ഭാരത രത്ന ദുരുപയോഗം ചെയ്തെന്ന് സച്ചിനെതിരെ ഹര്‍ജി

ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് എതിരെ മധ്യപ്രദേശ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരത രത്‌ന നേടിയ സച്ചിന്‍ ഈ ബഹുമതി വാണിജ്യ താല്‍പര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നുവെന്നാണ് ആക്ഷേപം. ഭാരത രത്‌ന നേടുന്ന രാജ്യത്തെ 43ാമത്തെ വ്യക്തിയാണ് സച്ചിന്‍. ഭോപ്പാലില്‍നിന്നുള്ള വി.കെ നസ്വയാണ് സച്ചിനെതിരെ കോടതിയെ സമിപിച്ചത്. സച്ചിന്‍ തനിക്ക് ലഭിച്ച പരമോന്നത ബഹുമതി ദുരുപയോഗം ചെയ്യുന്നതായും ബഹുമതിയുടെ പിന്‍ബലത്തില്‍ വാണിജ്യസംബന്ധമായ പരസ്യങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിക്കുന്നതായും പരാതിയില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ … Read more

അടിയന്തരാവസ്ഥ പ്രസ്താവന കോണ്‍ഗ്രസിനെ ഉദ്ദേശിച്ചെന്ന് വിശദീകരിച്ച് അദ്വാനി

ന്യൂഡല്‍ഹി: അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പരാമര്‍ശം വിവാദമായതോടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എല്‍.കെ.അദ്വാനി വിശദീകരണവുമായി രംഗത്ത്. താന്‍ നടത്തിയ പരാമര്‍ശം കോണ്‍ഗ്രസിനെ ഉദ്ദേശിച്ചാണെന്ന് അദ്ദേഹം ഒരു ടി.വി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കോണ്‍ഗ്രസ് ഒരിക്കല്‍ പോലും ഖേദപ്രകടനം നടത്താന്‍ തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഏകാധിപത്യ പ്രവണതകള്‍ പാടില്ല. എല്ലാത്തരം ഏകാധിപത്യത്തേയും എതിര്‍ക്കുന്നു. നേതാക്കള്‍ അടല്‍ ബിഹാരി വാജ്‌പേയിയെ പോലെ വിനയമുള്ളവരായിരിക്കണം. ധാര്‍ഷ്ട്യം നേതാക്കളെ ഏകാധിപത്യത്തിലേക്ക് നയിക്കുമെന്നും അദ്വാനി പറഞ്ഞു.

ഇസ്രായേലില്‍ പള്ളി ആക്രമിച്ച സംഭവം: 16 പേര്‍ പിടിയില്‍

  ജറുസലേം: വടക്കന്‍ ഇസ്രായേലിലെ തബ്ഗഹായില്‍ മിറക്കിള്‍ പള്ളി അക്രമിച്ച സംഭവത്തില്‍ 16 യുവക്കാളെ പോലീസ് അറസ്റ്റ് ചെയ്തു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. യേശു ക്രിസ്തു അഞ്ച് അപ്പം കൊണ്ട് അയ്യായിരം പേര്‍ക്ക് ഭക്ഷണം നല്‍കിയ സംഭവം നടന്ന സ്ഥലത്താണ് പിന്നീട് പള്ളി പണിതത്. ചര്‍ച്ച് ഓഫ് മള്‍ട്ടിപ്ലിക്കേഷന്‍ എന്നും ഈ പള്ളി അറിയപ്പെടാറുണ്ട്. പള്ളിക്കു സമീപം നിരവധി ക്രൈസ്തവര്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശമാണ്. പിടിയിലായ യുവാക്കള്‍ എല്ലാം തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന … Read more

കന്യാസ്ത്രീയെ കൂട്ടമാനഭംഗം ചെയ്ത കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍

കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളില്‍ 72കാരിയായ കന്യാസ്ത്രീയെ കൂട്ടമാനഭംഗം ചെയ്ത കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. ബംഗ്ലാദേശ് സ്വദേശി നസ്രൂള്‍ (28) എന്നയാളെയാണ് ബുധനാഴ്ച വൈകിട്ട് സീല്‍ദ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പിടികൂടിയത്. ജോലി തേടി കൊല്‍ക്കൊത്തയ്ക്കു പോകുന്നതിന് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. സംഭവത്തിനു ശേഷം പ്രതിശേഷം രൂക്ഷമായതോടെ നസ്രൂള്‍ ബംഗ്ലാദേശിലേക്ക് കടക്കുകയായിരുന്നു. അതിര്‍ത്തി പ്രദേശങ്ങളില്‍ വിവിധയിടങ്ങളിലായി ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ആറു പേരെ നേരത്തെ പിടികൂടിയിരുന്നു. റാണാഘട്ടിലെ കോണ്‍വന്റില്‍ മാര്‍ച്ച് 14നാണ് … Read more

പക്വതയുള്ള നേതൃത്വമില്ല, അടിയന്തരാവസ്ഥ ആവര്‍ത്തിച്ചേക്കാമെന്ന് അദ്വാനി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരോക്ഷ വിമര്‍ശവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി. രാജ്യത്ത് പക്വതയുള്ള രാഷ്ട്രീയ നേതൃത്വമില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇക്കാരണത്താല്‍ അടിയന്തരാവസ്ഥ ആവര്‍ത്തിക്കില്ലെന്ന് പറയാന്‍ കഴിയില്ലെന്നും അടിയന്തരാവസ്ഥയുടെ നാല്‍പ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് നല്‍കിയ അഭിമുഖത്തില്‍ അദ്വാനി പറഞ്ഞു. ജനാധിപത്യത്തെ തകര്‍ക്കാന്‍ കഴിയുന്ന ശക്തികള്‍ രാജ്യത്തുണ്ട്. ഇവയ്‌ക്കെതിരായ പ്രതിരോധം ശക്തമല്ലെന്നും അദ്വാനി പറഞ്ഞു. മാധ്യമങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. എന്നാല്‍, ജനാധിപത്യത്തോടു കൂറു പുലര്‍ത്തുന്നുണ്ടോയെന്ന് സംശയമാണ്. രാഷ്ട്രീയ നേതൃത്വത്തിന്‍റെ ദൗര്‍ബല്യം കാരണം അതില്‍ വിശ്വാസമില്ല. അടിയന്തിരാവസ്ഥ വീണ്ടും … Read more

സൗത്ത് കരോളിനയില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ വെടിവെപ്പ്, ഒമ്പത് മരണം

ചാള്‍സ്ടണ്‍: അമേരിക്കയിലെ സൗത്ത് കരോളിന സംസ്ഥാനത്തെ ചാള്‍സ്റ്റണിലുള്ള പൗരാണിക ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ വെടിവെപ്പില്‍ ഒമ്പതുപേര്‍ മരിച്ചു. ഇമ്മാനുവല്‍ ആഫ്രിക്കന്‍ മെതഡിസ്റ്റ് എപ്പിസ്‌കോപ്പല്‍ പള്ളിയിലാണ് വെടിവെപ്പുണ്ടായത്. എട്ടുപേര്‍ പള്ളിയ്ക്കകത്ത് നടന്ന വെടിവെപ്പിലും ഒരാള്‍ പുറത്തുവച്ചുമാണ് മരിച്ചത്. വെടിവെപ്പ് നടത്തിയെന്ന് സംശയിക്കുന്ന വെളുത്ത വര്‍ഗക്കാരനായ 20 കാരനുവേണ്ടി പോലീസ് തിരച്ചില്‍ തുടങ്ങി. വംശീയ വിദ്വേഷമാണ് വെടിവെപ്പിന് പിന്നിലെന്ന് കരുതുന്നു. 110 ചാള്‍സ്റ്റണ്‍ സ്ട്രീറ്റിലുള്ള പള്ളിയില്‍ യോഗം നടക്കുന്നതിനിടെ പ്രാദേശിക സമയം ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് വെടിവെപ്പുണ്ടായത്. ഈ സമയം നിരവധിപേര്‍ … Read more

മൃഗശാലയില്‍ നിന്ന് രക്ഷപ്പെട്ട വെള്ളക്കടുവ ഒരാളെ ആക്രമിച്ച് കൊന്നു

തിബിലിസി: മഴവെള്ളപ്പാച്ചിലില്‍ തകര്‍ന്ന ജോര്‍ജിയയിലെ മൃഗശാലയില്‍ നിന്ന് രക്ഷപ്പെട്ട വെള്ളക്കടുവ ഒരാളെ ആക്രമിച്ച് കൊന്നു. ഇന്നലെ ഉച്ചയോടെ തിബിലിസിയിലെ സെന്‍ട്രല്‍ സ്‌ക്വയറില്‍ വച്ചാണ് ആക്രമണമുണ്ടായത്. വെള്ളപ്പൊക്കത്തില്‍ സംഭവിച്ച കേടുപാടുകള്‍ പരിഹരിക്കാനായി വെയര്‍ഹൗസില്‍ ജോലിക്കെത്തിയ താത്കാലിക ജീവനക്കാരിലൊരാളാണ് ആക്രമിക്കപ്പെട്ടത്. കടുവ വെയര്‍ഹൗസില്‍ പതുങ്ങിയിരുന്നതായി സംശയിക്കപ്പെടുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസ് സേന കടുവയെ വെടിവച്ചു കൊന്നു. മൃഗശാലയില്‍ നിന്ന് രക്ഷപ്പെട്ട് നഗരത്തില്‍ അലഞ്ഞു നടന്ന മൃഗങ്ങളില്‍ ഭൂരിഭാഗത്തെയും വെടി വച്ചു കൊന്നിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് 17 പേരുടെ മരണത്തിനിടയാക്കിയ വെള്ളപ്പൊക്കത്തില്‍ നഗരമദ്ധ്യത്തിലെ … Read more

കെ.എഫ്.സിയില്‍ ചിക്കന്‍ ഫ്രൈ ഓര്‍ഡര്‍ചെയ്ത യുവാവിന് കിട്ടിയത് എലി ഫ്രൈ

  കാലിഫോര്‍ണിയ: കെ.എഫ്.സിയില്‍ നിന്നും ചിക്കന്‍ ഫ്രൈ ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് എലി ഫ്രൈ. കാലിഫോര്‍ണിയയിലാണ് സംഭവം. ഡിവോറൈസ് ഡിക്‌സണ്‍ എന്ന യുവാവ് കഴിഞ്ഞ ദിവസം കെ.എഫ്.സി ഔട്ട്‌ലെറ്റില്‍ നിന്നും വാങ്ങിയ ചിക്കന്‍ പാഴ്‌സലിലാണ് പൊരിച്ച എലിയെ കണ്ടെത്തിയത്. ഇക്കാര്യം അറിയിച്ചപ്പോള്‍ ഔട്ട്‌ലെറ്റിലെ മാനേജര്‍ ഡിക്‌സണോട് ക്ഷമ ചോദിച്ചു. സംഭവത്തെ തുടര്‍ന്ന ഡിക്‌സണ്‍ തനിക്കുണ്ടായ അനുഭവം ഫേസ്ബുക്കിലിട്ടു. സംഭവം വാര്‍ത്തയായതോടെ ഫേസ്ബുക്ക് പേജിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഡിക്‌സണിന്റെ അനുഭവം തങ്ങളുടെ രാജ്യങ്ങളില്‍ ഷെയര്‍ … Read more

മദര്‍ ഡയറിയുടെ പാലില്‍ സോപ്പിന്റെ അംശം, പ്ലാന്റിന്റെ ലൈസന്‍സ് റദ്ദാക്കി

  ന്യൂഡല്‍ഹി: മാഗി നൂഡില്‍സിനു പിന്നാലെ ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള പാല്‍ വിതരണ ശൃംഖലയായ മദര്‍ ഡയറിയുടെ പാലിലും മായം കണ്ടെത്തി. പാലില്‍ സോപ്പുപൊടിയുടെ അംശം കണ്ടെത്തിയതും കമ്പനി നിലവാരമില്ലാത്ത പാല്‍ വിതരണം ചെയ്തതുമാണു കണ്ടെത്തിയത്. നാഷണല്‍ ഡയറി ഡെവലപ്‌മെന്റ് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലാണു മദര്‍ ഡയറി പ്രവര്‍ത്തിക്കുന്നത്. പാലില്‍ സോപ്പുപൊടിയുടെ അംശം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഷാപുരിലുള്ള പ്ലാന്റിന്റെ ലൈസന്‍സ് റദ്ദാക്കി. പ്ലാന്റ് അടച്ചുപൂട്ടി. നിലവാരമില്ലാത്ത പാല്‍ നല്‍കിയതിനു ഗജോറ പ്ലാന്റിന് അഞ്ചു ലക്ഷം രൂപ … Read more

കെജ്രിവാളടക്കം 21 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി ഡല്‍ഹി പോലീസ്

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരും പോലീസും തമ്മിലുള്ള കല്ലുകടി അടുത്തൊന്നും അവസാനിക്കുന്ന മട്ടില്ല. അടുത്ത അസ്വാരസ്യങ്ങള്‍ക്ക് വഴി തുറന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും അടക്കം 20 ലേറെ ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാര്‍ക്കെതിരെ വിവിധ കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് ഡല്‍ഹി പോലീസ്. 21 എ.എ.പി നിയമസഭാംഗങ്ങള്‍ക്കെതിരെ ക്രിമിനല്‍ കേസുകളുണ്ടെന്ന് പോലീസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. കെജ്‌രിവാളിനെതിരെ നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയതിന് ആറിലേറെ കേസുകളാണുള്ളത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും കേസുണ്ട്. റെയില്‍വെ ഭവന്‍ … Read more