ആയര്‍ലണ്ടില്‍ പുതിയ ഗാർഡാ റിക്രൂട്ട്‌മെന്റ് ക്യാമ്പയിൻ അടുത്താഴ്ച ആരംഭിക്കും: 5,000 പുതിയ ഗാര്‍ഡകളെ നിയമിക്കാന്‍ സര്‍ക്കാര്‍

ഗാർഡാ സി ഓച്ചാനിലെ ഉദ്യോഗസ്ഥ ക്ഷാമം പരിഹരിക്കാൻ പുതിയ ഗാർഡാ റിക്രൂട്ട്‌മെന്റ് ക്യാമ്പയിൻ അടുത്താഴ്ച മുതല്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 5,000 പുതിയ ഗാർഡാകളെ നിയമിക്കുമെന്ന് നിയമ മന്ത്രി ജിം ഓ’കാൾഗൻ പറഞ്ഞു.

ഓരോ വർഷവും ആയിരം ഗാർഡകളെ വീതം നിയമിക്കാനാണ് സര്‍ക്കാര്‍ പദ്ധതി. എന്നാല്‍ കഴിഞ്ഞ വർഷം, സർക്കാർ ലക്ഷ്യം 1,000 ഗാർഡാകളുടെ നിയമനമായിരുന്നിട്ടും, ഗാർഡാ റിക്രൂട്ട്‌മെന്റ് 631 എണ്ണം മാത്രമേ പൂര്‍ത്തിയായുള്ളൂ.

സേനയിലേക്ക് ആളുകളെ ആകർഷിക്കാൻ നൂതനമായ പരിപാടികള്‍ ആവിഷ്കരിക്കുമെന്ന് നിയമ മന്ത്രി പറഞ്ഞു. ഇതിൽ ഗാർഡാ പരിശീലനത്തിനുള്ള കൂടുതൽ മാർഗങ്ങളും ഉൾപ്പെടുന്നു.

നിലവിൽ, ഗാർഡായില്‍ ചേരാൻ പ്രായപരിധി 18 മുതൽ 50 വരെയാണ്.ഫിറ്റ്നസ് ടെസ്റ്റ്, ഫിസിക്കൽ കോംപിറ്റൻസ് ടെസ്റ്റ് എന്നിവ പൂർത്തിയാക്കേണ്ടതും ഉണ്ട്. മുന്‍പ് 35-വയസ്സ് വരെ ആയിരുന്നു പ്രായപരിധി. കൂടാതെ, നിർബന്ധമായ വിരമിക്കൽ പ്രായം 62 ആയി വർദ്ധിപ്പിച്ചിട്ടുമുണ്ട്. ഗാർഡ പരിശീലന അലവൻസ് കൂട്ടാനും തീരുമാനമായിട്ടുണ്ട്.

ഈ ക്യാമ്പയിൻ, An Garda Síochána നെ കൂടുതൽ ശക്തിപ്പെടുത്താനും, സാമൂഹ്യ സുരക്ഷിതത്വം ഉറപ്പാക്കാനും സഹായിക്കുമെന്നും. 5,000 പുതിയ ഗാർഡാകളുടെ നിയമനത്തോടെ, കൂടുതൽ ആളുകൾക്ക് സേനയില്‍ പ്രവർത്തിക്കുന്നതിനുള്ള അവസരങ്ങൾ കൈവന്നിരിക്കുന്നതായി മന്ത്രി ജിം ഓ’കാൾഗൻ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: