ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളം ഏതാണ് എന്നറിയാമോ?   

ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി അബുദാബിയിലെ സായിദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്. വിമാനത്താവളത്തിന്റെ മികച്ച വാസ്തുവിദ്യാ രൂപകല്‍പ്പനയാണ് വിഖ്യാതമായ പ്രിക്‌സ് വേര്‍സെയില്‍സ് വേള്‍ഡ് ആര്‍കിടെക്ച്ചര്‍ ആന്‍ഡ് ഡിസൈന്‍ അവാര്‍ഡ് നേടികൊടുത്തത്.

പാരിസിലെ യുനെസ്‌കോ ആസ്ഥാനത്ത് നടന്ന ചടങ്ങിലായിരുന്നു പുരസ്‌കാര പ്രഖ്യാപനം. യുഎഇയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവുമായി അത്യാധുനിക സാങ്കേതികവിദ്യയെ  സമന്വയിപ്പിക്കുന്ന സായിദ് രാജ്യാന്തര വിമാനത്താവളത്തിന്റെ മികച്ച രൂപകൽപന ഏറെ ശ്രദ്ധേയമെന്ന് അധികൃതർ പറഞ്ഞു.
കായികവേദികള്‍, ഹോട്ടലുകള്‍, വിമാനത്താവളങ്ങള്‍, മ്യൂസിയങ്ങള്‍ തുടങ്ങിയവയുടെ മികച്ച രൂപകല്‍പ്പനകള്‍ക്ക് അംഗീകാരം നല്‍കാന്‍ യുനെസ്‌കോ ആരംഭിച്ച പ്രീ വെര്‍സൈയ്ല്‍സ് പുരസ്‌കാരമാണ് സായിദ് അന്താരാഷ്ട്ര വിമാനത്താവളം കരസ്ഥമാക്കിയത്. ശക്തമായ മത്സരത്തിനൊടുവിലാണ് സായിദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് മികവിനുള്ള അംഗീകാരം നേടിയത്.

7,42,000 ചതുരശ്ര മീറ്ററില്‍ തയാറാക്കിയിരിക്കുന്ന വിമാനത്താവളത്തില്‍ മണിക്കൂറില്‍ 11,000 യാത്രികരെയും ഒരേസമയം 79 വിമാനങ്ങളെയും ഉള്‍ക്കൊള്ളാനാവും.

2025 നകം ലോകത്തിലെ ആദ്യത്തെ ഒൻപത് ബയോമെട്രിക് ടച്ച്‌പോയിന്റുകൾക്ക് തുടക്കമിട്ടുകൊണ്ട് പ്രതിവർഷം 45 ദശലക്ഷം യാത്രക്കാരെ നിയന്ത്രിക്കാൻ സായിദ് ഇന്റർനാഷനൽ എയർപോർട്ട് ഒരുങ്ങുകയാണ്

Share this news

Leave a Reply

%d bloggers like this: