മോദി ഫേസ് ബുക്ക് ആസ്ഥാനം സന്ദര്‍ശിക്കുന്നു..സൂക്കര്‍ബര്‍ഗുമായുള്ള കൂടികാഴ്ച്ച ലൈവായി കാണാനാകും

ന്യൂഡല്‍ഹി: സൂക്കര്‍ ബര്‍ഗിന്‍റെ മോദി സന്ദര്‍ശനത്തിന് ശേഷം ഇതാ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫേസ്ബുക്ക് ആസ്ഥാനത്തേക്ക്. ഈ മാസം 27നാണ് മോദി അമേരിക്കയിലെ പാവ്‌ലോ ആള്‍ട്ടോയിലെ ഫേസ് ബുക്ക് ആസ്ഥാനം സന്ദര്‍ശിക്കുക. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സൂക്കര്‍ ബര്‍ഗ് തന്നെ ഇക്കാര്യം ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വിവരം പുറത്ത് വിടുകയും ചെയ്തു. ഇരുവരുടെയും കൂടിക്കാഴ്ച്ച തത്സമയം സൂക്കര്‍ബര്‍ഗിന്റെയും മോദിയുടേയും പേജിലൂടെ കാണാനുള്ള അവസരം ഉണ്ടാവും. സൂക്കര്‍ബര്‍ഗിന്റെ ക്ഷണത്തിന് മോദി നന്ദി രേഖപ്പെടുത്തുകയും ചെയ്തു. സൂക്കര്‍ബര്‍ഗുമായുള്ള കൂടിക്കാഴ്ചയെ പ്രതീക്ഷയോടെയാണ് … Read more

വാഹനാപകടം.. നടന്‍ സിദ്ധാര്‍ഥ് ഭരതിന് അടുത്ത 24 മണിക്കൂര്‍ നിര്‍ണായകം

കൊച്ചി : ശനിയാഴ്ച്ച പുലര്‍ച്ചെ  വാഹനാപടകത്തില്‍ പരുക്കേറ്റ നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതിന്‍റെ നില നിര്‍ണായകമായി തുടരുന്നു.  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചണ വിഭാഗത്തില്‍ കഴിയുന്ന സിദ്ധാര്‍ത്ഥിന് മസ്തിഷ്‌ക രക്തസ്രാവത്തിന് കുറവ് വന്നിട്ടുണ്ടെന്നത് മാത്രമാണ് ആശ്വാസകരമായ കാര്യം. എന്നാല്‍ അടുത്ത 24 മണിക്കൂര്‍ നിര്‍ണ്ണായകമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ കൊച്ചി ചമ്പക്കരയ്ക്കടുത്താണ് സിദ്ധര്‍ത്ഥ് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടത്. ഇടിയുടെ ആഘാതത്തില്‍ തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ സിദ്ധാര്‍ത്ഥിനെ എറണാകുളം മെഡിക്കല്‍ … Read more

പലസ്തീനിലെ മസ്ജിദുല്‍ അഖ്‌സ പള്ളിയില്‍ ഇസ്രായേല്‍ സുരക്ഷാ സേന അതിക്രമിച്ച് കയറിയതിനെ തുടര്‍ന്ന് സംഘര്‍ഷം

  ജെറുസലേം: പലസ്തീനിലെ മസ്ജിദുല്‍ അഖ്‌സ പരിസരത്ത് ഇസ്രായേല്‍ സുരക്ഷാ സേന അതിക്രമിച്ച് കയറിയതിനെ തുടര്‍ന്ന് സംഘര്‍ഷം. പള്ളിയിലുണ്ടായിരുന്ന പലസ്തീനികള്‍ക്ക് നേരെ ഇസ്രായേല്‍ പൊലീസ് കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു. ജൂതന്മാരുടെ പുതുവര്‍ഷാഘോഷം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് സംഘര്‍ഷം. തങ്ങള്‍ക്കു നേരെ കല്ലേറ് നടത്തിയവരെ തുരത്താനാണ് പള്ളിക്കുള്ളില്‍ കടന്നതെന്ന് ഇസ്രായേല്‍ വാദം. മുസ്ലിംകളുടെ മൂന്നാമത്തെ പുണ്യ സ്ഥലമായ അല്‍ അഖ്‌സ പള്ളിയില്‍ പ്രവേശിക്കുന്നതിനെ തൊട്ട് രണ്ട് പലസ്തീന്‍ സംഘടനകളെ ഇസ്രായേല്‍ പ്രതിരോധ മന്ത്രി മോശെ യാലോന്‍ വിലക്കിയിരുന്നു. ഇതേതുടര്‍ന്നാണ് സംഘര്‍ഷം … Read more

