കിൽഡയറിൽ €500,000 മൂല്യമുള്ള മെഫെഡ്രോൺ പിടികൂടി; 18 വയസ്സുകാരൻ അറസ്റ്റിൽ

ഗർഡായും റവന്യു കമ്മീഷനും ചേർന്ന് നടത്തിയ സംയുക്ത അന്വേഷണത്തിൽ 10 കിലോയ്ക്ക് മുകളിൽ മെഫെഡ്രോൺ പിടികൂടി. സൈക്കോആക്ടീവ് സ്റ്റിമുലന്റ് ആയ ഈ മയക്കുമരുന്നിന്റെ വിപണിമൂല്യം ഏകദേശം €500,000 ആണെന്ന് അധികൃതർ അറിയിച്ചു.

ഇന്റലിജൻസ്-നേതൃത്വത്തിലുള്ള ജോയിന്റ് ഓപ്പറേഷനിൽ, കിൽഡയറിലെ ന്യൂബ്രിഡ്ജിൽ നിന്ന് 18 വയസ്സുകാരനെ സംഭവസ്ഥലത്ത് വെച്ച് അറസ്റ്റ് ചെയ്തു. ഇയാളെ കിൽഡയറിലെ ഗാർഡ സ്റ്റേഷനിൽ കസ്റ്റഡിയിൽ വച്ച്  ചോദ്യം ചെയ്തു വരികയാണെന്ന് അധികൃതർ വ്യക്തമാക്കി.

2010 ൽ അയർലണ്ടിൽ നിരോധിച്ച മെഫെഡ്രോൺ, പൊതുവേ ‘പാർട്ടി ഡ്രഗ്’ എന്നറിയപ്പെടുന്ന ഒരു സൈക്കോആക്റ്റീവ് ഉത്തേജകമാണു. ഇത് ഉപയോഗിച്ചാൽ വ്യക്തികളുടെ ആത്മവിശ്വാസം വർദ്ധിക്കുകയും ജാഗ്രത കൂടുകയും ചെയ്യുമെന്നാണ് റിപ്പോർട്ട്.

ഈ മയക്കുമരുന്ന് ഉപയോഗിക്കുന്നവരിൽ ഹൃദയമിടിപ്പ് വർദ്ധിക്കുകയും ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവ ഉണ്ടാക്കുകയും ചെയ്യുന്നു. കൂടാതെ പരാനൊയ, കനത്ത ഹാലൂസിനേഷൻ, മൂക്കിൽ നിന്നും രക്തസ്രാവം, മുറിവുകൾ, അപസ്മാരം പോലുള്ള പാർശ്വഫലങ്ങളും ഉണ്ടാക്കാം.

Share this news

Leave a Reply

%d bloggers like this: