അയര്‍ലണ്ടിന്റെ 2025 ബജറ്റ് അവതരണം ധനകാര്യ വകുപ്പ് മന്ത്രി ജാക്ക് ചേംബേഴ്സ്, പൊതുധനവിനിയോഗ വകുപ്പ് മന്ത്രി പാസ്കല്‍ ഡോണഹോ എന്നിവര്‍ ചേര്‍ന്ന് ഇന്നലെ നടത്തിയിരിക്കുകയാണ്. ഇതാ ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ ഇവിടെ ഉപസംഹരിക്കുന്നു:
സോഷ്യല്‍ വെല്‍ഫെയര്‍
ആകെ 2 ബില്യണ്‍ യൂറോയുടെ സോഷ്യല്‍ വെല്‍ഫെയര്‍ പാക്കേജ് ആണ് 2025 ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണ് സോഷ്യല്‍ വെല്‍ഫെയര്‍ ഇനത്തില്‍ വകയിരുത്തിയിരിക്കുന്നതെന്നും പറയപ്പെടുന്നു. 2025 ബജറ്റിലെ പ്രധാന സെഷ്യല്‍ വെല്‍ഫെയര്‍ ഫണ്ട് വിനിയോഗം ഇപ്രകാരമാണ്:
- ഒക്ടോബര്‍ മാസത്തില്‍ സോഷ്യല്‍ വെല്‍ഫെയര്‍ ധനസഹായം ലഭിക്കുന്ന ഏതാനും പേര്‍ക്ക് ഡബിള്‍ പേയ്മെന്റ് ലഭിക്കും.
- വീക്ക്ലി സോഷ്യല്‍ പ്രൊട്ടക്ഷന്‍ പേയ്മെന്റ് ലഭിക്കുന്നവര്‍ക്ക് 12 യൂറോ വര്‍ദ്ധന.
- കെയറേഴ്സ് അലവന്‍സ് ഒരാള്‍ക്ക് 625 യൂറോ ആയും, കപ്പിളിന് 1,250 യൂറോ ആയും വര്‍ദ്ധിപ്പിക്കും.
- Domiciliary care allowance 20 യൂറോയും, carer’s support grant 150 യൂറോയും വര്‍ദ്ധിപ്പിക്കും (ഇതോടെ ഈ ഗ്രാന്റ് 2,000 യൂറോ ആയി ഉയരും).
ജീവിതച്ചെലവ്
രാജ്യത്ത് വര്‍ദ്ധിച്ച ജീവിതച്ചെലവ് നിയന്ത്രിക്കാന്‍ 2.2 ബില്യണ്‍ യൂറോയുടെ പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് പ്രധാനമായും വിനിയോഗിക്കുക താഴെ പറയും പ്രകാരമാണ്:
- രാജ്യത്തെ എല്ലാ വീട്ടുകാര്‍ക്കും 250 യൂറോയുടെ എനര്‍ജി ക്രെഡിറ്റ്. ഇത് പകുതി വീതം രണ്ട് തവണയായി ഒന്ന് 2024 അവസാനവും, അടുത്തത് 2025-ലും വിതരണം ചെയ്യും.
- ഗ്യാസ്, വൈദ്യുതി എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന കുറഞ്ഞ VAT ആയ 9%, 2025 ഏപ്രില്‍ 30 വരെ നീട്ടും.
- നിലവില്‍ fuel allowance ലഭിക്കുന്നവര്‍ക്ക് നവംബറില്‍ 300 യൂറോ കൂടി ഈ ഇനത്തില്‍ ലഭിക്കും.
- നിലവില്‍ living alone allowance ലഭിക്കുന്നവര്‍ക്ക് 200 യൂറോ കൂടി അധികമായി ലഭിക്കും.
സിഗരറ്റ്, വേപ്പര്‍, ആല്‍ക്കഹോള്‍
വേപ്പറുകള്‍, ഇ-സിഗരറ്റുകള്‍ എന്നിവയ്ക്ക് അടുത്ത വര്‍ഷം പകുതിയോടെ പുതിയ എക്സൈസ് ഡ്യൂട്ടി ഏര്‍പ്പെടുത്തും.
- 20 സിഗരറ്റുകള്‍ അടങ്ങിയ പാക്കറ്റിന്റെ എക്സൈസ് ഡ്യൂട്ടി 1 യൂറോ കൂടി വര്‍ദ്ധിക്കും. ഇതോടെ പാക്കറ്റിന് ശരാശരി 18.05 യൂറോ ആകും.
- മറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് pro-rata വര്‍ദ്ധന
- ഇ-സിഗരറ്റുകള്‍ക്കുള്ള ഡൊമസ്റ്റിക് ടാക്സ് എല്ലാ ഇ-ലിക്വിഡുകള്‍ക്കും ബാധകമാക്കും. ഒരു മില്ലി ഇ-ലിക്വിഡിന് 50 സെന്റ് ആണ് ടാക്സ്.
