ഡബ്ലിനിലെ M50 യില്‍ ട്രക്കിടിച്ച് ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം; ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ഗാര്‍ഡ

അയര്‍ലന്‍ഡിലെ M50 മോട്ടോര്‍വേയില്‍ ട്രക്കുമായി കൂട്ടിയിടിച്ച് രണ്ട് ബൈക്ക് യാത്രികര്‍ മരണപ്പെട്ടു. M50 മോട്ടോര്‍വേയിലെ ജങ്ഷന്‍-9 Red Cow നും, ജങ്ഷന്‍-7 Lucan northbound നും ഇടയിലായി വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം നടന്നത്. മരിച്ച ഒരാള്‍ക്ക് അമ്പതിനടുത്തും, മറ്റൊരാള്‍ക്ക് അറുപതിനടുത്തുമാണ് പ്രായം. ഇരുവരും വ്യത്യസ്ത ബൈക്കുകളിലായിരുന്നു യാത്ര ചെയ്തിരുന്നത്. അപകടശേഷം സംഭവസ്ഥലത്തുവച്ചു തന്നെ ഇരുവരും മരണപ്പെടുകയായിരുന്നു. അപകടം നടന്ന സ്ഥലത്ത് ഗാര്‍ഡയുടെയും, ഫോറന്‍സിക് സംഘത്തിന്റെയും നേതൃത്വത്തില്‍ വിശദമായ പരിശോധനകള്‍ നടത്തി. എമര്‍ജന്‍സി സര്‍വ്വീസ് ടീമും … Read more

ഡബ്ലിൻ എയർപോർട്ട് ക്യൂ റോഡിലേക്കും നീണ്ടു… വീഡിയോ

നീണ്ട ക്യൂ യാത്രക്കാരെ വലച്ചതിന് പിന്നാലെ എയർപോർട്ട് അതോറിറ്റി ക്ഷമാപണവുമായി രംഗത്തെത്തി.നീണ്ട ക്യൂവിനെ തുടർന്ന് ഞായറാഴ്ച 1000-ലധികം യാത്രക്കാർക്ക് ഫ്ലൈറ്റ് മിസ്സാതായി ഡബ്ലിൻ എയർപോർട്ട് അതോറിറ്റി (DAA) അറിയിച്ചു.

ഡൺഡ്രം ഷോപ്പിംഗ് സെന്ററിന് സമീപം Child Minder -റെ ആവശ്യമുണ്ട്

ഡൺഡ്രം ഷോപ്പിംഗ് സെന്റർ, യു.സി.ഡി കോളേജ് എന്നിവയ്ക്ക് സമീപം മൂന്ന് വയസുകാരനെ നോക്കാൻ  Child Minder -റെ  ആവശ്യമുണ്ട്. താല്പര്യം ഉള്ളവർ ബന്ധപെടുക  0892392778 (WhatsApp )

Ingredients Butcher – ഷോപ്പിൽ ഈസ്റ്റർ സ്പെഷ്യൽ മൽസ്യ, മാംസ ഉൽപ്പന്നങ്ങൾ ലഭ്യമാണ്.നാടൻ കോഴി ഒന്നിന് €3

അയർലണ്ടിലെ പ്രമുഖ ഏഷ്യൻ സൂപ്പർമാർക്കറ്റ് Ingredients – ലെ Butcher ഷോപ്പിൽ ഈസ്റ്റർ  പ്രമാണിച്ചു വിവിധ  മൽസ്യ, മാംസ ഉത്പന്നങ്ങൾ ലഭ്യമാണ്. Ingredients Finglas , Bray ഷോപ്പുകളിലാണ് താഴെ പറയുന്ന ഉൽപ്പന്നങ്ങൾ ലഭ്യമാകുന്നത്. പോത്ത് , മുയൽ, കാട , മാൻ , പന്നി , Goat , Lamb , നാടൻ കോഴി എന്നിവയുടെ ഇറച്ചിയും.നെയ്മീൻ, സ്രാവ്, ചൂര (Tuna ) തുടങ്ങി വിവിധയിനം മത്സ്യങ്ങളും ലഭ്യമാണ്. നാടൻ കോഴി ഒന്നിന് 3 യൂറോ നിരക്കിൽ ലഭ്യമാണ്.

നോർത്ത് ഡബ്ലിനിൽ ഒരാൾ വെടിയേറ്റ് മരിച്ചു

നോർത്ത് ഡബ്ലിനിൽ ഒരാൾ വെടിയേറ്റ് മരിച്ചു. ഇന്ന് പുലർച്ചെ ഫിൻഗ്ലാസ്സിലെ Deanstown Avenue-വിലാണ് സംഭവം. 20-ലേറെ പ്രായമുള്ള പുരുഷനാണ് കൊല്ലപ്പെട്ടത്. രാവിലെ 4.30-ഓടെയാണ് ഗാർഡയും അടിയന്തര രക്ഷാ സേനയും വിവരമറിഞ്ഞ് സ്ഥലത്തെത്തുന്നത്. വെടിയുണ്ട ശരീരത്തിൽ ഏറ്റ നിലയിൽ കണ്ടെത്തിയ ചെറുപ്പക്കാരൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. മൃതശരീരം പോസ്റ്റ് മോർട്ടം ചെയ്ത ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കും. സംഭവത്തിൽ അന്വേഷണം ആരംഭിച്ച ഗാർഡ, ഇതിനെ പറ്റി എന്തെങ്കിലും വിവരമുള്ളവർ തങ്ങളെ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിച്ചു.Finglas Garda Station on … Read more

ആറാടാം കേരളാ ബ്ലാസ്റ്റേഴ്‌സിനൊപ്പം.. ISL ഫൈനൽ ലൈവ് സ്ട്രീമിംഗ് ഡബ്ലിനിൽ

അയർലൻഡിലെ കേരളാ ബ്ലാസ്റ്റേഴ്‌സ് ഫാൻസിനും കായികപ്രേമികളെയും ആവേശത്തിലാഴ്ത്താൻഡബ്ലിനിലെ മഞ്ഞപ്പട ഫാൻ പാർക്ക് ഒരുക്കുന്ന ISL ലൈവ് സ്ട്രീമിംഗ്.കൊമ്പൻമാരുടെ വമ്പൻ പോരാട്ടം ഒരുമിച്ച് കാണാം.. ആഘോഷിക്കാം. കേരള ബ്ലാസ്റ്റേഴ്സ്v/sഹൈദരാബാദ് *ഞായർ @ 14 .00 മുതൽ Donaghmore Ashbourne GAA Club, A84 YY47. നിന്നും *ബിഗ് സ്‌ക്രീനിൽ ഫൈനൽ പോരാട്ടം കാണാം എല്ലാം കണ്ണുകളും ഗോവ ഫത്തോർദ സ്റ്റേഡിയത്തിലേക്ക് ഉറ്റുനോക്കുമ്പോൾ മുഴുവൻ ഫുട്ബോൾ പ്രേമികൾക്കും സ്വാഗതം പ്രവേശനം സൗജന്യം CONTACT : 0892231291 ,0899736931

ചെലവ് കുറഞ്ഞ വീട് സ്വന്തമാക്കാനുള്ള അവസരമൊരുക്കി ഡബ്ലിൻ കൗണ്ടി കൗൺസിൽ, Kilcarbery Grange സ്കീമിലുൾപ്പെട്ട വീടുകളുടെ അപേക്ഷ മാർച്ച് 1 മുതൽ

സൗത്ത് ഡബ്ലിൻ കൗണ്ടി കൗണ്സിലിന്റെ ചെലവ് കുറഞ്ഞ വീടുകൾക്കുള്ള പൈലറ്റ് സ്‌കീമിൽ ഉൾപ്പെട്ട 3,4 ബെഡ്‌റൂം വീടുകൾ സ്വന്തമാക്കാനിതാ ഒരു സുവർണ്ണാവസരം. സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലിന്റെയും Adwood ലിമിറ്റഡിന്റെയും സംയുക്ത സംരംഭമാണ് Kilcarbery Grange scheme. മോർട്ട്ഗേജ് അംഗീകാരമുള്ളവർക്കും ആദ്യമായി വീട് വാങ്ങുന്നവർക്കുമാണ് ഈ സ്‌കീമിൽ അപേക്ഷിക്കാൻ അർഹത. വീട് വാങ്ങുന്നവർ അടയ്‌ക്കേണ്ട ഏറ്റവും കുറഞ്ഞ വില €245,600 ഉം പരമാവധി വില €285,300 ഉം ആയിരിക്കും. യോഗ്യരായ എല്ലാ അപേക്ഷകരുടെയും വീടുകളുടെ അലോക്കേഷൻ ക്രമം … Read more

ഒറ്റ ടിക്കറ്റിൽ ഡബ്ലിനിൽ എവിടെയും യാത്ര; 90 Minute Fare പദ്ധതി ആരംഭിച്ചു

Transport for Ireland’s (TFI)-ന്റെ പുതിയ ’90 Minute Fare’ പദ്ധതിക്ക് ഡബ്ലിനില്‍ തുടക്കമായി. ഞായറാഴ്ച മുതല്‍ ആരംഭിച്ച പദ്ധതി വഴി ഇനിമുതല്‍ ഒറ്റ ടിക്കറ്റില്‍ ഡബ്ലിനിലെ മിക്ക പൊതുഗതാഗതസംവിധാനത്തിലും യാത്ര ചെയ്യാം. Dublin Bus, Luas, ഭൂരിഭാഗം DART, commuter rail, Go-Ahead Ireland services എന്നിവയിലാണ് ഈ സൗകര്യം. BusConnects programme-മായി ബന്ധപ്പെട്ട് National Transport Authority (NTA) ആണ് പദ്ധതി നടപ്പിലാക്കുന്നത്. TFL Leap Card ഉപയോഗിച്ച് ടിക്കറ്റെടുത്താല്‍ 2.30 യൂറോ ആണ് … Read more