സൗദിയില്‍ തൊഴിലാളികള്‍ക്ക് ഏറെ ആനുകൂല്യങ്ങള്‍ ഉറപ്പുനല്‍കുന്ന പരിഷ്‌കരിച്ച തൊഴില്‍ നിയമം അടുത്തയാഴ്ച പ്രാബല്യത്തില്‍ വരും

റിയാദ്: സൗദിയില്‍ പരിഷ്‌കരിച്ച തൊഴില്‍ നിയമം അടുത്തയാഴ്ച പ്രാബല്യത്തില്‍ വരും. തൊഴിലാളികള്‍ക്ക് ഏറെ ആനുകൂല്യങ്ങള്‍ ഉറപ്പ് നല്കുന്നതാണ് പുതിയ നിയമം. നിലവിലുള്ള നിയമങ്ങളില്‍ മുപ്പത്തിയെട്ട് ഭേദഗതികള്‍ വരുത്തിയാണ് പുതിയ നിയമം കൊണ്ടുവരുന്നത്. തൊഴിലാളികള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളും അവകാശങ്ങളും ലഭിക്കുന്നതാണ് പുതിയ ഭേദഗതി. പുതിയ ജോലിക്കാര്‍ക്ക് നല്‍കുന്ന പ്രൊബേഷന്‍ കാലം മൂന്ന് മാസത്തില്‍ നിന്നും ആറു മാസമായി വര്‍ദ്ധിപ്പിച്ചു. വര്‍ഷത്തില്‍ മുപ്പതു ദിവസമോ തുടര്‍ച്ചയായ പതിനഞ്ച് ദിവസമോ അകാരണമായി ജോലിയില്‍ നിന്നും വിട്ടു നിന്നാല്‍ മാത്രമേ തൊഴിലാളിയെ പിരിച്ചു … Read more

കുവൈത്തിലേക്കുള്ളവരുടെ മെഡിക്കല്‍ പരിശോധനാ ഫീസ് കുറയ്ക്കില്ലെന്ന് ഖദാമത്ത്

  കൊച്ചി: കുവൈത്തിലേക്കുള്ള ഉദ്യോഗാര്‍ഥികളുടെ മെഡിക്കല്‍ പരിശോധനാ ഫീസ് കുറയ്ക്കില്ലെന്ന് ഖദാമത്ത് ഏജന്‍സി. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ അവര്‍ ഇക്കാര്യം വ്യക്തമാക്കിയതായി മന്ത്രി കെ.സി ജോസഫ് അറിയിച്ചത്. ഖദാമത്തിന്റെ കൊച്ചി ഓഫീസ് ഇന്നു മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. കോഴിക്കോട് പുതിയ ഓഫീസ് തുറക്കാന്‍ അനുവദിക്കണമെന്ന് ഖദാമത്ത് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കമ്പനിയുടെ കൊച്ചിയിലെ ഓഫീസ് ആക്രമിക്കുകയും പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലായിരുന്നു കൊച്ചിയിലെ പ്രവര്‍ത്തനം നിര്‍ത്തിയത്. 55 കുവൈത്ത് ദിനാറാണ് (12,000 രൂപയോളം) നിലവിലെ മെഡിക്കല്‍ പരിശോധനാ … Read more

ടൂറിസ്റ്റ് വീസ ഫീസ് കുറയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു

  ന്യൂഡല്‍ഹി: ടൂറിസ്റ്റുകളായി ഇന്ത്യയില്‍ എത്തുന്നവരുടെ വീസ ഫീസ് കുറയ്ക്കാന്‍ ധാരണയായി. ഇടിവി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇലക്‌ട്രോണിക് ടൂറിസ്റ്റ് വീസയുടെ ഫീസാണു കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെ അന്തിമ അനുമതികൂടിയാണ് ഇനി നടപടിക്കായി ആവശ്യമുള്ളത്. 60 യുഎസ് ഡോളറിനു നല്‍കുന്ന ഇടിവി സേവനം 113 രാജ്യങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. പുതിയ ധാരണ പ്രകാരം പണം ഒന്നും ഇടാക്കാതെയും ഏറ്റവും കൂടിയ വീസ ഫീസ് 60 ഡോളര്‍ വരെയായി നിജപ്പെടുത്താനുമാണ് ആലോചിക്കുന്നത്. 20 യുഎസ് … Read more

ദുബായ് വിസിറ്റിംഗ് വിസ ഇനി ഓണ്‍ലൈനില്‍ ലഭ്യം

ദുബായ്: യുഎഇയില്‍ 90 ദിവസത്തേക്കുള്ള സന്ദര്‍ശക വിസ ഇനി ഓണ്‍ലൈനിലൂടെ ലഭിക്കും. വെബ്‌സൈറ്റ് വഴിയോ സ്മാര്‍ട് ഫോണ്‍ ആപ് ഉപയോഗിച്ചോ ആണ് അപേക്ഷിക്കേണ്ടത്. സൈറ്റ്: http://www.moi.gov.ae. സ്വകാര്യമേഖലയിലുള്ളവരാണ് സ്‌പോണ്‍സര്‍ ചെയ്യുന്നതെങ്കില്‍ ലൈസന്‍സും ഇഗേറ്റ് കാര്‍ഡും അപേക്ഷയോടൊപ്പം ഉണ്ടായിരിക്കണം. യുഎഇയിലെയോ മറ്റേതെങ്കിലും ജിസിസി രാജ്യത്തെയോ പൗരനാണു സ്‌പോണ്‍സര്‍ ചെയ്യുന്നതെങ്കില്‍ ഇഫോമിനൊപ്പം സ്‌പോണ്‍സറുടെയും അപേക്ഷകന്റെയും പാസ്‌പോര്‍ട്ട് പകര്‍പ്പുകള്‍ ഉണ്ടായിരിക്കണം. പാസ്‌പോര്‍ട്ടിന് ആറുമാസത്തില്‍ കുറയാത്ത സാധുത ഉണ്ടായിരിക്കണമെന്നും പ്രത്യേകം നിര്‍ദേശമുണ്ട്. സ്വദേശിയുടെയോ താമസക്കാരന്റെയോ നിക്ഷേപകന്റെയോ സ്‌പോണ്‍സര്‍ഷിപ്പില്‍ രാജ്യത്തു പ്രവേശനാനുമതി നേടാനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ … Read more

യൂറോപ്പില്‍ എവിടെ പോയാലും നിങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ ഹെല്‍ത്ത് കാര്‍ഡ്

ഡബ്ലിന്‍: യൂറോപ്യന്‍ യൂണിയനില്‍ 2004 മുതല്‍ നടപ്പാക്കിയതാണ് ഇഎച്ച്ഐസി അഥവാ യൂറോപ്യന്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാര്‍ഡ്. ഇത് അയര്‍ലന്‍ഡ് റസിഡന്‍റായിരിക്കുന്നവര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ എവിടെയും ആരോഗ്യ സേവനം തേടുന്നതിന് സഹായകരമാണ്. കൂടാതെ സ്വിറ്റ്സര്‍ലാന്‍ഡ്, നോര്‍വെ, ഐസ് ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലും ഉപയോഗപ്രദമാണ്. താത്കാലികമായി ഈ രാജ്യങ്ങളില്‍ താമിക്കുന്നതിനിടെ രോഗം വരികയോ പരിക്കേല്‍ക്കുകയോ ചെയ്താലാണ് ഇഎച്ച്ഐസി പ്രയോജനപ്പെടുത്താനാവുക. അയര്‍ലന്‍ഡില്‍ നിയമപ്രകാരം താമസിക്കുന്ന ആര്‍ക്ക് വേണമെങ്കിലും  ഇഎച്ച്ഐസി ലഭിക്കുന്നതാണ്.  അങ്ങനെ നോക്കിയാല്‍ ചരുക്കത്തില്‍ നിങ്ങള്‍ ഒരു വര്‍ഷം നിര്‍ബന്ധമായും അയര്‍ലന്‍ഡില്‍ താമസിക്കുന്ന … Read more

നേഴ്‌സുമാര്‍ക്ക് 4000 യൂറോയുടെ ഫ്രീ റിക്രൂട്ട്‌മെന്റ് പാക്കേജുമായി ഐറിഷ് എംപ്ലോയേഴ്‌സ് കേരളത്തിലേയ്ക്ക് വരുന്നു

Irish employers are coming to Ernakulam and Kottayam with grand recruitment package of Euro 4000.00 for recruiting Nurses to Ireland. Decision Letter holders will be given offer letter and flight ticket on the spot.The following expenses will also be met by the employers: – Atypical – Euro 250 – Air Ticket – Euro 650 – Medical – … Read more

ഐറീഷ് സിറ്റിസണായ കുട്ടികളുടെ മാതാപിതാക്കള്‍ പാലിക്കേണ്ട പുതിയ നിയമം

ഡബ്ലിന്‍: ഐറീഷ് കുട്ടികളുടെ മാതാപിതാക്കള്‍ എന്ന നിലയില്‍ രാജ്യത്ത് ജോലി ചെയ്യുകയും ചെയ്യുന്ന മലയാളികള്‍ ഉളെപ്പെടെയുള്ള കുടിയേറ്റക്കാര്‍ പാലിക്കേണ്ടതായ പുതിയ നിര്‍ദേശങ്ങള്‍ പുറത്ത വന്നു.ഇതു വരെ ഗാര്‍ഡാ സ്റ്റേഷനില്‍ എത്തി സ്റ്റാമ്പ് 4 പതിപ്പിക്കുന്ന രീതിയില്‍ ആയിരുന്നു വിസാ സ്റ്റാമ്പ് ചെയ്തിരുന്നത്.എന്നാല്‍ പുതിയ നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ മാത്രമേ ഇനി മുതല്‍ ഇവിടെ സ്ഥിര താമസമാക്കുന്നതിനും ജോലി ചെയ്യുന്നതിനുമുള്ള അനുവാദം ലഭിക്കുകയുള്ളു. പുതിയ നിര്‍ദ്ദേശ പ്രകാരം ഗാര്‍ഡാ സ്റ്റേഷനില്‍ നിന്ന് സ്റ്റാമ്പ് 4 തേടി പോകുന്നതിന് മുന്‍പ്ഇമ്മിഗ്രേഷന്‍ വകുപ്പിന്റെ … Read more

ഐറീഷ് സിറ്റിസണായ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് രാജ്യത്ത് പുതിയ നിയമം ഒക്‌ടോബര്‍ 1 മുതല്‍

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ താമസം തുടരുന്നതിന് പേരന്റേജ് ഓഫ് ഐറിഷ് സിറ്റിസണ്‍ ചൈല്‍ഡ് പ്രകാരം നോണ്‍-ഇഇഎ അപേക്ഷകര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിന് പുതിയ നിര്‍ദേശം. ഒക്ടോബര്‍ ഒന്നു മുതല്‍ അപേക്ഷകള്‍ നിര്‍ബന്ധമായും ഐറിഷ് സിറ്റിസണ്‍ ചൈല്‍ഡ് അപേക്ഷാ ഫോമില്‍ സമര്‍പ്പി്കണമെന്നാണ് നിര്‍ദേശം. . അയര്‍ലന്‍ഡില്‍ താമസം തുടരുന്നതിനും ജോലി ചെയ്യുന്നതിനും ഉള്ള അപേക്ഷകള്‍ ഐറിഷ് സിറ്റിസണ്‍ ചൈല്‍ഡിന്റെ നോണ്‍ ഇഇഎ പേരന്റ് എന്ന നിലയിലാകും പരിഗണിക്കുക. ഓരോരുത്തരുടെയും വ്യക്തിപരമായ സാഹചര്യങ്ങളും അപേക്ഷയില്‍ സമര്‍പ്പിച്ചിട്ടുള്ള വിവരങ്ങളുടെയും അടിസ്ഥാനത്തിലാകും അപേക്ഷകള്‍ പരിഗണിക്കുക. അപേക്ഷകള്‍ … Read more

10 വര്‍ഷമായി നാട്ടില്‍ വരാത്തവര്‍ക്ക് നോര്‍ക്ക സൗജന്യ ടിക്കറ്റ് നല്‍കും

  തിരുവനന്തപുരം: 10 വര്‍ഷത്തില്‍ കൂടുതലായി മടങ്ങിവരാനാകാതെ ഗള്‍ഫുരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ സര്‍ക്കാര്‍ ചെലവില്‍ നാട്ടിലെത്തിക്കുമെന്ന് മന്ത്രി കെ സി ജോസഫ്. ഇതിനുള്ള ചെലവ് നോര്‍ക്ക വഹിക്കും. ഇങ്ങനെയുള്ളവരുടെ വിവരങ്ങള്‍ മലയാളി സംഘടനകള്‍ നോര്‍ക്ക വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യാമെന്നും മന്ത്രി അറിയിച്ചു. നോര്‍ക്കയുടെ വെബ്‌സൈറ്റില്‍ ഇതിനുള്ള സൗകര്യം ഉടന്‍ ഒരുക്കുമെന്ന് നോര്‍ക്ക ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആര്‍.എസ്.കണ്ണന്‍ പറഞ്ഞു. അവധി കിട്ടിയാലും സീസണിലെ ഉയര്‍ന്ന വിമാനക്കൂലി കാരണം ഒരിക്കല്‍പ്പോലും നാട്ടിലേക്ക് വരാനാകാത്ത നൂറുകണക്കിന് മലയാളികളുണ്ടെന്ന് ഗള്‍ഫിലെ മലയാളിസംഘടനകള്‍ അറിയിച്ചിട്ടുണ്ട്. … Read more