തൊഴിലന്വേഷകർക്ക് വമ്പൻ അവസരം; ഡബ്ലിൻ ബസിന്റെ മെഗാ റിക്രൂട്ടിങ് ഡേ ഏപ്രിൽ 2-ന്

ഡബ്ലിന്‍ ബസ് സര്‍വീസിലേയ്ക്ക് പുതിയ ഡ്രൈവര്‍മാരെ നിയമിക്കുന്നതിന്റെ ഭാഗമായി റിക്രൂട്ടിങ് ഡേയുമായി അധികൃതര്‍. 450 ഡ്രൈവര്‍മാര്‍, 50 എഞ്ചിനീയറിങ് ജോലിക്കാര്‍ (മെക്കാനിക്കുകള്‍, എഞ്ചിനീയറിങ് ഓപ്പറേറ്റര്‍മാര്‍ അടക്കം) എന്നിവരെയാണ് പുതുതായി നിയമിക്കുക. ഏപ്രില്‍ 2 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് 6 വരെയാണ് റിക്രൂട്ടിങ് ഡേ. Broadstone Depot-യിലെ Technical Training School-ല്‍ വച്ചാണ് റിക്രൂട്ടിങ്. താല്‍പര്യമുള്ളവര്‍ക്ക് ഈ ദിവസം നേരിട്ടെത്തി പങ്കെടുക്കാവുന്നതാണ്. കൂടുതല്‍ അറിയാനും ശമ്പളം സംബന്ധിച്ച വിവരങ്ങള്‍ക്കുമായി: www.dublinbus.ie/careers 4, 9, 83/a, … Read more

ഡബ്ലിനിലെ പാസ്പോർട്ട് ഓഫിസുകളിൽ ജോലി നേടാം; താൽക്കാലിക ക്ലറിക്കൽ പോസ്റ്റുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

ഡബ്ലിനിലെ പാസ്‌പോര്‍ട്ട് സര്‍വീസില്‍ താല്‍ക്കാലിക ക്ലറിക്കല്‍ ഓഫിസര്‍മാരാകാന്‍ അവസരം. ഡബ്ലിനിലെ Mount Street, Balbriggan, Tallaght, Swords എന്നീ ഓഫിസുകളിലാകും നിമനം. വിദേശകാര്യ വകുപ്പാണ് നിയമനം നടത്തുന്നത്. നിയമനം താല്‍ക്കാലികമായതിനാല്‍ തെരഞ്ഞെടുക്കപ്പെട്ടവരെ ഏപ്രില്‍ 2022 മുതല്‍ 2023 ജനുവരി വരെയാണ് തല്‍സ്ഥാനത്ത് നിയമിക്കുക. കോവിഡ് ബാധ കാരണം പാസ്‌പോര്‍ട്ട് അപേക്ഷകള്‍ കുന്നുകൂടിയതിന് പരിഹാരം കാണാനാണ് താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നത്. പാസ്‌പോര്‍ട്ടിനും, പൗരത്വത്തിനുമായി നല്‍കിയിരിക്കുന്ന അപേക്ഷകള്‍ പരിശോധിക്കുക, കൃത്യമായ കാലയളവില്‍ അപേക്ഷകള്‍ സംബന്ധിച്ച് തീരുമാനങ്ങളെടുക്കാന്‍ സഹായിക്കുക, പാസ്‌പോര്‍ട്ട് അപേക്ഷകളിലെ … Read more

കിൽഡെയറിലെ പ്ലാന്റിൽ 12 ബില്യന്റെ വൻ നിക്ഷേപം നടത്താൻ ഇന്റൽ; 1,600 പേർക്ക് ജോലി നൽകും

കില്‍ഡെയറിലെ തങ്ങളുടെ പുതിയ പ്ലാന്റില്‍ 12 ബില്യണ്‍ യൂറോയുടെ വന്‍ നിക്ഷേപം നടത്താനൊരുങ്ങി ടെക് ഭീമന്മാരായ ഇന്റല്‍. നിക്ഷേപത്തോടൊപ്പം 1,600 പേര്‍ക്ക് കൂടി Fab 34 എന്നറിയപ്പെടുന്ന ഈ പ്ലാന്റില്‍ പുതുതായി ജോലി ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്. ഇതോടെ അയര്‍ലണ്ടില്‍ ഇന്റലിനായി ജോലി ചെയ്യുന്ന ആകെ തൊഴിലാളികളുടെ എണ്ണം 6,500 ആകും. പുതിയ നിക്ഷേപ പദ്ധതി കൂടി ചേരുന്നതോടെ അയര്‍ലണ്ടില്‍ ഇന്റല്‍ നടത്തിയിട്ടുള്ള ആകെ നിക്ഷേപം 30 ബില്യണ്‍ യൂറോ ആയി ഉയരുകയും ചെയ്യും. വരും വര്‍ഷങ്ങളില്‍ … Read more

അയർലൻഡിലെ നഴ്സുമാർക്ക് സൗകര്യപ്രദമായ ഷിഫ്റ്റുകളിലൂടെ അധികവരുമാനം സമ്പാദിക്കാനവസരമൊരുക്കി Hollilander

അയര്‍ലൻഡിൽ നിലവില്‍ നഴ്‌സുമാരായും, ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരായും ജോലി ചെയ്തുവരുന്നവര്‍ക്ക്, ജോലിക്കൊപ്പം അധികവരുമാനം സമ്പാദിക്കാനുള്ള ഏജന്‍സി വര്‍ക്കിങ് സൗകര്യവുമായി പ്രമുഖ റിക്രൂട്ടിങ് സ്ഥാപനമായ Hollilander. സൗകര്യപ്രദമായ ഷിഫ്റ്റുകളില്‍ ജോലി ചെയ്യാമെന്നതും, ജോലിസ്ഥലം, ദിവസം എന്നിവ നിങ്ങള്‍ക്ക് തന്നെ തെരഞ്ഞെടുക്കാമെന്നതുമാണ് ഏജന്‍സി വര്‍ക്കിന്റെ ഏറ്റവും വലിയ മെച്ചം . അയര്‍ലണ്ടിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളുമായി Hollilander കൈകോര്‍ത്ത് അവതരിപ്പിക്കുന്ന പദ്ധതിയില്‍ മണിക്കൂര്‍ കണക്കിൽ മികച്ച വേതനം ലഭിക്കും. No better time than now to join our expanding … Read more

RYANAIR ല്‍ തൊഴിലസരങ്ങള്‍; വാക്ക്-ഇന്‍ ഇന്റര്‍വ്യൂ നാളെ (ശനിയാഴ്ച)

പ്രമുഖ ഐറിഷ് എയര്‍ലൈന്‍ കമ്പനിയായ RYANAIR ല്‍ തൊഴിലവസരങ്ങള്‍. Aircraft Handling, Baggage Handler എന്നീ തസ്തികകളിലാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഈ ഒഴിവുകളിലേക്കുള്ള വാക്ക്-ഇന്‍ റിക്രൂട്ട്മെന്റ് നാളെ( മാര്‍ച്ച് 5 ശനിയാഴ്ച) ഡബ്ലിനിലെ Carlton Hotel ല്‍ നടക്കും. ഇ.യു രാജ്യങ്ങളില്‍ ജോലി ചെയ്യാന്‍ അവകാശമുള്ള ആളുകള്‍ക്ക് റിക്രൂട്ട്മെന്റില്‍ പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഏറ്റവും പുതിയ CV യുമായി അന്നേദിവസം Carlton Hotel ല്‍ എത്തിച്ചേരണം. റിക്രൂട്ട്മെന്റ് ഡ്രൈവില്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് http://careers.ryanair.com എന്ന … Read more

ഡബ്ലിനിൽ വെസ്റ്റ് ഫാർമസിയൂട്ടിക്കൽസിൽ തൊഴിലവസരം : ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു

ആരോഗ്യ സംരക്ഷണ മേഖലയിൽ പകരം വെക്കാനാകാത്ത പേരാണ് വെസ്റ്റിന്റേത്.വെസ്റ്റിൽ ജോലി നേടാൻ അയർലണ്ടിലെ ഉദ്യോഗാർത്ഥികൾക്ക് ഒരു സുവർണാവസരമൊരുങ്ങുന്നു. വെസ്റ്റിന്റെ പുതിയ നിർമ്മാണ യൂണിറ്റിനു വേണ്ടി കഴിവുള്ള ടീം അംഗങ്ങളെ തിരഞ്ഞെടുക്കാൻ ഡബ്ലിനിൽ ഹയറിങ് നടത്തുമെന്ന് കമ്പനി അറിയിച്ചു. ഉദ്യോഗാർത്ഥികളുടെ കഴിവുകൾ മെച്ചപ്പെടുത്താനും അവരുടെ കരിയർ ലക്ഷ്യങ്ങൾ നേടാനും വെസ്റ്റ് മുൻപും നിർണായകമായ പങ്കു വഹിച്ചിട്ടുണ്ട്. തൊഴിൽ പരിശീലനം, വിദ്യാഭ്യാസ സഹായ പരിപാടികൾ, അപ്രന്റീസ്ഷിപ്പ് പ്രോഗ്രാമുകൾ എന്നിവയും ജോലിയുടെ ഭാഗമായി വെസ്റ്റ് വാഗ്ദാനം ചെയ്യാറുണ്ട്. നിലവിൽ ഒഴിവുകളുള്ളത് പ്രൊഡക്ഷൻ … Read more

അയർലണ്ടിൽ ഏജൻസി ജോലി വഴി മണിക്കൂറിൽ 36 യൂറോ വീതം അധികം സമ്പാദിക്കാം; നഴ്‌സുമാർക്ക് വമ്പൻ അവസരമൊരുക്കി Hollilander

അയര്‍ലണ്ടില്‍ നിലവില്‍ നഴ്‌സുമാരായും, ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരായും ജോലി ചെയ്തുവരുന്നവര്‍ക്ക്, ജോലിക്കൊപ്പം അധികവരുമാനം സമ്പാദിക്കാനുള്ള ഏജന്‍സി വര്‍ക്കിങ് സൗകര്യവുമായി പ്രമുഖ റിക്രൂട്ടിങ് സ്ഥാപനമായ Hollilander. സൗകര്യപ്രദമായ ഷിഫ്റ്റുകളില്‍ ജോലി ചെയ്യാമെന്നതും, ജോലിസ്ഥലം, ദിവസം എന്നിവ നിങ്ങള്‍ക്ക് തന്നെ തെരഞ്ഞെടുക്കാമെന്നതുമാണ് ഏജന്‍സി വര്‍ക്കിന്റെ ഗുണം. അയര്‍ലണ്ടിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളുമായി Hollilander കൈകോര്‍ത്ത് അവതരിപ്പിക്കുന്ന പദ്ധതിയില്‍ മണിക്കൂര്‍ കണക്കിന് മികച്ച വേതനം ലഭിക്കും. ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ക്ക് മണിക്കൂറിന് 21 യൂറോ, നഴ്‌സുമാര്‍ക്ക് 36 യൂറോ എന്നിങ്ങനെയാണ് ഏജന്‍സി വര്‍ക്ക് … Read more

ലിമറിക്ക്, ക്ലെയർ, നോർത്ത് ടിപ്പററി എന്നിവിടങ്ങളിലെ HSE കെയർഹോമുകളിൽ നഴ്‌സിംഗ് ജോലിക്ക് ഇപ്പോൾ അപേക്ഷിക്കാം

HSE Mid West Community Healthcare-ല്‍ താഴെ പറയുന്ന തസ്തികകളില്‍ ജോലിയൊഴിവ്: Full-time and Part-time Staff Nurses Clinical Nurse Managers 1 Clinical Nurse Managers 2 Limerick, Clare, North Tipperary എന്നിവിടങ്ങളിലെ വൃദ്ധര്‍ക്കായുള്ള കെയര്‍ ഹോമുകളിലാകും നിയമനം. താല്‍പര്യമുള്ളവര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ക്കായി വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://linktr.ee/hsemwch Limerick, Clare, North Tipperary പ്രദേശങ്ങളിലെ ലോക്കല്‍ HSE Mid West Community Nursing Unit-ല്‍ നിന്നും വിവരങ്ങള്‍ ലഭിക്കും. ഫെബ്രുവരി 13 ആണ് അപേക്ഷിക്കാനുള്ള … Read more

അയർലണ്ടിലെ കുടിയേറ്റക്കാർ അടക്കമുള്ളവർക്ക് ഗാർഡയിൽ ചേരാൻ അവസരം; ഫെബ്രുവരി 15-ന് റിക്രൂട്ട്മെന്റ് കാമ്പെയ്ൻ

അയര്‍ലണ്ടിലെ പൊലീസ് സേനയായ ഗാര്‍ഡയില്‍ (An Garda Síochána) ഓഫിസറായി ചേരാന്‍ അവസരം. അയര്‍ലണ്ടില്‍ താമസിക്കുന്ന കുടിയേറ്റക്കാര്‍, ട്രാവലര്‍ വിഭാഗത്തില്‍ പെട്ടവര്‍, വംശീയമായ ന്യൂനപക്ഷങ്ങളില്‍ പെട്ടവര്‍ എന്നിവരെ ലക്ഷ്യമിട്ടാണ് പ്രത്യേക റിക്രൂട്ട്‌മെന്റ്. Pearse Street Garda Station-ലെ കമ്മ്യൂണിറ്റി പൊലീസിങ് ഓഫിസാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. റിക്രൂട്ട്‌മെന്റിന് മുന്നോടിയായി സേനയെ പറ്റിയുള്ള കാര്യങ്ങള്‍ വിശദീകരിക്കുക, സംശയങ്ങള്‍ക്ക് മറുപടി നല്‍കുക, ഓഫിസര്‍മാരുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കുക എന്നിവ നടത്തപ്പെടും. വിവിധ വിഭാഗങ്ങളില്‍ പെട്ടവരെ ഗാര്‍ഡയുടെ ഭാഗമാക്കുക എന്നതാണ് റിക്രൂട്ട്‌മെന്റിലൂടെ ഉദ്ദേശിക്കുന്നത്. ഫെബ്രുവരി … Read more