നഴ്സിങ് ആന്‍ഡ് മിഡ്വൈഫറി ബോര്‍ഡ് ഓഫ് അയര്‍ലണ്ട് (എന്‍എംബിഐ) ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച് മലയാളിയായ സോമി തോമസ്. തെരഞ്ഞെടുപ്പില്‍ നഴ്സുമാരുടെ സംഘടനയായ ഐഎന്‍എംഒയുടെ ടിക്കറ്റില്‍ ജനറല്‍ നഴ്സിങ് സീറ്റിലേയ്ക്കായിരുന്നു സോമി മത്സരിച്ചത്. സെപ്റ്റംബര്‍ 23-ന് ആരംഭിച്ച വോട്ടെടുപ്പിന് ഇന്നലെ ഉച്ചയോടെയാണ് അവസാനമായതോടെ സോമി മികച്ച ഭൂരിപക്ഷത്തില്‍ വിജയം ഉറപ്പിക്കുകയായിരുന്നു.

നിലവില്‍ മൈഗ്രന്റ് നഴ്സസ് അയര്‍ലണ്ട് (MNI) ദേശീയ ട്രഷറര്‍ സ്ഥാനവും വഹിക്കുന്ന സോമി, കാലങ്ങളായി രാജ്യത്തെ, പ്രത്യേകിച്ചും പ്രവാസികളായ നഴ്സുമാരുടെ ക്ഷേമത്തിനായി അഹോരാത്രം പ്രയത്നിക്കുന്ന വ്യക്തിയാണ്. ഈയിടെ നഴ്സിങ് തട്ടിപ്പിനിരയായി അയര്‍ലണ്ടിലേയ്ക്ക് അഞ്ച് വര്‍ഷ ബാന്‍ ലഭിച്ച നൂറുകണക്കിന് നഴ്സുമാരുടെ പ്രശ്നത്തില്‍ സംഘടാനപരമായി ഇടപെടുകയും, സര്‍ക്കാരിനെ കൊണ്ട് ബാന്‍ പിന്വലിപ്പിക്കുന്നതില് വിജയിക്കുകയും ചെയ്തിട്ടുണ്ട് സോമിയും സംഘവും.