WMA വിന്റർ കപ്പ് 2024 വിജയകരമായി സമാപിച്ചു

വാട്ടർഫോർഡ് മലയാളി അസോസിയേഷൻ സംഘടിപ്പിച്ച WMA വിന്റർ കപ്പ് 2024 മികച്ച മത്സരങ്ങളും വിപുലമായ ജനപങ്കാളിത്തവും കൊണ്ട് ചരിത്രനേട്ടമായി മാറി. വമ്പൻ മത്സരങ്ങൾക്കും ആവേശകരമായ ഫുട്ബോൾ നിമിഷങ്ങൾക്കും വേദിയായ ടൂർണമെന്റ് ആസ്വാദകർക്ക് പുത്തൻ ഒരദ്ഭുതാനുഭവം സമ്മാനിച്ചു.

above 30 വിഭാഗത്തിൽ, ഐറിഷ് ടസ്കേഴ്സ് , വാട്ടർഫോർഡ് ടൈഗേഴ്സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3 എന്ന സ്‌കോറിന് പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി. നിശ്ചിത സമയത്ത് 1-1 എന്ന നിലയിൽ അവസാനിച്ച മത്സരത്തിൽ, പെനാൽറ്റി ഷൂട്ടൗട്ടിന്റെ ആവേശം ഫുട്ബോൾ പ്രേമികളെ ആകർഷിച്ചു.

Irish Tuskers (Above 30 Winners)

അണ്ടർ 30 വിഭാഗത്തിൽ, കിൽക്കെനി സിറ്റി FC ഡബ്ലിൻ യൂണൈറ്റഡ് FC-യെ 2-0 എന്ന സമഗ്ര വിജയം നേടി കിരീടം ചൂടി. കിൽക്കെനി ടീമിന്റെ മികച്ച പ്രകടനം പ്രേക്ഷകരെ ആവേശഭരിതരാക്കി. ഇരു ടീമുകളും ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

Kilkenny City FC (Under 30 Winners)

വിജയികൾക്ക് €601യും ട്രോഫിയും, റണ്ണേഴ്സ് അപ് ടീമുകൾക്ക് €401യും ട്രോഫിയും ലഭിച്ചു. വാട്ടർഫോർഡ് കൗൺസിലർ ഇമോൺ ക്വിൻലാൻ വിജയികൾക്കും റണ്ണേഴ്സ് അപ് ടീമുകൾക്കും ട്രോഫികൾ കൈമാറി.

Waterford Tigers (Above 30 Runners up)

Dublin United Academy FC (Under 30 Runners up)

ടൂർണമെന്റിന്റെ ഉദ്ഘാടന കർമ്മം ഐറിഷ് അന്തർദേശീയ ഫുട്ബോൾ താരം ഡാറിൽ മർഫി നിർവഹിച്ചു. ടീമുകളെയും ജനക്കൂട്ടത്തെയും അഭിസംബോധന ചെയ്ത് ഡാറിൽ മർഫി ഫുട്ബോളിന്റെ ആകർഷണവും ടീമുകളുടെ മികവും പ്രശംസിച്ചു.

Share this news

Leave a Reply

%d bloggers like this: