ടുള്ളമോർ ഇന്ത്യൻ അസ്സോസിയേഷന് (TIA ) നവനേതൃത്വം

അയർലണ്ടിലെ ടുള്ളമോർ ഇന്ത്യൻ അസ്സോസിയേഷൻ  (TIA ) 2025-26 വർഷത്തേക്കുള്ള ഭാരവാഹികളടങ്ങിയ നവനേതൃത്വം ചുമതലയേറ്റു.
ജനുവരി 29 ന് ടുള്ളമോർ സെൻറ് മേരീസ് യൂത്ത് സെൻററിൽ നടന്ന AGM ൽ വച്ചാണ്  ടിറ്റോ ജോസഫ് പ്രസിഡന്റായുള്ള പുതിയ ഏഴംഗ യുവനിര ഔദ്യോഗികമായി ചുമതലകൾ ഏറ്റെടുത്തത്. പ്രസ്തുത മീറ്ററിംഗിൽ വച്ച് അബിൻ ജോസഫിനെ സെക്രട്ടറിയായും സോണി ചെറിയാനെ ട്രഷററായും തിരഞ്ഞെടുത്തു . കൂടാതെ ഇവൻറ് കോ-ഓർഡിനേറ്റർമാരായി ബെന്നി ബേബി, ജോബിൻസ് സി ജോസഫ്, അഞ്ജു കെ തോമസ് എന്നിവരെയും അസ്സോസിയേഷൻ PRO ആയി രശ്‌മി ബാബുവിനെയും യോഗം തിരഞ്ഞെടുത്തു.
ആദ്യമായാണ് ടുള്ളമോർ ഇന്ത്യൻ അസ്സോസിയേഷനിൽ പൊതു തിരഞ്ഞെടുപ്പിലൂടെ പുതിയ ഭാരവാഹികളെ കണ്ടെത്തുന്നത്. സൈമൺ ജെയിംസ്‌ പ്രസിഡന്റായുള്ള കഴിഞ്ഞ വർഷത്തെ നേതൃത്വം വരവ് -ചിലവ് കണക്കുകൾ അവതരിപ്പിക്കുകയും പുതിയ കമ്മറ്റിയെ ചുമതലകൾ ഏൽപ്പിക്കുകയുമായിരുന്നു.
നൂതന പരിപാടികളുമായി അസ്സോസിയേഷനെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പുതിയ പ്രസിഡൻറ് ടിറ്റോ ജോസഫ് പറഞ്ഞു .

Share this news

Leave a Reply

%d bloggers like this: