അയർലണ്ടുകാരുടെ പ്രിയപ്പെട്ട ഭക്ഷണം chicken fillet roll എന്ന് സർവേ ഫലം

അയര്‍ലണ്ടുകാരുടെ ഏറ്റവും പ്രിയപ്പെട്ട ഉച്ചഭക്ഷണം chicken fillet roll ആണെന്ന് സര്‍വേ. റീട്ടെയില്‍ കമ്പനിയായ Circle K-യ്ക്ക് വേണ്ടി Gem 3 നടത്തിയ സര്‍വേയില്‍ 41% പേരാണ് തങ്ങളുടെ ഇഷ്ടഭക്ഷണമായി chicken fillet roll തെരഞ്ഞെടുത്തത്. Chicken and stuffng 14% പേര്‍ ഇഷ്ടഭക്ഷണമായി തെരഞ്ഞെടുത്തപ്പോള്‍, 14% പേര്‍ BLT-യും, 13% പേര്‍ chicken caesar-ഉം തെരഞ്ഞെടുത്തു. 1,000 പേരെ പങ്കെടുപ്പിച്ച് കഴിഞ്ഞ മാസം നടത്തിയ സര്‍വേയില്‍, 92% പേരും മാസം ഒരു തവണയെങ്കിലും പാഴ്‌സല്‍ ഭക്ഷണം … Read more

ഡബ്ലിനിൽ ചെറുപ്പക്കാരന് നേരെ ആക്രമണം; ഗുരുതര പരിക്ക്

ഡബ്ലിനില്‍ ആക്രമണത്തില്‍ ചെറുപ്പക്കാരന് ഗുരുതര പരിക്ക്. വ്യാഴാഴ്ച രാത്രിയാണ് Clondalkin-ലെ St. Cuthbert’s Park-ല്‍ വച്ച് 20-ലേറെ പ്രായമുള്ള പുരുഷന് ആക്രമണത്തില്‍ പരിക്കേറ്റത്. ഇദ്ദേഹം നിലവില്‍ Tallaght Hospital-ല്‍ ചികിത്സയിലാണ്. ഗുരുതരമായി പരിക്കേറ്റെങ്കിലും അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ട്. സംഭവത്തെത്തുടര്‍ന്ന് അന്വേഷണത്തിനായി Ballyfermot Garda Station-ല്‍ പ്രത്യേക റൂം തുറന്നു. ഗാര്‍ഡയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അന്വേഷണ ചുമതല ഏറ്റെടുത്തിട്ടുണ്ട്. നിലവില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഏപ്രില്‍ 11 വ്യാഴാഴ്ച രാത്രി ഈ പ്രദേശത്ത് അസ്വാഭാവകമായി എന്തെങ്കിലും കണ്ടവരോ, … Read more

അയർലണ്ടുകാരുടെ സ്വപ്നമായ കുട്ടികളുടെ ആശുപത്രി ഈ വർഷം നിർമ്മാണം പൂർത്തിയാക്കും

അയര്‍ലണ്ടുകാരുടെ ഏറെക്കാലത്തെ സ്വപ്‌നമായ കുട്ടികളുടെ ആശുപത്രി ഈ വര്‍ഷം നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി. 2024-ലെ അവസാന മൂന്ന് മാസത്തില്‍ ആശുപത്രിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി കൈമാറുമെന്ന് കോണ്‍ട്രാക്ടര്‍ തനിക്ക് ഉറപ്പ് നല്‍കിയതായും, അത് പാലിക്കപ്പെടുമെന്നാണ് കരുതുന്നതെന്നും ഡോനലി വ്യക്തമാക്കി. അയർലണ്ടിലെ കുട്ടികൾക്ക് അടുത്ത വർഷം മുതൽ ഇവിടെ ചികിത്സ തേടാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡബ്ലിനിലെ St Jame’s Hospital-ന്റെ സ്ഥലത്താണ് ഇതുവരെ പേരിട്ടിട്ടില്ലാത്ത ആശുപത്രിയുടെ നിര്‍മ്മാണം പുരോഗമിക്കുന്നത്. 2.2 ബില്യണ്‍ യൂറോയിലധികം നിര്‍മ്മാണച്ചെലവായി കണക്കാക്കുന്നുണ്ട്. … Read more

അയർലണ്ടിലെ പണപ്പെരുപ്പം വീണ്ടും കുറഞ്ഞു; പക്ഷേ ജനങ്ങളുടെ കീശ ഇപ്പോഴും കാലി

2024 മാർച്ച് വരെയുള്ള 12 മാസത്തിനിടെ അയർലണ്ടിലുണ്ടായ പണപ്പെരുപ്പം 2.9% ആണെന്ന് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് (CSO). ഫെബ്രുവരി വരെയുള്ള ഒരു വർഷത്തിനിടെ ഇത് 3.4% ആയിരുന്നു. തുടർച്ചയായി അഞ്ചാം മാസമാണ് പണപ്പെരുപ്പം 5 ശതമാനത്തിൽ കൂടാതെ പിടിച്ചുനിർത്താൻ സാധിക്കുന്നത്. കണക്കുകൾ പരിശോധിച്ചാൽ ഒരു വർഷത്തിനിടെ ഏറ്റവും വില ഉയർന്നത് റീക്രിയേഷൻ, കൾച്ചർ എന്നിവയ്ക്കാണ്- 8.3%. റസ്റ്ററന്റ്, ഹോട്ടൽ എന്നിവയ്ക്കുള്ള ചെലവ് 5.5% വർദ്ധിച്ചു. അതേസമയം പാക്കേജ് ഹോളിഡെയുടെ ചെലവ് 40% ആണ് വർദ്ധിച്ചത്. പണപ്പെരുപ്പത്തിൽ കുറവ് … Read more

യൂറോപ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പ്: Sinn Fein സ്ഥാനാർത്ഥികൾക്ക് മുൻ‌തൂക്കം, ഹാരിസിന്റെ നേതൃത്വം Fine Gael-ന് തിരിച്ചടിയായോ?

അയര്‍ലണ്ടില്‍ ജൂണ്‍ മാസത്തില്‍ നടക്കുന്ന യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടിയായ Sinn Fein-ന് മുന്‍തൂക്കം. ഏപ്രില്‍ 6, 7 തീയതികളിലായി രാജ്യത്തെ 1,334 വോട്ടര്‍മാരെ പങ്കെടുപ്പിച്ച് The Journal/Ireland Thinks നടത്തിയ സര്‍വേയില്‍, 23% പേരാണ് യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ Sinn Fein സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് രേഖപ്പെടുത്തുമെന്ന് പ്രതികരിച്ചത്. 20% പേര്‍ Fine Gael-ന് വോട്ട് രേഖപ്പെടുത്തുമെന്ന് പ്രതികരിച്ചപ്പോള്‍, Fianna Fail-ന് 17% പേരുടെ പിന്തുണയാണുള്ളത്. 15% പേര്‍ സ്വതന്ത്ര … Read more

അയർലണ്ടിലെ മേയോയിലുള്ള മൂന്ന് രൂപതകളിലും സുപ്രധാന മാറ്റങ്ങൾ വരുത്തി വത്തിക്കാൻ

അയര്‍ലണ്ടിലെ Connacht-ലുള്ള കത്തോലിക്കാ രൂപതകളില്‍ പ്രധാന മാറ്റങ്ങള്‍ വരുത്തി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. മേയോയിലെ മൂന്ന് രൂപതകള്‍ക്കും ബാധകമാകുന്ന പ്രഖ്യാപനങ്ങളാണ് ഐറിഷ് സമയം വ്യാഴാഴ്ച രാവിലെ 11 മണിയോടെ മാര്‍പ്പാപ്പ നടത്തിയിരിക്കുന്നത്. ഇത് പ്രകാരം Killala Diocese-നെ Tuam Archdiocese-മായി ഏകീകരിക്കും. Achonry Diocese-നെ Elphin-മായും ഏകീകരിക്കും. തുടര്‍ന്ന് Achonry-ന്റെ ബിഷപ്പായ Paul Dempsey-യെ Sita-ന്റെ Titular Bishop ആയും, Archdiocese of Dublin-ന്റെ Auxiliary Bishop ആയും അവരോധിച്ചിട്ടുണ്ട്. മറ്റ് മാറ്റങ്ങള്‍ ഇപ്രകാരം: Ecclesiastical province of … Read more

ഡബ്ലിൻ സിറ്റി സെന്ററിൽ ഓഗസ്റ്റ് മുതൽ വാഹനങ്ങൾ നിരോധിക്കും; നിയന്ത്രണങ്ങൾ ഇപ്രകാരം…

ഡബ്ലിന്‍ നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി നിര്‍ദ്ദേശിക്കപ്പെട്ട പ്രധാന മാറ്റങ്ങള്‍ ഓഗസ്റ്റ് മുതല്‍ നിലവില്‍ വരും. സിറ്റി സെന്റര്‍ ധാരാളം വാഹനങ്ങള്‍ കുറുക്കുവഴിയായി ഉപയോഗിക്കുന്നത് മൂലം ഇവിടെ ഗതാഗതത്തിരക്ക് അനുഭവപ്പെടുന്നതായി അധികൃതര്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഓഗസ്റ്റ് മുതല്‍ Bachelors Walk, Aston Quay എന്നിവിടങ്ങളില്‍ പുതിയ ബസ് ഗേറ്റുകള്‍ സ്ഥാപിക്കും. ഇതോടെ സിറ്റി സെന്റര്‍ വഴി എല്ലാ വാഹനങ്ങളും കടത്തിവിടില്ല. ബസുകള്‍, ടാക്‌സികള്‍, സൈക്കിള്‍ യാത്രക്കാര്‍, കാല്‍ നടയാത്രക്കാര്‍ എന്നിവര്‍ക്ക് മാത്രമാകും ഇതുവഴി യാത്ര ചെയ്യാനുള്ള അനുമതി. … Read more

റോസ്‌കോമണിലെ വീട്ടിൽ 7 ലക്ഷം യൂറോയുടെ കഞ്ചാവ് ശേഖരം; 3 പേർ പിടിയിൽ

കൗണ്ടി റോസ്‌കോമണില്‍ 700,000 യൂറോയുടെ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍. ചൊവ്വാഴ്ച വൈകിട്ട് 3.30-ഓടെ ഗാര്‍ഡ നടത്തിയ ഓപ്പറേഷനിലാണ് Loughglynn-ലെ ഒരു വീട്ടില്‍ നിന്നും വന്‍ കഞ്ചാവ് ശേഖരം പിടികൂടിയത്. 30-ന് മേല്‍ പ്രായമുള്ള മൂന്ന് പുരുഷന്മാരാണ് ഇവിടെ നിന്നും അറസ്റ്റിലായത്. പല വീടുകളിലും കഞ്ചാവ് കൃഷി നടത്തുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഗാര്‍ഡ നടത്തിവരുന്ന ഓപ്പറേഷന്റെ ഭാഗമായായിരുന്നു പരിശോധന. അറസ്റ്റിലായവരെ ചോദ്യം ചെയ്തുവരികയാണെന്ന് ഗാര്‍ഡ അറിയിച്ചു.

ഡബ്ലിനിൽ മോട്ടോർ ഗാരേജിൽ തീപിടിത്തം; നിരവധി കാറുകൾ കത്തിനശിച്ചു

ഡബ്ലിനില്‍ മോട്ടോര്‍ ഗാരേജിന് തീപിടിച്ച് നിരവധി കാറുകള്‍ കത്തിനശിച്ചു. ചൊവ്വാഴ്ച രാത്രിയാണ് വടക്കുപടിഞ്ഞാറന്‍ ഡബ്ലിനിലെ Ballycoolin-ലുള്ള Dean Motors എന്ന സ്ഥാപനത്തില്‍ തീപടര്‍ന്നത്. 11 മണിയോടെ ഉണ്ടായ തീപിടിത്തത്തെത്തുടര്‍ന്ന് ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡിന്റെ ആറ് യൂണിറ്റുകളും, ഗാര്‍ഡയും സംഭവസ്ഥലത്തേയ്ക്ക് കുതിച്ചെത്തി. കട്ടിയില്‍ പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് പ്രദേശവാസികളോട് വാതിലുകളും, ജനലുകളും അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. കാറ്റ് കാരണം പുക പലയിടത്തേയ്ക്കും പരക്കാനുള്ള സാധ്യത കൂടി മുന്നില്‍ക്കണ്ടായിരുന്നു ഇത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. സ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന നടത്തി.

പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ മന്ത്രിസഭ പുന:സംഘടിപ്പിച്ച് സൈമൺ ഹാരിസ്; അയർലണ്ടിലെ പുതിയ മന്ത്രിമാർ ഇവർ

ചൊവ്വാഴ്ച നടന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ അയര്‍ലണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി 37-കാരനായ സൈമണ്‍ ഹാരിസ് തെരഞ്ഞെടുക്കപ്പെട്ടു. TD-മാരില്‍ 88 പേര്‍ ഹാരിസിനെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുന്നതിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയപ്പോള്‍, 69 പേരാണ് എതിര്‍ത്തത്. തുടര്‍ന്ന് പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സിന്റെ ഔദ്യോഗിക വസതിയിലെത്തിയ ഹാരിസ്, പ്രധാനമന്ത്രി സ്ഥാനം ഔദ്യോഗികമായി ഏറ്റെടുത്തു. തനിക്ക് മേല്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസത്തെ ബഹുമാനിക്കുന്നതിനായി തന്നാലാവുന്നതെല്ലാം ചെയ്യുമെന്ന് വോട്ടെടുപ്പിന് ശേഷം ഹാരിസ് പ്രതികരിച്ചു. ലിയോ വരദ്കര്‍ പ്രധാനമന്ത്രി പദവും, Fine Gael … Read more