ഈശോയുടെ ഉത്ഥാനമെന്ന മഹാരഹസ്യമാണ് ക്രൈസ്തവ ജീവിതത്തിന്റെ അടിസ്ഥാനം: ബിഷപ്പ് ബോസ്‌കോ പുത്തൂര്‍

മെല്‍ബണ്‍: ക്രൈസ്തവ വിശ്വാസത്തിലെ ഏറ്റവും വലിയ തിരുന്നാളാണ് ഈശോയുടെ ഉത്ഥാനത്തിന്റെ തിരുന്നാളായ ഈസ്റ്റര്‍. ഓരോ ഞായറാഴ്ചയും ഈ തിരുന്നാളിന്റെ പുനരാവര്‍ത്തനമാണ്. മെല്‍ബണ്‍ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയിലെ ഈസ്റ്റര്‍ വിജില്‍ കുര്‍ബാനയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു കൊണ്ട് വചനസന്ദേശം നല്കുകയായിരുന്നു രൂപതാദ്ധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍. നമ്മുടെ സഹനങ്ങളിലും വേദനകളിലും നമ്മള്‍ കര്‍ത്താവിനോട് കൂടെ ആയിരിക്കുമ്പോഴാണ് അവിടുത്തെ ഉയിര്‍പ്പിന്റെ മഹിമയില്‍ പങ്കുചേരാനുള്ള അര്‍ഹതയും യോഗ്യതയും വിളിയും നമുക്ക് ലഭിക്കുന്നതെന്ന് പിതാവ് ഓര്‍മ്മിപ്പിച്ചു. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഒരു നല്ല ഈസ്റ്റര്‍ … Read more

കാന്‍ബറ സെന്റ്. അല്‍ഫോന്‍സാ പള്ളിയിലെ ക്രിസ്തുവിന്റെ പീഡാനുഭവ യാത്രയുടെ ദൃശ്യാവിഷ്‌കാരം ഭക്തി സാന്ദ്രമായി

കാന്‍ബറ : ക്രിസ്തുവിന്റെ പീഡാനുഭവ യാത്രയുടെ ദൃശ്യാവിഷ്‌കാരം ഭക്തി സാന്ദ്രമായി. ദുഃഖ വെള്ളിയാഴ്ച ആചരണത്തോടനുബന്ധിച്ചു കാന്‍ബറ സെന്റ്. അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയിലാണ് കുരിശിന്റെ വഴിയുടെ നേര്‍ക്കാഴ്ച അരങ്ങേറിയത്. പീലാത്തോസിന്റെ കൊട്ടാരത്തില്‍ യേശുവിനെ കുരിശു മരണത്തിനു വിധിക്കുന്നത് മുതല്‍ ഗാഹുല്‍ത്താമലയില്‍ മരണം വരിച്ചു കല്ലറയില്‍ സംസ്‌കരിക്കപ്പെടുന്നത് വരെയുള്ള പതിനാലു സ്ഥലങ്ങളുടെയും നേര്‍ക്കാഴ്ച വിശ്വാസി സമൂഹത്തിനു നവ്യാനുഭവമായി. സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് അംഗങ്ങളാണ് പീഡാനുഭവ ചരിത്ര അവതരണം നടത്തിയത്. ഇടവക വികാരി ഫാ. മാത്യു കുന്നപ്പിള്ളിയുടെ പ്രത്യേക … Read more

മില്‍പാര്‍ക്ക് പള്ളിയില്‍ തിരുന്നാള്‍ ജൂണ്‍ 9 ന്

മെല്‍ബണ്‍: ഓസ്‌ട്രേലിയായിലെ പാദുവ എന്നറിയപ്പെടുന്ന മില്‍പാര്‍ക്ക് സെന്റ് ഫ്രാന്‍സിസ് അസ്സീസി ദേവാലയത്തില്‍ വി.അന്തോണീസിന്റെ തിരുന്നാള്‍ ജൂണ്‍ 9-ാം തിയതി ആഘോഷിക്കുന്നു. തിരുന്നാളിന് ഒരുക്കമായുള്ള നവനാള്‍ നൊവേനയും ദിവ്യബലിയും ജപമാലയും ഏപ്രില്‍ 18 മുതല്‍ ജൂണ്‍ 13 വരെ എല്ലാ ചൊവ്വാഴ്ചകളിലും വൈകീട്ട് 6.30 മുതല്‍ ഉണ്ടായിരിക്കും. 115 കുടുംബങ്ങളാണ് ഈ വര്‍ഷത്തെ തിരുന്നാള്‍ ഏറ്റെടുത്ത് നടത്തുന്നത്. തിരുന്നാളിലും നൊവേനയിലും പങ്കെടുത്ത് അനുഗ്രഹിതരാകുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി അസി.വികാരി ഫാ.ജോര്‍ജ്ജ് ഫെലിഷ്യസ് അറിയിച്ചു. വിലാസം: സെന്റ് ഫ്രാന്‍സിസ് അസ്സീസി … Read more

ഓസ്‌ട്രേലിയായില്‍ മലയാളി വൈദികനെ ദേവാലയത്തിനുള്ളില്‍ വച്ച് കഴുത്തില്‍ കുത്തേറ്റു

  മെല്‍ബണ്‍: ഓസ്‌ട്രേലിയായിലെ മെല്‍ബണില്‍ മലയാളി വൈദികനെ കഴിത്തില്‍ കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കന്‍ മെല്‍ബനിലെ ഫാക്‌നറിലെ വില്യം സ്ട്രീറ്റിലുള്ള സെന്റ്:മാത്യുസ് കത്തോലിക്കാ ദേവാലയത്തിനുള്ളില്‍ വച്ചാണ് വൈദികനെ അക്രമി കഴുത്തില്‍ കുത്തിയത്.ഓസ്‌ട്രേലിയായില്‍ തദ്ദേശീയ കത്തോലിക്കാ സഭയ്ക്കായി പ്രവര്‍ത്തിക്കുന്ന ഫാ:ടോമി കളത്തൂര്‍ മാത്യൂവാണ് അക്രമത്തിന് ഇരയായത്. നീ ഇന്ത്യാക്കാരന്‍ ആണ്, നീ ഹിന്ദുവോ മുസ്ലീമോ ആണ്,നിനക്ക് കുര്‍ബാന അര്‍പ്പിക്കാനാവില്ല എന്ന് ആക്രോശിച്ചാണത്രേ അക്രമി പുരോഹിതനെ ആക്രമിച്ചത്.ഇയാളെ മുന്‍പും ദേവാലയ പരിസരത്ത് കണ്ടവരുണ്ട് എന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് … Read more

ഓസ്‌ട്രേലിയയില്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടി ‘ദി ഗ്രേറ്റ് ഫാദര്‍’ ഫാന്‍സ് ഷോ 31 നു .

കാന്‍ബറ: ഓസ്‌ട്രേലിയയില്‍ ആദ്യമായി മലയാള സിനിമ റിലീസിങ്ങിനോട് അനുബന്ധിച്ചു ഫാന്‍സ് ഷോ അരങ്ങേറുന്നു.മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ‘ദി ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ചു കാന്‍ബറ, സിഡ്‌നി , മെല്‍ബണ്‍ എന്നിവടങ്ങളിലാണ് ഈ മാസം 31നു ഫാന്‍സ് ഷോ നടക്കുക. ചരിത്രത്തില്‍ ആദ്യമായി ഒരു മലയാള സിനിമ ഇന്ത്യയില്‍ റിലീസ് ചെയ്യുന്നതിനൊപ്പം തന്നെ ഓസ്‌ട്രേലിയയിലും റിലീസ് ആവുന്നത്. ഈ മാസം 30നു വ്യാഴാഴ്ച കേരളത്തില്‍ റിലീസ് ആവുന്ന സിനിമ 31നു വെള്ളിയാഴ്ച ഓസ്‌ട്രേലിയയില്‍ തീയേറ്ററുകളില്‍ എത്തും. … Read more

സുരാജ് വെഞ്ഞാറംമൂട് വിനീത് സംഘത്തിന്റെ മെഗാഷോ ‘ഓസ്‌ട്രേലിയന്‍ ഡ്രീംസ്’ കാന്‍ബറയില്‍

കാന്‍ബറ: പ്രശസ്ത സിനിമ താരങ്ങള്‍ അണിനിരക്കുന്ന മെഗാഷോ ‘ഓസ്‌ട്രേലിയന്‍ ഡ്രീംസ്’ കാന്‍ബറയില്‍ ഏപ്രില്‍ 28നു നടക്കും.വൈകുന്നേരം 6.30നു ക്യൂന്‍ബെയ്ന്‍ ബൈസന്റണിയല്‍ ഹാളിലാണ് പരിപാടി. പ്രശസ്ത സിനിമ താരങ്ങള്‍ ആയ സുരാജ് വെഞ്ഞാറംമൂട്, വിനീത് എന്നിവരും , തെന്നിന്ത്യന്‍ നായികയും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമിയും ഒന്നുചേരുന്ന ഷോ കോമെഡിക്കും, നൃത്തത്തിനും സംഗീതത്തിനും തുല്യ പ്രാധാന്യം നല്‍കിയാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ നടത്തപ്പെടുന്ന ഷോ കാന്ബറയിലെ കലാസ്വാദകര്‍ക്ക് നവ്യാനുഭവമായിരിക്കും. സമ്മാനിക്കുക. സുരാജ് വെഞ്ഞാറംമൂട്, വിനീത്, ലക്ഷ്മി ഗോപാലസ്വാമി എന്നിവരെക്കൂടാതെ … Read more

ഫാ.ടോം ഉഴുന്നാലിന്റെ മോചനത്തിനു വേണ്ടി പ്രാര്‍ത്ഥനാ ദിനം

മെല്‍ബണ്‍: ഫാ. ടോം ഉഴുന്നാലില്‍ ഭീകരരുടെ പിടിയിലായി ഒരു വര്‍ഷം തികയുന്ന മാര്‍ച്ച് 4-ാം തിയതി ( ശനിയാഴ്ച) പ്രാര്‍ത്ഥനാ ദിനമായി ആചരിക്കാന്‍ മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാ അദ്ധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ അഭ്യര്‍ത്ഥിച്ചു. മാര്‍ച്ച് 4-ാം തിയതി പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്റെയും പരിത്യാഗ പ്രവര്‍ത്തികളുടെയും ദിനമായി ആചരിക്കാന്‍ ഓസ്‌ട്രേലിയായിലെ സീറോ മലബാര്‍ രൂപതാംഗങ്ങളോട്പിതാവ്സര്‍ക്കുലറിലൂടെ ആഹ്വാനം ചെയ്തു. രൂപതയിലെ എല്ലാ ഇടവകകളിലും മിഷനുകളിലും മാര്‍ച്ച് 5-ാം തിയതി ഞായറാഴ്ച ദിവ്യബലിയോട് ചേര്‍ന്ന് ഫാ.ടോമിന്റെ മോചനത്തിനായി … Read more

