ഡബ്ലിനില്‍ നിന്നും നേപ്പിള്‍സിലേക്ക് റൈന്‍ എയര്‍ സര്‍വീസ് ആരംഭിച്ചേക്കും

ഡബ്ലിന്‍: ഡബ്ലിനില്‍ നിന്നും ഇറ്റലിയിലെ നേപ്പിള്‍സിലേക്ക് വിമാന സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങുകയാണ് റൈന്‍ എയര്‍. 29.99 യൂറോ യാത്ര ടിക്കറ്റ് വിതരണം ഇന്ന് മുതല്‍ ആരംഭിക്കും. 48 മണിക്കൂറിനുള്ളില്‍ ടിക്കറ്റെടുക്കുന്നവര്‍ക്കായിരിക്കും 29.99 യൂറോ ചെലവില്‍ യാത്ര ചെയ്യാന്‍ അവസരം ലഭിക്കുക. ആഴ്ചയില്‍ രണ്ടു തവണ സര്‍വീസ് നടത്താന്‍ ഉദ്ദേശിക്കുന്ന റൈന്‍ എയര്‍ ഈ റൂട്ടില്‍ യാത്രക്കാരെ കൂടുതല്‍ പ്രതീക്ഷിക്കുന്നുമുണ്ട്. ഇറ്റലിയിലെ മൂന്നാമത്തെ വലിയ സിറ്റിയാണ് നേപ്പിള്‍സ്. ഭക്ഷണം, കല, കരകൗശല വസ്തുക്കള്‍, ചുവരെഴുത്ത്, ശില്പചാതുര്യം തുടങ്ങിയവകൊണ്ട് സമ്പുഷ്ടമായ … Read more

കാലാവസ്ഥ വ്യതിയാന കോണ്‍ഫറന്‍സ് ഇന്ന് ഗാല്‍വേയില്‍ നടക്കും

ഗാല്‍വേ: ഗാല്‍വേയില്‍ ഇന്ന് നടക്കുന്ന കാലാവസ്ഥ വ്യതിയാന ഉന്നത കോണ്‍ഫറന്‍സില്‍ ഗാല്‍വേ ടി.ഡിയും, ജൂനിയര്‍ മിനിസ്റ്ററുമായ സീന്‍ കൈന്‍ അധ്യക്ഷത വഹിക്കും. പാരീസ് കാലാവസ്ഥ വ്യവസ്ഥയുമായി ബന്ധപ്പെട്ട സുപ്രധാന ചര്‍ച്ചകളും ഇന്ന് അവതരിപ്പിക്കപ്പെടും. ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുറച്ചുകൊണ്ടുവരുമെന്നു അയര്‍ലന്‍ഡ് ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥ വ്യതിയാന ഉച്ചകോടിയില്‍ ഉറപ്പു നല്‍കിയിരുന്നു. കാര്‍ഷിക രംഗത് ഉപയോഗിക്കുന്ന കീടനാശിനികളും മറ്റും ജലത്തില്‍ ലയിച്ചു ചേര്‍ന്ന് ജലം മലിനീകരിക്കപ്പെടുന്നതും ജല ജീവികള്‍ വഴി മനുഷ്യ ശരീരത്തില്‍ എത്തുന്നതും ഇന്നത്തെ കോണ്‍ഫറന്‍സില്‍ മുഖ്യ … Read more

മൈന്‍ഡ് ചാരിറ്റി ഷോ സ്റ്റീഫന്‍ ദേവസ്സി & സോളിഡ് ബാന്‍ഡ് പരിപാടിയുടെ ടിക്കറ്റ് വില്പനയുടെ ഉദ്ഘടാനം നടന്നു

ഡബ്ലിന്‍ മൈന്‍ഡ് ടെംപിള്‍ സ്ട്രീറ്റ് ഹോസ്പിറ്റലിനു വേണ്ടി മെയ് 28 നു ഹെലിക്‌സ് തിയേറ്ററില്‍ വച്ച് നടക്കുന്ന സ്റ്റീഫന്‍ ദേവസ്സി & സോളിഡ് ബാന്‍ഡ് പരിപാടിയുടെ ടിക്കറ്റ് വില്പനയുടെ ഉദ്ഘടാനം ടെംപിള്‍ സ്ട്രീറ്റ് ഹോസ്പിറ്റലില്‍ വച്ച് നടന്നു. ടെംപിള്‍ സ്ട്രീറ്റ് ഹോസ്പിറ്റല്‍ ഫൌണ്ടേഷന്‍ സ്‌പെഷ്യല്‍ ഇവന്റ് മാനേജര്‍ ആംഗല ആദ്യ ടിക്കറ്റ് വിറ്റാണ് ഉദ്ഘടാനം നിര്‍വ്വഹിച്ചത്. മൈന്‍ഡ് അയര്‍ലണ്ടില്‍ സ്ഥാപിതമായതിനു ശേഷം എല്ലാ വര്‍ഷവും കേരളത്തിലെ നിര്‍ദ്ധനരായ രോഗികള്‍ക്ക് ചികിത്സാ സഹായം നല്‍കി വരുന്നു. കഴിഞ്ഞ വര്ഷം … Read more

ഗോള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ നോമ്പുകാല ഒരുക്ക ധ്യാനം മാര്‍ച്ച് 17 നു ആരംഭിക്കും

ഗോള്‍വെ: ഗോള്‍വെ സെന്റ് ജോര്‍ജ്ജ് ഇടവകയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 2017 നോമ്പ് കാല ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 2017 മാര്‍ച്ച് 17 , 18 , 19 തീയതികളില്‍ എന്നിസിലുള്ള സെന്റ് ഫ്‌ലാനന്‍സ് കോളേജില്‍ വച്ചാണു നോമ്പ് കാല ധ്യാനം നടത്തപ്പെടുന്നത്. മുന്ന് ദിവസങ്ങളിലായി താമസിച്ചുള്ള ധ്യാനമാണു ക്രമീകരിച്ചിരിക്കുന്നതെന്ന് ഇടവക ഭാരവാഹ്കള്‍ അറിയിച്ചു. തൂത്തൂട്ടി മോര്‍ ഗ്രിഗോറിയന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറായ അഭി. സഖറിയാസ് മോര്‍ പീലക്‌സീനോസ് തിരുമേനിയാണു ധ്യാന ശുശ്രൂഷയ്ക്ക് നേതൃത്വം നല്കുന്നത്.

സ്ത്രീകള്‍ക്ക് പരിഗണനയില്ലാതെ എന്തിനൊരു വനിതാ ദിനം; അയര്‍ലണ്ടില്‍ പ്രതിഷേധത്തിനൊരുങ്ങി പെണ്‍പടകള്‍

ഡബ്ലിന്‍: കൊട്ടിഘോഷിച്ച് ഒരു വനിതാ ദിനം കൂടി വന്നെത്തുമ്പോള്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കേണ്ടവര്‍ കേള്‍ക്കുന്നില്ലെന്നു ആരോപിച്ച് വനിതകള്‍ ഇന്ന് സമരത്തിനൊരുങ്ങുന്നു. സ്വന്തം ശരീരത്തിന്റെ അവകാശങ്ങള്‍ ഭരണകൂടത്തിന്റെ ഇച്ഛാ അനുസരണം മാറ്റിമാക്കപ്പെടുന്നതിനു എതിരെയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. എട്ടാം ഭരണഘടനയിലെ സ്ത്രീവിരുദ്ധ നിലപാടുകള്‍ എടുത്തുകളയണമെന്നും, അവളുടെ വ്യക്തിത്വത്തെ അംഗീകരിക്കണമെന്നുമാണ് ആവശ്യം. അയര്‍ലണ്ടിലെ അബോര്‍ഷന്‍ നിയമങ്ങള്‍ എടുത്തുകളയണമെന്നു ആവശ്യപ്പെടുന്ന പ്രതിഷേധ കൂട്ടായ്മ ഇന്ന് ഉച്ചതിരിഞ്ഞു രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നടക്കും. ഐക്യരാഷ്ട്ര സംഘടനയുടെ വനിതാ വകുപ്പ് പ്രശ്‌നത്തില്‍ ഇടപെടണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഒരു … Read more

അതെന്‍ട്രിയില്‍ ജല സംരക്ഷണ പദ്ധതിക്ക് തുടക്കമായി

ഗാല്‍വേ: ഡബ്ലിന്‍ ട്രിനിറ്റി കോളേജിലെ ജല സംരക്ഷണ പ്രോജക്ടിന്റെ ഭാഗമായി അതെന്‍ട്രി പ്രദേശത്തുള്ള നൂറോളം താമസക്കാര്‍ ഈ പദ്ധതിയുടെ ഭാഗമാകും. ജല ഉപയോഗത്തെക്കുറിച്ചുള്ള ക്ളാസ്സുകളും ഇതിനോടൊപ്പം നടത്തപ്പെടും. ഓരോ വീട്ടുടമക്കും വെള്ളം മിച്ചംവെയ്ക്കാന്‍ സഹായിക്കുന്ന ഉപകരണങ്ങളും വിതരണം ചെയ്യപ്പെടും. വെള്ളം സംരക്ഷിക്കപെടുന്നതിന്റെ ആദ്യപടി മിതമായ രീതിയില്‍ ഇത് ഉപയോഗിക്കുക എന്നതാണെന്ന് വിദഗ്ദ്ധ സംഘം പദ്ധതിയുടെ ഭാഗമായവരെ ഓര്‍മിപ്പിച്ചു. അടുത്ത തലമുറക്ക് വേണ്ടി മനുഷ്യന്‍ കാത്ത് സൂക്ഷിക്കേണ്ട പ്രകൃതി വിഭവമാണ് ജലം എന്ന പാഠം യുവ തലമുറയ്ക്ക് കൈമാറാന്‍ … Read more

വെള്ളമില്ല; ഗാള്‍വേയിലെ റസ്റ്റോറന്റുകള്‍ പലതും അടച്ചിട്ട നിലയില്‍

ഗാല്‍വേ സിറ്റിയില്‍ ചിലയിടങ്ങളില്‍ ഇന്നലെയും ഇന്നും വെള്ളം ലഭിക്കുന്നില്ലെന്ന് പരാതി. സിറ്റിയിലുള്ള റസ്റ്റോറന്റുകളില്‍ ചിലതു തുറന്നു പ്രവര്‍ത്തിച്ചെങ്കിലും വെള്ളം ലഭ്യമല്ലാത്തതിനാല്‍ അടച്ചിടാന്‍ നിര്‍ബന്ധിതമായി. ഇന്നലെ ഡോക്ക്‌സ് ഏരിയയിലുള്ള റസ്‌റോറന്റുകളില്‍ എത്തിച്ചേര്‍ന്ന ടൂറിസ്റ്റുകള്‍ അടക്കമുള്ളവര്‍ ഭക്ഷണം കഴിക്കാതെ മടങ്ങേണ്ടി വന്നിരുന്നു. വെള്ളം ലഭിക്കുമെന്ന് ജല അതോറിറ്റിയുടെ അറിയിപ്പ് ഉണ്ടായതിന്റെ തുടര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ച ഹോട്ടലുകളാണ് പലതും വെട്ടിലായത്. ഓഗസ്റ്റിന്‍ സ്ട്രീറ്റ്, മിഡില്‍ സ്ട്രീറ്റ്, ഫ്‌ളഡ് സ്ട്രീറ്റ്, ക്രോസ്സ് സ്ട്രീറ്റ് എന്നീ സ്ഥലങ്ങളിലെ വീടുകള്‍, ഹോട്ടലുകള്‍ ബിസിനസ്സ് സമുച്ഛയങ്ങള്‍ എന്നിവയെ … Read more

HSE യുടെ വികലാംഗ കേന്ദ്രങ്ങളില്‍ സൗകര്യങ്ങള്‍ തീരെ അപര്യാപ്തമെന്ന് ‘ഹിക്ക’

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ആരോഗ്യവകുപ്പ് നടത്തുന്ന അംഗപരിമിതര്‍ക്കുവേണിയുള്ള പല കേന്ദ്രങ്ങളിലും സൗകര്യങ്ങള്‍ പരിമിതമാണെന്ന് ഹിക്കയുടെ റിപ്പോര്‍ട്ട്. ഹിക്ക 27 കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ 25 എണ്ണവും ക്രമരഹിതമായി പ്രവര്‍ത്തിക്കുന്നവയാണ്. ഇത്തരം കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മുതല്‍ രോഗീപരിചരണം വരെയുള്ള കാര്യങ്ങളില്‍ സൂക്ഷ്മപരിശോധന നടത്തിയതിന്റെ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. കോര്‍ക്കിലുള്ള കോപ്പ് ഫൗണ്ടേഷന്റെ കീഴിലുള്ള സെന്ററുകളിലും ക്രമക്കേട് കണ്ടെത്തിയിരിക്കുകയാണ്. 2015-ല്‍ ഹിക്ക നടത്തിയ മിന്നല്‍ പരിശോധനയില്‍ ഫിറ്റിങ് സംവിധാനം തകരാറിലായതിനാല്‍ 55 പേരെ എമര്‍ജന്‍സി അക്കോമഡേഷനിലേക്ക് മാറ്റി പാര്‍പ്പിക്കാന്‍ ഉത്തരവിട്ടിരുന്നു. ആരോഗ്യ … Read more

കെവിന്‍ ഷിജിയുടെ സംസ്‌കാര ശുശ്രൂഷകള്‍ വ്യാഴാഴ്ച രാവിലെ 11 ന് ഡബ്ലിനില്‍

ഡബ്ലിന്‍:ഇന്നലെ (തിങ്കളാഴ്ച്ച)ഡബ്ലിനില്‍ നിര്യാതനായ പിറവം ഇടയാര്‍ മടക്കകുളങ്ങര ഷിജിമോന്റെയും അമ്പിളിയുടെയും മകന്‍ കെവിന്‍ ഷിജിയുടെ സംസ്‌കാര ശുശ്രൂഷകള്‍ വ്യാഴാഴ്ച രാവിലെ 11 മണിക്ക് സിറ്റി വെസ്റ്റ് സാഗട്ടിലെ നേറ്റിവിറ്റി ഓഫ് ബ്ലെസ്ഡ് വെര്‍ജിന്‍ മേരി(സെന്റ് മേരീസ്) പള്ളിയില്‍ നടത്തപ്പെടും. ഇന്നും (ചൊവ്വാഴ്ച) നാളെയും വൈകുന്നേരം 4 മണി മുതല്‍ 7 മണി വരെ താല സ്‌ക്വയറിന് സമീപമുള്ള(ടോപ്പാസിന് അടുത്തുള്ള) Mcelroy funeral home tallaght ല്‍ കെവിന് ആദരാജ്ഞലികള്‍ അര്‍പ്പിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ഡബ്ലിനിലെ മലയാളി ദമ്പതികളുടെ … Read more

L പ്ലേറ്റുകാര്‍ ഓടിക്കുന്ന വാഹനം പിടിച്ചെടുക്കും

ഡബ്ലിന്‍: അയര്‍ലണ്ടിലെ റോഡുകളിലൂടെ ലേണേഴ്സ് മാത്രമുപയോഗിച്ച് വാഹനമോടിക്കുന്ന ആളാണോ താങ്കള്‍? എങ്കില്‍ ഇനി മുതല്‍ ഏതുനിമിഷവും ഗാര്‍ഡയുടെ പിടി വീണേക്കാം. ലേണേഴ്സ് മാത്രമുള്ളവര്‍ ലൈസന്‍സ് ഉള്ള ഡ്രൈവര്‍ കൂടെയില്ലാതെ വാഹനം ഓടിക്കുന്നതിനു കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഗാര്‍ഡ. ഇത്തരക്കാരെ കണ്ടെത്തിയാല്‍ പിടികൂടാന്‍ ഗാര്‍ഡക്ക് പ്രത്യേക അധികാരം നല്‍കിയതായി ഗതാഗത മന്ത്രി ഷെയിന്‍ റോസ് വ്യക്തമാക്കി. ലേണേഴ്സ് ലൈസന്‍സ് മാത്രമുള്ളവര്‍ ഒറ്റയ്ക്ക് വാഹനമോടിക്കുമ്പോള്‍ അപകട നിരക്ക് കൂടിവരുന്നുവെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. 2012 -നും 2016 നും … Read more