സാമ്പത്തിക ബുദ്ധിമുട്ട്: ഡബ്ലിൻ പത്രങ്ങളായ Northside People, Southside People പ്രസിദ്ധീകരണം അവസാനിപ്പിക്കും

സാമ്പത്തിക ബുദ്ധിമുട്ട് മൂലം ഡബ്ലിനിലെ പ്രാദേശിക പത്രങ്ങളായ Northside People, Southside People പ്രസിദ്ധീകരണം അവസാനിപ്പിക്കും. ബിസിനസ്സ് അവസാനിപ്പിക്കുന്നതിൻ്റെ ഭാഗമായി ലിക്വിഡേറ്ററെ നിയമിക്കാൻ തീരുമാനിച്ചതായും റിപ്പോർട്ടുണ്ട്. കെൽറ്റിക് മീഡിയ ഗ്രൂപ്പിന്റെ ഭാഗമായ നോർത്ത് ഡബ്ലിൻ പബ്ലിക്കേഷൻസ് ലിമിറ്റഡ് ഗ്രൂപ്പ് അടച്ചുപൂട്ടൽ വിവരം കമ്പനി ഉദ്യോഗസ്ഥരെ ഇന്നലെ അറിയിച്ചു. കമ്പനി വിളിച്ചുചേർത്ത മീറ്റിങ്ങിലാണ് നോർത്ത് ഡബ്ലിൻ പബ്ലിക്കേഷൻസ് ലിമിറ്റഡിന്റെ ഡയറക്ടർമാർ കമ്പനി അടച്ചുപൂട്ടുന്നതായും കണക്കെടുപ്പിനായി ലിക്വിഡേറ്ററെ നിയമിക്കുമെന്നും അറിയിച്ചത്. മെയ് 19 ചേരുന്ന കമ്പനിയുടെ ഔദ്യോഗിക മീറ്റിംഗിൽ ലിക്വിഡേറ്ററെ … Read more

നാഷണൽ മെറ്റേണിറ്റി ഹോസ്പിറ്റലിന് സെന്റ് വിൻസെന്റ് ഹെൽത്ത്‌ കെയർ സ്ഥലം വിട്ടുനൽകും

നാഷണൽ മെറ്റേണിറ്റി ഹോസ്പിറ്റലിനായി സെന്റ് വിൻസെന്റിന്റെ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ 200 മില്യൺ യൂറോ വിലമതിക്കുന്ന ഭൂമി സർക്കാരിന് വിട്ടുനൽകുമെന്ന് സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി അറിയിച്ചു. ഹോളസ് സെന്റിൽ നിന്നുമാണ് സെന്റ് വിൻസെന്റ് ഹോസ്പിറ്റൽ കാമ്പസിലേക്ക് നാഷണൽ മെറ്റേണിറ്റി ഹോസ്പിറ്റൽ മാറ്റി സ്ഥാപിക്കുന്നത്. ആശുപത്രിയിലെ മതസഭയുടെ പങ്കാളിത്തം സംബന്ധിച്ച തർക്കത്തെ തുടർന്ന് 2017 ചില അംഗങ്ങൾ രാജിവച്ചിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം സർക്കാരിന് വിട്ടുനൽകാൻ വത്തിക്കാനിൽ നിന്നും സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി പ്രവർത്തകർക്ക് അനുമതി ലഭിച്ചതിനെ തുടർന്നാണ് ഈ … Read more

ഇറച്ചിയോടൊപ്പം അനധികൃത സിഗരറ്റുകൾ ഡബ്ലിൻ പോർട്ട് വഴി കടത്താൻ ശ്രമം: 8 മില്യൺ സിഗരറ്റ് പിടിച്ചെടുത്തു

കോഴി ഇറച്ചി കൊണ്ടു പോകുന്ന ശീതീകരിച്ച കണ്ടെയ്നർ ഉപയോഗിച്ച് കടത്താൻ ശ്രമിച്ച 8 മില്യൺ സിഗരറ്റ് ഡബ്ലിൻ തുറമുഖത്ത് നിന്നും പിടിച്ചെടുത്തു. റോട്ടർഡാമിൽ നിന്ന് എത്തിയ റഫ്രിജറേറ്റഡ് ഷിപ്പിംഗ് കണ്ടെയ്നറിൽ നിന്ന് അനധികൃതമായി നിർമ്മിച്ച 8.4 മില്യൺ സിഗരറ്റുകൾ കണ്ടെത്തിയതായി റവന്യൂ അധികൃതർ അറിയിച്ചു. റിച്ച്മണ്ട് വിഭാഗത്തിൽ ഉൾപ്പെടുന്ന ഈ സിഗരറ്റിന്റെ വില 4.1 മില്യൺ യൂറോയിലധികമാണ്. ഇത് സർക്കാർ ഖജനാവിന് 3.51 മില്യൺ യൂറോയുടെ നഷ്ടമുണ്ടാക്കും. കണ്ടെയ്നറിൽ ഫ്രോസൺ ചിക്കന്റെ പുറകിലായി പലകകൾ കൊണ്ട് മറച്ചനിലയിലാരുന്നു … Read more

ഡബ്ലിൻ നോർത്തിൽ ഇന്ത്യൻ ഷെഫ് ഒഴിവ്

ഡബ്ലിൻ  : പുതിയതായി തുടങ്ങുന്ന ഇന്ത്യൻ takeaway – യിലേക്ക് ഇന്ത്യൻ ഫുഡ് ഉണ്ടാകാൻ അറിയാക്കുന്ന എക്സ്പീരിയൻസ് ഉള്ള ഷെഫിനെ ആവശ്യമുണ്ട് . Wanted experienced chef  for Indian takeaway immediately required in Dublin north area ( Must know Indian food making )  Better salary Contact no: +353899409404

ഡബ്ലിനിലെ നഴ്സിംഗ് ഹോമിൽ 106-ാം ജന്മദിനം: മെയ്‌ സ്പെയിനിന് ആശംസകളുമായി സ്റ്റാഫുകളും ബന്ധുക്കളും

ഡബ്ലിനിലെ രത്‌ഗറിലെ ഓർവെൽ ഹെൽത്ത്കെയർ നഴ്‌സിംഗ് ഹോമിൽ താമസിക്കുന്ന മെയ്‌ സ്‌പെയിനിന്റെ 106-ാം ജന്മദിനം സ്റ്റാഫുകൾക്കൊപ്പം ആഘോഷിച്ചു. നഴ്സിംഗ് ഹോമിന്റെ ഗേറ്റിന് പുറത്ത് മെയ്‌ സ്‌പെയിനിന് ആശംസകളുമായി അവരുടെ കുടുംബവും എത്തി. 106-ാം ജന്മദിനം കുടുംബാംഗങ്ങളുമായി ആഘോഷിക്കാൻ കഴിയാത്തതിനാൽ നഴ്സിംഗ് ഹോം സ്റ്റാഫുകൾ ജന്മദിന ആഘോഷങ്ങൾ സംഘടിപ്പിച്ചു. പിറന്നാളുകാരിക്ക് കേക്കും പൂക്കളും നൽകി. നഴ്സിംഗ് ഹോമിലെ ഓരോരുത്തർക്കും നന്ദി പറയുന്നതായും ഒരുപാട് സന്തോഷത്തിലാണെന്നും മെയ്‌ സ്പെയിൻ പറഞ്ഞൂ. 2015 ൽ പുറത്തിറങ്ങിയ ഓൾഡർ ദാൻ അയർലൻഡ് എന്ന … Read more

ലോക്ക്ഡൗണിനെതിരെ പ്രതിഷേധം: ഫീനിക്സ് പാർക്കിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണമേർപ്പെടുത്തി ഗാർഡ

ലോക്ക്ഡൗണിനെതിരെ പ്രതിഷേധവുമായി ഒരുകൂട്ടം ആളുകൾ ഡബ്ലിനിലെ ഫീനിക്സ് പാർക്കിലേക്ക് എത്തിയ സാഹചര്യത്തിൽ പാർക്ക് അടച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പാർക്കിലേക്ക് പ്രവേശിക്കുന്നതിനുള്ള നോർത്ത് സർക്കുലർ റോഡ്, പാർക്ക് ഗേറ്റ് സ്ട്രീറ്റ് തുടങ്ങിയ കവാടങ്ങൾ ഗാർഡ അടപ്പിച്ചു. യൂറോപ്യൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും പൊതു തിരഞ്ഞെടുപ്പിലും പരാജയപ്പെട്ട സ്ഥാനാർത്ഥി ജെമ്മ ഓ ഡൊഹെർട്ടി ഉൾപ്പെടെയുള്ള നേതാക്കന്മാരുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഫീനിക്സ് പാർക്കിലേക്കുള്ള വഴി അടച്ചിരുന്നില്ലെന്നും സിറ്റി ഗേറ്റ് (പാർക്ക്ഗേറ്റ് സ്ട്രീറ്റ്) വഴിയുള്ള യാത്ര പരിമിതപ്പെടുത്തുകയായിരുന്നുവെന്നും ഗാർഡ … Read more

Covid -19; 25 മരണങ്ങളും 343 പുതിയ കേസുകളും

അയർലണ്ടിൽ National Public Health Emergency Team-ൻ്റെ റിപ്പോർട്ട് പ്രകാരം ഇന്നലെ 25 കോവിഡ് മരണങ്ങൾ കൂടി. ഇതോടെ മരണസംഖ്യ 1286 ആയി. പുതിയ 343 കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതർ 21176 ആയി. രാജ്യത്ത് കഴിഞ്ഞ അഞ്ച് ദിവസത്തിലധികമായി രോഗവ്യാപന നിരക്ക് താഴെക്കാണ്. രണ്ട് ശതമാനത്തിൽ താഴെയാണ് നിലവിൽ വ്യാപന വർദ്ധന നിരക്ക്. ആകെ രോഗികളുടെ 13 ശതമാനം, അതായത് 2785 രോഗികൾ അശുപത്രിയിൽ ചികിൽസയിലാണ്. ഇതിൽ തന്നെ 368 പേർ ICU-ൽ ആണ്. … Read more

കോവിഡ് -19: ഐറീഷ് അതിർത്തി പ്രദേശങ്ങളിൽ രോഗബാധിതരുടെ എണ്ണത്തിൽ വൻവർധനവ്

അയർലണ്ടിലെ കോവിഡ് -19 കേസുകളുടെ എണ്ണത്തിൽ വർധനവ് തുടരുന്നു. നിലവിൽ കൗണ്ടി കവാനിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളത്. അതിർത്തി പ്രദേശങ്ങളിലും രോഗബാധിതരുടെ എണ്ണം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടത് ഡബ്ലിനിലാണ്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലെ ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടുകൾ പ്രകാരം ജനസംഖ്യാടിസ്ഥാനത്തിൽ കാവാനിലാണ് നിലവിൽ ഏറ്റവും കൂടുതൽ രോഗ വ്യാപന നിരക്ക്. കവാനിലെ ഒരു ലക്ഷം ആളുകളെ പരിഗണിച്ചാൽ അതിൽ 753.5 പേർ രോഗബാധിതരാണ്. ഡബ്ലിനിൽ ഇത് 684.6 ആണ്. … Read more

സ്ട്രോബെറി വിളവെടുപ്പിന്   ബൾഗേറിയയിൽ  നിന്ന് നൂറു കണക്കിന്  തൊഴിലാളികൾ, ഡബ്ലിനിലെ കീലിങ്‌സിനെതിരെ പ്രതിഷേധം

നിരവധി  മലയാളികൾ ഉൾപ്പെടെ ജോലി ചെയ്യുന്ന ഡബ്ലിൻ എയർപോർട്ടിന് അടുത്തുള്ള Keelings -ൽ സ്ട്രോബെറി വിളവെടുപ്പിനായി ബൾഗേറിയയിൽ നിന്നും നൂറിലധികം തൊഴിലാളികളെ അയർലണ്ടിലേയ്ക്ക് കൊണ്ട് വരുന്നതിനെതിരെ വിവിധ കോണുകളിൽ നിന്നും പ്രതിഷേധം. സാങ്കേതികമായി  യൂറോപ്പ്യൻ തൊഴിലാളികൾക്ക് ഇഷ്ട്ടമുള്ള രാജ്യങ്ങളിൽ ജോലി ചെയ്യാൻ അവകാശമുണ്ടെങ്കിലും കോവിഡ് പടരുന്ന സാഹചര്യത്തിൽ തൊഴിലാളികളെ കൊണ്ടുവരാനുള്ള നടപടിയ്ക്കെതിരെ ടി.ഡി മാർ അടക്കം പ്രതികരിച്ചതിന് തുടർന്ന് കീലിങ്സ് പ്രസ്താവന ഇറക്കി. അയർലണ്ടിൽ തൊഴിൽ നഷ്ടപ്പെട്ടവരെ പരിഗണിച്ചില്ല എന്നതാണ് ഒരു പരാതി. ഒപ്പം കോവിഡ് പടരുന്ന … Read more

ബ്ലാഞ്ചർഡ്‌സ്‌ടൗണിൽ COVID -19 സഹായത്തിനു ബന്ധപ്പെടാം

ബ്ലാഞ്ചർഡ്‌സ്‌ടൗണിൽ (യാത്ര പരിമിതികൾ ഉള്ളത് കൊണ്ട് ) കൊറോണ ബാധിതർ ആയിട്ടുള്ളതോ അല്ലെങ്കിൽ അവരുടെ ഫാമിലിയിൽ ഉള്ള ആർക്കെങ്കിലും ആഹാരം കിട്ടാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ തീർച്ചയായും താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.. ഞങ്ങളുടെ പരിമിതമായ രീതിയിൽ സഹായം എത്തിക്കാൻ സാധിക്കുന്നതാണ്. Nishad 0894878838 Sudheesh 0858736443 Shiju nair 0894152359 ഒരു നേരത്തെ ആഹാരം വെച്ച് കൊടുക്കാൻ സാധിക്കുന്നവരും മുകളിൽ പറഞ്ഞ നമ്പറിൽ ദയവായി കോൺടാക്ട് ചെയ്യുക.. വോളന്ററി ആയി ആർക്കു വേണമെങ്കിലും മുന്നോട്ടു വന്നു ഞങ്ങളോടൊപ്പം … Read more