അയര്‍ലണ്ടില്‍ പുതിയ ഡിപോസിറ്റ് റിട്ടേൺ സ്കീം സേവിംഗ്സ് കാർഡ് ആരംഭിച്ച് Aldi സ്റ്റോര്‍

Aldi അയര്‍ലണ്ട് ഉപഭോക്താക്കള്‍ക്കായി പുതിയ ഡിപ്പോസിറ്റ് റിട്ടേൺ സ്കീം (DRS) സേവിങ്സ് കാർഡ് രാജ്യവ്യാപകമായി സ്റ്റോറുകളിൽ ലഭ്യമാക്കുമെന്ന് അറിയിച്ചു.

ഈ പുതിയ ഈ സ്കീമിന്റെ ഭാഗമായി, ഉപഭോക്താക്കള്‍ക്ക്  ഒഴിവാക്കിയ പ്ലാസ്റ്റിക് ബോട്ടിലുകളും  ക്യാനുകളും  തിരികെ നൽകുമ്പോൾ ഡിപോസിറ്റ് തുക സേവിംഗ്സ് കാർഡിലേക്ക് ക്രെഡിറ്റ്  ചെയ്യാം. ഈ തുക പിന്നീട്ഉപഭോക്താക്കള്‍ക്ക് ഷോപ്പിങ്ങിനായി ഉപയോഗിക്കാം.

Aldi തങ്ങളുടെ 163 ഐറിഷ് സ്റ്റോറുകളിലെ റിട്ടേണ്‍ സ്കീം മെച്ചപ്പെടുത്താനും വിപുലീകരിക്കാനും വേണ്ടി  കൂടുതൽ നിക്ഷേപം നടത്തിയതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം.

കാർഡ് Aldi ചെക്കൗട്ടുകളിൽ നിന്ന് ടോപ്പ്അപ്പ് ചെയ്യാവുന്നതാണ്. ഇത് ഉപഭോക്താക്കള്‍ക്ക് പണമിടപാടുകൾ നടത്തുന്നതിനും, മറ്റു ഷോപ്പിങ്ങുകള്‍kക്കും സൌകര്യ പ്രദമാവുകയും ചെയ്യും.

ഈ പദ്ധതിയുടെ ഭാഗമായി Aldi യുടെ 163 സ്റ്റോറുകളിൽ ഉപഭോക്താക്കൾക്ക് ഏകദേശം 30 മില്ല്യന്‍ യൂറോയും, വൗച്ചറുകളും, സേവിങ്സുകളും തിരികെ ലഭിക്കും. ഇപ്പോള്‍ 200 ദശലക്ഷം ബോട്ടിലുകളും ക്യാനുകളും പ്രോസസ്സ് ചെയ്യാനുള്ള ലക്ഷ്യത്തിനടുത്തെത്തിയിരിക്കുകയാണെന്നും,പദ്ധതിയുമായി ഉപഭോക്താക്കള്‍ നല്ല രീതിയില്‍ സഹകരിക്കുനുണ്ടെന്ന് Aldi അധികൃതര്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: