സര്‍വിക്കല്‍ ക്യാന്‍സറിനെതിരെ വാക്‌സിനുമായി ഡല്‍ഹി സര്‍ക്കാര്‍

  ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യമായി സര്‍വിക്കല്‍ ക്യാന്‍സറിനുള്ള പ്രതിരോധ വാക്‌സിന്‍. ഡല്‍ഹി സര്‍ക്കാരാണ് വാക്‌സിന്‍ നല്‍കുന്ന പദ്ധതി നടപ്പാക്കുന്നത്. അടുത്ത മൂന്ന്, നാല് മാസത്തിനകം പദ്ധതി നടപ്പാക്കുമെന്നും ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്ന്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി ആറാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് കുത്തിവയ്‌പ്പെടുക്കും. അടുത്ത വര്‍ഷം മുതല്‍ 9 മുതല്‍ 13 വയസ് വരെയുള്ള എല്ലാ വിദ്യാര്‍ഥിനികള്‍ക്കും വാക്‌സിനേഷന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഡോസിന് 450 രൂപയാണ് വാക്‌സിന്റെ വില. സര്‍ക്കാരാണ് ഈ ചെലവ് വഹിക്കുന്നത്. … Read more

പഞ്ചസാര ഉപയോഗിച്ച് ക്യാന്‍സര്‍ രോഗികളിലെ ട്യൂമര്‍ കണ്ടെത്താം

സ്‌റ്റോക്‌ഹോം: പഞ്ചസാര ഉപയോഗിച്ച് ക്യാന്‍സര്‍ രോഗികളിലെ ട്യൂമര്‍ കണ്ടെത്താമെന്ന് സ്വീഡനിലെ ഗവേഷകര്‍. മെറ്റല്‍ ഉപയോഗിച്ച് നടത്തിയിരുന്ന ഇമേജിംഗ് പരിശോധനകളിലാണ് അതിനുപകരം പഞ്ചസാര ഉപയോഗിച്ചത്. പഞ്ചസാര കുത്തിവെച്ച ശേഷം നടത്തിയ പരിശോധനയില്‍ കൂടുതല്‍ കൃത്യതയാര്‍ന്ന ഫലമാണ് ലഭിച്ചത്. ചുറ്റുമുള്ള കോശങ്ങളെ അപേക്ഷിച്ച്, ക്യാന്‍സര്‍ ബാധിച്ച ട്യൂമര്‍ കോശങ്ങള്‍ പഞ്ചസാര അതിവേഗം വലിച്ചെടുക്കുന്നതായി പഠനത്തില്‍ വ്യക്തമായി. അതേസമയം ഈ പരീക്ഷണം, പ്രമേഹ രോഗികളായ ക്യാന്‍സര്‍ ബാധിതരില്‍ ഫലപ്രദമാകില്ലെന്ന് വ്യക്തമായിട്ടുണ്ട്. പഠനറിപ്പോര്‍ട്ട് ടോമോഗ്രാഫി എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. -എജെ-

ചൈനയില്‍ വീണ്ടും സിക്ക വൈറസ് ബാധ

ബെയ്ജിംഗ്: ചൈനയില്‍ രണ്ടുപേര്‍ക്കു കൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. ഷെജിംയാംഗ് പ്രവിശ്യയിലെ ഒരു 38 വയസുകാരനും ഇയാളുടെ എട്ടു വയസുള്ള കുട്ടിയ്ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് സിന്‍ഹുവ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ ഫിജി, സമോവ എന്നിവിങ്ങളില്‍ യാത്ര ചെയ്ത ശേഷമാണ് ചൈനയിലെത്തിയത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു നിരീക്ഷിച്ചുവരികയാണ്. ഇതോടെ ചൈനയില്‍ സിക്ക വൈറസ് ബാധ കണ്ടെത്തിയവരുടെ എണ്ണം അഞ്ചായി വര്‍ധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഷെജിയാംഗ്, ഗുവാംഗ്‌ഡോംഗ്, ജിയാംഗ്‌സി എന്നിവിടങ്ങളിലാണ് നേരത്തെ സിക്ക വൈറസ് ബാധ … Read more

ഇന്‍സുലിന്‍ നിര്‍മിക്കുന്ന ‘കുഞ്ഞ് അവയവം’ വികസിപ്പിച്ച് ഗവേഷകര്‍

ബോസ്റ്റണ്‍: പ്രമേഹത്തെ വരുതിയിലാക്കാന്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി ഗവേഷകര്‍ വഴികണ്ടത്തെി. ഇന്‍സുലിന്‍ നിര്‍മിക്കുന്ന ‘കുഞ്ഞ് അവയവം’ വികസിപ്പിച്ചതാണ് പ്രമേഹ ചികിത്സാരംഗത്ത് ശ്രദ്ധേയമായ നേട്ടമായിരിക്കുന്നത്. പ്രമേഹരോഗികളില്‍ നഷ്ടമാകുന്ന ബീറ്റ കോശങ്ങള്‍ എന്നറിയപ്പെടുന്ന പാന്‍ക്രിയാസിലെ കോശങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ വര്‍ഷങ്ങളായി നടക്കുന്ന ഗവേഷണത്തിനാണ് ഫലമുണ്ടായിരിക്കുന്നത്. ഗവേഷണത്തിനിടെ, അടിവയറിലെ കോശങ്ങള്‍ക്ക് ബീറ്റ കോശങ്ങളുടെ അവസ്ഥയിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടാനുള്ള ശേഷിയുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന്, എലികളുടെ അടിവയറില്‍നിന്ന് ശേഖരിച്ച കോശം ലാബില്‍ വളര്‍ത്തി. പിന്നീട്, എലികളിലെ പാന്‍ക്രിയാസ് ബീറ്റ കോശങ്ങളെ നശിപ്പിച്ച് പകരം ലാബില്‍ നിര്‍മിച്ച … Read more

സിക്ക വൈറസ് തടയാന്‍ സ്ത്രീകള്‍ക്ക് ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കാമെന്ന് മാര്‍പാപ്പ

വത്തിക്കാന്‍: സിക്ക വൈറസിന്റെ വ്യാപനം തടയാന്‍ സ്ത്രീകള്‍ക്ക് ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ സ്വീകരിക്കാമെന്ന് മാര്‍പാപ്പ. സിക്ക വൈറസ് തടയുന്നതിന് ഗര്‍ഭ നിരോധനന മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിലൂടെ രണ്ടു തിന്മകളെ ചെറുക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. സിക്ക വൈറസ് ബാധിച്ച സ്ത്രീകള്‍ മൈക്രോസെഫലിയുമായി കുഞ്ഞുങ്ങള്‍ ജനിക്കാതിരിക്കാന്‍ ഗര്‍ഭഛിദ്രം നടത്തുന്നതും, വൈറസ് ബാധയെ തുടര്‍ന്ന് മസ്തിഷ്‌ക വികാസം പ്രാപിക്കാതെ മൈക്രോസെഫലി എന്ന അവസ്ഥയുമായി കുഞ്ഞുങ്ങള്‍ ജനിക്കുന്നതും. ഗര്‍ഭഛിദ്രം ഏറ്റവും വലിയ തിന്മയാണെന്നും കുറ്റകരമാണെന്നും അദ്ദേഹം പറഞ്ഞു. ഗര്‍ഭഛിദ്രം ഒരു ജീവനെ രക്ഷിക്കാന്‍ മറ്റൊരു ജീവനെ കൊല്ലുന്ന … Read more

സിക്ക വൈറസ് ബാധ അഞ്ചു ദിവസത്തിനുള്ളില്‍ കണ്ടെത്താം; പുതിയ ടെസ്റ്റുമായി ശാസ്ത്രജ്ഞര്‍

ബ്രസീലിയ: സിക്ക വൈറസിന്റെ സാന്നിധ്യം മനസിലാക്കാന്‍ സാധിക്കുന്ന പുതിയ ടെസ്റ്റുകളുമായി ബ്രസീലിയന്‍ ശാസ്ത്രജ്ഞര്‍. വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ചാല്‍ അഞ്ചു ദിവസത്തിനുള്ളില്‍ കണ്ടെത്താന്‍ സാധിക്കുന്ന മോളികുലാര്‍ ടെസ്റ്റാണു പുതുതായി കണ്ടുപിടിച്ചിരിക്കുന്നത്. രക്തം, ഉമിനീര്‍, മൂത്രം എന്നിവ പരിശോധിക്കുന്നതിലുടെ വൈറസിന്റെ സാന്നിധ്യം കണ്ടെത്താന്‍ സാധിക്കും. തിങ്കളാഴ്ച മുതല്‍ വിദഗ്ധരുടെ നേതൃത്വത്തിലുള്ള സംഘം സാവോ പോളോ യൂണിവേഴ്‌സിറ്റിയില്‍ ക്യാമ്പ് സംഘടിപ്പിക്കും. രോഗമുണ്ടെന്നു സംശയിക്കുന്നവരുടെ രക്തസാമ്പിളുകളാണു പരിശോധനയ്ക്കു വിധേയമാക്കുന്നത്. പരിശോധനയില്‍ സിക്ക കണ്ടെത്തുന്നവരുടെ സാമ്പിളുകള്‍ ബ്രസീലിയന്‍ ലാബുകളിലേക്കു വിശദമായ പഠനങ്ങള്‍ക്കായി അയയ്ക്കും. ഏതുവിധേനയും … Read more

കൊളംബിയയില്‍ 3177 ഗര്‍ഭിണികള്‍ക്ക് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു

ബാഗോട്ട: ബ്രസീലില്‍നിന്ന് പൊട്ടിപ്പുറപ്പെട്ട സിക വൈറസ് അമേരിക്കന്‍ ഭൂഖണ്ഡത്തിലൂടെ അതിവേഗം പടരുന്നതായി റിപ്പോര്‍ട്ട്. കൊളംബിയയില്‍ 3177 ഗര്‍ഭിണികള്‍ക്കാണ് ശനിയാഴ്ച സിക്ക വൈറസ് സ്ഥിരീകരിച്ചത്. പ്രസിഡന്റ് ജുവാന്‍ മാനുവല്‍ സാന്‍ഡോസാണ് വിവരം പുറത്തുവിട്ടത്. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 25,600 ആയി. എന്നാല്‍, തലച്ചോറിന്റെ വളര്‍ച്ചയെ ഗുരുതരമായി ബാധിക്കുന്ന മൈക്രോസെഫാലി കുഞ്ഞുങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മൈക്രോസെഫാലിക്കെതിരെ മുന്‍കരുതല്‍ സ്വീകരിക്കുമെന്നും കൊതുകുകളിലൂടെ പടരുന്ന സിക വൈറസ് നിയന്ത്രണവിധേയമാക്കാന്‍ യു.എസ് വൈദ്യസംഘം കൊളംബിയയിലത്തെുമെന്നും സാന്‍ഡോസ് പറഞ്ഞു. സിക്ക വൈറസിലൂടെ ഗില്ലന്‍ … Read more

സിക്ക വൈറസിനെതിരെ വാക്‌സിന്‍ കണ്ടു പിടിച്ചതായി ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍

ഹൈദരാബാദ്: ലോകത്തെ ഭീതിയിലാഴ്ത്തുന്ന സിക്ക വൈറസിനു വാക്‌സിന്‍ കണ്ടു പിടിച്ചതായി ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍. ഹൈദരാബാദിലെ ഭാരത് ബയോടെക് എന്ന സ്ഥാപനത്തിന്റെ ചെയര്‍മാന്‍ ഡോക്ടര്‍ കൃഷ്ണ എല്ലയാണ് വാക്‌സിന്‍ കണ്ടു പിടിച്ചെന്ന് അവകാശപ്പെട്ട് രംഗത്തുവന്നത്. സിക്ക വൈറസിനെതിരെ രണ്ടു വാക്‌സിനുകളാണ് കമ്പനി വികസിപ്പിച്ചത്. ഈ വാക്‌സിന്‍, പേറ്റന്റിനായി സമര്‍പ്പിച്ചിരിക്കുകയാണ് കമ്പനി വ്യക്തമാക്കി. വാക്‌സിനുകളുടെ പേറ്റന്റിനുള്ള അപേക്ഷ ലഭിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) സ്ഥിരീകരിച്ചിട്ടുണ്ട്. വാക്‌സിനുകള്‍ ശാസ്ത്രീയമായി പരിശോധിച്ച ശേഷം പേറ്റന്റ് നല്‍കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കുമെന്ന് ഐസിഎംആര്‍ … Read more

സിക്ക വൈറസ് ബാധ ലൈംഗീകബന്ധത്തിലൂടെയും പകരുമെന്ന് റിപ്പോര്‍ട്ട്

ഓസ്റ്റിന്‍: ലൈംഗീകബന്ധത്തിലൂടെയും സിക്ക വൈറസ് ബാധ പകരുമെന്ന റിപ്പോര്‍ട്ട് ശക്തമാകുന്നു.രോഗത്തിനെതിരെയുള്ള പ്രതിരോധ വാക്‌സിന്‍ വികസിപ്പിക്കാനുള്ള ശാസ്ത്രജ്ഞരുടെ ശ്രമങ്ങള്‍ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് കൊതുകിലൂടെ പകരുന്ന സിക്ക വൈറസ് ലൈഗീകബന്ധത്തിലൂടെയും പകരുമെന്ന റിപ്പോര്‍ട്ട്. യുഎസിലെ ടെക്‌സാസിലാണ് ലൈംഗീകബന്ധത്തിലൂടെ വൈറസ് ബാധ പകര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സിക്ക വൈറസ് ബാധിച്ച യുവതി സിക്ക വൈറസ് ബാധിതപ്രദേശങ്ങളിലെന്നും യാത്രചെയ്തിരുന്നില്ലെന്നും എന്നാല്‍ വെനിസ്വലയില്‍നിന്നും തിരിച്ചെത്തിയ ഭര്‍ത്താവിന് സിക്ക വൈറസ് ബാധയുണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു. 1947ല്‍ ഉഗാണ്ടയിലെ സിക്ക വനത്തിലെ കുരങ്ങുകളില്‍ ആദ്യമായി ഈ വൈറസ്ബാധ … Read more

ലോകം സിക്ക വൈറസ് ഭീതിയില്‍, സാധാരണ കൊതുകുകളും രോഗം പരത്താം, പ്രതിരോധ മരുന്ന് വികസിപ്പിക്കാന്‍ 10 വര്‍ഷം വേണ്ടിവരും

വാഷിങ്ടണ്‍: ലോക രാജ്യങ്ങളെ ഭീതിയിലാഴ്ത്തി സിക്ക വൈറസ് പടരുകയാണ്. അമേരിക്കയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വൈറസ് വ്യാപകമായി പടരാന്‍ സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. കരീബിയ, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക തുടങ്ങിയ മേഖലകളിലെ 23 രാജ്യങ്ങളില്‍ വൈറസ് പടര്‍ന്നിട്ടുണ്ട്. യൂറോപ്പിലും സിക്ക വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മെക്‌സിക്കോയും ബ്രസീലും സന്ദര്‍ശിച്ച തിരിച്ചെത്തിയ ഡെന്മാര്‍ക്കിലെ യുവാവിലാണ് വൈറസ് ആദ്യമായി കണ്ടെത്തിയത്. നെതര്‍ലാന്‍ഡില്‍ 10 പേര്‍ക്കും ബ്രിട്ടനില്‍ മൂന്നുപേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കയിലെ പ്യൂര്‍ട്ടോ റിക്കോയില്‍ 19 … Read more