നോർത്തേൺ അയർലണ്ടിലെ ആൻട്രിമിൽ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച മലയാളി അറസ്റ്റിൽ. ഓക്ട്രീ ഡ്രൈവിൽ താമസിക്കുന്ന ജോസ്മാൻ ശശി പുഴക്കേപ്പറമ്പിലാണ് (29) അറസ്റ്റിലായത്. ഇയാൾക്കെതിരെ കൊലപാതകശ്രമത്തിനും ഗാർഹിക പീഡനത്തിനും പൊലീസ് കേസെടുത്തു.
കഴിഞ്ഞ മാസം 26-ന് രാത്രി 10 മണിയോടെയാണ് ഇവർ താമസിച്ചിരുന്ന വീടിന് ജോസ്മാൻ തീയിട്ടത്. വീട്ടിൽ ഉണ്ടായിരുന്ന ഭാര്യയ്ക്ക് ശരീരത്തിൽ 25 ശതമാനം പൊള്ളലേറ്റു.
അതേസമയം സംഭവത്തിൽ ഭർത്താവിനെതിരെ യുവതി പരാതി നൽകിയിട്ടില്ല. ജോസ്മാന്റെ ജാമ്യാപേക്ഷ തള്ളിയ കോടതി, ഒക്ടോബർ 22-ന് വിചാരണ തുടരും.