- സാധാരണ ഡിസ്പോസബിള്‍ വേപ്പറില് 2 മില്ലി ഇ-ലിക്വിഡ് ആണുള്ളത്. പുതുക്കിയ ടാക്സ് നിലവില്‍ വരുന്നതോടെ അതിന് വില VAT അടക്കം 9.23 യൂറോ ആയി ഉയരും.
- മദ്യത്തിന് ടാക്സ് ഉയരില്ല.
ഭവന, വാടക മേഖലകള്‍
- വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് നല്കുന്ന rent tax credit 750 യൂറോയില്‍ നിന്നും 1,000 യൂറോ ആക്കി ഉയര്‍ത്തും. ഒരുമിച്ച് അപേക്ഷിക്കുന്ന കപ്പിള്‍ ആണെങ്കില്‍ 2,000 യൂറോയും ലഭിക്കും.
- Land Development Agency-ക്ക് 1.25 ബില്യണ്‍ യൂറോ കൂടി അധികസഹായം. ഇതോടെ LDA-ക്ക് ലഭിക്കുന്ന ആകെ ഫണ്ട് 6.25 ബില്യണ്‍ യൂറോ ആകും.
- Help to Buy scheme 2029 അവസാനം വരെ നീട്ടും.
- 1.5 മില്യണ്‍ യൂറോയിലധികം വിലവരുന്ന പ്രോപ്പര്‍ട്ടികള്‍ക്ക് 6% സ്റ്റാംപ് ഡ്യൂട്ടി.
- 1 മില്യണ്‍ വരെ വിലവരുന്ന വീടുകള്‍ക്ക് നിലവിലെ സ്റ്റാംപ് ഡ്യൂട്ടിയായ 1% തുടരും. 1 മില്യണില്‍ കൂടുതലായാല്‍ 2% സ്റ്റാംപ് ഡ്യൂട്ടി.
- വാടക വീട്ടുടമകള്‍ക്കുള്ള pre-letting expenses 2027 അവസാനം വരെ നീട്ടി. വാടകനേഖലയില് കൂടുതല്‍ വീടുകള്‍ ലഭ്യമാക്കാന്‍ ഇത് സഹായിക്കുമെന്ന് പ്രതീക്ഷ.
- Vacant homes tax നിലവില്‍ പ്രസ്തുത കെട്ടിടത്തിന്റെ base Local Property Tax റേറ്റിന്റെ അഞ്ച് മുതല്‍ ഏഴ് വരെ ഇരട്ടിയായി ഉയര്‍ത്തി.
കുട്ടികളുടെ ക്ഷേമം
- നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ചൈല്‍ഡ് ബെനഫിറ്റ് ഡബിള്‍ പേയ്മെന്റുകള്‍.
- Foster care allowance-ല്‍ ഡബിള്‍ പേയ്മെന്റ്.
- working family payment ലഭിക്കുന്നവര്‍ക്ക് 400 യൂറോ ലംപ്സം പേയ്മെന്റ്.
- qualified child increase payments ലഭിക്കുന്ന ഓരോ കുട്ടിക്കും 100 യൂറോ ലംപ്സം പേയ്മെന്റ്.
- National childcare scheme ഫണ്ടിങ്ങില്‍ 44% വര്‍ദ്ധന. ഇതോടെ ഫുള്‍ ടൈം ചൈല്‍ഡ് കെയര്‍ കോസ്റ്റില്‍ 1,100 യൂറോ കുറയും.
- ജനുവരി 1-ന് ശേഷം ജനിച്ച നവജാതശിശുക്കള്‍ക്ക് 420 യൂറോയുടെ പുതിയ ‘baby boost’ ഒറ്റത്തവണത്തെ പേയ്മെന്റ്.
- സൗജന്യ ഗതാഗത പദ്ധതിയില്‍ അഞ്ച് മുതല്‍ എട്ട് വരെ പ്രായക്കാരായ കുട്ടികളെ കൂടി ഉള്‍പ്പെടുത്തും.
വിദ്യാഭ്യാസം
- സൗജന്യ സ്കൂള്‍ ബുക്സ് പദ്ധതിയില്‍ ട്രാന്സിഷന്, സീനിയര്‍ സൈക്കിള്‍ കുട്ടികളെയും ഉള്‍പ്പെടുത്തും.
- സ്കൂള്‍ ട്രാന്‍സ്പോര്‍ട്ട് ഫീസ് കുറയ്ക്കല്‍, സ്റ്റേറ്റ് എക്സാം ഫീസ് ഒഴിവാക്കല്‍ എന്നിവയ്ക്കുള്ള ഫണ്ടിങ് തുടരും.
- Student contribution fee-യില്‍ 1,000 യൂറോ കുറവ് നല്‍കുന്നത് തുടരും.
- ഹയര്‍ എജ്യുക്കേഷനിലെ അപ്രന്റിസുമാരുടെ കോണ്ട്രിബ്യൂഷന് ഫീസില്‍ ഒറ്റത്തവണ 33% കുറവ് വരുത്തും.
