ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ 6,000 കാറുകള്‍ നിർത്തിയിടാവുന്ന പുതിയ പാര്‍ക്കിങ് സ്‌പേസായ Park2Travel ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. പാര്‍ക്കിങ് പ്രതിസന്ധിക്ക് ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ സ്‌പേസ്, എയര്‍പോര്‍ട്ടില്‍ നിന്നും ആറ് മിനിറ്റ് മാത്രം ദൂരത്തിലാണ്. ഈ പാര്‍ക്കിങ്ങില്‍ നിന്നും 24 മണിക്കൂറും എയര്‍പോര്‍ട്ടിലേയ്ക്ക് ബസ് ഷട്ടില്‍ സര്‍വീസും ഉണ്ടാകും. തിരക്ക് കൂടിയ സമയങ്ങളില്‍ 12 മിനിറ്റ് ഇടവേളകളില്‍ ബസ് സര്‍വീസ് നടത്തും.
6,000-ലധികം കാറുകള്‍ക്ക് സുഖകരമായി പാര്‍ക്ക് ചെയ്യാവുന്ന Park2Travel-ല്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി സദാ പട്രോളിങ്ങും ഉണ്ടാകും. 24 മണിക്കൂറും പാര്‍ക്ക് പ്രവര്‍ത്തിക്കുകയും, എല്ലായ്‌പ്പോഴും ഉപഭോക്താക്കളുടെ സഹായത്തിനായി സംവിധാനമുണ്ടാകുകയും ചെയ്യും. ഇലക്ട്രിക് കാറുകള്‍ ചാര്‍ജ്ജ് ചെയ്യാനും സൗകര്യമുണ്ടാകും.
പുതിയ പാര്‍ക്കിങ്ങില്‍ പ്രീ ബുക്ക് ചെയ്യാനായി http://www.park2travel.ie എന്ന വെബ്‌സൈറ്റ് ഉപയോഗിക്കാം. മാര്‍ച്ച് 31-ന് മുമ്പ് ബുക്ക് ചെയ്യുന്നവര്‍ക്ക് PARK2TRAVEL15 എന്ന കോഡ് ഉപയോഗിച്ചാല്‍ 15% ഡിസ്‌കൗണ്ടും ഉണ്ട്. APCOA ആണ് പാര്‍ക്കിങ്ങിന്റെ നടത്തിപ്പുകാര്‍.
നേരത്തെ Quick Park എന്ന പാര്‍ക്കിങ് സ്‌പേസ് പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്താണ് പുതിയ Park2Travel നിര്‍മ്മിച്ചിരിക്കുന്നത്. Quick Park 2020-ല്‍ അടച്ചുപൂട്ടിയിരുന്നു.