‘കുഞ്ഞുങ്ങള്‍ക്ക് ജങ്ക് ഫുഡ് കൊടുക്കരുതേ’ – ഐറിഷ് ഹാര്‍ട്ട് ഫൗണ്ടേഷന്റെ മുന്നറിയിപ്പ്

ഡബ്ലിന്‍ : കുട്ടികളെ ലക്ഷ്യം വയ്ക്കുന്ന ജങ്ക് ഫുഡ് ചതിക്കുഴികള്‍ തിരിച്ചറിയണമെന്ന് ഐറിഷ് ഹാര്‍ട്ട് ഫൗണ്ടേഷന്റെ മുന്നറിയിപ്പ്. കുട്ടികളെ വശീകരിക്കുന്ന ഇത്തരം കച്ചവട തന്ത്രങ്ങള്‍ അവസാനിപ്പിക്കാന്‍ പൊതുജനങ്ങളുടെ സഹകരണം തേടുകയാണ് ഈ സംഘടന. സ്റ്റോപ്പ് ടാര്‍ഗെറ്റിങ് കിഡ്സ് എന്ന മുദ്രാവാക്യം ഉയര്‍ത്തി കുട്ടികളുടെ ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാനുള്ള ഈ ക്യാംപെയ്ന്റെ ഭാഗമാകാന്‍ രക്ഷിതാക്കളോടും കുട്ടികളോടും അഭ്യര്‍ത്ഥന നടത്തികൊണ്ടാണ് ഈ പരിപാടിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ശരീരത്തിന് ഹാനികരമായ മധുരപദാര്‍ത്ഥങ്ങളും, എണ്ണമയം കലര്‍ന്ന ഭക്ഷണ രീതികളും, കോള ഉത്പന്നങ്ങളുടെ അമിത ഉപയോഗം … Read more

മലേറിയക്കെതിരെ100 ശതമാനം ഫലം തരുന്ന പുതിയ വാക്‌സിന്‍ കണ്ടു പിടിച്ചു; വൈദ്യ ശാസ്ത്രത്തിന് ഇത് ചരിത്ര മുഹൂര്‍ത്തം

ലോകത്തിലെ വലിയൊരു ശതമാനം ആളുകളേയും മരണത്തിലേക്ക് വലിച്ച് കൊണ്ടുപോകുന്ന മലേറിയ അസുഖത്തിന് പുതിയ വാക്‌സിന്‍ കണ്ടു പിടിച്ചു. സനാറിയ പ്ലാസ്‌മോഡിയം ഫാല്‍സിപാറം സ്‌പോറോസോയ്റ്റ് (PfSPZ) സി വൈറസ് എന്നാണ് വാക്‌സിന്റെ പേര്. ഇത് നൂറു ശതമാനം ഫലം ഉറപ്പ് വരുത്തുമെന്ന് പരീക്ഷണത്തില്‍ തെളിഞ്ഞതായി ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് പി ടി ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ജര്‍മനിയിലെ ട്യൂബിന്‍ജന്‍ സര്‍വകലാശാല, സനാറിയ ബയോടെക് കമ്പനിയുമായി ചേര്‍ന്നാണ് ഈ പരീക്ഷണം വിജയിപ്പിച്ചെടുത്തത്. ഇതിനായി 67 മുതിര്‍ന്നവരേയാണ് പഠനത്തിന് വിധേയമാക്കിയത്. … Read more

വിറ്റാമിന്‍ ഡി ഗുളികകള്‍ പകര്‍ച്ചപ്പനിയെ പ്രതിരോധിക്കുമെന്ന് പഠനങ്ങള്‍

ലണ്ടന്‍: വിറ്റാമിന്‍ ഡി ഗുളികകള്‍ കഴിക്കുന്നതിലൂടെ യു.കെയില്‍ പ്രതിവര്‍ഷം 3 മില്യണ്‍ ആളുകള്‍ക്ക് പകര്‍ച്ചപ്പനി ബാധിക്കുന്നില്ലെന്ന് പഠന റിപ്പോര്‍ട്ടുകള്‍. ലണ്ടനിലെ ക്യൂന്‍സ് മേരി യൂണിവേഴ്‌സിറ്റി ഗവേഷകര്‍ നടത്തിയ പഠനങ്ങള്‍ വിറ്റാമിന്‍ ഡി ഗുളികകള്‍ ശ്വാസകോശത്തിന് ഏല്‍ക്കുന്ന രോഗബാധക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെന്ന് കണ്ടെത്തി. 14 രാജ്യങ്ങളിലുള്ള 95 വയസ്സ് വരെ പ്രായം വരുന്ന 11,000 പേരില്‍ നടത്തിയ പരീക്ഷണം 25 ക്ലിനിക്കുകളില്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച ഫലം അനുസരിച്ച് വിറ്റാമിന്‍ ഡി രോഗങ്ങളെ പ്രതിരോധിക്കുന്നുവെന്നു കണ്ടെത്തുകയായിരുന്നു. അസ്ഥികളുടെയും, പേശികളുടെയും … Read more

തലവേദനയുള്ളവര്‍ക്കായി ഒരു സഹായി ആപ്പ്

തലവേദനയുള്ളവര്‍ക്ക് ഡോക്ടര്‍ ചോദിക്കുമ്പോള്‍ അതിന്റെ ലക്ഷണങ്ങളും സമയവും വിശദീകരിക്കണം. കടുത്ത തലവേദനയാണെങ്കില്‍ അതൊന്നും ഓര്‍മയുണ്ടാവില്ല. ഒരുവിധം ഡോക്ടറോട് ഒപ്പിച്ചു പറയാന്‍ ശ്രമിക്കുന്നവരാണ് അധികവും. ഫലമോ, തലവേദനക്ക് നല്ല ചികിത്സ ലഭിക്കാതെ പോവും. തലവേദനയെപ്പറ്റിയുള്ള പൂര്‍ണവിവരങ്ങള്‍ നല്‍കുന്നൊരു മൊബൈല്‍ ആപ്പാണ് ഹെഡേക്ക് ഡയറി Headache Diary (ecoHeadache). തലവേദനയെപ്പറ്റിയുള്ള എല്ലാ വിവരങ്ങളും അപ്പപ്പോള്‍ ചേര്‍ത്തുവയ്ക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. വേദനയുടെ തോത്, കാരണങ്ങള്‍, വയ്യായ്മയുടെ തോത്, പ്രേരകമായ ഘടകങ്ങള്‍, എന്തെങ്കിലും മരുന്ന് കഴിച്ചോ അങ്ങനെ ഒരു ഡോക്ടര്‍ ചോദിക്കാന്‍ സാധ്യതയുള്ള … Read more

നേഴ്‌സിങ് ഹോമുകളില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ ദന്താരോഗ്യം അപകടത്തില്‍

ഡബ്ലിന്‍: അയര്‍ലണ്ടിലെ നേഴ്‌സിങ് ഹോമുകളില്‍ ചികിത്സ തേടി വരുന്ന മുതിര്‍ന്ന പൗരന്മാരുടെ ദന്താരോഗ്യം നാള്‍ക്കുനാള്‍ ക്ഷയിച്ചുവ വരുന്നതായി ഐറിഷ് ഡെന്റല്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഡോക്ടര്‍ ആനി ടോമിയുടെ വെളിപ്പെടുത്തല്‍. മൂന്നു മാസങ്ങള്‍ക്കിടയില്‍ നേഴ്സിംഗ്ഹോം രോഗികളുടെ 15-മുതല്‍ 20 പല്ലുകള്‍ പറിച്ചെടുത്തിട്ടുണ്ടെന്ന റോപ്പോര്‍ട്ട് ഉയര്‍ത്തിക്കാണിച്ച് തെളിവുകള്‍ നിരത്തുകയാണിവര്‍. ചികിത്സയ്ക്കെത്തുന്ന രോഗികളുടെ വ്യക്തി ശുചിത്വം പാലിക്കപ്പെടാത്തതു മൂലം മിക്ക രോഗികളുടെ പല്ലുകളിലും കറുത്ത കറ പറ്റിയിരിക്കുന്നുണ്ടെന്നും ഡോക്ടര്‍ അറിയിച്ചു. ഹിക്ക നേഴ്‌സിങ് ഹോമുകളില്‍ നടത്തുന്ന പരിശോധനയിലും രോഗികളുടെ ഓറല്‍ … Read more

അയര്‍ലണ്ടിലെ കൗമാരക്കാര്‍ ഗര്‍ഭാശയ ക്യാന്‍സറിനെതിരെയുള്ള വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദ്ദേശം

ഡബ്ലിന്‍: ഗര്‍ഭാശയ ക്യാന്‍സറിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി നല്‍കുന്ന വാക്‌സിനേഷന്‍ എടുക്കാന്‍ രാജ്യത്തെ കൗമാരക്കാരായ പെണ്‍കുട്ടികള്‍ തയ്യാറാകണമെന്ന് നാഷണല്‍ ഇമ്യൂണൈസേഷന്‍ അഡൈ്വസറി കമ്മിറ്റിയുടെ നിര്‍ദ്ദേശം. 80 ശതമാനം പേര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാനുള്ള ലക്ഷ്യം പൂര്‍ത്തീകരിക്കേണ്ടതുണ്ടെന്നും 50 ശതമാനം പെണ്‍കുട്ടികള്‍ മാത്രമേ ഇതിനു വിധേയമായിട്ടുള്ളൂ എന്നും രോഗ പ്രതിരോധ ഉപദേശക വകുപ്പ് കണ്ടെത്തി. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ 15 ശതമാനം സ്ത്രീകള്‍ ഈ മുന്‍കരുതല്‍ എടുക്കാന്‍ തയ്യാറായില്ലെന്നും പറയപ്പെടുന്നു. ഈ വാക്‌സിനേഷനിലൂടെ 70 ശതമാനം ഗര്‍ഭാശയ ക്യാന്‍സറിന് കാരണമായ HPV-16 … Read more

ആഗോള വ്യാപകമായ സിക, എബോള വൈറസുകളെ തുരത്താന്‍ കഴിയുന്ന കണ്ടെത്തലുമായി ഡബ്ലിന്‍ ട്രിനിറ്റി കോളേജ്

ഡബ്ലിന്‍: മനുഷ്യ ശരീരത്തില്‍ വൈറസ് ബാധയേറ്റാല്‍ രോഗപ്രതിരോധ സംവിധാനം തിരിച്ചു ലഭിക്കാന്‍ സഹായകമാകുന്ന കണ്ടെത്തുമായി ഡബ്ലിന്‍ ട്രിനിറ്റി കോളേജ് പ്രതിരോധ വിഭാഗം. ട്രിനിറ്റി കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോക്ടര്‍ നെഗല്‍ സ്റ്റീവന്‍സന്റെ നേതൃത്വത്തില്‍ നടന്ന ഗവേഷണ റിപ്പോര്‍ട്ട് സെല്ലുലാര്‍ ആന്‍ഡ് മോളിക്കുലാര്‍ ലൈഫ് സയന്‍സ് ജേണലില്‍ പ്രസിദ്ധപ്പെടുത്തി. ഈ കണ്ടെത്തല്‍ ആഗോള വ്യാധികളായ സിക, എബോള, സാര്‍സ് എന്നിവമൂലമുണ്ടാകുന്ന വൈറല്‍ ഇന്‍ഫെക്ഷനു പ്രതിവിധിയായി ഉപയോഗിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു. STAT 3 എന്ന് പേരിട്ട സാങ്കേതിക വിദ്യ വഴി … Read more

ടൈപ്പ് ടു പ്രമേഹം ഐറിഷ് യുവജനങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതായി പഠന റിപ്പോര്‍ട്ട്

ഡബ്ലിന്‍: യൂറോപ്പില്‍ ബോഡി മാസ് ഇന്‍ഡക്‌സ് ഏറ്റവും കൂടുതല്‍ ഐറിഷ് പുരുഷന്മാരിലും, ഐറിഷ് സ്ത്രീകള്‍ ബി.എം.ഐ യില്‍ മൂന്നാം സ്ഥാനത്താണെന്നും പഠനറിപ്പോര്‍ട്ടുകള്‍. ഇതില്‍ പകുതിയിലധികം ഐറിഷ് യുവജനങ്ങളും ടൈപ്പ് ടു പ്രമേഹ ബാധിതരാണെന്ന് ആരോഗ്യ പഠനത്തില്‍ സൂചന. പഞ്ചസാര ഉത്പന്നങ്ങള്‍ അമിതമായി ഉപയോഗിക്കുന്നത് പ്രമേഹ സാധ്യത വര്‍ദ്ധിക്കാനും, ശരീര വണ്ണത്തിനും കാരണമാകുന്നുണ്ടെന്ന് ഇത്തരം പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഐറിഷ് യുവാക്കളില്‍ 80% പേര്‍ക്കും തങ്ങള്‍ കഴിക്കുന്ന ഷുഗര്‍ പരിധി എത്രയാണെന്ന് അറിയാത്തവരാണ്. 46% ആളുകള്‍ ഷുഗര്‍ ടെസ്റ്റ് നടത്തുന്നില്ലെന്നും … Read more

നിങ്ങള്‍ക്കും കാന്‍സറുണ്ടാകാം ; കാരണം ഇത്തരം ആഹാര സാധനങ്ങളാണ് അയര്‍ലന്റിലും വില്‍ക്കുന്നത്

വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന ഭക്ഷ്യ വസ്തുക്കളില്‍ കാന്‍സറിന് കാരണമാകുന്ന മാരക കെമിക്കലുകള്‍ അടങ്ങിയിരിക്കുന്നതായി കണ്ടെത്തല്‍ . ഫുഡ് സ്റ്റാന്‍ഡേര്‍ഡ്സ് ഏജന്‍സിയുടെ പരിശോധനയില്‍ 25-ഓളം ഉത്പന്നങ്ങളില്‍ ഉയര്‍ന്ന തോതില്‍ അക്രിലാമൈഡിന്റെ അംശം കണ്ടെത്തി. ക്രിസ്പുകള്‍, ബിസ്‌കറ്റുകള്‍, ബേബി ഫുഡ് എന്നിവയില്‍ അമിതമായ തോതില്‍ കെമിക്കലുകള്‍ ഉള്‍പ്പെട്ടിട്ടുള്ളതായാണ് പരിശോധനയില്‍ തെളിഞ്ഞിരിക്കുന്നത്. കെറ്റില്‍ ചിപ്സ്, ബര്‍ട്ട്സ് ക്രിസ്പ്സ്, ഹോവിസ്, ഫോക്സ് ബിസ്‌കറ്റ്സ്, കെന്‍കോ കോഫി, മക്വിറ്റീസ്, കൗ&ഗേറ്റ് ഉത്പന്നങ്ങള്‍ എന്നിവയാണ് അപകടകാരികളുടെ ലിസ്റ്റില്‍ ഇപ്പോള്‍ ഇടംപിടിച്ചിരിക്കുന്നത്. 25-ഓളം ഉത്പന്നങ്ങളില്‍ ഉയര്‍ന്ന … Read more

കാന്‍സര്‍ കോശങ്ങളെ ഈ മരുന്നുകൊണ്ട് അലിയിച്ചു കളയാനാകും

കാന്‍സര്‍ കോശങ്ങളെ അലിയിച്ചുകളയുന്ന മരുന്നിന് ഉപയോഗാനുമതി ലഭിച്ചു. മറ്റു ചികിത്സകളൊന്നും ഫലിക്കാത്ത പ്രത്യേകതരം രക്താര്‍ബുദത്തിനുള്ള മരുന്നാണ് അനുമതി കിട്ടിയതോടെ രോഗികളിലേക്കെത്തുന്നത്. കീമോതെറാപ്പി പോലുള്ള ചികിത്സകളോട് പ്രതികരിക്കാത്ത അര്‍ബുദമായ ക്രോണിക് ലിംഫോസൈറ്റിക് ലുക്കീമിയ ബാധിച്ചവരിലാണ് മരുന്ന് ഫലം ചെയ്യുക. ഓസ്ട്രേലിയയിലെ തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിന്സ്ട്രേഷനാണ് വെനെറ്റോക്ലാക്സ് എന്ന മരുന്നിന് അംഗികാരം നല്‍കിയത്. ബിസിഎല്‍2 എന്നു പേരുള്ള പ്രോട്ടീനാണ് അര്‍ബുദ കോശങ്ങളെ അതിജീവനത്തിന് സഹായിക്കുന്നത്. ഈ പ്രോട്ടീനിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തുകയാണ് വെനെറ്റോക്ലാക്സ് ചെയ്യുക. മുപ്പതുവര്‍ഷത്തിലധികമായി ഈ പ്രോട്ടീനിന്റെ പ്രവര്‍ത്തനം തടയാനുള്ള … Read more