വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം അവിസ്മരണീയമായി

വാട്ടർഫോർഡ്: ഗൃഹാതുര ഓർമ്മകൾ ഉണർത്തി ബാലിഗണ്ണർ GAA ക്ലബ്ബിൽ വച്ച് വാട്ടഫോർഡ് മലയാളി അസോസിയേഷന്റെ (WMA) ഓണാഘോഷം വിപുലമായി ആഘോഷിച്ചു. ഏകദേശം അഞ്ഞൂറിൽ പരം അംഗങ്ങൾ പങ്കെടുത്ത ഓണാഘോഷം സംഘാടന മികവ് കൊണ്ട് ഏറെ ജനശ്രദ്ധ പിടിച്ചു പറ്റി. സെക്രട്ടറി അനൂപ് ജോൺ സ്വാഗതമാശംസിച്ച ചടങ്ങിൽ വാട്ടർഫോർഡ് യാക്കോബായ ഇടവക വികാരി ഫാ. ജോബി സ്കറിയ, വാട്ടർഫോർഡ് സീറോ മലബാർ ഇടവക വികാരി ഫാ.ജോമോൻ കാക്കനാട്ടും ഓണ സന്ദേശം നൽകി. പ്രസിഡന്റ്‌ ബോബി ഐപ്പ് ആശംസകൾ അറിയിച്ചു. … Read more

ന്യൂകാസിൽ വെസ്റ്റ് ക്രിക്കറ്റ് ടൂർണമെന്റ് ; വാട്ടർഫോർഡ് ടൈഗേഴ്‌സിന് കിരീടം

ന്യൂകാസിൽ വെസ്റ്റ്‌ ക്രിക്കറ്റ് ക്ലബ് ന്റെ ആഭിമുഖ്യത്തിൽ ന്യൂകാസിൽ വെസ്റ്റ്‌ ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ച് സെപ്തംബര്‍ 15 ന് നടത്തിയ പ്രഥമ ക്രിക്കറ്റ് ടൂർണമെന്റിൽ വാട്ടർഫോഡ് ടൈഗേഴ്സ് ജേതാക്കളായി. മത്സരം കാണുവാൻ എത്തിയ ക്രിക്കറ്റ് പ്രേമികളെ ആവേശം കൊള്ളിച്ച ഫൈനൽ മത്സരത്തിൽ നാലു റൺസിനാണ് ലിമറിക്ക് ബ്ലാസ്റ്റേഴ്സിനെതിരെ വിജയം കരസ്ഥമാക്കി 2022 NCW ട്രോഫിയിൽ ടൈഗേർസ് മുത്തമിട്ടത്. സ്കോർ ടൈഗേർസ് 41/5 (6.0 overs), ബ്ലാസ്റ്റേഴ്സ് 37/5 (6.0 overs). ആറു ടീമുകൾ അന്യോന്യം മാറ്റുരച്ച ലീഗ് … Read more

വാട്ടർഫോർഡിൽ പരിശുദ്ധ കന്യാമറിയത്തിന്റെ ജനനത്തിരുനാൾ, ഓണാഘോഷം

വാട്ടർഫോർഡ് സെന്റ് മേരീസ് സീറോ മലബാർ കാത്തലിക് കമ്യൂണിറ്റി പരിശുദ്ധ ദൈവമാതാവിന്റെ ജനനതിരുനാൾ സെപ്റ്റംബർ 10, 11 തീയതികളിൽ ആഘോഷിക്കുന്നു. വാട്ടർഫോർഡ് സെന്റ് ജോസഫ് ആന്റ് സെന്റ് ബെനിഡൽസ് ദേവാലയത്തിൽ സെപ്റ്റംബർ 10 ശനിയാഴ്ച വൈകിട്ട് 7:30 നു ഫാ. ബൊബിറ്റ് പയ്യംപള്ളിക്കുന്നേലിന്റെ കാർമ്മികത്വത്തിൽ നടക്കുന്ന ദിവ്യകാരുണ്യ ആരാധന, 9 നു ജപമാല പ്രദിക്ഷണം : ഫാ. റസല്‍ തറപ്പേൽ, തുടർന്ന് വികാരി ഫാ. ജോമോൻ കാക്കനാട്ട് തിരുനാൾ കൊടിയേറ്റും. പ്രധാന തിരുനാൾ ദിനമായ സെപ്റ്റംബർ 11 … Read more

ഉക്രയിൻ അഭയാർത്ഥികൾക്ക് സ്നേഹസ്വാന്തനവുമായി ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ് .

വാട്ടർഫോർഡ്: ക്രാന്തി വാട്ടർഫോർഡ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഉക്രയിൻ അഭയാർത്ഥികൾക്ക് വേണ്ടി അവശ്യവസ്തുക്കളുടെ ശേഖരണം സംഘടിപ്പിച്ചു.  റഷ്യ ഉക്രയിനിൽ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണം മൂലം നിരവധി ജനങ്ങളാണ് ഉക്രയിനിൽ  നിന്നും അയൽരാജ്യങ്ങളിലേക്ക് പാലായനം ചെയ്യുന്നത്. സ്ത്രീകളും കുട്ടികളുമുൾപ്പടെ  വാട്ടർഫോർഡിൽ എത്തിച്ചേർന്നവർക്ക് അവശ്യവസ്തുക്കൾ എത്തിച്ചു നൽകുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.പ്രസ്തുത സമാഹരണത്തിൽ വാട്ടർഫോർഡും പരിസര പ്രദേശങ്ങളിൽ നിന്നുമുള്ള നിരവധിയാളുകൾ സഹകരിക്കുകയും  ഒട്ടനവധി  അവശ്യസാധനങ്ങൾ ഉക്രേനിയൻ നേഷണൽസ് നടത്തുന്ന ഓർഗനൈസേഷന് കൈമാറുകയും ചെയ്തു.പ്രസ്തുത ഉദ്യമത്തിൽ സഹകരിച്ച  വാട്ടർ ഫോർഡ് നിവാസികളോടുള്ള … Read more

ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ് സമ്മേളനം ഓൺലൈൻ ആയി നടന്നു

നവംബർ 21 ന് വാട്ടർഫോർഡ് യൂണിറ്റ് സമ്മേളളനം ഓൺലൈൻ zoom വഴി നടത്തി. സമ്മേളത്തിൻ്റെ ഉത്ഘാടനം ക്രാന്തിയുടെ പ്രസിഡന്റ് സഖാവ്. ഷിനിത്ത്.എ. കെ നിർവഹിച്ചു.സെൻട്രൽ കമ്മിറ്റിക്ക് വേണ്ടി ജീവൻ മാടപ്പാട്ട്, ജോൺ ചാക്കോ എന്നിവർ യൂണിറ്റിനെ അഭിവാദ്യം ചെയ്തു സംസാരിച്ചു. ഷാജു ജോസ് അദ്ധ്യക്ഷനായ യോഗത്തിൽ സഖാവ് ബിനു തോമസ് സ്വാഗതവും, സഖാവ് കെ. എസ്. നവീൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. തുടർന്ന് സെക്രട്ടറി അനൂപ് ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു .പൊതുചർച്ചയ്ക്ക് ശേഷം സെക്രട്ടറിയുടെ മറുപടിയോടെ റിപ്പോർട്ട്‌ … Read more

അയർലൻഡ് മലയാളി പ്രേംജി ആർ സോമന്റെ മാതാവ് നിര്യാതയായി

വാട്ടർഫോർഡ് : സാമൂഹിക സാംസ്കാരിക രംഗത്തെ നിറ സാന്നിദ്ധ്യവും, വാട്ടർഫോർഡിലെ ആദ്യകാല മലയാളിയും, വാട്ടർഫോർഡ് പ്രവാസിമലയാളി സംഘടനയുടെ എക്സിക്യൂട്ടീവ് അംഗവുമായ ശ്രീ  പ്രേംജി ആർ സോമന്റെ മാതാവ് ശ്രീമതി രോഹിണി സോമൻ (71) നിര്യാതയായി.  സംസ്കാര  ചടങ്ങുകൾ തിങ്കളാഴ്ച ആലപ്പുഴ കുന്നംകരി യിലുള്ള സ്വവസതിയിൽ നടത്തപ്പെടും.

ഓൾ അയർലൻഡ് ബോഡി ബിൽഡിങ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടി ചരിത്രം കുറിച്ച് മലയാളിയായ റോഷൻ കുര്യാക്കോസ്

നാച്ചുറല്‍ ബോഡി ബില്‍ഡിങ് ഫെഡറേഷന്‍ ഓഫ് അയര്‍ലന്‍ഡിന്റെ ആഭിമുഖ്യത്തില്‍ കോര്‍ക്കില്‍ വെച്ചു നടന്ന ‘ഓള്‍ അയര്‍ലന്‍ഡ് ബോഡി ബില്‍ഡിങ്’ മത്സരത്തില്‍ 65 കിലോഗ്രാം കാറ്റഗറിയില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി മലയാളിയായ റോഷന്‍ കുര്യാക്കോസ്. ഏറെ നാളത്തെ ചിട്ടയായ പരിശീലനവും കണിശമായ ഭക്ഷണ ക്രമീകരണവും ഏകോപിപ്പിച്ചാണ് വാട്ടര്‍ഫോര്‍ഡിന്റെ അഭിമാനമായ റോഷന്‍ ഈ നേട്ടത്തിലേക്ക് എത്തിച്ചേര്‍ന്നത്. കഠിനാദ്ധ്വാനവും അശ്രാന്ത പരിശ്രമവും നമ്മളെ മികവുറ്റ നേട്ടങ്ങളിലേക്ക് എത്തിക്കുമെന്നതിന് ഏറ്റവും മികച്ച ഉദാഹരണമായ റോഷന് കൂടുതല്‍ ഉയങ്ങളിലേയ്ക്കുള്ള ചവിട്ടുപടിയായി മാറട്ടെ ഈ വിജയം.

അയർലൻഡിൽ ഏറ്റവും സുഖകരമായി ജീവിക്കാൻ പറ്റിയ പ്രദേശം ഇത്; ഐറിഷ് ടൈംസ് മത്സര വിജയിയെ അറിയണ്ടേ?

അയര്‍ലന്‍ഡില്‍ ഏറ്റവും സുഖകരമായി ജീവിക്കാന്‍ പറ്റിയ പ്രദേശം കണ്ടുപിടിക്കാനായി ‘ദി ഐറിഷ് ടൈംസ്’ നടത്തിയ Best Place to Live in Ireland 2021 മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി വാട്ടര്‍ഫോര്‍ഡ് സിറ്റി. അവസാന റൗണ്ടിലെത്തിയ Clonakilty, Co Cork; Galway city; Glaslough, Co Monaghan; Killarney Co Kerry എന്നിവയെ പിന്തള്ളിയാണ് ജഡ്ജിങ് പാനല്‍ ഏകകണ്ഠമായി വാട്ടര്‍ ഫോര്‍ഡ് നഗരത്തെ തെരഞ്ഞെടുത്തത്. മനോഹരമായ കെട്ടിടങ്ങള്‍, താമസസൗകര്യം, കാല്‍നടയാത്രക്കാരെക്കൂടി പരിഗണിക്കുന്ന പൊതുസ്ഥലങ്ങള്‍, കാലാവസ്ഥ, Comeragh Mountains, … Read more

അയർലണ്ടിലെ യാക്കോബായ സഭയുടെ വികാരിയായിരുന്ന ഫാ. ബിജു പാറേക്കാട്ടിലിന്‌ യാത്രയയപ്പ് നൽകി

വാട്ടർഫോർഡ് സെൻറ് മേരീസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് ചർച്ച് വികാരിയായി പത്തു വർഷക്കാലം സേവനമനുഷ്ഠിച്ച ഫാദർ ബിജു എം പാറേക്കാട്ടിലിന്‌ വാട്ടർഫോർഡ് പള്ളി യാത്രയയപ്പ് നൽകി. മഹാപരിശുദ്ധനായ ഗീവർഗീസ് സഹദായുടെ പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ ഫാദർ ബിബിൻ തോമസ് അധ്യക്ഷത വഹിച്ചു. പള്ളി സെക്രട്ടറി ആൻഡ്രൂസ് ജോയ്, ജോയിൻ്റ് സെക്രട്ടറി റെജി എൻ ഐ, ട്രസ്റ്റി ബിജു പോൾ, ജോയിൻ്റ് ട്രസ്റ്റി ഗ്രേസ് ജേക്കബ് ജോൺ,സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ തമ്പി തോമസ്, വനിതാ സമാജം … Read more