ഐസ്ക്രീമും കേക്കും ഇഷ്ടമാണോ? എങ്കിൽ കാത്തിരിക്കുന്നത് ഈ രോഗം

മധുരം ചേര്‍ത്ത (added sugars) ഭക്ഷണങ്ങള്‍ കഴിക്കുന്നവരില്‍ മൂത്രത്തില്‍ കല്ല് അഥവാ കിഡ്‌നി സ്‌റ്റോണ്‍ വരാനുള്ള സാധ്യത കൂടുതലെന്ന് പഠനം. സോഫ്റ്റ് ഡ്രിങ്കുകള്‍, ഐസ്‌ക്രീം, കേക്കുകള്‍ തുടങ്ങി പഞ്ചസാര ചേര്‍ത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നവരിലാണ് ഈ അപകടമുള്ളതെന്ന് ചൈനയിലെ North Sichuan Medical College നടത്തിയ പഠനം പറയുന്നു. ഭക്ഷണത്തില്‍ പ്രകൃത്യാ അടങ്ങിയിരിക്കുന്ന മധുരത്തിന് പുറമെ ചേര്‍ക്കുന്ന മധുരത്തെയാണ് added sugars എന്ന് പറയുന്നത്. ഏഷ്യക്കാര്‍, അമേരിക്കയിലെ സ്വദേശികളായ ആളുകള്‍ എന്നിവരിലാണ് രോഗം വരാനുള്ള സാധ്യത അധികമെന്നും ആരോഗ്യമാസികയായ … Read more

അയർലണ്ട് ചരിത്രത്തിൽ ആദ്യമായി സൗജന്യ വന്ധ്യതാ ചികിത്സ നൽകാൻ സർക്കാർ

അയര്‍ലണ്ടില്‍ IVF വഴി കൃത്രിമഗര്‍ഭധാരണം സൗജന്യമായി നടത്താന്‍ സര്‍ക്കാര്‍ പദ്ധതി. സെപ്റ്റംബര്‍ മുതല്‍ അര്‍ഹരായ ദമ്പതികള്‍ക്ക് ഒരു തവണ IVF അഥവാ In vitro fertilization ചെയ്യാന്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിക്കും. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി വരുംദിവസങ്ങളില്‍ മന്ത്രിസഭയെ അറിയിക്കും. അയര്‍ലണ്ടിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് വന്ധ്യതാ ചികിത്സയ്ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നത്. ഈ വര്‍ഷം 10 മില്യണ്‍ യൂറോയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്. അര്‍ഹത ആര്‍ക്കൊക്കെ? നേരത്തെ സ്വയം ചെലവില്‍ ഒരു തവണ … Read more

അനുവദനീയമായതിലും അധികം പുകയില; ഇ-സിഗരറ്റുകൾ ഉപയോഗിക്കരുത്

നിയമപരമായി അനുവദിച്ചതിലും അധികം നിക്കോട്ടിന്‍ അടങ്ങിയിരിക്കുന്നതിനാല്‍ അയര്‍ലണ്ടില്‍ രണ്ട് തരം ഇ-സിഗരറ്റുകള്‍ ഉപയോഗിക്കുതെന്ന് ആരോഗ്യ മുന്നറിയിപ്പ്. Mc Kesse Blue & Razz Ice MK Bar 7000 Disposable, Mc Kesse Green Apple MK Bar 7000 Disposable എന്നീ ഇ-സിഗരറ്റുകള്‍ അഥവാ വേപ്പറുകള്‍ ഉപയോഗിക്കരുതെന്നാണ് മുന്നറിയിപ്പ്. ഈ രണ്ട് ഉല്‍പ്പന്നങ്ങളുടെയും എക്‌സ്പയറി ഡേറ്റ് 2023 ഡിസംബര്‍ 3 ആണ്. പാക്കില്‍ 20 mg/ml എന്നാണ് എഴുതിയിരിക്കുന്നതെങ്കിലും, HSE പരിശോധനയില്‍ 28.9 mg/ml വരെ … Read more

അയർലണ്ടിൽ കൊളസ്‌ട്രോൾ, പ്രഷർ അടക്കം 300 തരം മരുന്നുകൾ സ്റ്റോക്കില്ല; ആശങ്ക ഉയരുന്നു

അയര്‍ലണ്ടില്‍ വേദനസംഹാരികള്‍, കൊളസ്‌ട്രോള്‍ അടക്കം 300-ലധികം മരുന്നുകളുടെ സ്റ്റോക്കില്‍ കുറവ്. തുടര്‍ച്ചയായി ഇത് ഒമ്പതാം മാസമാണ് മരുന്നുകളുടെ സ്റ്റോക്ക് കുറഞ്ഞുവരുന്നത്. മുന്‍വര്‍ഷം ഇതേ സമയം ഉണ്ടായിരുന്ന സ്‌റ്റോക്കുകളെക്കാള്‍ 81% കുറവാണ് നിലവില്‍ രാജ്യത്തുള്ളത് എന്നത് ആശങ്കപ്പെടുത്തുന്നതാണ്. ചെറിയ ഡോസില്‍ നല്‍കുന്ന ആസ്പിരിന്‍, കൊളസ്‌ട്രോള്‍, ബ്ലഡ് പ്രഷര്‍, ആസ്ത്മ ചികിത്സയ്ക്കുള്ള നെബുലൈസിങ് സൊലൂഷന്‍, ശ്വാസകോശ രോഗത്തിനുള്ള (COPD) മരുന്നുകള്‍ എന്നിവയുടെ ലഭ്യത വളരെ കുറഞ്ഞ നിലയിലാണ്. 2023 ജനുവരി മുതല്‍ മാത്രം 95 മരുന്നുകള്‍ക്കാണ് ദൗര്‍ലഭ്യം അനുഭവപ്പെടുന്നത്. ഇതോടെ … Read more

അയർലൻഡിൽ ആശുപത്രികളിലെ മാസ്ക് നിബന്ധന ഏപ്രിൽ 19 വരെ മാത്രം

അയര്‍ലന്‍ഡിലെ ആശുപത്രികളില്‍ മാസ്ക് നിബന്ധനയ്ക്ക് ഏപ്രില്‍ 19 മുതല്‍ ഇളവ്. The Health Protection Surveillance Centre (HSPC) പുറത്തിറക്കിയ ഏറ്റവും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തിലാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശമുള്ളത്. ഏപ്രില്‍ 19 മുതല്‍ താത്പര്യമുള്ളവര്‍ മാത്രം മാസ്ക് ധരിച്ചാല്‍ മതിയാവും എന്നാണ് മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നത്. അതേസമയം കോവിഡ് ബാധിതരായതോ, കോവിഡ് ബാധ സംശയിക്കുന്നതോ ആയ രോഗികളുമായി ഇടപഴകുന്ന ജീവനക്കാരും, സന്ദര്‍ശകരും നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. കൂടാതെ ഇന്‍ഫെക്ഷന്‍ പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോള്‍ ടീം നല്‍കുന്ന … Read more

വെന്റിലേറ്റർ അനുബന്ധ ന്യൂമോണിയ തടയാനുള്ള ഉപകരണം വികസിപ്പിച്ച് അയർലൻഡിൽ നിന്നുള്ള മെഡിക്കൽ സംഘം

വെന്റിലേറ്റര്‍-അനുബന്ധ-ന്യൂമോണിയ (Ventilator-associated Pneumonia VaP) തടയുന്നതിനായുള്ള ഉപകരണം വികസിപ്പിച്ച് അയര്‍ലന്‍ഡില്‍ നിന്നുള്ള മെഡിക്കല്‍ സംഘം. കോര്‍ക്ക് ആസ്ഥാനമായുള്ള Health Innovation and Hub Ireland മായി ചേര്‍ന്നാണ് പുതിയ ഉപകരണം വികസിപ്പിച്ചത്. തീവ്രപരിചരണ വിഭാഗങ്ങളില്‍ വെന്റിലേറ്ററില്‍ കിടക്കുന്ന രോഗികളില്‍ സാധാരണയായി കാണപ്പെടുന്ന സങ്കീര്‍ണ്ണമായ ഒരു അവസ്ഥയാണ് VaP. രോഗികളുടെ മരണസാധ്യത കൂട്ടാന്‍ പലപ്പോവും ഈ അവസ്ഥ കാരണമാവാറുണ്ട്. ഇത്തരം രോഗികളുടെ ചികിത്സയ്ക്കായി ആശുപത്രികള്‍ക്ക് കൂടുതല്‍ തുക ചിലവഴിക്കേണ്ടിയും വരാറുണ്ട്. നഴ്സുമാരായ Emily Naylor, Beatriz Tejada Rios … Read more

‘വാഗ്ദാനങ്ങൾ വെറും കടലാസിൽ മാത്രം’ ; അയർലൻഡ് സർക്കാർ വാഗ്ദാനം ചെയ്ത ആയിരം യൂറോ കോവിഡ് ബോണസ് ലഭിക്കാതെ 11200 ആരോഗ്യ ജീവനക്കാർ

