രാജ്യത്തെ പല defibrillator പാഡുകളിലും തെറ്റായ എക്‌സ്പയറി ഡേറ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി Health Products Regulatory Authority (HPRA). ഹൃദയസ്തംഭനം ഉണ്ടാകുമ്പോള്‍ ഇലക്ട്രിക് ചാര്‍ജ്ജ് നല്‍കി ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണഗതിയിലാക്കുന്നതിനുള്ള ഉപകരണമാണ് defibrillator. അയര്‍ലണ്ടിലെത്തിച്ചിട്ടുള്ള Defibtech Automated External Defibrillator (AED) പാഡുകള്‍ പലതിലും ഇത്തരത്തില്‍ തെറ്റായ എക്‌സ്പയറി ഡേറ്റുകളാണ് നല്‍കിയിട്ടുള്ളതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. Defibtech-ന്റെ നിയന്ത്രണത്തില്‍ അല്ലാതെയാണ് അനധികൃതമായി ഡേറ്റ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഇതുകാരണം ആളുകള്‍ കാലാവധി കഴിഞ്ഞ defibrillator-കള്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ട്. കാലാവധി കഴിഞ്ഞവ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാതിരിക്കുകയും ഇത് രോഗിയുടെ ജീവന്‍ തന്നെ അപകടത്തിലാക്കുകയും ചെയ്യും.
പ്രശ്‌നത്തെ തുടര്‍ന്ന് Defibtech ഉപഭോക്താക്കള്‍ക്കായി Field Safety Notice (FSN) പുറത്തിറക്കിയിട്ടുണ്ട്. പ്രശ്‌നം ബാധിച്ചിരിക്കുന്ന defibrillator-കള്‍ ഏതെല്ലാമെന്ന് മനസിലാക്കാനും, അവ മാറ്റി വാങ്ങാന്‍ എന്തെല്ലാമാണ് ചെയ്യേണ്ടതെന്നും FSN വ്യക്തമാക്കുന്നുണ്ട്.
കമ്പനി ഒട്ടിച്ച ലേബലുകള്‍ എടുത്തുമാറ്റി വ്യാജമായ ലേബലുകള്‍ തെറ്റായ എക്‌സ്പയറി ഡേറ്റോടെ ഒട്ടിച്ചതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. താഴെ പറയുന്ന മോഡലുകളിലാണ് തെറ്റായ എക്‌സ്പയറി ഡേറ്റുകളുള്ളത്:
- DDP-100 Adult Defibrillation Pads: For use with AED Models: Lifeline and Lifeline Auto (DDU-1XX Series)
- DDP-200P: Pediatric Defibrillation Pads For use with AED Models: Lifeline and Lifeline Auto (DDU-1XX Series)
- DDP-2001: Adult Defibrillation Pads For use with AED Models: Lifeline View Auto, Lifeline Pro, Lifeline ECG, Lifeline View (DDU-2XXX Series)
- DDP–2002: Pediatric Defibrillation Pads For use with AED Models: Lifeline View Auto, Lifeline Pro, Lifeline ECG, Lifeline View (DDU-2XXX Series)
ഇവ കൈവശമുള്ളവര്‍ ഉടന്‍ ലേബല്‍ പരിശോധിക്കുകയും, Defibtech-ന്റെ അയര്‍ലണ്ടിലെ പുതിയ വിതരണക്കാരായ Oxygen Care-മായി ബന്ധപ്പെടുകയും വേണമെന്ന് അധികൃതര്‍ അറിയിച്ചു. അവര്‍ സൗജന്യമായി പാഡ് റീപ്ലേസ് അല്ലെങ്കില്‍ എക്‌സ്‌ചേഞ്ച് ചെയ്യുന്നതാണ്.