അയര്‍ലണ്ടിലെ 85% വിദ്യാർത്ഥികളും പഠനം കഴിഞ്ഞും രാജ്യത്ത് തന്നെ തുടരാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നു : റിപ്പോര്‍ട്ട്‌

അയര്‍ലണ്ടില്‍ തേര്‍ഡ് ലെവല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന 85 ശതമാനം വിദ്യാര്‍ഥികളും പഠനം കഴിഞ്ഞാലും രാജ്യത്ത് തന്നെ തുടരാന്‍ ആഗ്രഹിക്കുന്നതായി പുതിയ ഗവേഷണത്തില്‍ വ്യക്തമാക്കുന്നു. MTU യുടെ LGBTQ+ ഫ്ലാഗ് വീക്കിനായി TELUS ഡിജിറ്റൽ നടത്തിയ ഈ ഗവേഷണത്തിൽ, 45% വിദ്യാർത്ഥികൾ വലിയ മൾട്ടിനാഷണൽ കമ്പനികളിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും 60% പേർ ജോലിസ്ഥലത്തെ സമത്വം ഒരു പ്രധാന ഘടകമായി കാണുന്നുവെന്നും പറയുന്നു.

500 ഓളം വിദ്യാർത്ഥികളിൽ നടത്തിയ സർവേയിൽ, 59% പേർ സുസ്ഥിരവും ഉത്തരവാദിത്വമുള്ള വ്യവസായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന സ്ഥാപനങ്ങളിൽ അപേക്ഷിക്കാൻ ആഗ്രഹിക്കുന്നതായി പഠനം പറയുന്നു.

24 ശതമാനം പേര്‍ ചെറിയതും ഇടത്തരം വലുപ്പമുള്ള സ്ഥാപനങ്ങളിൽ (SMEs) ജോലിക്ക് ആഗ്രഹിക്കുന്നു. 16% പേർ സ്വയം തൊഴിൽ നടത്താൻ ആഗ്രഹിക്കുന്നുവെന്നും 11% പേർ സ്റ്റാർട്ട്-അപ്പുകൾ, പൊതുമേഖല, അല്ലെങ്കിൽ സർക്കാര്‍ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും സർവേയിൽ കണ്ടെത്തി.

ഐറിഷ് വിദ്യാർത്ഥികൾ തൊഴിൽ രംഗത്തേക്ക് കടക്കുമ്പോൾ വൈവിധ്യത്തിനും  അംഗീകാരത്തിനും വലിയ പ്രാധാന്യം നൽകുന്നതായി കാണപ്പെടുന്നു. 73 ശതമാനം പേർ മാനസികാരോഗ്യ അവബോധവും പിന്തുണയും ഏറ്റവും നിർണായക ഘടകമായി കണക്കാക്കുന്നു.

കൂടാതെ, 60 ശതമാനം പേർ ലിംഗ സമത്വത്തെ തൊഴിൽസ്ഥലത്തെ അടിസ്ഥാന മൂല്യമായി കാണുമ്പോൾ, 44 ശതമാനം പേർ ഭിന്നശേഷി അവബോധത്തിന് മുൻഗണന നൽകുന്നു.

തൊഴിൽ സാധ്യതകളെയും തൊഴിൽസ്ഥലത്തിന്റെ മൂല്യങ്ങളെയും കുറിച്ച് വിദ്യാർത്ഥികളുടെ കാഴ്ചപ്പാട് മനസ്സിലാക്കുക എന്നതായിരുന്നു പഠനത്തിന്റെ ലക്ഷ്യം.

Share this news

Leave a Reply

%d bloggers like this: