മിശ്രവിവാഹം, ബിഷപ്പിന്‍റെ പ്രസ്താവന വിവാദത്തില്‍

കോട്ടയം: ക്രൈസ്തവ യുവതികളെ ലക്ഷ്യമിട്ടും ലൗജിഹാദ് ഉണ്ടെന്ന് ഇടുക്കി ബിഷപ്പ് മാത്യൂ ആനിക്കുഴിക്കാട്ടില്‍ പറഞ്ഞു. പെണ്‍കുട്ടികളെ ലൗ ജിഹാദിലും എസ്.എന്‍.ഡി.പി.യുടെ രഹസ്യ അജണ്ടയിലും വീഴ്ത്താന്‍ ശ്രമം നടക്കുകയാണെന്നും ബിഷപ്പ് പറഞ്ഞു. ഇതിനെതിരെ ജാഗ്രത വേണമെന്നും കാഞ്ഞിരപ്പള്ളി രൂപതയുടെ ചടങ്ങില്‍ സംസാരിക്കുവെ അദ്ദേഹം പറഞ്ഞു. സംഭവം വന്‍ വിവാദമായിരിക്കുകയാണ്. സോഷ്യല്‍മ മീഡിയകള്‍ പ്രസ്താവനയ്ക്കെതിരെ വിമര്‍ശനങ്ങളുമായി രംഗത്തുണ്ട്. മിശ്ര വിവാഹത്തേയും ബിഷപ്പ് എതിര്‍ത്തു. മിശ്രവിവാഹം ക്രൈസ്തവ തനിമയും മൂല്യങ്ങളും തകര്‍ക്കുന്നതാണ്. സര്‍ക്കാരുകള്‍ മിശ്ര വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും സഭ അതിനോട് അനുകൂല … Read more

വിദേശഫണ്ട് സ്വീകരിക്കാന്‍ വിലക്ക് ,524 എണ്ണവും കേരളത്തിലുള്ളവ

കൊച്ചി: വിദേശഫണ്ട് സ്വീകരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയ 4500 സ്ഥാപനങ്ങളില്‍ 524 എണ്ണവും കേരളത്തിലുള്ളവ. ഇവരില്‍ ഭൂരിഭാഗവും മതന്യൂനപക്ഷ വിഭാഗങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങളാണെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട രേഖകള്‍ തെളിയിക്കുന്നു. ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള ഈ നീക്കത്തിന് പിന്നില്‍ ദുരൂഹതകളുണ്ടെന്നും ഇതിനെതിരെ പ്രതികരിക്കാന്‍ എല്ലാവരും തയ്യറാകണമെന്നും കത്തോലിക്കാ സഭ ആവശ്യപ്പെട്ടു രാജ്യത്തെ 4470 ഗവണ്മെന്റ് ഇതര സ്ഥാപനങ്ങള്‍ക്ക് വിദേശ ഫണ്ട് സ്വീകരിക്കുന്നതിനുള്ള ലൈസന്‍സ് റദ്ദാക്കികൊണ്ട് കഴിഞ്ഞ തിങ്കളാഴ്ചയാണ് ഉത്തരവിറങ്ങിയത്. വിദേശ സംഭാവ നിയന്ത്രണനിയമം പ്രകാരം ആഭ്യന്തരമന്ത്രാലയം ഇറക്കിയ ഉത്തരവിനെതുടര്‍ന്ന് ഇനിമുതല്‍ … Read more

പി സി ജോര്‍ജിനെ അയോഗ്യനാക്കാന്‍ കേരള കോണ്‍ഗ്രസ് നീക്കം

  കോട്ടയം: പി സി ജോര്‍ജിനെ അയോഗ്യനാക്കാന്‍ കേരള കോണ്‍ഗ്രസ് നീക്കം. പി സി ജോര്‍ജ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നുവെന്നും ഇതു കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയില്‍വരുമെന്നുമാണു കേരള കോണ്‍ഗ്രസിന്റെ വാദം. നാളെ ചേരുന്ന കേരള കോണ്‍ഗ്രസ് സിറ്റിയറിങ് കമ്മിറ്റി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. കേരള കോണ്‍ഗ്രസിനെതിരെ പി സി ജോര്‍ജ് നടത്തുന്ന പ്രസ്താവനകളും അരുവിക്കര തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തി മത്സരിപ്പിക്കുന്നതും കേരള കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങള്‍ സ്പീക്കറെ അറിയിക്കും. പി സി ജോര്‍ജിനെ എംഎല്‍എ … Read more

കരിപ്പൂര്‍ വെടിവയ്പ്പ്: 100 സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

  കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ വെടിവയ്പ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കെതിരേ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി. നടപടിയുടെ ഭാഗമായി 100 സിഐഎസ്എഫ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ കരിപ്പൂരില്‍ നിന്നും സ്ഥലം മാറ്റി. ബംഗളൂരുവിലേയ്ക്കാണ് ഇവരെ മാറ്റിയത്. ഇതു സംബന്ധിച്ച ഉത്തരവും അധികൃതര്‍ പുറത്തിറക്കി. സിഐഎസ്എഫ് ആഭ്യന്തരമായി നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് സ്ഥലംമാറ്റം. ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലമാറ്റം ഉണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കരിപ്പൂരിലെ അഗ്നിശമന ഉദ്യോഗസ്ഥര്‍ക്കും കൂട്ടത്തോടെ സ്ഥലംമാറ്റം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. -എജെ-

ഉമ്മന്‍ ചാണ്ടിയുടെ രണ്ടാമത്തെ അപരന്‍ സൗദിയില്‍

  ഉമ്മന്‍ ചാണ്ടിക്ക് സൗദി അറേബ്യയിലും അപരന്‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് സാദൃശ്യമുള്ള ഒരാളുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ ഉമ്മന്‍ ചാണ്ടിയാണെന്നേ തോന്നൂ, അത്രയ്ക്ക് സാദൃശ്യമുണ്ട് ഇരുവരും തമ്മില്‍. ഏതാനും ആഴ്ചകള്‍ മുമ്പ് ‘കാനഡയിലെ ഉമ്മന്‍ ചാണ്ടി’യെന്ന പേരില്‍ മുഖ്യമന്ത്രിയുടെ മുഖസാദൃശ്യമുള്ള ഒരാളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ഇവരുടെ പേരോ മറ്റു വിവരങ്ങളോ ലഭ്യമല്ല. ആദ്യത്തെ ഫോട്ടോയിലെ ആള്‍ പാന്റും കോട്ടുമാണ് ധരിച്ചിരിക്കുന്നതെങ്കില്‍ ഇപ്പോഴത്തെ ‘ഉമ്മന്‍ ചാണ്ടി’ ധരിച്ചിരിക്കുന്നത് … Read more

ഉതുപ്പ് വര്‍ഗീസിനെതിരേ അറസ്റ്റ് വാറണ്ട്

കൊച്ചി: കുവൈറ്റ് നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് കേസിലെ മുഖ്യ പ്രതി ഉതുപ്പ് വര്‍ഗീസിനെതിരേ സിബിഐയുടെ അറസ്റ്റ് വാറണ്ട്. ഉതുപ്പ് വര്‍ഗീസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനാലാണ് സിബിഐ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കുവൈത്തിലേക്ക് നഴ്‌സ്മാരെ റിക്രൂട്ട് ചെയ്ത് 300 കോടിയിലധികം രൂപ തട്ടിപ്പ് നടത്തിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. 1,629 നഴ്‌സുമാരില്‍ നിന്ന് ശരാശരി 20 ലക്ഷം രൂപവീതം വാങ്ങിയാണ് നിയമിച്ചത്. റിക്രൂട്ട്‌മെന്റ് സേവനഫീസായി 19,500 രൂപ മാത്രമേ ഈടാക്കാന്‍ അനുവാദമുള്ളൂ. എന്നാല്‍, അല്‍സറാഫ് ഏജന്‍സി 20 ലക്ഷം രൂപ … Read more

നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ്..ഉതുപ്പ് വര്‍ഗ്ഗീസിന്റെ മുന്‍ കൂര്‍ ജാമ്യാപേക്ഷ തള്ളി

കൊച്ചി : നഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേസില്‍ ഉതുപ്പ് വര്‍ഗ്ഗീസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ കുവൈത്തിലേക്ക് ഒളിവില്‍ പോയ ഉതുപ്പ് വര്‍ഗ്ഗീസിനെ പിടികൂടാന്‍ സിബിഐ ഇന്റര്‍പോളിന്റെ സഹായം തേടിയ സാഹചര്യത്തിലാണ് ഇയാള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. കുവൈത്തിലേക്ക് നഴ്‌സ്മാരെ റിക്രൂട്ട് ചെയ്ത് 300 കോടിയിലധികം രൂപ തട്ടിപ്പ് നടത്തിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. 1,629 നഴ്‌സുമാരില്‍ നിന്ന് ശരാശരി 20 ലക്ഷം രൂപവീതം വാങ്ങിയാണ് നിയമിച്ചത്. റിക്രൂട്ട്‌മെന്റ് സേവനഫീസായി 19,500 രൂപ മാത്രമേ … Read more

വിജിലന്‍സിനെ സ്വയം ഭരണ സ്ഥാപനമാക്കണെന്ന് കോടതി

കൊച്ചി: വിജിലന്‍സ് പോലുള്ള അന്വേഷണ ഏജന്‍സികള്‍ക്ക് സ്വയംഭരണം നല്‍കണമെന്ന് ഹൈക്കോടതി. സി.ബി.ഐയുടെ മാതൃകയില്‍ വിജിലന്‍സിന് സ്വയംഭരണം നല്‍കുന്നത് സര്‍ക്കാര്‍ ആലോചിക്കണം. സ്വയംഭരണം നല്‍കുന്നത് അന്വേഷണ ഏജന്‍സികള്‍ക്ക് മേല്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത ഉയരാന്‍ ഇടയാക്കുമെന്നും കോടതി പറഞ്ഞു. ബാര്‍ കോഴ കേസില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിക്കുന്‌പോഴാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ഉന്നത വ്യക്തികളെ വിജിലന്‍സ് കേസിന്റെ പേരില്‍ അധികകാലം സംശയത്തിന്റെ മുനയില്‍ നിറുത്തരുതെന്നും കോടതി പറഞ്ഞു. ബാര്‍ കോഴ കേസില്‍ അന്വേഷണം പൂര്‍ത്തിയായതിനാല്‍ ഹൈക്കോടതിയുടെ മേല്‍നോട്ടം ആവശ്യമില്ലെന്ന് … Read more

വെടിപൊട്ടിയത് സിഐഎസ്എഫ് സിഐയുടെ കൈയ്യില്‍ നിന്ന്

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിഐഎസ്എഫ് ജവാന്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ വെടിപൊട്ടിയത് സിഐഎസ്എഫ് സിഐ സീതാറാം ചൗധരിയുടെ കയ്യില്‍നിന്നെന്നു പ്രാഥമിക നിഗമനം. പിടിവലിക്കിടെ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു. ഇടതു കയ്യിലുണ്ടായ മുറിവ് വെടിപൊട്ടുന്നതിനിടെ ഉണ്ടായതാണെന്നും റിപ്പോര്‍ട്ടുകള്‍. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിവെടിപൊട്ടിയത് സിഐഎസ്എഫുകാരന്റെ കയ്യില്‍നിന്നാണോ എന്ന് അറിയുന്നതിന് 11 അഗ്‌നിശമന സേനാ ഉദ്യോഗസ്ഥരുടെ മൊഴി ഇന്നു രേഖപ്പെടുത്തും. സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കില്ല അറസ്റ്റ്. സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും കണക്കിലെടുക്കുമെന്നും പൊലീസ് പറഞ്ഞു. അതേ സമയം വിമാനത്താവളത്തില്‍ സംഘര്‍ഷത്തിനും വെടിവെയ്പിനും ഇടയാക്കിയ … Read more

കരിപ്പൂര്‍ വെടിവയ്പ്: ആഭ്യന്തര മന്ത്രാലയത്തിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെടിവയ്പ് നടത്തിയതു ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരാണെന്ന് ആഭ്യന്തരവകുപ്പിനു രഹസ്യാന്വേഷണ ബ്യൂറോ റിപ്പോര്‍ട്ട് നല്‍കി. സിഐഎസ്എഫും സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ജീവനക്കാരുടെ ഭാഗത്തു നിന്നുള്ള നിസഹകരണമാണു വെടിവയ്പിനു കാരണമായ സംഭവങ്ങളിലേക്കു നയിച്ചതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ തോക്ക് പിടിച്ചു വാങ്ങിയാണു വെടിവച്ചത്. സുരക്ഷാ പരിശോധനകള്‍ക്കു വിമാനത്താവള ജീവനക്കാര്‍ സഹകരിക്കാറില്ലെന്നും സിഐഎസ്എഫ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മൂന്നു വിമാനത്താവളങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആഭ്യന്തവകുപ്പ് പ്രത്യേകം യോഗം വിളിച്ചു … Read more