പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനു പണം ആവശ്യപ്പെടരുത്: ഡിജിപി

  തിരുവനന്തപുരം: മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുമ്പോള്‍ വീഡിയോഗ്രാഫിക്കും മറ്റു ചെലവുകള്‍ക്കുമായി മരിച്ചയാളിന്റെ ബന്ധുക്കളില്‍നിന്നു പോലീസ് ഉദ്യോഗസ്ഥര്‍ പണം വാങ്ങരുതെന്നു ഡിജിപി ടി.പി. സെന്‍കുമാര്‍ നിര്‍ദേശം നല്കി. ഇത് സംബന്ധിച്ച പരാതികളുടെ അടിസ്ഥാനത്തിലാണു നിര്‍ദേശം .പോസ്റ്റ്‌മോര്‍ട്ടം ചെലവുകള്‍ ബന്ധുക്കളില്‍നിന്ന് ഈടാക്കുന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനവുമാണ്. ലഭ്യമായ സ്ഥലങ്ങളില്‍ പോലീസ് വീഡിയോഗ്രാഫര്‍മാരെ ഇതിനായി നിയോഗിക്കണം. പുറത്തുള്ള വീഡയോഗ്രാഫര്‍മാരെ നിയോഗിക്കേണ്ടിവരുന്ന പക്ഷം ഇത് സംബന്ധിച്ച അന്വേഷണത്തിന്റെ ചെലവില്‍ ഉള്‍പ്പെടുത്തി നിര്‍വഹിക്കണമെന്നും പോലീസ് മേധാവി നിര്‍ദേശിച്ചു. -എജെ-

സിപിഐയ്ക്ക് മുന്നണിയിലേക്ക് സ്വാഗതമെന്ന് വീണ്ടും മുസ്ലീം ലീഗ്

മലപ്പുറം : യുഡിഎഫ് നേതൃത്വത്തിലേക്ക് എല്‍ഡിഎഫില്‍ നിന്നും പ്രമുഖ കക്ഷി എത്തുമെന്നു മുസ്ലീം ലീഗ് നടത്തിയ പ്രസ്ഥാനവകള്‍ ആറിത്തണുക്കുമ്പോള്‍ വീണ്ടും യുഡിഎഫിലേക്കുള്ള ക്ഷണക്കത്തുമായി വീണ്ടും മുസ്ലീം ലീഗ് രംഗത്തെത്തി. എല്‍ഡിഎഫിലെ പ്രമുഖ കക്ഷി യുഡിഎഫില്‍ ചേരാന്‍ താല്‍പര്യമറിയിച്ചെന്നു നേരത്തേ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരെ സിപിഐ രംഗത്തെത്തിയിരുന്നു. അതേ സിപിഐയിനെ തന്നെയാണ് വീണ്ടും മുസ്ലീം ലീഗ് യുഡിഎഫിലേക്ക് ക്ഷണിക്കുന്നത്. യുഡിഎഫിലേക്ക് വാതില്‍ തുറന്നു കിടക്കുകയാണെന്നും യുഡിഎഫില്‍ മാന്യമായ സ്ഥാനം … Read more

നാദാപുരം ഷിബിന്‍ വധക്കേസ്: ഒന്നാംപ്രതിയെ കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തു

  കോഴിക്കോട്: തൂണേരി ഷിബിന്‍ വധക്കേസിലെ ഒന്നാംപ്രതി ലീഗ് നേതാവ് തെയ്യമ്പാടി ഇസ്മായിലിനെ കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തു. കണ്ണൂര്‍ നാറാത്ത് വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. റിമാന്റ് ചെയ്ത പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു. പാമ്പുരുത്തി ദ്വീപില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇസ്മായിലെന്ന് പൊലീസ് പറഞ്ഞു. വളപട്ടണം പോലീസിന്റെ സഹായത്തോടെ നാദാപുരം സിഐ യുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ്. നാദാപുരം തൂണേരിയില്‍ സിപിഎം പ്രവര്‍ത്തകനായ ഷിബിനെ വധിച്ച സംഭവം ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. സംഭവത്തെ തുടര്‍ന്ന് … Read more

കണ്ണൂരില്‍ ബോംബിനൊപ്പം ആയുധങ്ങള്‍ നിര്‍മിക്കാനും പ്രത്യേക സംഘം

ഇരിട്ടി (കണ്ണൂര്‍): രാഷ്ട്രീയ എതിരാളികളെ വകവരുത്താനായി ബോംബിനൊപ്പം പ്രത്യേകതരം ആയുധങ്ങള്‍ നിര്‍മിക്കാനും ജില്ലയില്‍ പ്രത്യേക സംഘം. പ്രത്യേക അച്ചില്‍ നിര്‍മിച്ച ആയുധങ്ങള്‍കൊണ്ട് പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആദ്യം ഒന്നു പകച്ചുനില്‍ക്കുകയാണ്. ഇത്തരത്തിലുള്ള ആയുധങ്ങള്‍ കൊണ്ട് ശരീരത്തിലേല്‍പ്പിക്കുന്ന മുറിവുകളാണ് ചികിത്സ കൂടുതല്‍ സങ്കീര്‍ണമാക്കുന്നത്. ഇരുതല മൂര്‍ച്ചയുള്ള വാളുകളും എസ് ആകൃതിയിലുള്ള കത്തികളും മഴുവുമാണ് രാഷ്ട്രീയ എതിരാളികളുടെ മേല്‍പ്പതിക്കുന്നത്. ഇത്തരം ആയുധങ്ങള്‍ നിര്‍മിക്കാന്‍ പ്രത്യേകസംഘം തന്നെ പ്രവര്‍ത്തിക്കുന്നതായാണ് പോലീസ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരിക്കുന്നത്. എസ് ആകൃതിയിലുള്ള … Read more

ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ടിന്റു ലൂക്കയ്ക്ക് സ്വര്‍ണം

ന്യൂഡല്‍ഹി : ചൈനയിലെ വൂഹാനില്‍ നടക്കുന്ന ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ മലയാളി താരം ടിന്റു ലൂക്കയ്ക്ക് സ്വര്‍ണം. 800 മീറ്ററിലാണ് ടിന്റുവിന്റെ സ്വര്‍ണ നേട്ടം. 2 മിനിറ്റ് 1.53 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ടിന്റു സ്വര്‍ണം നേടിയത്. രാജ്യാന്തര മീറ്റില്‍ ടിന്റുവിന്റെ ആദ്യ സ്വര്‍ണമാണിത്. 2 മിനിറ്റ് 6.33 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ടിന്റു 800 മീറ്റര്‍ ഫൈനലില്‍ കടന്നത്. ഇതോടെ, ചാംപ്യന്‍ഷിപ്പിന്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടം നാലായി. ഷോട്ടപുട്ട് താരം ഇന്ദര്‍ജിത്ത് സിങ്, ഡിസ്‌കസ് ത്രോ താരം വികാസ് ഗൗഡ, … Read more

പാഠപുസ്തക അച്ചടി സ്വകാര്യ പ്രസുകള്‍ക്ക് നല്‍കാന്‍ നീക്കം

  തിരുവനന്തപുരം: സംസ്ഥാനത്തെ പാഠപുസ്തക അച്ചടി സ്വകാര്യ പ്രസുകള്‍ക്ക് നല്‍കാന്‍ നീക്കം നടക്കുന്നതായി സൂചന. സര്‍ക്കാര്‍ പ്രസുകളേയും കേരള ബുക്ക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സിനേയും ഒഴിവാക്കിയാണ് വിദ്യാഭ്യാസവകുപ്പിന്റെ നീക്കം. ഇതോടെ സര്‍ക്കാരിന് കോടികളുടെ അധികച്ചെലവ് ഉണ്ടാകും. അതേസമയം കെബിപിഎസും സര്‍ക്കാര്‍ പ്രസുകളും ഈ മാസത്തിനുള്ളില്‍ പുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് അറിയിച്ചതിനാല്‍ ബദല്‍ മാര്‍ഗംതേടുന്നുവെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം. ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കുമ്പോല്‍ നല്‍കാനുള്ള പുസ്തകങ്ങളുടെ അച്ചടിക്കുള്ള സാധന സാമഗ്രികള്‍ ഫെബ്രുവരി പത്താം തിയതി മാത്രമാണ് വിദ്യാഭ്യാസ … Read more

മാണിക്കെതിരെ തെളിവില്ലെന്ന നിയമോപദേശം വിവരക്കേടാണെന്ന് പി.സി ജോര്‍ജ്

കോട്ടയം: ബാര്‍ കോഴ കേസില്‍ കെ.എം മാണിക്കെതിരെ തെളിവില്ലെന്ന നിയമോപദേശം വിവരക്കേടാണെന്ന് പി.സി ജോര്‍ജ്. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയാണ് ബാര്‍ കോഴ കേസിന്റെ അന്വേഷണത്തില്‍ സംഭവത്തിക്കുന്നത്. ഞാനാണ് കട്ടതെന്ന് കള്ളന്‍ ഒരിക്കലും പറയില്ല. കള്ളന്‍മാര്‍ തെളിവ് ഉണ്ടാക്കി വച്ചിട്ടല്ല കളവ് നടത്തുന്നത്. അതു കണ്ടെത്തുകയാണ് അന്വേഷണ സംഘം ചെയ്യേണ്ടതെന്നും പി.സി ജോര്‍ജ് പറഞ്ഞു. അരുവിക്കരയില്‍ യു.ഡി.എഫിന് സ്ഥാനാര്‍ത്ഥിയില്ലാത്ത സാഹചര്യമാണ്. ഫലം വരുമ്പോള്‍ അഴിമതി വിരുദ്ധമുന്നണി സ്ഥാനാര്‍ത്ഥി കെ. ദാസ് വിജയിക്കും. ഇടതുപക്ഷം … Read more

ആനക്കൊമ്പില്‍ തൂങ്ങി അഭ്യാസപ്രകടനം:ഫഹദിനെതിരെ അറസ്റ്റ് ചെയ്യണമെന്ന് മൃഗസ്‌നേഹികള്‍

  കൊച്ചി: ആനക്കൊമ്പില്‍ തൂങ്ങി അഭ്യാസപ്രകടനം നടത്തിയ ഫഹദിനെതിരെ പരാതിയുമായി മൃഗസ്‌നേഹികള്‍. നടനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ഇവര്‍ സംസ്ഥാനത്തെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെ സമീപിച്ചിരിക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ആനയുടെ കൊമ്പില്‍ തൂങ്ങിയ ഫഹദിന്റെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടത്. ‘ഫഹദ് ഫാസിലി’ന്റെ ധൈര്യം എന്ന തലക്കെട്ടോടെ വന്ന വീഡിയോ ഇതുവരെ രണ്ടുലക്ഷത്തിലധികം ആളുകളാണ് കണ്ടുകഴിഞ്ഞത്. ഫഹദിനെതിരെ നടപടിയെടുക്കണം എന്ന് ആവശ്യപ്പെട്ട് സംസ്ഥാന മൃഗക്ഷേമ ബോര്‍ഡ് അംഗമായ എം.എന്‍ ജയചന്ദ്രന്‍ ചീഫ് വൈല്‍ഡ് ലൈഫ് … Read more

തെളിവുണ്ടായിരുന്നെങ്കില്‍ പിണറായിക്ക് കക്ഷിചേരാമായിരുന്നവെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: സോളാര്‍ കേസില്‍ ഇത്രയും വലിയ തെളിവുകള്‍ ഉണ്ടെങ്കില്‍ എന്തുകൊണ്ട് പിണറായി കേസില്‍ കക്ഷി ചേര്‍ന്നില്ലെന്ന് മുഖ്യമന്ത്രി. വലിയ തെളിവുകള്‍ ഉണ്ടെങ്കില്‍ എന്തുകൊണ്ടാണ് അത് ഹാജരാക്കാത്തത്. പിണറായെ കമ്മീഷന്‍ നോട്ടീസ് നല്‍കി വിളിച്ചു വരുത്തുകയായിരുന്നു.തന്റെ ഓഫീസില്‍ സിസി ടിവി സ്ഥാപിച്ചത് കഴിഞ്ഞ സര്‍ക്കാരാണ്. മുഖ്യമന്ത്രിയുടെ മുറിയിലെ സിസി ടി.വിയിലെ ദൃശ്യങ്ങള്‍ മായ്ച്ചു കളഞ്ഞുവെന്ന് പറഞ്ഞ് ചിലര്‍ ബഹളം വയ്ക്കുകയാണ്. എന്നാല്‍, ഇതിന് ഉത്തരവാദി ഞാനല്ല, ദൃശ്യങ്ങള്‍ ഒരു മാസം കഴിഞ്ഞാല്‍ ഡിലീറ്റ് ആവുന്ന വിധത്തില്‍ ക്രമീകരിച്ചത് ഇടതു … Read more

അപകടം പറ്റിയ അന്യസംസ്ഥാന തൊഴിലാളിക്ക് ജോസ് കെ മാണിയുടെ ഭാര്യയുടെ സഹായം

കോട്ടയം : ഒട്ടോറിക്ഷ തട്ടി പരുക്കേറ്റ് വഴിയില്‍ കിടന്ന അന്യസംസ്ഥാന തൊഴിലാളിയ്ക്ക് ജോസ് കെ.മാണി എം.പിയുടെ ഭാര്യ രക്ഷകയായി. ഇന്നലെ വൈകുന്നേരം ആറുമണിയോടെ മുട്ടമ്പലം കോട്ടയം ക്ലബിനു സമീപമായിരുന്നു സംഭവം. നിരവധി വാഹനങ്ങള്‍ അതുവഴി കടന്നുപോയെങ്കിലും പരുക്കേറ്റ് വഴിയോരത്ത് കിടന്ന ഇയാളെ സഹായിക്കാന്‍ ആരും തയ്യാറായില്ല. ഇതിനിടെയാണ് ട്യൂഷന് പോയ മകളെ തിരികെ വിളിക്കാനായി എം.പിയുടെ ഭാര്യ അതുവഴി എത്തിയത്. പരുക്കേറ്റ് ഒരാള്‍ വഴിയില്‍ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നിഷാ ജോസ് കാര്‍ നിര്‍ത്തി അയാളെ വാഹനത്തില്‍ കയറ്റാന്‍ … Read more