാഴ്ച കുറയുമെന്നതിനാല്‍ ഡ്രൈവര്‍മാര്‍ അതീവജാഗ്രത പാലിക്കണം.