മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യൂണിറ്റിയുടെ ഓണാഘോഷം ശനിയാഴ്ച….

ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തി ഒരു ഓണം കൂടി വരവായി.മറുനാട്ടില്‍ കഴിയുന്നവരാണ് ഇന്ന് യഥാര്‍ത്ഥത്തില്‍ ഓണത്തെ ആഘോഷമാക്കി മാറ്റുന്നതെന്ന് നിസംശയം പറയാം.കേരളത്തില്‍ തിരുവോണം കഴിഞ്ഞാല്‍ ഓണം പോയ്മറയും പക്ഷേ നമ്മള്‍ പ്രവാസികളുടെ ഓണാഘോഷത്തിനു തുടക്കം മാത്രമേ ആകുന്നുള്ളു.ഈ വര്‍ഷത്തെ ഗ്രേയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ ഓണാഘോഷം 17/09/2016,ശനിയാഴ്ച വിഥിങ്ടന്‍ രാധാകൃഷ്ണ ടെംപിളില്‍ (ഗാന്ധിഹാള്‍) വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നതാണ്.28 കൂട്ടം വിഭവങ്ങളും മൂന്നു തരം പായസവും അടങ്ങിയ സമൃദ്ധമായ സദ്യ തന്നെ പ്രധാന ആകര്‍ഷണം.രാവിലെ 11മണിക്ക് പൂക്കളമിട്ട് ആഘോഷങ്ങള്‍ക്ക് … Read more

ലോകം ഉറ്റു നോക്കുന്നു, യൂറോപ്പില്‍ ആദ്യ വലതു പക്ഷ രാജ്യം ഓസ്ട്രിയാ ആകുമോ?

  വിയന്ന:ജര്‍മ്മനിയുടെ സമീപത്തുള്ള ശക്തമായ യൂറോപ്യന്‍ രാജ്യമായ ഓസ്ട്രിയ, കടുത്ത വലതുപക്ഷ നേതാവിനെ ശിരസിലേറ്റുമോ എന്ന് ഉറ്റു നോക്കുകയാണ് ലോകം.കഴിഞ്ഞ മെയ് മാസത്തില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഏകദേശം 31000 വോട്ടുകള്‍ക്ക് കടുത്ത വലതു പക്ഷ നേതാവായിരുന്ന നോബേര്‍ട്ട് ഹോഫര്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് റൈറ്റ് ഫ്രീഡം പാര്‍ട്ടി കോടതിയെ സമീപിച്ചിരുന്നു.ഇതേ തുടര്‍ന്ന് നടന്ന പരിശോധനയില്‍ തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടന്നു എന്ന് കണ്ടെത്തുകയും കോടതി വീണ്ടും തിരഞ്ഞെടുപ്പ് നടത്തുവാനും ഉത്തരവിട്ടിരുന്നു.ഇതേ തുടര്‍ന്ന് സര്‍ക്കാരിനെതിരേ കനത്ത ജനരോക്ഷമാണ് രാജ്യത്ത് ഉയര്‍ന്നത്. … Read more

പോളണ്ടില്‍ ഫ്രാന്‍സിസ് പാപ്പായ്ക്ക് തണുത്ത സ്വാഗതമെന്ന് സൂചന

വാഴ്‌സോ:  ഫ്രാന്‍സിസ് മാര്‍പ്പായുടെ നിലപാടുകള്‍മതേതരവാദികള്‍ക്ക്ആവേശം പകരുന്നെങ്കിലും കടുത്ത കത്തോലിക്കാ വിശ്വാസം പുലര്‍ത്തുന്ന പോളണ്ട്, കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍, വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലെ കത്തോലിക്കാ സഭാവിശ്വാസികള്‍ എന്നിവര്‍ക്കിടയില്‍ അതൃപ്തി പടര്‍ത്തുന്നതായി റിപ്പോര്‍ട്ടുകള്‍.എന്നാല്‍ ഇന്ന് ആരംഭിച്ച 6 ദിവസം നീണ്ടു നില്‍ക്കുന്ന ലോക യുവജന സമ്മേളനം ആഘോഷിക്കുകയാണ് പോളീഷ് മാധ്യമങ്ങള്‍. ബുധനാഴ്ച്ചയാണ് മുന്‍ഗാമിയായിരുന്ന ജോണ്‍ പോള്‍ മാര്‍പ്പാപ്പായുടെ ജന്‍മ രാജ്യത്തേയ്ക്ക് മാര്‍പ്പാപ്പ എത്തുന്നത്.എന്നാല്‍സാമൂഹിക നിലപാടുകളെ ചൊല്ലി മാര്‍പ്പാപ്പായില്‍ നിന്ന് കടുത്ത കത്തോലിക്കാ രാജ്യങ്ങള്‍ അകല്‍ച്ചം സൂക്ഷിക്കുന്നതായി ഫോക്‌സ് ന്യുസ് ഉള്‍പ്പെടെയുള്ള … Read more

അയര്‍ലണ്ടിലെ മലയാളി വിദ്യാര്‍ഥികള്‍ക്ക് ചുരുങ്ങിയ ചിലവില്‍ ബള്‍ഗേറിയയില്‍ മെഡിസിന് പഠിക്കാന്‍ അവസരം

ഡബ്ലിന്‍:അയര്‍ലണ്ടിലെ സ്‌കൂള്‍ കോളജ് തലങ്ങളിലെ കുട്ടികള്‍ക്ക് ഉപരിപഠനാവസരം തേടുകയെന്നത് മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ഏറെ ആശങ്കകള്‍ ഉളവാക്കുന്ന അവസരമാണ്.മക്കള്‍ക്ക് ഏതു കോഴ്‌സ് തിരഞ്ഞെടുക്കണം,എന്ത് പഠിക്കണം,ഏവിടെ പഠിക്കണം എന്നിവയെ കുറിച്ചെല്ലാം തീരുമാനമെടുക്കാന്‍ മാതാപിതാക്കള്‍ ഏറെ അന്വേഷണങ്ങള്‍ നടത്താതെ തരമില്ല.അയര്‍ലണ്ട് പോലെ എണ്ണത്തില്‍ കുറഞ്ഞ അവസരങ്ങളും,കൂടിയ ഫീസ് ഘടനയുമുള്ള രാജ്യത്തെ മാതാപിതാക്കള്‍ മറ്റു രാജ്യങ്ങളിലെ വിദ്യാഭ്യാസസ്ഥാപനങ്ങളെ ആശ്രയിക്കുക തന്നെ വേണ്ടി വരും. മെഡിക്കല്‍,ഡന്‍ഡിസ്ട്രി,വെറ്റിനറി തുടങ്ങിയ കൂടുതല്‍ ആവശ്യക്കാരുള്ള കോഴ്‌സുകള്‍ക്ക് പ്രത്യേകിച്ചും.എന്‍ ആര്‍ ഐ ക്വോട്ടയിലോ,മറ്റു സംസ്ഥാനങ്ങളിലോ വിട്ടു മക്കളെ പഠിക്കാമെന്ന് അയര്‍ലണ്ടിലോ … Read more

മദര്‍ തെരേസയുടെ വിശുദ്ധപദവി: യൂറോപ്പ് ആഹ്ലാദതിമിര്‍പ്പില്‍

ഡബ്ലിന്‍: ഭാരതത്തിനു കരുണാവര്‍ഷത്തില്‍ സമ്മാനമായി ലഭിച്ച മദര്‍ തെരേസായുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിനുശേഷം യൂറോപ്പിലെങ്ങും ആഹ്ലാദം അലയടിക്കുകയാണ്. സെപ്റ്റംബര്‍ നാലിന് വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുവാന്‍ അഞ്ചുലക്ഷത്തോളം വിശ്വാസികള്‍ അണിചേരുമെന്നാണ് കരുതപ്പെടുന്നത്. യൂറോപ്പില്‍നിന്നും തദ്ദേശീയരും ഇന്ത്യക്കാരുമായി വന്‍ ജനാവലി പങ്കെടുക്കും. മദര്‍ തെരേസയുടെ പാദ സ്പര്‍ശനമേറ്റ അല്‍ബേനിയ, യൂഗോസ്ലാവ്യ, മാസിഡോണിയ, അയര്‍ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍നിന്നുമായി നിരവധി വിശ്വാസികള്‍ വത്തിക്കാനിലേക്ക് ഒഴുകിയെത്തും. 1910 ഓഗസ്റ്റ് 26ന് അല്‍ബേനിയയില്‍ ജനിച്ച മദര്‍ … Read more

മലയാളികളുടെ കുട്ടികള്‍ക്ക് മലയാളം പഠിക്കുവാന്‍…

മലയാള ഭാഷയാണ് കേരളീയരുടെ സാംസ്‌കാരികാടിസ്ഥാനം. യൂറോപ്പ് മലയാളികളുടെ കുട്ടികള്‍ക്ക് ഒരു വര്‍ഷം കൊണ്ട് മലയാളം പഠിക്കുവാന്‍ MG ONLINE TUITION അവസരമൊരുക്കുന്നു. കേരളത്തിലെ പ്രഗത്ഭരായ അധ്യാപകര്‍ ഓണ്‍ലൈന്‍ വഴി മിതമായ നിരക്കില്‍ കുട്ടികളെ പഠിപ്പിക്കുന്നു. ഇംഗ്ലീഷ്, കണക്ക്, മലയാളം, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഹിന്ദി, ക്ലാസിക്കല്‍ ഡാന്‍സ്, സംഗീതം എന്നീ വിഷയങ്ങള്‍ക്ക് പരിചയ സമ്പന്നരായ അധ്യാപകരാല്‍ ക്ലാസും, കുട്ടികള്‍ക്ക് study material, work book എന്നിവ എത്തിച്ച് കൊടുക്കുകയും Home Work ലൂടെയും കുട്ടികളെ ഉത്തരവാദിത്വത്തോടെ പഠിപ്പിക്കുന്നു. … Read more

തൃശൂര്‍ ജില്ല കുടുംബ സംഗമത്തിലേയ്ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭി ച്ചു.

യുകെ: തൃശൂര്‍ ജില്ലാ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ മെയ് 28 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ ഗ്ലോസ്റ്റര്‍ഷെയറിലെ ചെല്‍റ്റനാമിലെ സ്വിന്‍ഡന്‍ വില്ലേജ് ഹാളില്‍ നടത്തുന്ന ജില്ല കുടുംബ സംഗമത്തിന്റെ രജിസ്‌ട്രേഷന്‍ തുടങ്ങിക്കഴിഞ്ഞു. ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത ജില്ലാ നിവാസികള്‍ ഉടനെതന്നെ സംഘാടകരുടെ പക്കല്‍ പേര് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. വേദി: സ്വിന്‍ഡന്‍ വില്ലേജ് ഹാള്‍ ചര്‍ച്ച് റോഡ് ചെല്‍റ്റനാം ഗ്ലോസ്റ്റര്‍ഷെയര്‍ കൂടുതല്‍ വിവര ങ്ങള്‍ക്ക്: 07825597760, 07762224421, 07727253424

സീറോമലബാര്‍ റീത്തില്‍ നടന്ന പ്രഥമ ദിവ്യകാരുണൃ സ്വീകരണവും ദമ്പതികളുടെ രജതജൂബിലി ആഘോഷവും

ഡൌണ്‍ ആന്‍ഡ് കൊണോര്‍ രൂപതയിലെ സീറോമലബാര്‍ സമൂഹത്തിന് അനുഗ്രഹത്തിന്റെ ദിനമായിരുന്നു 3 കുട്ടികളുടെ സീറോമലബാര്‍ റീത്തില്‍ നടന്ന പ്രഥമ ദിവ്യകാരുണൃ സ്വീകരണവും 3 ദമ്പതികളുടെ വിവാഹത്തിന്റെ രജതജൂബിലി ആഘോഷവും. ബെല്‍ഫാസ്റ്റ് സെ. പോള്‍സ് ദേവാലയത്തില്‍ വച്ച് വികാരി വെ. റവ. ഫാ. ടോണി ഡവ്‌ലിന്‍ ഏവരെയും സ്വാഗതം ചെയ്തു ആശംസകള്‍ അര്‍പ്പിച്ചു.മോണ്‍.ആന്റണി പെരുമായന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന ദിവ്യബലി മദ്ധ്യേ ഫാ. മാത്യു തോട്ടത്തിമ്യാലില്‍ വചനസന്ദേശം നല്കീ. റവ. ഫാ. പോള്‍ മോരേലി സഹ കാര്‍മ്മികനായിരുന്നു. ദില്‍ജാ … Read more

സീറോമലബാര്‍ സമൂഹം Karunya Food Night സംഘടിപ്പിച്ചു

കാരുണ്യ വര്‍ഷത്തോടനുബന്ധിച്ചു ഡൌണ്‍ ആന്‍ഡ് കൊണോര്‍ രൂപത സീറോമലബാര്‍ സമൂഹം Karunya Food Night സംഘടിപ്പിച്ചു. ഫിനഗി സെ. ആന്‍സ് പള്ളി ഹാളില്‍ വച്ച് നടത്തപ്പെട്ട ഈ Food Night ല്‍ നോര്‍ത്തേന്‍ അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ള നിരവധി കുടുംബങ്ങള്‍ പങ്കെടുത്തു. ഞായറാഴ്ച്ച വൈകുന്നേരം ആറു മണിക്ക് പ്രാര്ത്ഥനാഗാനത്തോടെ ആരംഭിച്ച ചടങ്ങ് വെ.റവ. ഫാ. ടോണി ടെവ്‌ലിന്‍ തിരി കൊളുത്തി ഉദഘാടനം ചെയ്തു. സീറോമലബാര്‍ നാഷണല്‍ കോര്‍ഡിനെറ്റര്‍ മോണ്‍. ആന്റണി പെരുമായന്‍, ഫാ. മാര്‍ട്ടിന്‍ വി. സി., … Read more

ബോള്‍ട്ടന്‍ മലയാളി അസ്സോസിയേഷന് നവ സാരഥികള്‍

ബോള്‍ട്ടന്‍: ബോള്‍ട്ടന്‍ മലയാളി അസ്സോസിയേഷന് പുതിയ ഭരണസമിതി നിലവില്‍ വന്നു. എപ്രില്‍ 16 ന് ഈസ്റ്റര്‍ വിഷു ആഘോഷത്തോടൊപ്പം നടന്ന ജനറല്‍ ബോഡി യോഗത്തില്‍ വെച്ച് പുതിയ ഭരണ സമിതി നിലവില്‍ വന്നു.അഡ്വ.സിജു ജോസഫ് പ്രസിഡന്റ്, രഞ്ചിത്ത് ഗണേഷ് സെക്രട്ടറി,സൈബന്‍ ജോസഫ് ,ട്രഷറര്‍ ,ഷൈനു മാത്യു വൈസ് പ്രസിഡണ്ട് ,അബിന്‍ ജോസ് ജോയിന്റ് സിക്രട്ടറിയായുമുള്ള ഭരണ സമിതിയാണ് നിലവില്‍ വന്നത്. അഞ്ചു അംഗ എക്‌സിക്കുട്ടിവ് കുടാതെ ഈ വര്ഷത്തെ പ്രവര്ത്തനങ്ങളുടെ ചുക്കാന് പിടിക്കുവാന് പരിചയ സമ്പന്നരായ മികച്ച … Read more