ഡബ്ലിൻ: കോൺഫിഡന്റ് ട്രാവൽ എവറോളിങ് ട്രോഫിക്കു വേണ്ടി ലൂക്കൻ കോൺഫിഡന്റ് ക്രിക്കറ്റ് ക്ലബ് (LCC ) സംഘടിപ്പിച്ച LCC ചാമ്പ്യൻസ് ട്രോഫി 2025 ക്രിക്കറ്റ് ടൂർണമിന്റിൽ നിലവിലെ ചാമ്പ്യന്മാരായ LCC യെ പരാജയപ്പെടുത്തി ഡബ്ലിൻ യുണൈറ്റഡ് ചാമ്പ്യന്മാരായി . മെയ് 4-ന് അൽസ സ്പോർട്സ് സെന്റർ ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ചു നടന്ന ടൂർണമെന്റിൽ അയർലണ്ടിലെ വിവിധ കൗണ്ടികളിൽ നിന്നുള്ള ശക്തരായ 18 ടീമുകൾ മത്സരിച്ചു.
ചാമ്പ്യൻമാരായ ഡബ്ലിൻ യുണൈറ്റഡിന് കോൺഫിഡന്റ് ട്രാവൽ എവറോളിംഗ് ട്രോഫിയും 601 യൂറോ ക്യാഷ് അവാർഡും, രണ്ടാംസ്ഥാനക്കാരായ LCC-ക്ക് ബിക്കാനോ റണ്ണേഴ്സ് അപ്പ് ട്രോഫിയും 301 യൂറോ ക്യാഷ് അവാർഡും സമ്മാനിച്ചു . ടൂർണമെന്റിലെ മികച്ച ബാറ്റർ ആയി ഡബ്ലിൻ യുണൈറ്റഡിലെ ഫാറൂഖ് , മികച്ച ബൗളർ ആയി ജിബ്രാൻ , ഫൈനലിലെ മികച്ച താരമായി അബ്ദുള്ള എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
കോൺഫിഡന്റ് ട്രാവൽ, ബിക്കാനോ,ലെ ദിവാനോ , ടൈലക്സ്, പ്യൂവർ ദോശ ബാറ്റേഴ്സ്, സ്‌പൈസ് ബസാർ , റോയൽ ക്യാറ്റർസ് , റിക്രൂട്ട് നെറ്റ് തുടങ്ങിയ സ്ഥാപനങ്ങളുടെ അകമഴിഞ്ഞ സഹകരണത്തിന് നന്ദി രേഖപ്പെടുത്തുന്നതായി ടൂർണമെൻറ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.