ഇന്‍കം ടാക്സ്
- 25,000 യൂറോ മുതല്‍ 70,000 യൂറോ വരെ വരുമാനമുള്ളവരുടെ Universal Social Charge (USC), 4 ശതമാനത്തില്‍ നിന്നും 3% ആക്കി കുറയ്ക്കും. ഇത് തുടര്‍ച്ചയായി രണ്ടാം തവണയാണ് USC-യില്‍ കുറവ് വരുത്തുന്നത്.
- രാജ്യത്തെ മിനിമം ശമ്പളം 80 സെന്റ് വര്‍ദ്ധിപ്പിച്ച് മണിക്കൂറിന് 13.50 യൂറോ ആക്കും. വര്‍ദ്ധന 2025 ജനുവരി 1 മുതല്‍.
- പ്രധാന ടാക്സ് ക്രെഡിറ്റുകളായ Personal, Employee, Earned Income ക്രെഡിറ്റുകള്‍ 125 യൂറോ വര്‍ദ്ധിപ്പിക്കും.
- Standard Rate Cut Off Point 2,000 യൂറോ വര്‍ദ്ധിപ്പിച്ച് 44,000 യൂറോ ആക്കും. വിവാഹിതര്‍, സിവില്‍ പാര്‍ട്ട്ണര്‍മാര്‍ എന്നിവര്‍ക്കും ആനുപാതികമായ വര്‍ദ്ധന ഉണ്ടാകും.
- എല്ലാ വിഭാഗക്കാര്‍ക്കുമുള്ള inheritance tax വര്‍ദ്ധിക്കും. ഗ്രൂപ്പ് A-യുടേത് 335,000-ല്‍ നിന്നും 400,000 യൂറോ ആയും, ഗ്രൂപ്പ് B-യുടേത് 40,000 യൂറോ വരെയും, ഗ്രൂപ്പ് C-യുടേത് 20,000 യൂറോ വരെയും വര്‍ദ്ധിക്കും.
കെയറര്‍മാര്‍
- Home carer tax credit, single person child carer credit എന്നിവയില്‍ 150 യൂറോയുടെ വര്‍ദ്ധന
- Incapacitated child tax credit-ല്‍ 300 യൂറോ വര്‍ദ്ധന
- Dependent relative tax credit-ല്‍ 60 യൂറോ വര്‍ദ്ധന
- Blind tax credit-ല്‍ 300 യൂറോ വര്‍ദ്ധന
പരിസ്ഥിതി
- പെട്രോള്‍, ഡീസല്‍ എന്നിവയ്ക്കുള്ള കാര്‍ബണ്‍ ടാക്സില്‍ 7.50 യൂറോ വര്‍ദ്ധന. ഇതോടെ ടാക്സ് (പുറത്തുവിടുന്ന ഒരു ടണ്ന് കാര്‍ബണ്‍ ഡയോക്സൈഡിന്) 56 യൂറോയില്‍ നിന്നും 63.50 യൂറോ ആയി ഉയരും. വര്‍ദ്ധന ഒക്ടോബര്‍ 9 മുതല്‍.
- പെട്രോള്‍ ലിറ്ററിന് 2.1 സെന്റും, ഡീസലിന് 2.5 സെന്റും കാര്‍ബണ്‍ ടാക്സ് കാരണം വര്‍ദ്ധനയുണ്ടാകും ( വാറ്റ് അടക്കം)
- ഹോം ഹീറ്റിങ് അടക്കമുള്ളവയ്ക്കുള്ള കാര്‍ബണ്‍ ടാക്സ് ഏര്‍പ്പെടുത്തല്‍ 2025 മെയ് മുതല്‍.
ആരോഗ്യം
- രാജ്യത്തെ വിവിധ ആശുപത്രികള്‍, കമ്മ്യൂണിറ്റി സര്‍വീസുകള്‍ എന്നിവിടങ്ങളിലായി പുതുതായി 495 ബെഡ്ഡുകള്‍
- സൗജന്യ IVF, Hormone Replacement Therapy എന്നിവയ്ക്കുള്ള സൗകര്യം വര്‍ദ്ധിപ്പിക്കും
- ആരോഗ്യമേഖലയിൽ കൂടുതല്‍ ജീവനക്കാരെ നിയമിക്കും.
നീതി, പ്രതിരോധം
നീതിന്യായമേഖലയ്ക്ക് 3.9 ബില്യണ്‍ യൂറോയുടെ പാക്കേജ് പ്രഖ്യാപിച്ചു.
- Irish Prison Service-ലേയ്ക്ക് പുതുതായി 350 ജീവനക്കാരെ കൂടി നിയമിക്കും.
- ഗാര്‍ഡയിലേയ്ക്ക് 1,000 പേരെ കൂടി നിയമിക്കും. ഗാര്‍ഡ സിവിലിയന്‍ സ്റ്റാഫിലേയ്ക്ക് പുതുതായി 150 പേരെ വരെ നിയമിക്കും.
- പുതുതായി 400 അംഗങ്ങളെക്കൂടി നിയമിക്കാന്‍ പ്രതിരോധ സേനയ്ക്ക് 1.35 ബില്യണ്‍ യൂറോ ഫണ്ടിങ് നല്കി.