അയർലൻഡിലെ കൊച്ചിക്കാരുടെ കൂട്ടായ്മയിൽ രൂപപ്പെട്ട ഗ്രേറ്റർ കൊച്ചിൻ ക്ലബ് (Greater Cochin Club) ,നമ്മുടെ തനതായ സംസ്കാരങ്ങളോടുള്ള അടുപ്പം വളർത്താനും, സാമൂഹികമായ കൂടിച്ചേരലുകൾ നടത്താനും ഒരു ഇടം ആയി പ്രവർത്തിച്ചുകൊണ്ട് ,തകർപ്പൻ കലാപരിപാടികൾ, വൈവിധ്യമാർന്ന ചർച്ചകൾ ,പൊതുസമ്മേളനങ്ങൾ,സാംസ്കാരിക ആഘോഷങ്ങൾ തുടങ്ങിയവയിലൂടെ പുതുതലമുറക്കും ഒപ്പം പൊതുസമൂഹത്തിനും നമ്മുടെ തനതായ പാരമ്പര്യത്തെ പങ്കുവെക്കാൻ നാളിതുവരെ നടത്തിയിട്ടുള്ള ശ്രമങ്ങൾ പ്രശംസനീയമാണ് .GCC യുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിക്കപ്പെടുന്ന ഈ പ്രോഗ്രാം ,അയർലണ്ടിലെ സംഗീതപ്രേമികൾക്കു മറക്കാനാവാത്ത മറ്റൊരു സംഗീതസായാഹ്നം തന്നെ ആയിരിക്കും എന്നതിൽ സംശയമില്ല . മലയാള സംഗീതലോകത്ത് ശ്രദ്ധിക്കപ്പെട്ട കലാകാരനായ ജോബ് കുര്യൻ , തന്റെ മികച്ച ശബ്ദം , സംഗീതത്തോടുള്ള അഭിനിവേശം, പ്രത്യേകമായ ആലാപന ശൈലി, ഒപ്പം പഴയതും പുതിയതുമായ സംഗീതത്തിന്റെ സംയോജനം എല്ലാം കൊണ്ടും മലയാളികളുടെ ഹൃദയത്തിൽ അനേകം ഗാനങ്ങളിലൂടെ ഇടം നേടി. അതുപോലെ തന്നെ 2016-ൽ പുറത്തിറങ്ങിയ ‘ആനന്ദം’ എന്ന ചിത്രത്തിലൂടെ വലിയ ശ്രദ്ധ നേടി,തൻറെ പ്രൊഫഷണൽ കരിയർ സിനിമ, സംഗീതം എന്നീ രണ്ട് മേഖലകളിലും സമാനമായ രീതിയിൽ വികസിപ്പിച്ചെടുത്ത ആനാർക്കലി മരിക്കാർ , തന്റെ പ്രകടനങ്ങളാൽ സിനിമാലോകത്തും സംഗീതരംഗത്തും ആരാധകരുടെ ഹൃദയം കീഴടക്കി.
2025 മാർച്ച് 21നു (വെള്ളിയാഴ്ച) 6.30 മുതൽക്കാണ് ഈ പ്രോഗ്രാം അരങ്ങേറുന്നത്. ജോബ് കുരിയന്റെ അയർലണ്ടിലെ ആദ്യത്തെ പ്രോഗ്രാം എന്ന സവിഷേതത കൂടിയുള്ള ഈ സംഗീതവിരുന്നിലേക്കായി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി ukeventlife.co.uk എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ് . വിശദ വിവരങ്ങൾ അറിയുവാൻ ജോസഫ് മണ്ടോളിൽ- 0863111703 ,ജോൺ ജോർജ് -0863756054 ,ഷാജി ചാക്കോ -0876514440 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും ജിസിസി ഭാരവാഹികൾ അറിയിച്ചു.