സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, ജാന്‍വി കപൂര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ബോളിവുഡ് ചിത്രം ‘പരംസുന്ദരി’യെ വിമര്‍ശിച്ച് സംവിധായകന്‍ രഞ്ജിത് ശങ്കര്‍. മൊബൈല്‍ ഡാറ്റ, ഇന്റര്‍നെറ്റ്, വികസനം എന്നിവയൊന്നും ഇല്ലാത്ത ഇടം എന്ന നിലയ്ക്കാണ് അവര്‍ കേരളത്തെ കാണിച്ചിരിക്കുന്നതെന്നും, ചിത്രം കേരളത്തിന്റെ പ്രതിച്ഛായയെ വളരെ മോശമാക്കിയെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ രഞ്ജിത് പറഞ്ഞു. യഥാര്‍ത്ഥത്തില്‍ കേരളം ഇതില്‍ നിന്നെല്ലാം ഏറെ മുന്നോട്ട് പോയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ചിത്രത്തില്‍ മലയാളി പെണ്‍കുട്ടിയായി എത്തിയ ജാന്‍വി കപൂറിന്റെ മലയാളം സംഭാഷണങ്ങള്‍ നേരത്തെ തന്നെ വിമര്‍ശനത്തിനും, ട്രോളുകള്‍ക്കും കാരണമായിരുന്നു. കേരളത്തില്‍ നിരവധി സീനുകള്‍ ചിത്രീകരിച്ചിട്ടുമുണ്ട്. തുഷാര്‍ ജലോട്ട സംവിധാനം ചെയ്ത് ഓഗസ്റ്റ് 29ന് പുറത്തിറങ്ങിയ ചിത്രം ഈയിടെയാണ് ഒടിടിയില്‍ റിലീസ് ആയത്.






