ഈജിപ്തിലെ ക്ഷേത്രത്തില്‍ ചാവേര്‍ സ്‌ഫോടനം; മൂന്നു പേര്‍ കൊല്ലപ്പെട്ടു

  കെയ്‌റോ: ഈജിപ്തിലെ പുരാതന ക്ഷേത്രമായ കര്‍നാക്കിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച ഈജിപ്തിലെ തെക്കന്‍നഗരമായ ലക്ഷറിലെ വിനോദ സഞ്ചാര കേന്ദ്രംകൂടിയായ ക്ഷേത്രത്തിലാണു സ്‌ഫോടനമുണ്ടായത്. ശരീരത്ത് ഘടിപ്പിച്ച ബോംബ് ഉപയോഗിച്ച് ചാവേര്‍സ്‌ഫോടനം നടത്തുകയായിരുന്നു. സ്‌ഫോടനത്തില്‍ ചാവേര്‍ കൊല്ലപ്പെട്ടെങ്കിലും മറ്റാര്‍ക്കും പരിക്കേറ്റില്ല. സംഭവത്തെത്തുടര്‍ന്ന് സുരക്ഷാ സേന നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. -എജെ-

ഗര്‍ഭം അലസിപ്പിച്ചതിന് യു.എസില്‍ യുവതിക്കെതിരെ കൊലപാതക കുറ്റത്തിന് നടപടി

ജോര്‍ജിയ: മരുന്ന് കഴിച്ച് ഗര്‍ഭം അലസിപ്പിച്ചതിന് യു.എസില്‍ യുവതിക്കെതിരെ കൊലപാതക കുറ്റത്തിന് നടപടി. നിയമനടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും യു.എസില്‍ നിരവധിപ്പേര്‍ രംഗത്തെത്തി. യു.എസിലെ ജോര്‍ജിയയിലാണ് സംഭവം. കെന്‍ലിസ്സിയ ജോണ്‍സ് എന്ന 23കാരിയാണ് ജയിലിലായത്. കാമുകനുമായുള്ള ബന്ധം അവസാനിപ്പിച്ചതാണ് ഗര്‍ഭം അലസിപ്പിക്കാന്‍ കാരണമെന്ന് യുവതി പറയുന്നു. ഇതിനായി ഓണ്‍ലൈനില്‍നിന്നും അനധികൃതമായി മരുന്നുകള്‍ വാങ്ങി കഴിച്ചു. കനത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കാറില്‍ പോകുന്നതിന് ഇടയിലാണ് യുവതി ജീവനില്ലാത്ത ഭ്രുണത്തിന് ജന്മം നല്‍കിയത്. ആശുപത്രിയിലെത്തിയ യുവതിയെ ഒരു സാമൂഹിക … Read more

വ്യാജ നിയമ ബിരുദം എഎപി നിയമമന്ത്രി അറസ്റ്റില്‍

ന്യൂഡല്‍ഹി : എഎപി സര്‍ക്കാരിനെ വെട്ടിലാക്കി നിയമമന്ത്രിയെ പോലീസ് അറസ്റ്റു ചെയ്തു. അഭിഭാഷകനായി എന്റോള്‍ ചെയ്യുന്നതിനു വേണ്ടി വ്യാജ നിയമ ബിരുദം ചമച്ചെടുത്തെന്ന കേസിലാണ് ഡല്‍ഹി നിയമമന്ത്രി ജിതേന്ദര്‍ സിംഗ്്് തോമറിനെ പോലീസ് അറസ്റ്റു ചെയ്തത്. ഡല്‍ഹി ബാര്‍ കൈണ്‍സിലാണ് ഇദ്ദേഹത്തിനെതിരെ പരാതി നല്കിയത്. പോലീസ് ഇന്നലെ രാവിലെ മന്ത്രിയുടെ ഓഫീസില്‍ ചെന്നാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് സാകേത് കോടതിയിലെത്തിച്ച മന്ത്രിയെ നാലു ദിവസം പോലീസ് കസ്റ്റഡിയില്‍ വിടാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്തും തോമറിന്റെ … Read more

മ്യാന്‍മറില്‍ കരസേനയുടെ പ്രത്യാക്രമണം; നിരവധി തീവ്രവാദികള്‍ കൊല്ലപ്പെട്ടു

  അഗര്‍ത്തല: മണിപ്പൂരില്‍ സൈനികര്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യമ്യാന്‍മര്‍ അതിര്‍ത്തിയില്‍ സൈനികരും തീവ്രവാദികളും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍. നിരവധി തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി സൈന്യം അവകാശപ്പെട്ടു. കഴിഞ്ഞയാഴ്ച്ച സൈനിക വ്യൂഹത്തിന് നേരെ നടന്ന ആക്രമണത്തില്‍ പങ്കുള്ളവരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ നാലിന് മണിപ്പൂരിലെ ചാന്തല്‍ ജില്ലയില്‍ ഉണ്ടായ ആക്രമണത്തില്‍ 18 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് മേഖലയില്‍ സൈന്യം തീവ്രവാദികള്‍ക്കായി തെരച്ചില്‍ ശക്തമാക്കിയിരുന്നു. തീവ്രവാദികള്‍ കൂടുതല്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മണിപ്പൂര്‍ നാഗാലാന്‍ഡ് മ്യാന്‍മര്‍ … Read more

ഡല്‍ഹിയില്‍ അധികാര തര്‍ക്കം; ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മാറ്റി

  ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിയമമന്ത്രി ജിതേന്ദര്‍ സിംഗ് തോമര്‍ അറസ്റ്റിലായതോടെ അധികാരത്തര്‍ക്കം വീണ്ടും രൂക്ഷമായി. മന്ത്രിയുടെ അറസ്റ്റിനു പിന്നാലെ ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ഡല്‍ഹി സര്‍ക്കാര്‍ സ്ഥലംമാറ്റി. സ്ഥലം മാറ്റം ഉത്തരവ് അംഗീകാരത്തിനായി ഡല്‍ഹി സര്‍ക്കാര്‍ ലഫ്. ഗവര്‍ണര്‍ക്ക് അയച്ചു. എന്നാല്‍ ലഫ്.ഗവര്‍ണര്‍ നജീബ് ജംഗ് ഉത്തരവ് അംഗീകരിക്കുമോ എന്ന കാര്യം കണ്ടറിയണം. ഡല്‍ഹി സര്‍ക്കാര്‍ ദിവസങ്ങളായി കേന്ദ്രസര്‍ക്കാരുമായി അധികാര വടംവലി തുടരുകയാണ്. ലഫ്. ഗവര്‍ണറെ ഉപയോഗിച്ചു ഡല്‍ഹി സര്‍ക്കാരിനെ തകര്‍ക്കാന്‍ കേന്ദ്രം ശ്രമിക്കുകയാണെന്നു മുഖ്യമന്ത്രി അരവിന്ദ് … Read more

മോദി മികച്ച ഇവന്റ് മാനേജരും കച്ചവടക്കാരനും-മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മികച്ച ഇവന്റ് മാനേജരും കച്ചവടക്കാരനുമാണെന്നു മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് മന്‍മോഹന്റെ പ്രസ്താവന. യുപിഎ സര്‍ക്കാരിന്റെ പദ്ധതികളെ മോദി സര്‍ക്കാര്‍ അട്ടിമറിച്ചു. ഇതിനെതിരെ കോണ്‍ഗ്രസ് രംഗത്തിറങ്ങണമെന്നും സോണിയ ഗാന്ധി യോഗത്തില്‍ പറഞ്ഞു. ഒരുവശത്ത് നല്ലകാര്യങ്ങള്‍ ചെയ്ത് മുഖം നന്നാക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ കൊണ്ടു വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ്. വര്‍ഷങ്ങള്‍ നീണ്ട പ്രവര്‍ത്തനത്തിലൂടെ വിവിധ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ജനപ്രിയ പദ്ധതികള്‍ ജനങ്ങള്‍ക്കായി നടപ്പിലാക്കി. കേന്ദ്രത്തിനൊപ്പം ജോലി … Read more

എയര്‍ ഹോസ്റ്റസിനെ സഹപ്രവര്‍ത്തകന്‍ പീഡിപ്പിച്ചതായി പരാതി

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയില്‍ ജോലി നോക്കുന്ന ഒരു എയര്‍ ഹോസ്റ്റസിനെ സഹപ്രവര്‍ത്തകന്‍ പീഡിപ്പിച്ചതായി പരാതി. മുംബൈയിലെ ഹോട്ടലില്‍ തങ്ങിയപ്പോള്‍ സഹപ്രവര്‍ത്തകന്‍ പീഡിപ്പിച്ചുവെന്നാണ് എയര്‍ ഹോസ്റ്റസിന്റെ പരാതി. സംഭവത്തില്‍ ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ പോലീസിന് എയര്‍ഹോസ്റ്റസ് പരാതി നല്‍കി. എന്നാല്‍ കേസ് മുംബൈ പോലീസിന് കൈമാറി. മെയ് 25ന് മുംബൈയിലെ ഹോട്ടലില്‍ വച്ച് പ്രതി തന്നെ പീഡിപ്പിച്ചെന്നാണ് എയര്‍ ഹോസ്റ്റസിന്റെ പരാതി. തുടര്‍ന്ന് അടുത്ത ദിവസം വിമാനം ഡല്‍ഹിയില്‍ ഇറങ്ങിയപ്പോഴാണ് പോലീസ് സ്‌റ്റേഷനിലെത്തി എയര്‍ ഹോസ്റ്റസ് സഹപ്രവര്‍ത്തകനെതിരെ പരാതി … Read more

എഎപി നിയമന്ത്രി അറസ്റ്റില്‍…ബിരുദം കെട്ടിചമച്ചതെന്ന് കേസ്

ന്യൂഡല്‍ഹി: ഗവര്‍ണറുമായി അധികാര വടംവലി മുറുകുന്നതിനിടെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന് തിരിച്ചടിയായി വ്യാജ നിയമബിരുദ സമ്പാദനകേസില്‍ ഡല്‍ഹി നിയമമന്ത്രി ജിതേന്ദ്ര സിംഗ് തോമറിനെ പൊലീസ് അറസ്റ്റു ചെയ്തു. രാവിലെ തോമറിന്റെ വീട്ടിലെത്തിയാണ് അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഹൗസ്ഖാസ് പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയ തോമറിനെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും. തോമറിനെതിരെ തിങ്കളാഴ്ച രാത്രിയാണ് പൊലീസ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത്. വ്യാജരേഖ ചമയ്ക്കല്‍, ചതി, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് തോമറിനെതിരെ ചുമത്തിയിരിക്കുന്നത്. തോമറിന്റെ അറസ്റ്റിനെ … Read more

യോഗയെ എതിര്‍ക്കുന്നവര്‍ ഇന്ത്യ വിട്ടു പോകണം:ബിജെപി എംപി

ന്യൂഡല്‍ഹി: വിവാദ പരാമര്‍ശവുമായി ബിജെപി എംപി യോഗി ആദിത്യനാഥ് വീണ്ടും രംഗത്തെത്തി. യോഗയെ എതിര്‍ക്കുന്നവര്‍ ഇന്ത്യ വിട്ടു പോകണമെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്. സൂര്യ നമസ്‌കാരം യോഗയുടെ അവിഭാജ്യ ഘടകമാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. സൂര്യനമസ്‌കാരം ഒഴിവാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. യോഗ ദിനാചരണത്തിന്റെ ഭാഗമായി സൂര്യനമസ്‌ക്കാരം ഒഴിവാക്കാന്‍ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് യോഗി ആദിത്യനാഥ് രംഗത്തെത്തിയിരിക്കുന്നത്. മുമ്പും യോഗി ആദിത്യനാഥിന്റെ പ്രസ്താവനകള്‍ വിവാദമായിരുന്നു. ഗോരഖ്പുരില്‍നിന്നുള്ള ബിജെപി എംപിയാണ് യോഗി ആദിത്യനാഥ്. അതേസമയം ജൂണ്‍ 21ന് നടക്കുന്ന … Read more

വരാനിരിക്കുന്നത് വലിയ ദുരന്തം, ഗ്രേറ്റ് ഫിനാന്‍ഷ്യല്‍ ക്രൈസിസ് നാശത്തിന്റെ തുടക്കം മാത്രം

  വലിയ സാമ്പത്തിക പ്രതിസന്ധിയുടെ കാലം വരാനിരിക്കുന്നതേയുള്ളൂവെന്ന് വിദഗ്ധര്‍. ലോകം മറ്റൊരു സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. എബിസി ബുള്ള്യണിന്റെ പ്രധാന സാമ്പത്തിക വിദഗ്ധനായ ജോര്‍ദാന്‍ എലിസിയോയുടേതാണ് ഈ നിരീക്ഷണം. സാമ്പത്തിക പ്രതിസന്ധിയിലേക്കു നയിച്ച കാരണങ്ങള്‍ ഇന്നും പരിഹരിക്കപ്പെട്ടിട്ടില്ല. ആഗോള സമ്പദ് വ്യവസ്ഥ തികച്ചും മോശമായ അവസ്ഥയിലാണിപ്പോഴുള്ളതെന്നും അദ്ദേഹം പറയുന്നു. പൊതുകടവും ബജറ്റ് കമ്മിയും മൂര്‍ധന്യത്തിലെത്തി നില്‍ക്കുന്ന അവസ്ഥയിലാണ് ഇന്ന് ലോകത്തിലെ മിക്ക സര്‍ക്കാരുകളും പ്രവര്‍ത്തിക്കുന്നത്. പലിശ നിരക്കുകള്‍ പൂജ്യത്തിനു താഴെ വരെ എത്തിയിരിക്കുന്നു. ട്രില്ല്യണ്‍ കണക്കിന് ഡോളറും … Read more