ജോര്‍ജ് തോമസിന് മെല്‍ബണ്‍ മലയാളികളുടെ വിട

മെല്‍ബണ്‍: ഹൃദയാഘാതത്തെ തുടര്‍ന്ന് മെല്‍ബണിലെ സൗത്ത് ഈസ്റ്റില്‍ നിര്യാതനായ കൈനകരി തട്ടാന്തറ മുണ്ടേപ്പള്ളില്‍ ജോര്‍ജ് തോമസിന് (57) മെല്‍ബണിലെ മലയാളി സമൂഹത്തിന്റെ യാത്രാമൊഴി. ക്രാല്‍ബണ്‍ സെന്റ് അഗതാ കാതലിക് പള്ളിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ച് പ്രാര്‍ത്ഥനയും കുര്‍ബ്ബാനയും നടന്നു. തങ്ങളുടെ പ്രിയ സുഹത്തിനെ യാത്രയാക്കാനും ഒരു നോക്കു കാണുവാനുമായി ധാരാളം ആളുകള്‍ എത്തിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് ജോര്‍ജ് മരിച്ചു്. 2008 ല്‍ ആണ് ജോര്‍ജും കുടുംബവും ന്യൂസിലാന്‍ഡില്‍ നിന്നും മെല്‍ബണില്‍ എത്തിയത്. അടുത്ത നാളിലാണ് ക്രാംന്‍ബണിനടുത്തുള്ള … Read more

‘ മെല്‍ബണ്‍ കാരുണ്യ നിധി ‘ഉത്ഘാടനം C K .രാജേന്ദ്രന്‍ Ex M L A .

മെല്‍ബണ്‍ : ജാതി മത രാഷ്ട്രീയത്തിനപ്പുറം പിറന്ന നാട്ടിലെ ദുരിതം അനുഭവിക്കുന്ന സഹോദരങ്ങളോട് ഐക്യപ്പെടുന്ന വിപുലമായ ഒരു പദ്ധതിയാണ് മെല്‍ബണ്‍ ഇടതുപക്ഷ മതേതര കൂട്ടാഴ്മ .രൂപം നല്‍കിയ ‘ മെല്‍ബണ്‍ കാരുണ്യ നിധി ‘ . വിവിധതരം രോഗങ്ങളില്‍ കഷ്ട്ടപെടുന്നവര്‍ , അനാഥരും അഗതികളുമായ ഹതഭാഗ്യര്‍ , ഒരു നേരത്തെ ആഹാരത്തിനു പോലും തെരുവുകളില്‍ അലയുന്നവര്‍ , പഠിക്കാന്‍ കഴിവുണ്ടായിട്ടും ദാരിദ്ര്യം കൊണ്ട് പഠിക്കാന്‍ കഴിയാത്തവര്‍ അങ്ങനെയുള്ള വലിയൊരു ജനവിഭാഗത്തില്‍ നിന്നും ചെറിയൊരു വിഭാഗത്തെ കണ്ടെത്തി കഴിയുന്നത്ര … Read more

ജോണി വാക്കേഴ്‌സ് കേരള പ്രീമിയര്‍ ലീഗ് സീസണ്‍ 3 ജേതാക്കള്‍

മെല്‍ബണ്‍ : മലയാളീ അസോസിയേഷന്‍ ഓഫ് വിക്ടോറിയ (MAV) സംഘടിപ്പിച്ച കേരള പ്രീമിയര്‍ ലീഗ് (KPL) സീസണ്‍ 3 മത്സരങ്ങളില്‍ ജോണി വാക്കേഴ്‌സ് ടീം ജേതാക്കള്‍ ആയി. 2017 ജനുവരി 19 ഞായറാഴ്ച ക്രാന്‍ബേണ്‍ ലോവ്‌സം പൂള്‍ റിസേര്‍വില്‍ നടന്ന ഫൈനല്‍ മത്സങ്ങളില്‍ സണ്‍ ബ്ലെയ്‌സര്‌സ് ടീമിനെ പരാജയപ്പെടുത്തിക്കൊണ്ടാണ് ജോണി വാക്കേഴ്‌സ് കിരീടം സ്വന്തമാക്കിയത്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത സണ്‍ ബ്ലെയ്‌സര്‌സ്‌നെതിരെ ജോണി വാക്കേഴ്‌സ് 167 റണ്‍സ് എടുത്തു. മറുപടി ബാറ്റിങ്ങില്‍ സണ്‍ ബ്ലെയ്‌സര്‌സ് 156 … Read more