അബുദാബിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു

തൃശൂര്‍: അബുദാബിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ചങ്ങനാശേരി ഫാത്തിമാപുരം പുതുപ്പറമ്പില്‍ മണിയപ്പന്റെ മകന്‍ സാജന്‍ (40), തൃശൂര്‍ പാറവട്ടാനി കുന്നത്തുംകര കുണ്ടില്‍ പരേതനായ ഗംഗാധരന്റെ മകന്‍ കെ.ജി ജിത്ത് (31) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം നാളെ നാട്ടിലെത്തിച്ച് സംസ്‌കാരം നടത്തും. അബുദാബി ഹൈവേ ഫയര്‍ ആന്റ് സേഫ്ടി എക്യൂപ്‌മെന്റ് കമ്പനിയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറാണ് ജിത്ത്. ഇതേ കമ്പനിയിലെ തന്നെ ഫയര്‍ ആന്റ സേഫ്റ്റി ഓഫീസറാണ് സാജന്‍. ജോലി സംബന്ധമായ ആവശ്യത്തിന് സൗദിയിലേക്ക് പോവുകയായിരുന്ന ഇവരുടെ … Read more

അഗ്‌നിപര്‍വ്വത പുകപടലം, ഇന്തോനീഷ്യ വിമാനസര്‍വീസ് നിര്‍ത്തിവച്ചു

ജക്കാര്‍ത്ത: അഗ്‌നിപര്‍വ്വതത്തില്‍ നിന്ന് പുകപടലം ഉയരുന്ന സാഹചര്യത്തില്‍ ഇന്തോനീഷ്യ വിമാനസര്‍വീസ് നിര്‍ത്തിവച്ചു. ടൂറിസ്റ്റ് കേന്ദ്രമായ ബാലി അടക്കം അഞ്ചുവിമാനത്താവളങ്ങള്‍ അധികൃതര്‍ അടച്ചു. ഈസ്റ്റ് ജാവയിലെ മൗണ്ട് റൗംഗില്‍ നിന്ന് ഒരാഴ്ചയായി പുകപടലങ്ങള്‍ ഉയരാന്‍ തുടങ്ങിയതോടെ കാഴ്ചമറഞ്ഞ് വിമാനസര്‍വീസിന് ബുദ്ധിമുട്ടേറിയിരുന്നു. ഇതോടെ രണ്ടു ദിവസമായി ബാലി ഓസ്‌ട്രേലിയ റൂട്ടിലുള്ള സര്‍വീസ് പൂര്‍ണ്ണമായും നിര്‍ത്തിവച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയക്കാരുടെ പ്രധാന ടൂറിസ്റ്റ കേന്ദ്രമായ ബാലിക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഇതുവഴിയുണ്ടായത്.

മോദി പാക്കിസ്ഥാന്‍ സന്ദര്‍ശിക്കും

ഉഫ(റഷ്യ): അടുത്ത വര്‍ഷം പാകിസ്ഥാനില്‍ നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ക്ഷണം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റഷ്യയിലെത്തിയ മോദിയും നവാസ് ഷെരീഫുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. നേതാക്കളുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറും പാക് വിദേശകാര്യ സെക്രട്ടറി ഐസാസ് അഹ്മദ് ചൗധരയും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച … Read more

ബാറുടമകള്‍ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത് അറ്റോണി ജനറല്‍

ന്യൂഡല്‍ഹി: കേരളത്തില്‍ ബാറുകള്‍ പൂട്ടിയ സര്‍ക്കാര്‍ നടപടിക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ ബാറുടമകള്‍ക്ക് വേണ്ടി സുപ്രീംകോടതിയില്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗി ഹാജരായി. കണ്ണൂരിലെ സ്‌കൈ പേള്‍ എന്ന ഫോര്‍ സ്റ്റാര്‍ ബാറിന് വേണ്ടിയാണ് രോഹ്തഗി ഹാജരായത്. കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോട് കൂടിയാണ് താന്‍ ഹാജരായതെന്ന് രോഹ്തഗി അറിയിച്ചു. മുതിര്‍ന്ന അഭിഭാഷകനെന്ന നിലയില്‍ സുപ്രീംകോടതിയില്‍ ഹാജരാവുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യനിയമോപദേശകനായ അറ്റോര്‍ണി ജനറല്‍ തന്നെ സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ കോടതിയില്‍ ഹാജരാവുന്നത്ത അപൂര്‍വ … Read more

പ്രവാസി വോട്ട്; സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായില്ല

തിരുവന്തപുരം. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ടു ചെയ്യാന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വക്ഷയോഗം തീരുമാനമാകാതെ പിരിഞ്ഞു. പ്രോക്‌സി വോട്ട് സംവിധാനം ഏര്‍പ്പെടുത്തുന്നതിനോടു ഭരണ- പ്രതിപക്ഷാംഗങ്ങള്‍ ഒരുപോലെ വിയോജിപ്പ് പ്രകടിപ്പിച്ചു. ഓണ്‍ലൈന്‍ വോട്ടിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം സാങ്കേതികമായി പരിശോധിക്കേണ്ടതുണ്ടെന്ന് പ്രതിപക്ഷാംഗങ്ങള്‍ ഉറച്ച നിലപാടെടുത്തതോടെയാണു യോഗം തീരുമാനമാകാതെ പിരിഞ്ഞത്. ഓണ്‍ലൈന്‍ വോട്ടിംഗ് സംബന്ധിച്ചു പഠിച്ചശേഷം ഒരാഴ്ചക്കകം തങ്ങളുടെ തീരുമാനം അറിയിക്കാമെന്ന് പ്രതിപക്ഷാംഗങ്ങളെ പ്രതിനിധീകരിച്ച് എ.കെ. ബാലന്‍ … Read more

വിനോദ് പിള്ള ലിന്‍സ്റ്റര്‍ ബാഡ്മിന്‍ടണ്‍ എക്‌സിക്യൂട്ടിവ് സമിതിയിലേയ്ക്ക്

ഡബ്ലിന്‍:കേരളാ ഹൗസ് കോ ഓര്‍ഡീനേറ്ററായ വിനോദ് പിള്ള ബാഡ്മിന്‍ടണ്‍ അയര്‍ലണ്ടിന്റെ ലിന്‍സ്റ്റര്‍ പ്രൊവിന്‍സ് എക്‌സിക്യൂട്ടിവ് കമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. അയര്‍ലണ്ടിലെ ലിന്‍സ്റ്റര്‍ പ്രൊവിന്‍സിലുള്ള 12 കൗണ്ടികളിലെ ബാഡ്മിന്‍ടണ്‍ അയര്‍ലണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുകയും ,നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്ന ആറംഗ സമിതിയാണിത്.ഇതാദ്യമായാണ് നോണ്‍ ഐറിഷ് പ്രതിനിധി ബാഡ്മിന്‍ടണ്‍ അയര്‍ലണ്ടിന്റെ പ്രൊവിന്‍സ് തലത്തിലുള്ള ഭാരവാഹിത്വത്തില്‍ ചുമതലയേല്‍ക്കുന്നത്.ട്രെന്യൂര്‍ ബാഡ്മിന്‍ടണ്‍ സെന്ററില്‍ നടന്ന ലിന്‍സ്റ്റര്‍ പ്രൊവിന്‍സിന്റെ ജനറല്‍ ബോഡി യോഗമാണ് വിനോദ് പിള്ള അടങ്ങുന്ന കമ്മിറ്റിയെ തിരഞ്ഞെടുത്തത്. അയര്‍ ഫ്രണ്ട്‌സ് ബാഡ്മിന്‍ടണ്‍ ക്ലബ്ബിന്റെ … Read more

‘ടാക്‌സ് ബാക്ക്’ ലഭിക്കുവാന്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനോട് നേരിട്ട് സംസാരിക്കാം, ജൂലൈ 11ന്‌

