ഓസ്കാർ 2025: ‘അനോറ’ മികച്ച ചിത്രം; ഇന്ത്യയുടെ ‘അനുജ’ക്ക് നിരാശ

2025-ലെ 97-ാമത് ഓസ്കർ അവാ‍ർഡുകളില്‍ ഷോൺ ബേക്കർ സംവിധാനം ചെയ്ത ‘അനോറ’ മിന്നും വിജയം നേടി. ന്യൂയോര്‍ക്കിലെ ഒരു ലൈംഗിക തൊഴിലാളിയുടെ കഥ പറയുന്ന ചിത്രം അഞ്ച് പ്രധാന പുരസ്കാരങ്ങളാണ് നേടിയത്. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച തിരക്കഥ, മികച്ച എഡിറ്റര്‍, മികച്ച നടി എന്നീ അവാര്‍ഡുകളാണ് അനോറ നേടിയത്. ഇതില്‍ തിരക്കഥ, സംവിധാനം, എഡിറ്റര്‍ പുരസ്കാരങ്ങള്‍ നേടിയത് ഷോണ്‍ ബേക്കര്‍ തന്നെയാണ്.

മികച്ച നടിക്കുള്ള പുരസ്കാരം ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച മൈക്കി മാഡിസണ്‍ കരസ്ഥമാക്കി.  മികച്ച നടനുള്ള പുരസ്കാരം ‘ദി ബ്രൂട്ടലിസ്റ്റ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് അഡ്രിയൻ ബ്രോഡിക്ക് ലഭിച്ചു.

ഇന്ത്യൻ ഷോർട്ട് ഫിലിം ‘അനുജ’ മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം വിഭാഗത്തിൽ മത്സരിച്ചെങ്കിലും പുരസ്കാരം നേടാനായില്ല. ഈ വിഭാഗത്തിൽ ‘ഐ ആം നോട്ട് എ റോബോട്ട്’ ആണ് വിജയിച്ചത്.

മികച്ച വിദേശ ഭാഷ ചിത്രമായി ബ്രസീലിയൻ ചിത്രം ‘ഐ ആം സ്റ്റിൽ ഹിയർ’ തിരഞ്ഞെടുക്കപ്പെട്ടു.  സാങ്കേതിക വിഭാഗങ്ങളിൽ ‘ഡ്യൂൺ പാർട്ട് 2’ മികച്ച ശബ്ദലേഖനം, മികച്ച വിഷ്വൽ എഫക്ട്സ് എന്നിവയ്ക്കുള്ള പുരസ്കാരങ്ങൾ നേടി.  മികച്ച സഹനടിയായി ‘എമീലിയ പെരസ്’ എന്ന ചിത്രത്തിലെ പ്രകടനത്തിന് സോയി സൽദാന തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്കാരം ‘നോ അദർ ലാൻഡ്’ ആണ്. മികച്ച ആനിമേറ്റഡ് ചിത്രമായി ‘ഫ്ലോ’ ഓസ്കാർ പുരസ്കാരം നേടി. മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം ‘വിക്കെഡ്’ എന്ന ചിത്രത്തിന് ലഭിച്ചു, ഇതോടെ പോൾ ടീസ്വെൽ ഓസ്കാർ നേടുന്ന ആദ്യ കറുത്ത വർഗക്കാരനായി.  മികച്ച സംഗീതത്തിനുള്ള പുരസ്കാരം ‘ദി ബ്രൂട്ടലിസ്റ്റ്’ എന്ന ചിത്രത്തിന് ലഭിച്ചു.  മികച്ച ഓറിജിനൽ ഗാനത്തിനുള്ള പുരസ്കാരം ‘എൽ മാൽ’ എന്ന ഗാനത്തിന് ലഭിച്ചു, ‘എമീലിയ പെരസ്’ എന്ന ചിത്രത്തിലെതാണ് ഈ ഗാനം. മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം ആയി ‘ദി ഓൺലി ഗേൾ ഇൻ ദി ഓർക്കസ്ട്ര’ തിരഞ്ഞെടുക്കപ്പെട്ടു.  മികച്ച ഷോർട്ട് ഫിലിം ആയി ‘ഐ ആം നോട്ട് എ റോബോട്ട്’ ഓസ്കാർ പുരസ്കാരം നേടി.  മികച്ച ഛായാഗ്രഹകനുള്ള പുരസ്കാരം ‘ദി ബ്രൂട്ടലിസ്റ്റ്’ എന്ന ചിത്രത്തിലൂടെ ലോൽ ക്രൗളിക്ക് ലഭിച്ചു.

Share this news

Leave a Reply

%d bloggers like this: