അയര്‍ലണ്ടില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 580-ൽ കൂടുതൽ ഡ്രൈവർമാർ വേഗത ലംഘിച്ചതിന് പിടിയിലായതായി Gardaí റിപ്പോർട്ട് ചെയ്തു. കാര്‍ലോയില്‍ 60 km/h സോൺ വേഗ പരിധിയിൽ 106 km/h വേഗത്തിൽ യാത്ര ചെയ്ത ഒരു ഡ്രൈവർ പിടിയിലായി. അതുപോലെ, Westmeath-ലെ N55ല്‍ 80 km/h സോൺ ലംഘിച്ച് 116 km/h വേഗത്തിൽ യാത്ര ചെയ്ത മറ്റൊരു ഡ്രൈവർ കൂടി പിടിയിലായതായി ഗാര്‍ഡ അറിയിച്ചു.
Gardaí-യുടെ ബാങ്ക് ഹോളിഡേ വീക്കന്റ് ക്യാമ്പയിന്‍റെ ഭാഗമായി വ്യാഴാഴ്ച്ച വൈകുന്നേരം 7 മണിക്ക് ആരംഭിച്ച ഗാർഡ ഓപ്പറേഷൻ ചൊവ്വാഴ്ച രാവിലെ 7 വരെ നീണ്ടുനിൽക്കും. മദ്യവും മയക്കുമരുന്നും കഴിച്ച് വാഹനമോടിച്ചതിന് 63 പേരാണ് അറസ്റ്റിലായത്. റോഡുകളില്‍ ശ്രദ്ധയോടെ വാഹനം ഓടിക്കണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു.
വാരാന്ത്യങ്ങളില്‍ ഏറ്റവും കൂടുതൽ അപകടം സംഭവിക്കുന്ന സമയം 12 pm-നും 3 pm-നും ഇടയ്ക്കാണ്, അതിനാൽ ഈ സമയത്ത് കൂടുതൽ ശ്രദ്ധ ആവശ്യമാണെന്നും ഗാർഡായി വ്യക്തമാക്കി.
കഴിഞ്ഞ 48 മണിക്കൂറിനിടെ മൂന്ന് പേരാണ് അയര്‍ലണ്ടിലെ റോഡിൽ മരിച്ചത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ കാർലോയിലെ എൻ 80-ൽ ഉണ്ടായ അപകടത്തിൽ രണ്ട് ഇന്ത്യക്കാര്‍ മരിച്ചിരുന്നു. നോർത്ത് ഡബ്ലിനിലെ ബ്ലേക്സ് ക്രോസിന് സമീപം മൂന്ന് വാഹനങ്ങൾ ഇടിച്ച് 60 വയസ്സുള്ള ഒരാളും മരിച്ചു. ഈ വർഷം ഇതുവരെ അയര്‍ലണ്ടിലെ റോഡപകടങ്ങളില്‍ 14 പേര്‍ മരിച്ചതായി ഗാര്‍ഡ അറിയിച്ചു.