ചിക്കന്റെ സ്വാദോടുകൂടിയ ഭക്ഷ്യയോഗ്യമായ നെയില്‍പോളീഷുമായി കെഎഫ്‌സി

ചിക്കന്റെ സ്വാദോടുകൂടി നെയില്‍പോളിഷ് പുറത്തിറക്കാനിരിക്കുകയാണ് കെഎഫ്‌സി. പരീക്ഷണ ഘട്ടമെന്നോണം ഹോങ്കോംഗിലാണ് നെയില്‍ പോളിഷ് നിര്‍മ്മിച്ചിരിക്കുന്നത്. നഖത്തില്‍ പുരട്ടിയ ശേഷം പതുക്കെ അകത്താക്കാന്‍ കഴിയുന്ന നെയില്‍ പോളിഷാണ് കെഎഫ്‌സി തയ്യാറാക്കിയിരിക്കുന്നത്. ഒറിജിനില്‍, ഹോട്ട് ആന്‍ഡ് സ്‌പൈസി എന്നീ രണ്ട് തരത്തിലുള്ള ഫ്‌ളേവറുകളിലാണ് നെയില്‍ പോളിഷ് നിര്‍മ്മിച്ചിരിക്കുന്നത്. കെഎഫ്‌സി വിഭവങ്ങള്‍ക്കു വേണ്ടി സുഗന്ധമസാലകള്‍ തയ്യാറാക്കുന്ന മാക്കോര്‍മിക് ആന്‍ഡ് കമ്പനിയുടെ സഹായത്തോടെയാണ് ഭക്ഷ്യയോഗ്യമായ നെയില്‍ പോളിഷ് നിര്‍മ്മിച്ചത്. ഈ വര്‍ഷം അവസാനത്തോടെ നെയില്‍പോളിഷ് വിപണിയിലിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അതിനു മുമ്പ് ഉപഭോക്താളുടെ … Read more

ജീവിത സായാഹ്നത്തില്‍ ചേക്കേറാന്‍ Royal Roost നരിയങ്ങാനം

ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെട്ടുപോയി എന്ന് തോന്നുന്നുണ്ടോ? മക്കള്‍ സമീപത്തില്ല, ശുശ്രൂഷിക്കാന്‍ ആരുമില്ല എന്ന ആശങ്കയുണ്ടോ? വിഷമിക്കേണ്ടാ, നരിയങ്ങാനം റോയല്‍ റൂസ്റ്റ് നിങ്ങള്‍ക്കായി വാതില്‍ തുറന്നിട്ടിരിക്കുന്നു, സ്വാഗതം…സുസ്വാഗതം. കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ നിന്നും അണു കുടുംബത്തിലേക്ക് മാറിയ നമ്മുടെ സാമൂഹ്യ ചുറ്റുപാടില്‍ ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെട്ടുപോകുന്നത് സാധാരണമാണ്. ആധുനിക ജീവിത വ്യഗ്രതയില്‍ മക്കള്‍ക്ക് മാതാപിതാക്കന്മാരെ ശുശ്രൂഷിക്കാന്‍ സൗകര്യം കിട്ടുന്നില്ല. ചിലരുടെ മക്കള്‍ എല്ലാവരും വിദേശത്തായിരിക്കും. പലരും ജീവിത സായാഹ്നം ജനിച്ച നാട്ടില്‍ തന്നെ ചിലവഴിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ ആയിരിക്കും. കാരണം എന്തുതന്നെ … Read more

14 ബ്രാന്‍ഡ് വെള്ളിച്ചെണ്ണ സര്‍ക്കാര്‍ നിരോധിച്ചു

തിരുവനന്തപുരം: ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് 14 ബ്രാന്‍ഡ് വെളിച്ചെണ്ണ ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ നിരോധിച്ചു. കല്‍പ ഡ്രോപ്‌സ്, ഓണം കോക്കനട്ട്, അമൃത പ്യൂവര്‍, കേരള കോക്കോ ഫ്രഷ്, എ വണ്‍ സുപ്രീം, കേരള ടേസ്റ്റി ഡബിള്‍ ഫില്‍റ്റേര്‍ഡ്, ടി.സി.നാദാപുരം, നട്ട് ടേസ്റ്റി, കോക്കോ പാര്‍ക്ക്, കല്‍പക ഫില്‍റ്റേര്‍ഡ്, പരിശുദ്ധി, നാരിയല്‍ ഗോള്‍ഡ്, കോക്കോഫിനാ നാച്ചുറല്‍, പ്രീമിയര്‍ ക്വാളിറ്റി എ.ആര്‍.പ്യൂവര്‍ എന്നീ ബ്രാന്‍ഡുകള്‍ക്കാണ് നിരോധനം. മായം കലര്‍ന്ന വെളിച്ചെണ്ണയാണ് ഇവയെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ഉച്ചയ്ക്ക് രണ്ടുമണിക്കും നാലുമണിക്കും ഇടയില്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രതൈ; നിങ്ങള്‍ ചെറിയ ഉറക്കത്തിലേക്ക് വഴുതിവീഴാം

ഡബ്ലിന്‍: ഉച്ചയ്ക്ക് രണ്ടു മണിക്കും നാലു മണിക്കുമിടയില്‍ വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ഈ സമയം ചെറിയ ഉറക്കത്തില്‍ പെടാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. കണ്ണ് തുറന്നിട്ടാണെങ്കിലും ചെറിയ ഉറക്കങ്ങളിലാകാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനത്തില്‍ പറയുന്നത്. ഒലിവിയ ഡ്യുന്ന എന്ന സ്ത്രീയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒരു ഡബ്ലിന്‍ സ്വദേശിക്ക് ഇക്കഴിഞ്ഞ ആഴ്ച രണ്ട് വര്‍ഷം തടവ് ശിക്ഷ ലഭിച്ചിരുന്നു. അപകടത്തില്‍ ഒലിവിയയുടെ 15 മാസം പ്രായമായ കുഞ്ഞിന് പരിക്കും പറ്റി. ഡ്രൈവര്‍ വാഹനമോടിക്കുന്നതിനിടയില്‍ ചെറിയ ഉറക്കത്തില്‍ പെട്ടതാണ് … Read more

ക്യാന്‍സര്‍ മരുന്നുകളുടെ വില 50ശതമാനത്തില്‍ അധികം വെട്ടിക്കുറച്ചു

ന്യൂഡല്‍ഹി: നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി(NPPA) 54 അവശ്യമരുന്നുകളുടെ വില വെട്ടിക്കുറച്ചു. ക്യാന്‍സര്‍ മരുന്നുകള്‍ക്ക് 54-55 ശതമാനം വരെ വില കുറച്ചു. രക്തസമ്മര്‍ദ്ദം, പ്രമേഹം, ഹൃദ്രോഗം എന്നിവയുടെ മരുന്നുകളുടെയും ആന്റിബയോട്ടിക്കുകളുടെയും വില കുറച്ചിട്ടുണ്ട്. വില ഏകീകരണത്തിന്റെ ഭാഗമായാണ് സാധാരണ ഉപയോഗിക്കാറുള്ള മരുന്നുകളുടെ വില കുറച്ചതെന്ന് NPPA ചെയര്‍മാന്‍ ഭൂപീന്ദര്‍ സിംഗ് പറയുന്നു. ചൊവ്വാഴ്ച പുറത്തിറക്കിയ ഉത്തരവ് പ്രകാരം നിര്‍മാതാക്കള്‍, വിതരണക്കാര്‍, റീട്ടൈല്‍ വില്‍പ്പനക്കാര്‍ എന്നിവരെല്ലാം പുതിയ വിലയനുസരിച്ചേ മരുന്നുകള്‍ വില്‍ക്കാവൂ. വില നിയന്ത്രിക്കാനുള്ള 684-875 മരുന്നുകളുടെ പട്ടിക … Read more

72ലെ ഐവിഎഫ് ധാര്‍മികതക്ക് നിരക്കാത്തതെന്ന് ഡോക്ടര്‍മാര്‍

ബംഗളുരു: എഴുത്തിരണ്ടാം വയസില്‍ ഐവിഎഫിലൂടെ അമ്മയായത് ധാര്‍മികതയ്ക്ക് നിരക്കാത്ത സംഭവമെന്ന് ഡോക്ടര്‍മാര്‍. ഹരിയാനയിലെ ദമ്പതികളായ ദല്‍ജീന്ദര്‍ കൗറും (72) ഭര്‍ത്താവ് മോഹീന്ദര്‍ സിംഗും(79) ഐവിഎഫിലൂടെ ആദ്യത്തെ കുഞ്ഞിന് ജന്മം നല്‍കിയത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയ സാഹചര്യത്തിലാണ് ബംഗളുരുവിലെ ഡോക്ടര്‍മാരും ഗൈനക്കോളജിസ്റ്റുകളും പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. ഈ പ്രായത്തിലെ ഐവിഎഫ് പൂര്‍ണമായും ധാര്‍മികവിരുദ്ധമാണെന്ന് അവര്‍ പറയുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ രജിസ്ട്രിയുടെ(ICMR) കണക്ക് പ്രകാരം ദമ്പതികളുടെ പ്രായത്തിന്റെ തുക 100ല്‍ കൂടാന്‍ പാടില്ല. എന്നാല്‍ ഇവിടെ 150 … Read more

കുട്ടികള്‍ക്ക് ട്രീറ്റ് നല്‍കുന്ന ശീലം വര്‍ധിക്കുന്നുവെന്ന് സേഫ്ഫുഡ്

ഡബ്ലിന്‍: 40 ശതമാനത്തില്‍ അധികം രക്ഷിതാക്കളും തങ്ങളുടെ കുട്ടികള്‍ക്ക് ക്രിസ്പ്‌സ്, ചോക്ലേറ്റ്, മധുരപലഹാരങ്ങള്‍ എന്നിവ ദിവസത്തിലൊരിക്കലെങ്കിലും വാങ്ങിനല്‍കുന്നതായി പഠനം. സേഫ്ഫുഡ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. കൂടുതലും അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്കാണ് ഇത്തരം ഭക്ഷണങ്ങള്‍ ദിവസവും ലഭിക്കുന്നത്. 5 വയസിന് താഴെയുള്ള 50 ശതമാനം കുട്ടികള്‍ക്കും ദിവസത്തില്‍ ഒരു വട്ടമെങ്കിലും മധുരപലഹാരങ്ങളും മറ്റും വാങ്ങിനല്‍കുന്നുണ്ട്. പഠനത്തിലെ കണ്ടെത്തല്‍ തികച്ചും നിരാശപ്പെടുത്തുന്നതാണെന്ന് സേഫ്ഫുഡ് ഹ്യൂമന്‍ ഹെല്‍ത്ത് ആന്റ് ന്യൂട്രീഷന്‍ ഡയറക്ടര്‍ ഡോ.ക്ലിയോദ്‌ന ഫോലെ നോലന്‍ പറഞ്ഞു. തികച്ചും … Read more

ഫോളിക്ക് ആസിഡ് അടങ്ങിയ ഭക്ഷണത്തിന്റെ കുറവുമൂലം ജന്മവൈകല്യങ്ങള്‍ കൂടുന്നു

ഡബ്ലിന്‍: ഫോളിക്ക് ആസിഡ് അടങ്ങിയ ഭക്ഷണത്തിന്റെ കുറവുമൂലം കുട്ടികളില്‍ ജന്മവൈകല്യങ്ങള്‍ കൂടുന്നതായി പഠനങ്ങള്‍. ഭക്ഷണത്തില്‍ എത്രയളവില്‍ ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ടെന്നും അതിലെ വിഭവങ്ങളും എണ്ണവും എല്ലാം കഴിഞ്ഞ വര്‍ഷങ്ങളില്‍ വ്യത്യാസങ്ങള്‍ വന്നിട്ടുണ്ടെന്ന് ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് അയര്‍ലന്‍ഡ് കണ്ടെത്തി. ന്യുറല്‍ റ്റിയുബ് ഡിഫെക്റ്റ് എന്ന് രോഗം കുഞ്ഞുങ്ങളില്‍ ഇനിയും കൂടുതലായി കാണപ്പെടുവാന്‍ സാധ്യതയുണ്ടെന്നും ഗര്‍ഭകാലത്ത് ഫോളിക്ക് ആസിഡ് നിര്‍ബന്ധമായും കഴിക്കണമെന്നും അധികാരികള്‍ വ്യക്തമാക്കി. പ്രകൃതിദത്തമായ ഫോളിക്ക് ആസിഡ് ആണ് ഗര്‍ഭകാലത്ത് ഏറ്റവും ഉത്തമം എന്നാണ് പഠനങ്ങള്‍. … Read more

സ്തനാര്‍ബുദത്തിന് കാരണമാകുന്ന പ്രോട്ടീന്‍ കണ്ടെത്തി; എന്‍ യു ഐ ഗാല്‍വെയിലെ ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍ നിര്‍ണായകം

ഡബ്ലിന്‍: സ്താനാര്‍ബുദ ചികിത്സയുമായി ബന്ധപ്പെട്ട പഠനത്തില്‍ മുന്നേറ്റവുമായി എന്‍.യു.ഐ ഗാല്‍വെയിലെ ശാസ്ത്രജ്ഞര്‍. സ്താനാര്‍ബുദ ബാധിതര്‍ക്ക് ആശ്വാസവുമായാണ് പഠനത്തില്‍ പുതിയ വഴിത്തിരിവായിരിക്കുന്നത്. എന്‍.യു.ഐ ഗാല്‍വെയിലെ ഇന്ത്യന്‍ ശാസ്ത്രജ്ഞരായ ഡോക്ടര്‍ സഞ്ജീവും ഡോ.അനന്യ ഗുപ്തയുമാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ഓണ്‍കോജന്‍ എന്ന പ്രസിദ്ധീകരണത്തിലാണ് പഠനം സംബന്ധിച്ച റിപ്പോര്‍ട്ടുള്ളത്. എക്സ്ബിപി വണ്‍ എന്ന പ്രോട്ടീന്‍ ആണ് ചില രോഗികളില്‍ സ്താനാര്‍ബുദത്തിന് പ്രധാന കാരണമായി മാറുന്നതെന്നാണ് പഠനത്തില്‍ പറയുന്നത്. ആന്റി-ഓസ്ട്രജന്‍ ചികിത്സയെ തരണം ചെയ്യുന്ന കാന്‍സര്‍ സെല്ലുകളെ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നത് എന്‍സിഒഎ3 ആണ്. … Read more

ബ്രസീലില്‍ 91,000 സിക്ക വൈറസ് ബാധിതര്‍

ബ്രസീലിയ: മൈക്രോസെഫാലി എന്ന ജന്മവൈകല്യത്തിനു കാരണമാകുന്ന സിക്ക വൈറസ് ബാധിതരുടെ എണ്ണം 91,000 ആയതായി ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജനുവരി മൂന്നിനും ഏപ്രില്‍ മൂന്നിനും മധ്യേയുള്ള കാലയളവില്‍ 91,387 സിക്ക വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതത്. ഇതില്‍ ഭൂരിഭാഗം പേരും രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയിലുള്ളവരാണ്. കൊതുകു പടര്‍ത്തുന്ന വൈറസ് മൂന്നു പേരുടെ മരണത്തിനുകാരണമായതായും അധികൃതര്‍ അറിയിച്ചു. ചികുന്‍ഗുനിയ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പരത്തുന്ന കൊതുകാണു സിക്കയും പരത്തുന്നത്. തലച്ചോറിനെയും നട്ടെല്ലിനേയും ബാധിക്കുന്ന അക്യൂട്ട് ഡിസ്സെമിനേറ്റഡ് എന്‍സിഫാലോമിയെലിറ്റിസ് എന്ന അവസ്ഥയ്ക്കും … Read more