ഇംഗ്ലണ്ടില്‍ കുറുപ്പുന്തറ സ്വദേശികളുടെ മകള്‍ അലീഷ മരിച്ചു
മാഞ്ചസ്റ്റര്‍:ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ കുറുപ്പുന്തറ സ്വദേശികളായ കുഴിക്കണ്ടത്തില്‍ ജിനോ, ആഷ്ലി ദമ്പതികളുടെ മകള്‍ അലീഷ (9) ആണ് മരണപ്പെട്ടത്. തലച്ചോറില്‍ ഉണ്ടായ അണുബാധയെ തുടര്ന്ന്മാഞ്ചസ്റ്ററിലെ വിധിന്ഷോ ആശുപത്രിയിലെ ചികിത്സയില്‍ ആയിരുന്നഅലീഷ ഇന്ന് രാവിലെ 7 മണിക്കാണ് മരണത്തിന് കീഴടങ്ങിയത്. നേരത്തേ എറണാകുളത്ത് ഒരു സ്വകാര്യ ആശുപത്രിയിലും അലീഷയെ ചികിത്സിച്ചിരുന്നു.അലീഷയുടെ പിതാവ് ജിനോ മലയാളികളുടേ ഇടയിലെ സജീവ സാമൂഹിക പ്രവര്‍ത്തകനും കത്തോലിക്കാ അസോസിയേഷന് സെക്രട്ടറിയുമാണ്. അമീഷ ജിനൊ, മിയ റൊസ് എന്നിവര്‍ സഹോദരിമരാണ്.