കോവിഡ് കാലത്ത് സ്വന്തം ജീവന്‍ പണയം വച്ചുകൊണ്ട് ആശുപത്രികളിലും കെയര്‍ഹോമുകളിലും സേവനമനുഷ്ടിച്ച പതിനൊന്നായിരത്തിലധികം ആരോഗ്യജീവനക്കാരോട് അയര്‍ലന്‍ഡ് സര്‍ക്കാരിന്റെ വിവേചനം. ഒരു വിഭാഗം HSE സ്റ്റാഫ് അല്ലാത്ത ഏജന്‍സി ജീവനക്കാരോടും. നഴ്സിങ് ഹോം ജീവിക്കാരോടുമാണ് അയര്‍ലന്‍ഡ് സര്‍ക്കാര്‍ വിവേചനം കാണിക്കുന്നത്. സര്‍ക്കാര്‍ ഇവര്‍ക്കായി വാഗ്ദാനം ചെയ്ത ആയിരം യൂറോ കോവിഡ് -19 ബോണസിനായി അപേക്ഷ നല്‍കിയിട്ടും ഇതുവരെയും ഇവര്‍ക്ക് ഇത് ലഭിച്ചിട്ടില്ല. അതേസമയം അപേക്ഷ സമര്‍പ്പിച്ച HSE ജീവനക്കാര്‍ക്ക് ഈ തുക ഇതിനകം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് കാലത്ത് … Read more

അയർലൻഡിലെ മുഴുവൻ കമ്മ്യൂണിറ്റി കോവിഡ് പരിശോധനാ കേന്ദ്രങ്ങളുടെയും പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങി HSE

അയര്‍ലന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ കമ്മ്യൂണിറ്റി കോവിഡ് ടെസ്റ്റിങ് കേന്ദ്രങ്ങളും ഉടന്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് HSE. സര്‍ക്കാരിന്റെ “living with Covid” പദ്ധതികളുടെ ഭാഗമായാണ് ടെസ്റ്റിങ് സെന്ററുകള്‍ അടച്ചുപൂട്ടാനൊരുങ്ങുന്നത്. വരും ആഴ്ചയില്‍ തന്നെ ഇത് നടപ്പാക്കുമെന്ന് HSE വക്താവ് അറിയിച്ചു. നിലവില്‍ വൈറസ് ബാധിച്ചതായി സംശയമുള്ള ആളുകള്‍ക്ക് HSE വെബ്സൈറ്റ് വഴി ഇത്തരം കേന്ദ്രങ്ങളില്‍ ഡോക്ടറുടെ റെഫറല്‍ ഇല്ലാതെ തന്നെ സ്വയം PCR പരിശോധന ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. എന്നാല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാത്തവര്‍ക്കും, നേരിയ ലക്ഷണങ്ങള്‍ മാത്രമുള്ളവര്‍ക്കും ഇനിമുതല്‍ … Read more

അയർലൻഡിൽ വീണ്ടും Strep A ഭീതി ; ഒരാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 13 കേസുകൾ

അയര്‍ലന്‍ഡില്‍ strep A രോഗ ഭീഷണി വര്‍ദ്ധിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 13 പേരില്‍ രോഗം സ്ഥിരീകരിച്ചതായാണ് ആരോഗ്യവിഭാഗം നല്‍കുന്ന വിവരം. ഈ വര്‍ഷം ആദ്യത്തെ ഏഴ് ആഴ്ചകള്‍ക്കിടെ 77 പേരിലാണ് strep A രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ രോഗബാധിതരുടെ എണ്ണം വെറും 5 ആയിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ കുട്ടികളാണെന്ന കണക്കുകളും ആരോഗ്യവിഭാഗം പുറത്തുവിട്ടു. നാല് വയസ്സില്‍ താഴെ പ്രായമുള്ള ഒരു കുട്ടിയിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം … Read more

ആറ് മാസം പ്രായമുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സിൻ തിങ്കളാഴ്ച മുതൽ

അയര്‍ലന്‍ഡിലെ ആറ് മാസം മുതല്‍ നാല് വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന്‍ തിങ്കളാഴ്ച മുതല്‍ നല്‍കിത്തുടങ്ങുമെന്ന് HSE അറിയിച്ചു. National Immunisation Advisory Committee (NIAC) യുടെ നിര്‍ദ്ദേശപ്രകാരമാണ് വാക്സിന്‍ നല്‍കിത്തുടങ്ങുന്നതെന്ന് HSE കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഫൈസറിന്റെ Comirnaty (Pfizer/BioNTech) വാക്സിനാണ് കുട്ടികള്‍ക്കായി നല്‍കുക. 5 മുതല്‍ 11 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നല്‍കുന്നതിനേക്കാള്‍ കുറഞ്ഞ ഡോസിലുള്ള വാക്സിനാണ് നാല് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നല്‍കുകയെന്നും HSE അറിയിച്ചിട്ടുണ്ട്. വാക്സിന്‍ ലഭിക്കുന്നതിനായുള്ള അപ്പോയിന്‍മെന്റുകള്‍ ഇന്നലെ … Read more