ഡബ്ലിനിൽ നിന്നും കാണാതായ 24-കാരനെ കണ്ടെത്താൻ സഹായമഭ്യർത്ഥിച്ച് ഗാർഡ

ഡബ്ലിനില്‍ നിന്നും കാണാതായ യുവാവിനെ കുറിച്ച് വിവരങ്ങള്‍ നല്‍കി സഹായിക്കാന്‍ പൊതുജനത്തോട് അഭ്യര്‍ത്ഥിച്ച് ഗാര്‍ഡ. നവംബര്‍ 16 ചൊവ്വാഴ്ചയാണ് Clondalkin പ്രദേശത്ത് നിന്നും ഹാസിഫ് ഖാന്‍ എന്ന 24-കാരനെ കാണാതായത്. ഏകദേശം 5 അടി 7 ഇഞ്ച് ഉയരം, മെലിഞ്ഞ ശരീരം, കറുത്ത നിറമുള്ള മുടി, ബ്രൗണ്‍ നിറത്തിലുള്ള കണ്ണുകള്‍ എന്നിവയാണ് ഹാസിഫിനെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങള്‍. ഇദ്ദേഹത്തെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നര്‍ Clondalkin Garda Station on 01 666 7600, the Garda Confidential Line … Read more

കോവിഡ് കൈകാര്യം ചെയ്തതിൽ വീഴ്ച വരുത്തിയതിലൂടെ 24 രോഗികൾ മരിച്ച ഡബ്ലിനിലെ കെയർ ഹോമിനെതിരായ അന്വേഷണ റിപ്പോർട്ട് അവസാന ഘട്ടത്തിൽ

HSE-ക്ക് കീഴിലുള്ള ഡബ്ലിനിലെ നഴ്‌സിങ് ഹോം കോവിഡ് പ്രതിരോധത്തില്‍ വന്‍ വീഴ്ച വരുത്തിയെന്നും, തുടര്‍ന്ന് നിരവധി പേര്‍ക്ക് രോഗം ബാധിച്ചതിലൂടെ ജീവന്‍ നഷ്ടമായെന്നുമുള്ള ആരോപണത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് അധികൃതര്‍. 2020 ഏപ്രിലിലെ ആദ്യ കോവിഡ് തംരംഗം HSE-ക്ക് കീഴിലുള്ള St. Mary’s Hospital-ഉം കൈകാര്യം ചെയ്തത് വളരെ ലാഘവത്തോടെയാണെന്നും, ഇത് കാരണം 24 പേര്‍ക്ക് ഇവിടെ ജീവന്‍ നഷ്ടപ്പെട്ടുവെന്നും ആരോപണമുയര്‍ന്നിരുന്നു. Phoenix Park-ലാണ് ഹോം ്സ്ഥിതി ചെയ്യുന്നത്. ഹോമിലെ കോവിഡ് ബാധിതരെ ‘വൃത്തികെട്ട … Read more

പരിശോധനയ്ക്കിടെ വനിതാ ഡെലിവറൂ റൈഡറുടെ പാസ്സ്പോർട്ടും പണവും മോഷ്ടിച്ചു; ഗാർഡ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

വനിതാ ഡെലിവറൂ റൈഡറില്‍ നിന്നും പാസ്‌പോര്‍ട്ടും, പണവും മോഷ്ടിച്ച കേസില്‍ ഗാര്‍ഡ ഉദ്യോഗസ്ഥനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തിലാണ് പരിശോധനയുടെ ഭാഗമായി ഗാര്‍ഡ ഉദ്യോഗസ്ഥര്‍ എന്ന് അവകാശപ്പെട്ട രണ്ട് പേര്‍ ഡബ്ലിനിലെ തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും പാസ്‌പോര്‍ട്ടും, നൂറുകണക്കിന് യൂറോയും മോഷ്ടിച്ചതായി ഡെലിവറൂ റൈഡര്‍ പരാതി നല്‍കിയത്. സിറ്റി സെന്ററില്‍ വച്ച് തടഞ്ഞുനിര്‍ത്തിയായിരുന്നു ആദ്യം പരിശോധന നടത്തിയത്. രണ്ട് പേര്‍ക്കും ഗാര്‍ഡ ബാഡ്ജുകളും ഉണ്ടായിരുന്നു. ശേഷം ഇവരെ അപ്പാര്‍ട്ട്‌മെന്റിലേയ്ക്ക് കൊണ്ടുപോയി അവിടെയും പരിശോധന നടത്തി. … Read more

ഡബ്ലിനിലെ വീട്ടിൽ തീപിടിത്തം; ഒരു മരണം

ഡബ്ലിനില്‍ വീടിന് തീപിടിച്ച് ഒരു മരണം. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് Clontarf പ്രദേശത്തെ Belgrove Road-ലെ ഒരു വീട്ടില്‍ തീ പടര്‍ന്നത്. 60-ലേറെ പ്രായമുള്ള ഒരാളാണ് അപകടത്തില്‍ മരിച്ചതെന്ന് ഗാര്‍ഡ അറിയിച്ചു. ഗാര്‍ഡ്‌ക്കൊപ്പം ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡും സ്ഥലത്തെത്തിയിരുന്നു. ഇവരാണ് തീയണച്ചത്. മരിച്ചയാളുടെ ശരീരം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. സംഭവത്തില്‍ മറ്റാര്‍ക്കും പരിക്കില്ല. തീപിടിത്തത്തിന്റെ കാരണങ്ങളെപ്പറ്റിയും ഇതുവരെ വിവരമൊന്നുമില്ല.

ഒറ്റ ടിക്കറ്റിൽ ഡബ്ലിനിലെ എല്ലാ പൊതുഗതാത സംവിധാനത്തിലും യാത്ര; 90 minute fare പദ്ധതി അവതരിപ്പിച്ച് ഗതാഗതവകുപ്പ്

ഡബ്ലിനിലെ പൊതുഗതാഗതം കൂടുതല്‍ ഉപയോഗപ്രദമാക്കാന്‍ ’90 minute fare’ പദ്ധതിയുമായി ഗതാഗത വകുപ്പ്. നവംബര്‍ 28 മുതല്‍ നടപ്പില്‍ വരുന്ന പുതിയ പദ്ധതി പ്രകാരം യാത്രക്കാര്‍ക്ക് ഒരു തവണ എടുക്കുന്ന ടിക്കറ്റ് ഉപയോഗിച്ച് Dublin Bus, Luas, ഒരുപിടി Dart സർവീസ്, commuter train, Go-Ahead Ireland എന്നിവയിലെല്ലാം യാത്ര ചെയ്യാം. ടിക്കറ്റ് എടുത്ത ശേഷം അടുത്ത 90 മിനിറ്റിനുള്ളിലാണ് ഈ സൗകര്യം. ഓരോന്നിലും വെവ്വേറെ ടിക്കറ്റുകള്‍ എടുക്കേണ്ടതില്ല എന്നതാണ് പുതിയ പദ്ധതിയുടെ പ്രധാന ഗുണം. പദ്ധതി … Read more

പൗരാവകാശ നേതാവും SDLP സഹസ്ഥാപകനുമായ ഓസ്റ്റിൻ ക്യൂറി അന്തരിച്ചു.

ഡബ്ലിൻ : മുൻ ഫിന ഗെയ്ൽ മന്ത്രിയും പൗരാവകാശ നേതാവും SDLP സഹസ്ഥാപകനുമായ ഓസ്റ്റിൻ ക്യൂറി (82) അന്തരിച്ചു.1970-ൽ ആരംഭിച്ച സോഷ്യൽ ഡെമോക്രാറ്റിക് ആൻഡ് ലേബർ പാർട്ടിയുടെ ജീവിച്ചിരിക്കുന്ന അവസാനത്തെ സ്ഥാപക നേതാവായിരുന്നു ക്യൂറി. 2001 വരെ ഏറ്റവും പ്രചാരമുള്ള ഐറിഷ് നാഷണലിസ്റ്റ് പാർട്ടിയായ SDLP, ഐറിഷ് പുനരേകീകരണത്തിന് ശക്തമായി നിലകൊണ്ടിരുന്നു.പതിറ്റാണ്ടുകളായി വടക്കൻ അയർലണ്ടിനെ ബാധിച്ചിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരമായി വന്ന 1998-ലെ ദുഃഖവെള്ളി ഉടമ്പടിയിലേക്ക് നയിച്ച 1990-കളിലെ ചർച്ചകളിൽ ഓസ്റ്റിൻ ക്യൂറി പ്രധാന പങ്കുവഹിച്ചിരുന്നു. 1974-ൽ ക്യൂറി … Read more

ഡാറ്റ കമ്മീഷൻ 225 മില്യൺ യൂറോ പിഴ ചുമത്തിയതിനെതിരെ വാട്സാപ്പ് :അപ്പീലിന് പോകാൻ വാട്സ്ആപ്പിന്റെ യൂറോപ്യൻ വിഭാഗത്തിന് ഹൈക്കോടതിയുടെ അനുമതി

ഡബ്ലിൻ :ഐറിഷ് ഡാറ്റാ പ്രൊട്ടക്ഷൻ കമ്മീഷൻ ചുമത്തിയ 225 മില്യൺ യൂറോയുടെ പിഴ ശിക്ഷക്കെതിരെ അപ്പീൽ പോകാൻ വാട്സ്ആപ്പിന്റെ യൂറോപ്യൻ വിഭാഗത്തിന് ഹൈക്കോടതിയുടെ അനുമതി.വാട്സ്ആപ്പ് അധികൃതർ ഈ കേസ് ജസ്റ്റിസ് ആന്റണി ബാറിന്റെ മുമ്പാകെ അവതരിപ്പിച്ചതിന് ശേഷമാണ് വിധിക്കെതിരെ അപ്പീൽ അനുമതി നൽകാൻ അദ്ദേഹം സമ്മതിച്ചത്. കേസ് പരിഗണിക്കുന്നത് ജഡ്ജി അടുത്ത മാസത്തേക്ക് മാറ്റിയതായും അധികൃതർ വ്യക്തമാക്കി. EU ന്റെ General Data Protection Regulation (GDPR) ന്റെ നിബന്ധനകൾ പാലിക്കുന്നതിൽ വാട്‍സ്പ്പിന്റെ സേവനം പരാജയപ്പെട്ടുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് … Read more

‘ഹൈടെക്’ ആകാൻ സഭയും; ഡബ്ലിനിലെ പള്ളികളിൽ ഇനി ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ വഴി നേർച്ച നൽകാം

കോവിഡ് കാലത്തിനനുസൃതമായി പള്ളികളില്‍ ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ഡബ്ലിന്‍ അതിരൂപത. ഡബ്ലിനിലെയും, സമീപപ്രദേശങ്ങളെയും 200-ഓളം പള്ളികളില്‍ കാര്‍ഡുകള്‍ വഴി പണമടയ്ക്കാനുള്ള സംവിധാനങ്ങള്‍ ഉടനടി സ്ഥാപിക്കുമെന്നാണ് അതിരൂപത അറിയിച്ചിരിക്കുന്നത്. നേര്‍ച്ച നല്‍കാനും മറ്റുമായി ഇനിമുതല്‍ പണം കൈയില്‍ കൊണ്ടുവരേണ്ട കാര്യമില്ല. കോവിഡ് നിയന്ത്രണങ്ങള്‍ക്കകത്ത് നിന്നുകൊണ്ടുതന്നെ പണമിടപാട് നടത്തുകയും ചെയ്യാം. രാജ്യത്ത് പണം കൈയില്‍ വച്ച് ഉപയോഗിക്കുന്നവര്‍ കുറവാണെന്ന വിലയിരുത്തലിലാണ് അതിരൂപത പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്. കോവിഡ് കൂടി വന്നതോടെ നേരിട്ടുള്ള പണമിടപാടുകളില്‍ വന്‍ കുറവാണ് സംഭവിച്ചിരിക്കുന്നത്. നേരത്തെ … Read more

ഡബ്ലിനിലെ അപ്പാർട്മെന്റിൽ തീപിടിത്തം; പുക ശ്വസിച്ച 7 പേർക്ക് ചികിത്സ നൽകി

ഡബ്ലിനിലെ South Great Georges Street ലുള്ള അപ്പാർട്ട്മെന്റിൽ തീപിടിത്തം. ഞായറാഴ്ച വൈകിട്ട് 4 മണിയോടെയാണ് തീപിടിത്തമുണ്ടായത്. Dublin Fire Brigade (DFB), ഗാർഡ, ആംബുലൻസ് എന്നിവർ രക്ഷാപ്രവർത്തനത്തിനായി എത്തി. പുക ശ്വസിച്ച 7 പേർക്ക് പാരാമെഡിക്കൽ സംഘം ചികിത്സ നൽകി. ആളപായമില്ല. തീ നിയന്ത്രണ വിധേയമാക്കിയ ഫയർ ബ്രിഗേഡ് ഏതാനും മണിക്കൂറുകൾ റോഡിൽ ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു.

അയർലൻഡ് മലയാളിയുടെ പിതാവ് ആനമലയിൽ പയസ് ജോർജ് (72) അന്തരിച്ചു.

മൊണഹാന്‍: കൗണ്ടി മൊണഹാന്‍ കാസില്‍‌ബ്ലേനിയിലെ റോബിന്‍ പയസിന്റെ പിതാവ് കുറവിലങ്ങാട് ആനമലയിൽ പയസ് ജോർജ് (72) അന്തരിച്ചു. സംസ്കാരം നവംബര്‍ 9 ചൊവ്വാഴ്ച രാവിലെ 10.30 ന് ഭവനത്തിൽ ശുശ്രൂഷയ്ക്കുശേഷം കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിലെ പുനഃരുത്ഥാനപൂന്തോട്ടത്തിൽ. ഭാര്യ: കോഴാ ചെന്നേലിൽ കുടുംബാംഗം മർസിലിൻ. മക്കൾ: റോബിൻ (കാസില്‍ബ്ലെനി, അയർലൻഡ്), റോബർട്ട് (യുഎസ്). മരുമക്കൾ: രമ്യ നെടിയകാലായിൽ കുറുമുള്ളൂർ ( St. Mary’s Hospital Castleblayney ), ടിന നെരിയാത്ത് … Read more