കോട്ടയത്ത് ഒരു വയസുകാരനെ തെരുവുനായ കടിച്ചു

കോട്ടയം: വെളിയന്നൂരില്‍ വീട്ടുമുറ്റത്തു സഹോദരിക്കൊപ്പം കളിച്ചുകൊണ്ടു നിന്ന ഒരു വയസുകാരനെ തെരുവുനായ കടിച്ചുകീറി. വെളിയന്നൂര്‍ സ്വദേശി പ്രകാശന്റെ മകന്‍ ശ്രേയസിനാണു കടിയേറ്റത്. കുട്ടിയെ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് 1.30 ഓടെയാണു നായ വീട്ടുമുറ്റത്തേക്കു പാഞ്ഞെത്തി കുട്ടിയെ കടിച്ചത്. ശ്രേയസിന്റെ സഹോദരി നിലവിളിച്ച് വീടിനുള്ളിലേക്ക് ഓടിക്കയറിയതിനാല്‍ നായയുടെ ആക്രമണത്തില്‍നിന്നു രക്ഷപ്പെട്ടു. കുട്ടിയുടെ നെഞ്ചിനാണു കടിയേറ്റത്. രാവിലെ ചെങ്ങന്നൂരിലും തെരുവുനായയുടെ ആക്രമണമുണ്ടായി. 13 വയസുകാരനടക്കം മൂന്നു പേര്‍ക്കു പരിക്കേറ്റു. ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ ദര്‍ശനത്തിനു എത്തിയ രണ്ടു പേരെ … Read more

വിഎസ് ആവേശമായി മൂന്നാറില്‍…

മൂന്നാര്‍: സമരം ചെയ്യുന്ന തൊഴിലാളികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും മൂന്നാറില്‍ എത്തി. തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ താനും സമരത്തില്‍ തുടരുമെന്നും വി.എസ് പ്രഖ്യാപിച്ചു. തമിഴില്‍ തൊഴിലാളികളെ അഭിസംബോധന ചെയ്തു തുടങ്ങിയ വി.എസിനു മികച്ച സ്വീകരണമാണ് സമരഭൂമിയില്‍ ലഭിച്ചത്. ഏകപക്ഷീയമായി വെട്ടിക്കുറച്ച ബോണസ് പുനസ്ഥാപിക്കണം. ദിവസക്കൂലി വര്‍ധിപ്പിക്കണം എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. അന്യായമായ ഒരു ആവശ്യങ്ങളും തൊഴിലാളികള്‍ ഉന്നയിച്ചിട്ടില്ല. ന്യായമായ ആവശ്യങ്ങള്‍ പോലും അംഗീകരിക്കില്ലെന്ന് കമ്പനിയുടെ നിലപാട് ധിക്കാരപരമാണ്. ബോണസ് വെട്ടിക്കുറച്ചത് കണ്ണന്‍ ദേവന്‍ കമ്പനി … Read more

വാഹനാപകടത്തില്‍ പരുക്കേറ്റ നടന്‍ സിദ്ധാര്‍ത്ഥ് ഭരതന്റെ നില ഗുരുതരമായി തുടരുന്നു

  കൊച്ചി: വാഹനാപകടത്തില്‍ പരുക്കേറ്റ യുവനടന്‍ സിദ്ധാര്‍ത്ഥ് ഭരതന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ തന്നെയാണ് സിദ്ധാര്‍ത്ഥ് ഇപ്പോഴും. വെന്റിലേറ്ററില്‍ അബോധാവസ്ഥയിലുള്ള സിദ്ധാര്‍ഥ് 24 മണിക്കൂര്‍ കൂടി ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരും. ഇതിനുശേഷമായിരിക്കും ശസ്ത്രക്രിയ അടക്കമുള്ള തുടര്‍ചികിത്സകളെക്കുറിച്ച് തീരുമാനിക്കാന്‍ കഴിയുകയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടിന് എറണാകുളം വൈറ്റിലക്കടുത്ത് ചമ്പക്കര പാലത്തിനടുത്തു വെച്ചാണ് സിദ്ധാര്‍ഥ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ശബ്ദം കേട്ട് എത്തിയ സമീപവാസികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ … Read more

ന്യൂ ഡല്‍ഹി വിമാനത്താവളത്തില്‍ മലയാളി യുവതിക്ക് നേരെ വംശീയ അധിക്ഷേപം

  ന്യൂഡല്‍ഹി : ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് കെഎല്‍എം എയര്‍ലൈന്‍സ് അധികൃതര്‍ മലയാളി യുവതിയെ വംശീയമായി അധിക്ഷേപിച്ചെന്നാണ് പരാതി. ആംസ്റ്റര്‍ഡാമിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയ ഷൈനാമ്മ ഈപ്പനെ വിമാനത്തില്‍ കയറാന്‍ എയര്‍ലൈന്‍സ് അധികൃതര്‍ അനുവദിച്ചില്ല. കൃത്യമായ യാത്രാ രേഖകളെല്ലാം യുവതിയുടെ കൈവശമുണ്ടായിരുന്നു. യാത്രക്ക് അനുവദിക്കാതിരുന്നതിന് നെതര്‍ലാന്റില്‍ നിന്നുള്ള എയര്‍ലൈന്‍സ് അധികൃതര്‍ക്ക് പറയാന്‍ കൃത്യമായ കാരണങ്ങളില്ല. ഷൈനാമ്മ ഈപ്പന് തന്റെ യാത്രയുടെ ഉദ്ദേശത്തെ കുറിച്ച് കൃത്യമായി പറയാന്‍ കഴിയുന്നുണ്ടായിരുന്നില്ലെന്നാണ് ഡച്ച് എയര്‍ലൈന്‍സ് അധികൃതരുടെ വാദം. രണ്ടാമത്തെ സുരക്ഷ … Read more

അഭയാര്‍ത്ഥി പ്രശ്നം..ഈ വര്‍ഷം ആരുമില്ലാതെ എത്തിയ കുട്ടികള്‍ 57… നടപടികള്‍ സുതാര്യമാവണം

ഡബ്ലിന്‍ : യുദ്ധവും സമാനമായ സംഭവങ്ങളും ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കുട്ടികളെയായിരിക്കും. ഒരു പുതിയ തലമുറയെ തന്നെ അത് അനാഥരാക്കി കളയും. അഭയാര്‍ത്ഥി പ്രശ്നങ്ങള്‍ കൊടുമ്പിരികൊള്ളുമ്പോള്‍ ഈ വര്‍ഷം ആദ്യം മുതല്‍ ഇതുവരെയായി രക്ഷിതാക്കളില്ലാതെ അയര്‍ലന്‍ഡിലെത്തിയ കുട്ടകള്‍ 57 ആണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംരക്ഷകരായി ആരുമില്ലാതെ തനിയെയെത്തിയ ഇവര്‍ അഭയാര്‍ത്ഥികളായി കഴിയുകയാണ് അയര്‍ലന്‍ഡില്‍. പുതിയ അഭയാര്‍ത്ഥി പദ്ധതി പ്രഖ്യാപിച്ചതോടെ ഇനിയും അഭയാര്‍ത്ഥികളെത്തുമെന്നുറപ്പായിട്ടുണ്ട്. എന്നാല്‍ മേഖലയിലുള്ള ആരോഗ്യകരമായ ഇടപടെലിനെ ഇത് എത്രമാത്രം സഹായിക്കുമെന്ന സംശയമുണ്ട്. അഭയാര്‍ത്ഥികള്‍ക്കുള്ള സൗകര്യങ്ങള്‍, ആരോഗ്യം, … Read more

അഭയാര്‍ഥി ബോട്ട് മുങ്ങി നാലു കുട്ടികളെ കാണാതായി

  ഏതന്‍സ്: ഗ്രീക്ക് ദ്വീപായ സാമോസില്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി നാലു കുട്ടികളെ കാണാതായി. ബോട്ടിലുണ്ടായിരുന്ന 25 അഭയാര്‍ഥികളെ ഗ്രീക്ക് കോസ്റ്റ്ഗാര്‍ഡ് രക്ഷപ്പെടുത്തി. മൂന്നിനും 14 നും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണു കാണാതായത്. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

ടോം ക്രൂസിന്റെ സിനിമയുടെ ഷൂട്ടിംഗിനിടെ വിമാനം തകര്‍ന്നു വീണ് രണ്ടു മരണം

  മെഡല്ലിന്‍: ഹോളിവുഡ് നടന്‍ ടോം ക്രൂസ് അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ചെറു വിമാനം തകര്‍ന്നു വീണ് രണ്ടു പേര്‍ മരിച്ചു. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊളംബിയ അന്തിയോഖ്യ റീജണിലെ സാന്‍ പെഡ്രോ ഡേ ലോസ് മിലാഗ്രോസിലാണ് അപകടം നടന്നത്. യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന മേന എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു അപകടം. വിമാനത്തിന്റെ പൈലറ്റ് അലന്‍ ഡി പുര്‍വിനാണ് മരിച്ചവരില്‍ ഒരാള്‍.ജുറാസിക് പാര്‍ക്ക്, ഇന്‍ഡീസന്റ് പ്രൊപ്പോസല്‍, സീറോ ഡാര്‍ക് തേര്‍ട്ടി തുടങ്ങിയ ഹോളിവുഡ് സിനിമകളിലും ടി.വി … Read more