നോര്‍ത്ത് കോര്‍ക്കില്‍ 60-ഓളം ഗാര്‍ഡകള്‍ ചേര്‍ന്ന് നടത്തിയ വമ്പന്‍ ഓപ്പറേഷനില്‍ ഏതാനും ആയുധങ്ങള്‍ പിടിച്ചെടുക്കുകയും, മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വാറണ്ടുമായി എത്തിയ ഗാര്‍ഡ സംഘം ബുധനാഴ്ചയാണ് പ്രദേശത്ത് വ്യാപകമായ തിരച്ചില്‍ നടത്തി മൂന്ന് തോക്കുകളും, വെടിയുണ്ടകളും പിടികൂടിയത്. സംഭവത്തില്‍ രണ്ട് ചെറുപ്പക്കാരും, 60-ലേറെ പ്രായമുള്ള ഒരാളുമാണ് അറസ്റ്റിലായിരിക്കുന്നത്.
പരിശോധനയ്ക്കിടെ ഒരു റിവോള്‍വര്‍ തോക്കും പിടിച്ചെടുത്തതായി ഗാര്‍ഡ അറിയിച്ചു. ഗാര്‍ഡയുടെ സായുധ സേനയും, ഹെലികോപ്റ്ററുകളും, ഡോഗ് യൂണിറ്റും ഓപ്പറേഷന് സഹായം നല്‍കിയിരുന്നു. സംഭവത്തില്‍ അന്വേഷണം തുടരുമെന്ന് ഗാര്‍ഡ അറിയിച്ചു.