മന്ത്രിക്കായി യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഒഴിവാക്കിയത് വിവാദത്തില്‍

ന്യൂഡല്‍ഹി: യാത്രാ സൗകര്യത്തിനു വേണ്ടി ലേയില്‍ നിന്ന് ഡല്‍ഹിയിലേക്കുളള എയര്‍ ഇന്ത്യ വിമാനം ഒരു മണിക്കൂര്‍ വൈകിപ്പിച്ച കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിന്റെ നടപടി വിവാദമാവുന്നു. മന്ത്രിക്കും സഹായിക്കും യാത്രാ സൗകര്യമൊരുക്കാന്‍ വേണ്ടി ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് യാത്രക്കാരെ ഒഴിവാക്കിയതും കടുത്ത പ്രതിഷേധത്തിനു കാരണമായിരിക്കുകയാണ്. ജൂണ്‍ 24 ന് ആണ് വിവാദത്തിന് ആസ്പദമായ സംഭവം നടന്നത്. വിമാനത്തിന്റെ വാതിലുകള്‍ അടച്ചിട്ടും പറന്നുയരാതെ മന്ത്രിക്കും സഹായിക്കുമായി കാത്തുകിടന്നു. മന്ത്രി എത്തിയപ്പോഴേക്കും മൂന്ന് യാത്രക്കാരെ വിമാനത്തില്‍ നിന്ന് … Read more

വോക്സ് വാഗന്‍ നിര്‍മ്മാണ യൂണിറ്റില്‍ റോബോട്ട് യുവാവിനെ കൊന്നു

ബെര്‍ലിന്‍: ജര്‍മ്മനിയിലെ വോക്‌സ്‌വാഗന്‍ കാര്‍ നിര്‍മാണശാലയില്‍ റോബോട്ട് കോണ്‍ട്രാക്ടറെ അടിച്ചു കൊന്നു. റോബോട്ടിനെ സെറ്റ് ചെയ്യുന്ന ടീമിലെ അംഗമായ ഇരുപത്തിരണ്ടുകാരനാണ് മരിച്ചത്. ഫ്രാങ്ക്ഫര്‍ട്ടിനടുത്തുള്ള ബൗണാതില്‍ തിങ്കളാഴ്ചയാണ് സംഭവം. സെറ്റ് ചെയ്യുന്നതിനിടെ റോബോട്ട് യുവാവിനെ പിടികൂടി ഒരു ഇരുമ്പ് ഫലകത്തില്‍ അടിക്കുകയായിരുന്നു. സംഭവസമയത്ത് തന്നെ യുവാവ് കൊല്ലപ്പെട്ടു. ഈ സമയം കൂടെയുണ്ടായിരുന്ന മറ്റൊരു കോണ്‍ട്രാക്ടര്‍ റോബോട്ടിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപെട്ടു. റോബോട്ടിന്റെ പ്രശ്‌നം കൊണ്ടല്ല അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനമെന്ന് വോക്‌സ്‌വാഗന്‍ കമ്പനി വക്താവ് ഹെയ്‌കോ ഹില്‍വിഗ് പറഞ്ഞു. സാധാരണ … Read more

ഭൂമിയെ ലക്ഷ്യമാക്കി ഭീമന്‍ ഛിന്നഗ്രഹം വരുന്നു

ന്യൂയോര്‍ക്ക് : ഭൂമിയെ ഛിന്ന ഗ്രഹം തട്ടുമോ.. വന്‍ കുന്നിന്റെ വലിപ്പത്തിലുള്ള ഛിന്ന ഗ്രഹമാണ് ഭൂമിയുടെ ദിശയിലേക്ക് സഞ്ചരിക്കുന്നത്. രണ്ടര കിലോമീറ്റര്‍ വലിപ്പമുണ്ടിതിന്. 1999 ജെഡി 6 എന്ന് വിളിക്കുന്ന ഛിന്നഗ്രഹം ഭൂമിയെ തട്ടില്ലെന്നാണ് നിഗമനം. 64 ലക്ഷം കിലോമീറ്റര്‍ അകലെ കൂടി പോകുമെന്നാണ് വിലയിരുത്തല്‍. ജൂലൈ 25ന് ഛിന്നഗ്രഹം ഭൂമിക്കരികിലൂടെ കടന്നു പോകും. ഭൂമിയില്‍ തട്ടില്ലെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ശാസ്ത്രലോകം. 72000 കിലോമീറ്റര്‍ വേഗത്തില്‍ വരുന്ന ഗ്രഹം ഭൂമിയില്‍ പതിക്കുകയാണെങ്കില്‍ നാശം വിതക്കും. കടലില്‍ പതിച്ചാല്‍ … Read more

ഐഎസ് തീവ്രവാദികളെ കൊല്ലുന്ന സിറിയന്‍ റിബല്‍ ഗ്രൂപ്പിന്റെ വീഡിയോ പുറത്തു വന്നു

ദമാസ്‌കസ് : ദമാസ്‌കസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സിറിയന്‍ റിബല്‍ സംഘം 18 ഐഎസ് തീവ്രവാദികളെ കൊല്ലുന്നതിന്റെ ദൃശ്യം പുറത്തുവന്നു. ഐഎസ് തീവ്രവാദികള്‍ തങ്ങളുടെ തടവിലുള്ളവരെ കൊല്ലുന്ന അതേ രീതി അവലംബിച്ചാണ് സിറിയന്‍ റിബല്‍ സംഘവും കൊലപാതക പരമ്പര ആസൂത്രണം ചെയ്തത്. Jaysh എന്നറിയപ്പെടുന്ന ആര്‍മി ഓഫ് ഇസ്ലാം സംഘടനയാണ് തീവ്രവാദികള്‍ക്ക് മരണശിക്ഷ വിധിച്ചത്. ഐഎസ് തീവ്രവാദികളെ കറുത്ത വസ്ത്രവും മുഖംമൂടിയും ധരിപ്പിച്ചു ചങ്ങലകളാല്‍ ബന്ധനസ്ഥരാക്കിയാണ് കൊല്ലാനായി കൊണ്ടുപോയത്. ഐഎസ് ഭീകരരുടെ വാള്‍മിനയ്ക്കുള്ളില്‍ ജീവിതം നഷ്ടപ്പെടുന്നവര്‍ക്ക് ധരിക്കാന്‍ കൊടുത്തിരുന്ന … Read more

സമ്പത്തു മുഴുവന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും: സൗദി രാജകുമാരന്‍

സൗദി : തന്റെ മുഴുവന്‍ സമ്പാദ്യമായ 41.52 ബില്ല്യണ്‍ ഡോളര്‍ അടുത്ത വര്‍ഷം ജീവകാരുണ്യപ്രവര്‍ത്തന പദ്ധതികള്‍ക്കായി നല്കുമെന്ന് സൗദിയിലെ Alwaleed bin Talal രാജകുമാരന്‍ വാഗ്ദാനം ചെയ്തു. ഇത് വലിയൊരു ആഹ്വാനമായിരിക്കുമെന്നാണ് സൗദി രാജകുമാരന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത.് യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലെ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റസ് നടത്തുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ പോലെയായിരിക്കും ഇതെന്നും മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു. താന്‍ ചിലവഴിക്കുന്ന പണംകൊണ്ട് കൂടുതല്‍ മെച്ചപ്പെട്ട ഒരു ലോകം പടുത്തുയര്‍ത്താനാണ് ശ്രമിക്കുന്നത്. സ്ത്രീശാക്തീകരണം, യുവാക്കളുടെ ഉന്നമനം, പ്രകൃതിക്ഷോഭങ്ങളില്‍ ഒരു കൈതാങ്ങ് … Read more

ഡിജിറ്റല്‍ ഇന്ത്യ: നാലരലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനം

  ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ ഡിജിറ്റല്‍ ഇന്ത്യ ക്യാംപെയിന് പ്രധാനമന്ത്രി ഡല്‍ഹിയില്‍ തുടക്കമിട്ടു. രാജ്യത്ത് ഇ-സാക്ഷരത, ഇ-ഭരണം, ഇലക്ട്രോണിക് ഉത്പാദന രംഗത്ത് സ്വയംപര്യാപ്തത എന്നിവയുടെ ഊന്നലാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തെ പ്രമുഖ ടെക്‌നോളജി വ്യാപാര സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഡിജിറ്റല്‍ ഇന്ത്യ ക്യാംപെയിന്‍ നടപ്പാക്കുന്നത്. നാലര ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് രാജ്യത്തെ വിവിധ കമ്പനികള്‍ ഈ പദ്ധതിയില്‍ നിക്ഷേപിക്കാന്‍ ഒരുങ്ങുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം, സര്‍ക്കാര്‍ സേവനങ്ങള്‍ എന്നീ മേഖലകളില്‍ സമ്പൂര്‍ണ്ണ ഡിജിറ്റല്‍വത്കരണമാണ് … Read more

വനിതാ ഡോക്ടറുടെ കോളര്‍ ശരിയാക്കിക്കൊടുത്ത ജമ്മു കാഷ്മീരിലെ ആരോഗ്യമന്ത്രിയുടെ നടപടി വിവാദത്തില്‍

  ജമ്മു: വനിതാ ഡോക്ടറുടെ കോളര്‍ ശരിയാക്കിക്കൊടുത്ത ജമ്മു കാഷ്മീരിലെ ആരോഗ്യമന്ത്രി ചൗധരി ലാല്‍ സിംഗ് വിവാദത്തില്‍. അമര്‍നാഥ് യാത്രയുടെ സജ്ജീകരണങ്ങള്‍ പരിശോധിക്കാന്‍ ലഖന്‍പുരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മന്ത്രി എത്തിയപ്പോഴാണു സംഭവം. ആശുപത്രിയിലെ ഒരു വനിതാ ഡോക്ടറുടെ കോളര്‍ ശരിയായല്ല ഇരിക്കുന്നതെന്നു മന്ത്രി പറയുകയും മന്ത്രി തന്നെ അതു നേരേയാക്കി കൊടുക്കുകയുമായിരുന്നു. ഏതായാലും മന്ത്രി വനിതാ ഡോക്ടറിന്റെ കോളര്‍ ശരിയാക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. -എജെ-

ഡാര്‍ജിലിംഗ് മണ്ണിടിച്ചില്‍; മരണ സംഖ്യ 38 ആയി

  കൊല്‍ക്കത്ത: ഡാര്‍ജിലിംഗില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 38 ആയി. അപകടത്തില്‍ 15 പേരെ കാണാതായിട്ടുണ്ട്. മിരികില്‍ മാത്രം 21 പേര്‍ മരിക്കുകയും 13 പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. കലിംപോംഗില്‍ 17 പേര്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും 15 പേരെ കാണാതാകുകയും ചെയ്തു. കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. കനത്തമഴയിലും മണ്ണിടിച്ചിലിലും നരവധി നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിരവധി വീടുകള്‍ തകര്‍ന്നു. മണ്ണിടിച്ചിലില്‍ ദേശീയ പാത 10, ദേശീയ പാത 55 എന്നിവ തകര്‍ന്നതായും … Read more

റഷ്യന്‍ അധികൃതര്‍ യോഗക്ക് നിരോധനം ഏര്‍പ്പെടുത്തി

മൊറോക്കോ: റഷ്യന്‍ അധികൃതര്‍ യോഗയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. മതപരമായ ആരാധനാ സമ്പ്രദായമാണിത് എന്ന വിലയിരുത്തിയാണ് യോഗ നിരോധിക്കാന്‍ റഷ്യ തീരുമാനിച്ചത്. റഷ്യയില്‍ രണ്ട് സ്റ്റുഡിയോകള്‍ യോഗ ക്ലാസുകള്‍ നടത്തുന്നത് നിര്‍ത്തിവയ്ക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. യൂറോപ്പില്‍ പ്രശസ്തമായ ഹഠയോഗ ക്ലാസ്സുകള്‍ നടത്തുന്ന ഓറ, ഇങ്കാറ എന്നീ സ്റ്റുഡിയോകള്‍ക്കാണ് നോട്ടീസ് ലഭിച്ചത്. പ്രത്യേക മത ഉപാസനാ രീതി പ്രചരിക്കുന്നതില്‍ നിന്നും തടയാനായി ക്ലാസുകള്‍ നിര്‍ത്തിവയ്ക്കണമെന്നാണ് കത്തില്‍ പറയുന്നതെന്ന് മോസ്‌കോ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സംഭവം എല്ലാവരും … Read more

നെഹ്‌റുവിനെക്കുറിച്ചുള്ള വിവരങ്ങളില്‍ വീക്കി പീഡിയയില്‍ തിരുത്ത്

ന്യൂഡല്‍ഹി: നെഹ്‌റുവിനെക്കുറിച്ചുള്ള വിവരങ്ങളില്‍ വീക്കി പീഡിയയില്‍ തിരുത്ത്. തിരുത്തിന് പിന്നില്‍ കേന്ദ്രസര്‍ക്കാരാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. നെഹ്‌റുവിന്റെ പിതാവ് മോത്തിലാല്‍ നെഹ്‌റുവിന്റെ വിക്കി പേജും തിരുത്തിയ നിലയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തിരുത്ത് നടന്നിരിക്കുന്നത് കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട ഐപി അഡ്രസില്‍ നിന്നാണ് കോണ്‍ഗ്രസ് ആരോപിച്ചു. ജവഹര്‍ലാല്‍ നെഹ്‌റുവിന് മുസ്ലീം പാരമ്പര്യമുണ്ടെന്ന് വരത്തക്ക രീതിയിലാണ് തിരുത്തുള്ളത്. ജൂണ്‍ 26 നാണ് നെഹ്‌റുവിന്റെ കുടുംബത്തെക്കുറിച്ചുള്ള വിവരത്തില്‍ മാറ്റം വരുത്തിയത്. നെഹ്‌റുവിന്റെ മുത്തച്ഛന്‍ ഗംഗാധര്‍ മുസ്‌ലിം കുടുംബത്തിലാണ് ജനിച്ചതെന്നും ഗിയാസുദ്ദീന്‍ ഖാസി … Read more