ഗാസയിൽ 23 വയസ്സുള്ള ഐറിഷ് പൗരൻ മരിച്ചു

ഗാസയിൽ 23 വയസ്സുള്ള ഐറിഷ് പൗരൻ അബ്ദല്ലാ അൽമദൌൻ കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ മരണം ഈ മാസം ആദ്യം സംഭവിച്ചിരുന്നെങ്കിലും, പൗരത്വം കഴിഞ്ഞ രാത്രി ആണ് ഐറിഷ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചത്.

അബ്ദല്ലാ ഐറലണ്ടിൽ ജനിച്ച്, ഗാസയിൽ താമസിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മരണത്തിന്റെ കാര്യത്തിൽ കൂടുതൽ വിശദാംശങ്ങൾ വ്യക്തമല്ല, എന്നാൽ അബ്ദല്ലാ ഏകദേശം രണ്ട് ആഴ്ചകൾ മുമ്പ് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്‌.

അബ്ദല്ലയുടെ മരണം വെസ്റ്റ് ബാങ്കിലെ രാമള്ളയിൽ ഉള്ള ഐറിഷ് പ്രതിനിധി ഓഫിസിലൂടെയാണ് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചത്.

അബ്ദല്ലയുടെ മരണ വിവരം, ഇസ്രായേലും ഹമാസും തമ്മിൽ ഉള്ള വെടി നിര്‍ത്തല്‍  പ്രഖ്യാപിച്ചതിന് ശേഷമാണ് വിദേശകാര്യമന്ത്രാലയം  സ്ഥിരീകരിച്ചത്.

ഐറിഷ്- ഇസ്രായേലി പൌരത്വമുള്ള കിം ഡാംറ്റി (22),  2023 ഒക്ടോബര്‍ 7-ന് സംഗീതോത്സവത്തിൽ പങ്കെടുക്കുമ്പോള്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

15 മാസം നീണ്ട യുദ്ധത്തിനു ശേഷം ഇസ്രായേലും ഹമാസും തമ്മിൽ ഞായറാഴ്ച യാണ് വെടിനിര്‍ത്തല്‍ നടപ്പിലാക്കിയത്.

 

Share this news

Leave a Reply

%d bloggers like this: