രണ്ട് അമ്മയും ഒരു അച്ഛനും; ത്രീ-പേഴ്സണ്‍ ഐവിഎഫി”ലൂടെ മൂന്നുമാതാപിതാക്കളുള്ള കുഞ്ഞ് ജനിച്ചു

കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് ”ത്രീ-പേഴ്സണ്‍ ഐവിഎഫി” ലൂടെ മൂന്നുമാതാപിതാക്കളുള്ള കുഞ്ഞ് ജനിച്ചു. ലോകത്ത് ആദ്യമായി പ്രോന്യൂക്ലിയര്‍ ട്രാന്‍സ്ഫര്‍ മാര്‍ഗത്തിലൂടെ കീവിലെ ഡോക്ടര്‍മാരാണ് ഇത് സാധ്യമാക്കിയതെന്ന് ദ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇത് ലോകത്തില്‍ മൂന്നു മാതാപിതാക്കള്‍ക്ക് ജനിക്കുന്ന ആദ്യത്തെ കുഞ്ഞല്ല. ജനുവരി 5ന് ജനിച്ച പെണ്‍കുഞ്ഞ് ലോകത്തിലെ രണ്ടാമത്തെ മൂന്നുമാതാപിതാക്കളുള്ള കുഞ്ഞാണ്. അല്‍പം വ്യത്യാസമുള്ള ഒരു മാര്‍ഗത്തിലൂടെ മെക്സികോയില്‍ കഴിഞ്ഞ വര്‍ഷം മൂന്നുമാതാപിതാക്കളുള്ള കുഞ്ഞ് ജനിച്ചിരുന്നു.. കീവ് സംഘം മാതാവിന്റെ അണ്ഡം പിതാവിന്റെ ബീജവുമായി സംയോജിപ്പിച്ച് തുടര്‍ന്ന് … Read more

വിഷാദം പൊണ്ണത്തടിപോലെ മാരകമായത്, അഞ്ചിലൊന്ന് ഹൃദയാഘാതത്തിനും കാരണം മാനസികാരോഗ്യ പ്രശ്നങ്ങള്‍

പൊണ്ണത്തടിയും അമിത രക്തസമ്മര്‍ദ്ദവും പോലെ വിഷാദവും നിങ്ങളുടെ ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് കണ്ടെത്തല്‍. അടുത്തിടെ നടന്ന ഒരു പഠനത്തില്‍ പറയുന്നത് പതിനഞ്ച് ശതമാനം ഹൃദയാഘാതത്തിന് പിന്നിലും വിഷാദരോഗമാണ് എന്നാണ.് പൊണ്ണത്തടി മൂലം 21 ശതമാനം ഹൃദയാഘാതങ്ങളും അമിത രക്തസമ്മര്‍ദ്ദം മൂലം 8.4 ശതമാനം ഹൃദയാഘാതങ്ങളും നടക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച് ലോകത്താകമാനം 350 മില്യണ്‍ ആളുകള്‍ വിഷാദ രോഗത്തിന്റെ പിടിയിലാണ്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് പിന്നില്‍ വിഷാദം ഒരു പ്രധാനപ്പെട്ട ഘടകമാണ് എന്ന് പഠനം നടത്തിയ മ്യൂണിച്ച് … Read more

ജലദോഷ വൈറസിനെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ കണ്ടെത്തി

ജലദോഷമുണ്ടാക്കുന്ന വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള വാക്‌സിന്‍ കണ്ടെത്തി. വിയന്ന ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ റുഡോള്‍ഫ് വാലെന്റയും സംഘവുമാണ് കണ്ടുപിടുത്തത്തിന് പിന്നില്‍. രോഗപ്രതിരോധ പ്രതികരണം വൈറസിന്റെ മറ്റു ഭാഗങ്ങളിലേക്കും നയിക്കുക എന്ന തന്ത്രമാണ് ഗവേഷണത്തില്‍ കണ്ടെത്തിയത്. വൈറസിന്റെ തെറ്റായ ഭാഗത്താണ് രോഗപ്രതിരോധശേഷി പ്രവര്‍ത്തിക്കുന്നതെന്നു ചെറിയ കുട്ടികളില്‍ അലര്‍ജി റിനിറ്റിസിന്റെ വ്യാപനം പഠിച്ചപ്പോള്‍ അദ്ദേഹത്തിന് മനസിലായി. ഈ തെറ്റ് മനസിലാക്കിയ ഡോക്ടറും സംഘവും പ്രോട്ടീന്‍ ശൃംഖലകളിലേക്കു പോകുന്ന ഒരു മറുമരുന്ന് പാകപ്പെടുത്തി പരീക്ഷിക്കുകയായിരുന്നു. പേറ്റന്റ് രജിസ്‌ട്രേഷന്‍ നടത്തിയിട്ടുണ്ടെങ്കിലും വാക്‌സിനേഷന്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകണമെങ്കില്‍ … Read more

അമേരിക്കയില്‍ ക്യാന്‍സര്‍ രോഗികളുടെ മരണത്തില്‍ കുറവ് രേഖപ്പെടുത്തിയതായി പഠനങ്ങള്‍

ന്യൂയോര്‍ക്ക് : 1991 മുതല്‍ 2014 വരെ ക്യാന്‍സര്‍ രോഗം ബാധിച്ചു മരിക്കുന്ന അമേരിക്കക്കാരുടെ എണ്ണത്തില്‍ വന്‍കുറവ് സംഭവിച്ചിട്ടുണ്ടെന്ന് അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റി പഠന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ 25 ശതമാനം മരണ നിരക്ക് കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. വികസിത രാജ്യങ്ങളില്‍ നിന്നും ഇത്തരം റിപ്പോര്‍ട്ടുകള്‍ ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ജീവിതശൈലിയില്‍ വരുത്തിയ മാറ്റങ്ങള്‍, നേരെത്തെ തന്നെ തിരിച്ചറിയപ്പെടുന്ന രോഗ ലക്ഷണങ്ങള്‍, പുകവലി ശീലങ്ങള്‍ കുറഞ്ഞു വരുന്ന സാഹചര്യം തുടങ്ങിയ വസ്തുതകള്‍ രോഗം പൂര്‍ണമായി … Read more

പൊടിയും പുകയും കൂടിച്ചേര്‍ന്ന അന്തരീക്ഷം ഡിമന്‍ഷ്യക്ക് കാരണമാകുമെന്ന് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: വര്‍ദ്ധിച്ചു വരുന്ന വായുമലിനീകരണവും, ശബ്ദ മലിനീകരണവും തലച്ചോറിന്റെ പ്രവര്‍ത്തനം താറുമാറാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. 2001 മുതല്‍ 2012 വരെയുള്ള കാലഘട്ടത്തില്‍ കാനഡയിലെ ഒന്റേരിയോയില്‍ 20 ലക്ഷം ആളുകള്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ 2,43,611 പേര്‍ക്ക് ഡിമെന്‍ഷ്യ ബാധിച്ചതായി കണ്ടെത്തി. പാതയോരത്ത് താമസിക്കുന്നവരെയാണ് ഗുരുതരമായ ഓര്‍മ്മക്കുറവ് ബാധിച്ചതെന്നു ഗവേഷകര്‍ വിലയിരുത്തുന്നു. ‘ലാന്‍ സെറ്റ് ജേണല്‍’ ആണ് ഗവേഷണ പഠനം പുറത്തു വിട്ടിരിക്കുന്നത്. തിരക്കേറിയ റോഡുകള്‍ക്കരികില്‍ താമസിക്കുന്ന ഓര്‍മ്മക്കുറവുള്ള രോഗികള്‍ പച്ചപ്പുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നതാണ് ഉത്തമമെന്നു ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. അന്തരീക്ഷ … Read more

ശൈത്യകാല രോഗങ്ങളെക്കുറിച്ച് അറിവ് നല്‍കാന്‍ എ.എസ്.ഇ യുടെ വെബ്സൈറ്റ്

ഡബ്ലിന്‍: തണുപ്പുകാലത്തെ രോഗങ്ങളെക്കുറിച്ചും, ലക്ഷണങ്ങളെക്കുറിച്ചും വിശദമായി ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ undertheweather.ie എന്ന വെബ്സൈറ്റ് ആരംഭിച്ചതായി ഹെല്‍ത്ത് സേഫ്റ്റി അതോറിറ്റി അറിയിച്ചു. പനി, ചുമ, തൊണ്ട വേദന തുടങ്ങി തണുപ്പുകാലത്ത് പടര്‍ന്നു പിടിക്കുന്ന രോഗ വിവരങ്ങളാണ് വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പെട്ടെന്ന് തന്നെ മനസ്സിലാക്കാവുന്ന തരത്തിലുള്ള വീഡിയോകള്‍, ഫാര്‍മസിസ്റ്റുകളുടെയും ഡോക്ടര്‍മാരുടെയും നേതൃത്വത്തില്‍ വിവിധ രോഗത്തെക്കുറിച്ചുള്ള അറിവും നിവാരണ മാര്‍ഗങ്ങളും തുടങ്ങി രോഗികള്‍ക്ക് രോഗ നിവാരണം നടത്താനും, രോഗമില്ലാത്തവര്‍ക്ക് വരാതിരിക്കാനുമുള്ള മാര്‍ഗോപദേശങ്ങളും വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. കൂടാതെ അനാവശ്യമായി ആന്റി ബയോട്ടിക്‌സ് … Read more

കരള്‍ ക്യാന്‍സര്‍ രോഗികള്‍ അയര്‍ലണ്ടില്‍ വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്

ഡബ്ലിന്‍: അയര്‍ലണ്ടില്‍ കരള്‍ ക്യാന്‍സര്‍ ബാധിതരുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി നാഷണല്‍ ക്യാന്‍സര്‍ രജിസ്റ്ററി ഓഫ് അയര്‍ലന്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. 1990-ല്‍ രാജ്യത്ത് 60 കരള്‍ ക്യാന്‍സര്‍ റിപ്പോര്‍ട്ട് ചെയ്തിടത്ത് 2014-ല്‍ 270 രോഗികള്‍ ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 1994-നു ശേഷം വര്‍ഷാവര്‍ഷങ്ങളില്‍ 5% സ്ത്രീകളിലും 6.5% പുരുഷന്മാരിലും രോഗമുണ്ടെന്ന് കണ്ടെത്തി. കരള്‍ ക്യാന്‍സര്‍ ബാധിച്ച് 1990-ല്‍ 40 മരണങ്ങള്‍ സ്ഥിതീകരിച്ചപ്പോള്‍ 2013-ല്‍ 306 പേര്‍ ഈ രോഗം പിടിപെട്ട് മരണപ്പെട്ടു. രോഗം ഭേദപ്പെടുന്നവരുടെ എണ്ണത്തിന് … Read more

ഓട്ടിസത്തെക്കുറിച്ച് നിര്‍ണ്ണായക കണ്ടെത്തലുമായി ഗവേഷക ലോകം

ഡബ്ലിന്‍: ഓട്ടിസം പഠനങ്ങള്‍ക്ക് വ്യക്തത വരുത്താന്‍ ഗവേഷക സംഘത്തിന്റെ പുതിയ കണ്ടെത്തല്‍. ഇത് രോഗം ഭേദമാക്കുന്നതില്‍ പ്രധാന വഴിത്തിരിവായേക്കും. ഓട്ടിസം സ്‌പെക്ട്രം ഡിസോഡര്‍ (ASD ) തലച്ചോറിന്റെ ഒരു പ്രതേക ഭാഗത്തെ മാത്രമാണ് ബാധിക്കുന്നതെന്ന് കണ്ടെത്തിയത് ട്രിനിറ്റി കോളേജ് ഡബ്ലിന്‍, ഇ.ടി.എച്ച് സൂറിച്ച്, ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി, റോയല്‍ ഹോളോ വേ എന്നീ ഗവേഷണ സ്ഥാപനങ്ങളിലെ ഗവേഷകരുടെ നേതൃത്വത്തിലാണ്. ADS ബാധിച്ച രോഗികളില്‍ നടത്തിയ എം.ആര്‍.ഐ ബ്രെയിന്‍ സ്‌കാനിങ് ആണ് പുതിയ കണ്ടെത്തലിലേക്കു ഗവേഷകരെ നയിച്ചത്. തലച്ചോറില്‍ കോര്‍ട്ടെക്സ് … Read more

മനുഷ്യ ശരീരത്തില്‍ പുത്തന്‍ അവയവം കണ്ടെത്തി ഐറിഷ് ശാസ്ത്രജ്ഞന്‍

നിഗൂഢമായ മനുഷ്യശരീരത്തിന്റെ രഹസ്യങ്ങളുടെ അറയില്‍ ഒരു പുത്തന്‍ അവയവം കൂടി കണ്ടെത്തി. അയര്‍ലന്‍ഡിലെ ലിമെറിക് സര്‍വകലാശാലാ ആശുപത്രിയിലെ ഡോ. ജെ. കാല്‍വിന്‍ കോഫെയാണ് ഇതുവരെ കണ്ടെത്താതിരുന്ന ഒരവയവം മനുഷ്യശരീരത്തില്‍ ഉള്ളതായി കണ്ടെത്തിയത്. മെസെന്ററി ( Mesentery ) എന്നാണു പുതിയ അവയവത്തിനു ഇവര്‍ പേരിട്ടത്. ശാസ്ത്രത്തിനു പിടികൊടുക്കാതെ ഇക്കാലമത്രയും ഒളിച്ചിരുന്ന ആ അവയവത്തെ കുറിച്ചുള്ള കൂടുതല്‍ പഠനത്തിലാണ് ഡോ. ജെ. കാല്‍വിന്‍ കോഫെയും സംഘവും.മെസെന്ററി ശരീരത്തില്‍ ദഹനവ്യവസ്ഥയുടെ ഭാഗമായുള്ള ഒരവയവമാണ്. ശരീരത്തില്‍ ഇതിന്റെ ധര്‍മം എന്തെന്നതിനെ കുറിച്ചാണ് … Read more

ആല്‍ക്കഹോള്‍ ഉപയോഗം ജനിതകരോഗങ്ങള്‍ക്കും കാരണമാകുന്നു

ഡബ്ലിന്‍: നിരന്തരമായ ആല്‍ക്കഹോള്‍ ഉപയോഗം കരളിന്റെ പ്രവര്‍ത്തനത്തെ മാത്രമല്ല ശാരീരിക പ്രവര്‍ത്തനങ്ങളെ മുഴുവനായി ക്രമരഹിതമാക്കുന്നുവെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. അയര്‍ലണ്ടിലെ റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ മുന്നറിയിപ്പ്. അയര്‍ലണ്ടില്‍ വര്‍ഷത്തില്‍ 1000 മരണങ്ങള്‍ മദ്യ ഉപയോഗം മൂലമാണെന്നും ഗവേഷണ സംഘം വ്യക്തമാക്കുന്നു. തലച്ചോറിന്റെ പ്രവര്‍ത്തന ക്ഷമത ഇല്ലാതാക്കുക, ജനനിരോഗം, നാഡീ വ്യവസ്ഥ തകരാറിലാവുന്നതോടെ നാഡീ കോശങ്ങളുടെ നിര്‍ജീവമായ അവസ്ഥ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത രോഗങ്ങള്‍ മദ്യ ഉപയോഗത്തിന്റെ സൃഷ്ടികളാണെന്നും ഗവേഷകര്‍ വെളിപ്പെടുത്തി. മദ്യത്തിനടിമപ്പെടുന്നവര്‍ പ്രമേഹ രോഗികളായി … Read more