യുഎസിലെ ന്യൂ ഓർലിയൻസിൽ പുതുവത്സരാഘോഷത്തിനിടെ ട്രക്ക് ജനക്കൂട്ടത്തിനിടയിൽ ഇടിച്ചുകയറ്റി ഉണ്ടായ അപകടത്തിൽ മരണസംഖ്യ 15 ആയി ഉയർന്നു. 30 പേർക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പുതുവർഷ ദിനം പുലർച്ചെ 3.15ഓടെ, ന്യൂ ഓർലിയൻസിന്റെ പ്രസിദ്ധമായ ബോർബോൺ തെരുവും ഐബർവില്ലെ തെരുവും തമ്മിലുള്ള ജംഗ്ഷനിൽ ന്യൂ ഇയര്‍ ആഘോഷങ്ങൾ നടക്കുന്ന സമയത്ത്, അമിതവേഗതയിൽ എത്തിയ ഒരു ട്രക്ക് ജനങ്ങളുടെ ഇടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. പിന്നീട്, ട്രക്കിന്റെ ഡ്രൈവർ ഇറങ്ങി വെടിയുതിർക്കുകയും ചെയ്തു.
സംഭവം ഭീകരാക്രമണമാണെന്ന് എഫ്ബിഐ അറിയിച്ചു. അക്രമിയായ ഷംസുദ്ധീൻ ജബ്ബാറിനെ പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചു. രണ്ട് പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ ഒരു മുൻ സൈനിക ഉദ്യോഗസ്ഥനാണെന്ന് യുഎസ് പൊലീസ് അറിയ്ച്ചു. അഫ്‌ഗാനിസ്ഥാനിൽ അടക്കം നിയോഗിക്കപ്പെട്ട സൈന്യത്തിൻ്റെ ഭാഗമായി ഐടി, ഹ്യൂമൻ റിസോർസ് വിദഗ്ധനായി ജോലി ചെയ്തയാളായിരുന്നു ഷംസുദ്ധീൻ ജബ്ബാർ എന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. ആക്രമണം നടത്താനായി ഐഎസ്‌ഐഎസിന്റെ കൊടി കെട്ടിയ ട്രക്കാണ് ഇയാൾ ഉപയോഗിച്ചത്. ആക്രമണത്തിനു ശേഷം നടന്ന പരിശോധനയിൽ ട്രക്കിൽ നിന്ന് തോക്കുകളും, ബോംബുകളും കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു.