പിങ്ക് പന്തുമായി ധോണി;ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പരീക്ഷണ വീഡിയോ

  മെല്‍ബണ്‍: പകലും രാത്രിയുമായി നടക്കുന്ന ടെസ്റ്റ് ക്രിക്കറ്റിന്റെ പ്രചാരണത്തിന്റെ ഭാഗമായി പിങ്ക് ബോള്‍ ഉപയോഗിച്ചുള്ള പരീക്ഷണങ്ങളില്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയും പങ്കാളിയാകുന്ന വീഡിയോ ശ്രദ്ധേയമാകുന്നു. ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് ഈ വീഡിയോ പുറത്തുവിട്ടത്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷമായിരുന്നു ടെസ്റ്റിന്റെ പുതിയ രൂപത്തിലുളള പ്രചാരണത്തിന് ഇന്ത്യന്‍ നായകന്‍ പങ്കാളിയാകുന്നത്. ഓസ്്രേടലിയ ന്യൂസിലാന്‍ഡ് ടെസ്റ്റ് പരമ്പരയില്‍ ആദ്യമായി പിങ്ക് ബോള്‍ ഉപയോഗിക്കാനിരിക്കെയാണ് ഇക്കഴിഞ്ഞ ഓസീസ് പരമ്പരക്കിടെ ധോണി പന്തിന്റെ പരീക്ഷണത്തില്‍ പങ്കാളിയായത്. ഈ വര്‍ഷം … Read more

ചൈനയിലെ സിന്‍ജിയാംഗില്‍ ശക്തമായ ഭൂചലനം; ആറു മരണം

  ബെയ്ജിംഗ്: ചൈനയിലെ സിന്‍ജിയാംഗിലുണ്ടായ ശക്തമായ ഭൂചനത്തില്‍ ആറു പേര്‍ മരിച്ചു. വെള്ളിയാഴ്ച രാവിലെയുണ്ടായ ഭൂചനത്തില്‍ നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 6.5 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. ആയിരക്കണക്കിനു വീടുകള്‍ തകര്‍ന്നിട്ടുണ്ട്. -എജെ-

ഇന്ത്യയുടെ ജിഡിപി രണ്ട് ലക്ഷം കോടി ഡോളറായി-ലോക ബാങ്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനം രണ്ട് ലക്ഷം കോടി ഡോളറായെന്ന് ലോകബാങ്കിന്റെ റിപ്പോര്‍ട്ട്. 2014ല്‍ രണ്ട് ലക്ഷം കോടി ഡോളര്‍ കടന്ന ജി.ഡി.പി ഇപ്പോള്‍ 2.067 കോടി ഡോളറിലാണ് നില്‍ക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ലക്ഷം കോടി ഡോളറിലെത്താന്‍ 60 വര്‍ഷങ്ങള്‍ എടുത്തു. പിന്നീട് ഏഴു വര്‍ഷത്തിനിടെയാണ് അടുത്ത ഒരു ലക്ഷം കോടി ഡോളര്‍ ഇന്ത്യ സമ്പദ് വ്യവസ്ഥയിലേക്ക് കൂട്ടിച്ചേര്‍ത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറ്റവും വേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥകളുടെ ഈ വര്‍ഷത്തെ പട്ടികയിലും … Read more

ഇന്ത്യയിലെ മൂന്നിലൊന്ന് കുടുംബങ്ങളും അടിസ്ഥാന സൗകര്യങ്ങളില്ലാതെയാണ് കഴിയുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ മൂന്നിലൊന്ന് കുടുംബങ്ങളും അടിസ്ഥാന സൗകര്യങ്ങളില്ലാതെയാണ് കഴിയുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തു വിട്ട സാമൂഹ്യ സാമ്പത്തിക സെന്‍സസ് വ്യക്തമാക്കുന്നു. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ അമ്പതുശതമാനത്തിലധികം പേരുടെ വരുമാന മാര്‍ഗ്ഗം കൂലിപ്പണിയാണ്. കേരളത്തില്‍ ഗ്രാമങ്ങളില്‍ 72 ശതമാനം കുടുംബങ്ങള്‍ക്ക് ഭൂമിയില്ലെന്നും സര്‍വ്വെ വ്യക്തമാക്കുന്നു. 2011ലെ സാമൂഹ്യ സാമ്പത്തിക സര്‍വ്വെയാണ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഗ്രാമവികസന മന്ത്രി ചൗധരി ബീരേന്ദ്ര സിംഗ് എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കിയത്. ഇന്ത്യയിലെ ആകെ കുടുംബങ്ങളുടെ എണ്ണം 24.39 കോടിയാണ്. ഇതില്‍ ഗാമങ്ങളില്‍ താമസിക്കുന്ന … Read more

കാര്‍ അപകടം, ഹേമമാലിനിയുടെ കാര്‍ ഡ്രൈവര്‍ മഹേഷ് താക്കൂര്‍ അറസ്റ്റില്‍

ജയ്പൂര്‍: ബോളിവുഡ് നടിയും ബി.ജെ.പി എം.പിയുമായ ഹേമമാലിനി സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട സംഭവത്തില്‍ ഡ്രൈവര്‍ മഹേഷ് താക്കൂര്‍ അറസ്റ്റില്‍. വ്യാഴാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ ഹേമമാലിനിയ്ക്ക് പരുക്കേറ്റിരുന്നു. ഇവരുടെ മെഴ്‌സിഡസ് കാര്‍ ഓള്‍ട്ടോ കാറിലിടിച്ച് ഒരു കുട്ടി മരിക്കുകയും ചെയ്തിരുന്നു. മഹേഷ് താക്കൂര്‍ അമിത വേഗതയിലാണ് കാര്‍ ഓടിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. മെഹന്ദിപൂര്‍ ബാലാജി ക്ഷേത്ര ദര്‍ശനത്തിനു ശേഷം ജയ്പൂരിലേക്ക് പോയ ഹേമമാലിനിയുടെ കാര്‍ ലാല്‍സോട്ട് ബൈപാസില്‍ വച്ചാണ് അപകടത്തില്‍പെട്ടത്. ഹേമമാലിനിയുടെ നെറ്റിയിലും മുഖത്തും കാലുകളിലുമാണ് പരുക്കേറ്റത്. ഇത് … Read more

പാല്‍മൈരയിലെ രണ്ടായിരം വര്‍ഷം പഴക്കമുള്ള സിംഹപ്രതിമ ഐസിസ് ഭീകരര്‍ തകര്‍ത്തു

ബൈററ്റ്: സിറിയന്‍ പട്ടണമായ പാല്‍മൈരയിലെ മ്യൂസിയത്തിന് മുന്നിലുള്ള രണ്ടായിരം വര്‍ഷം പഴക്കമുള്ള സിംഹപ്രതിമ ഐസിസ് ഭീകരര്‍ തകര്‍ത്തു. അല്‍ലാത്ത് എന്നറിയപ്പെടുന്ന സിംഹപ്രതിമ കഴിഞ്ഞ ആഴ്ചയാണ് ഭീകരര്‍ തകര്‍ത്തതെന്ന് രാജ്യത്തെ പുരാവസ്തു ഡയറക്ടര്‍ മാമൂന്‍ അബ്ഹല്‍കാരിം പറഞ്ഞു. പത്ത് അടി നീളവും പതിനഞ്ച് ടണ്‍ ഭാരവുമുള്ള പ്രതിമയാണ് അല്‍ലാത്ത്. 1977ല്‍ പോളിഷ് പുരാവസ്തു സംഘമാണ് ചുണ്ണാന്പ്കല്ലില്‍ നിര്‍മിച്ച ഈ പ്രതിമ കണ്ടെത്തിയത്. പ്രതിമയ്ക്ക് ചുറ്റും ഇരുന്പ് ഫലകങ്ങള്‍ നിര്‍മിച്ച് സംരക്ഷിച്ചിരുന്നതാണെന്നും എന്നാല്‍ പട്ടണത്തിലേക്ക് ഐസിസ് എത്തി അതിനെ തകര്‍ക്കുമെന്ന് … Read more

ഗുജറാത്ത് കലാപം,പിഴവ് സംഭവിച്ചെന്ന് വാജ്‌പേയി സമ്മതിച്ചിരുന്നതായി മുന്‍ റോ മേധാവി

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തില്‍ തങ്ങള്‍ക്ക് പിഴവ് സംഭവിച്ചെന്ന് മൂന്‍ പ്രധാനമന്ത്രി എബി വാജ്‌പേയി സമ്മതിച്ചിരുന്നതായി മൂന്‍ റോ മേധാവി. 2012 ഗുജറാത്ത് കലാപത്തെ ‘സ്വന്തം പിഴവ്’ എന്നായിരുന്നു വാജ്‌പേയി വിളിച്ചിരുന്നതെന്ന് മുന്‍ റോ തലവന്‍ എ എസ് ദുലാത്താണ് വ്യക്തമാക്കിയിരിക്കുന്നത്. വാജ്‌പേയിയുമായി നടന്ന അവസാന കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇങ്ങിനെ അഭിപ്രായപ്പെട്ടത്. 2000 വരെ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ റിസര്‍ച്ച് അനാലിസിസ് വിംഗിന്റെ തലവനായിരുന്നു ദുലാത്തിനെ പിന്നീട് കശ്മീര്‍ വിഷയത്തിലെ പ്രത്യേക ഉപദേശകനായി വാജ്‌പേയി തന്നെയാണ് നിയോഗിച്ചത്. ഇന്ത്യ … Read more

ഹേമമാലിനിക്കു വാഹനാപകടത്തില്‍ പരിക്ക്

  ന്യൂഡല്‍ഹി: ബോളിവുഡ് നടിയും ബിജെപി എംപിയുമായ ഹേമമാലിനിക്കു വാഹനാപകടത്തില്‍ പരിക്ക്. രാജസ്ഥാനിലെ ദൗസയില്‍വച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഒരു കുട്ടി മരിക്കുകയും ചെയ്തു. ഹേമമാലിനി സഞ്ചരിച്ച മെഴ്‌സിഡസ് കാര്‍ എതിര്‍ദിശയില്‍വന്ന ഓള്‍ട്ടോ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓള്‍ട്ടോ കാറിലുണ്ടായിരുന്ന കുട്ടിയാണ് മരിച്ചത്. ഈ കാറിലുണ്ടായിരുന്ന ബാക്കി മൂന്നു പേര്‍ക്കും ഗുരുതര പരിക്കേറ്റു. ഹേമമാലിനിക്കു തലയിലാണു പരിക്കേറ്റത്. ഇവരെ ജയ്പുരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. -എജെ-

വ്യാജ ബിരുദം: ബീഹാറില്‍ 1400 പ്രഥമിക അധ്യാപകര്‍ പുറത്ത്

  പാട്‌ന: ബീഹാറില്‍ വ്യാജ ബിരുദവുമായി സര്‍ക്കാര്‍ സ്‌കൂളുകളില്‍ ജോലി ചെയ്തിരുന്ന 1400 അധ്യാപകര്‍ പുറത്ത്. വ്യജ ബുരുദക്കരായ അധ്യാപകര്‍ക്കെതിരെ ബീഹാര്‍ വിദ്യാഭ്യാസ വകുപ്പ് കര്‍ശ നടപടികള്‍ സ്വീകരിക്കാന്‍ തുടങ്ങിയതോടെയാണ് വ്യാജ ബിരുദമുള്ള 1400 അധ്യാപകര്‍ രാജിവച്ച് പോയത്. വരു ദിവസങ്ങളില്‍ ഇനിയും കുറേപേര്‍ കൂടി രാജിവച്ചേക്കുമെന്നാണ് ബീഹാര്‍ വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന സൂചന. വ്യാജ ബിരുവുമായി അധ്യാപക ജോലി ചെയ്യുവര്‍ക്കെതിരേ കര്‍ശനമായ നിയമനടപടി സ്വീകരിക്കാന്‍ പാട്‌ന ഹൈക്കോടതി ബീഹാര്‍ സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കിയിരുന്നു. ‘ഈ മാസം … Read more

മന്ത്രിക്കായി യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഒഴിവാക്കിയത് വിവാദത്തില്‍

ന്യൂഡല്‍ഹി: യാത്രാ സൗകര്യത്തിനു വേണ്ടി ലേയില്‍ നിന്ന് ഡല്‍ഹിയിലേക്കുളള എയര്‍ ഇന്ത്യ വിമാനം ഒരു മണിക്കൂര്‍ വൈകിപ്പിച്ച കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിന്റെ നടപടി വിവാദമാവുന്നു. മന്ത്രിക്കും സഹായിക്കും യാത്രാ സൗകര്യമൊരുക്കാന്‍ വേണ്ടി ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് യാത്രക്കാരെ ഒഴിവാക്കിയതും കടുത്ത പ്രതിഷേധത്തിനു കാരണമായിരിക്കുകയാണ്. ജൂണ്‍ 24 ന് ആണ് വിവാദത്തിന് ആസ്പദമായ സംഭവം നടന്നത്. വിമാനത്തിന്റെ വാതിലുകള്‍ അടച്ചിട്ടും പറന്നുയരാതെ മന്ത്രിക്കും സഹായിക്കുമായി കാത്തുകിടന്നു. മന്ത്രി എത്തിയപ്പോഴേക്കും മൂന്ന് യാത്രക്കാരെ വിമാനത്തില്‍ നിന്ന് … Read more