ഐറിഷ് മലയാളികള്‍ക്ക് നികുതി സംബന്ധമായ സംശയങ്ങളും അവസരങ്ങളും അറിയുന്നതിന് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടിന്‍റെ സഹായം നാളെ ( 11 തീയതി) ലഭ്യമാകും.  അറിയാതെ പോകുന്നതും അറിവുള്ളതുമായ നികുതി ഇളവുകള്‍, അടച്ച തുകയുടെ തന്നെ ഒരു ഭാഗം തിരിച്ച് ലഭിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ ഇവയെല്ലാം ചോദിച്ച് മനസിലാക്കാവുന്നതാണ്.  മാതൃഭാഷയില്‍ തന്നെ കാര്യങ്ങള‍്‍ ചോദിച്ച് മനസിലാക്കാന്‍ കഴിയുന്നത് കൂടുതല്‍ വ്യക്തതയോടെ നികുതി അടക്കുന്നതിനെക്കുറിച്ച് ധാരണയുണ്ടാക്കാനും സഹായകരമാണ്. നൂറ് കണക്കിന് മലയാളികള്‍ ഒരോ വര്‍ഷവും വന്‍ തുകയാണ് സര്‍ക്കാര്‍ ഖജനാവിലേയ്ക്ക് അടയ്ക്കുന്നത്.എന്നാല്‍ ശരിയായ വിധത്തില്‍ ടാക്‌സ് … Read more

മാനഭംഗത്തിന്റെ കഥ പറഞ്ഞ സപ്‌ന ഭവാനിയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

മുംബൈ : സിനിമാ താരങ്ങള്‍, കായികതാരങ്ങള്‍ തുടങ്ങി പല പ്രമുഖരുടേയും ഹെയര്‍സ്റ്റൈലിസ്റ്റായ സപ്‌ന ഭവാനി തന്റെ 24ാം വയസ്സിലുണ്ടായ കൊടിയ കൂട്ടമാനഭംഗത്തിന്റെ കഥ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത് വെറലാകുന്നു. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലാണ് ഭവാനി തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ വിവരിച്ചത്. പിതാവിന്റെ മരണത്തെ തുടര്‍ന്ന് ചിക്കോഗോയിലേക്ക് താമസം മാറിയതോടെയാണ് തന്റെ ജീവിതത്തില്‍ ദുരനുഭവം ഉണ്ടായതെന്നു അവര്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. ഒരു ക്രിസ്മസ് ദിനത്തിന്റെ തലേന്നു രാത്രി ബാറില്‍ നിന്നും വൈകിയിറഞ്ഞിയ തന്റെ … Read more

പാഠപുസ്തകം; ഉന്നതതലയോഗം തീരുമാനമാകാതെ പിരിഞ്ഞു

കൊച്ചി : കൊച്ചിയില്‍ പാഠപുസ്തകവുമായി ബന്ധപ്പെട്ട് നടന്ന ഉന്നതതലയോഗം തീരുമാനമാകാതെ പിരിഞ്ഞു. പാഠപുസ്തക അച്ചടി എത്രയും വേഗം പൂര്‍ത്തിയാക്കി സ്‌കൂളുകളില്‍ എത്തിക്കണമെന്ന കോടതിയുടെ നിലപാടിനെ തുടര്‍ന്ന് ഇന്ന് കെബിപിഎസ് എംഡിയുമായും മുന്‍ കരാറുകാരായ മണിപ്പാല്‍ ടെക്‌നോളജിസിനേയും പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പള്‍ സെക്രട്ടറി ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നു. കെബിപിഎസിന്റെ അച്ചടി നിരക്കില്‍ തന്നെ പുസ്തകം അച്ചടിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം മണിപ്പാല്‍ പ്രസ് നിഷേധിച്ചു. 25 ശതമാനം അധിക നിരക്കു നല്കണമെന്നും ഒപ്പം ഗതാഗത ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നു മണിപ്പാല്‍ പ്രസ് ഗവണ്‍മെന്റിനോട് … Read more

അയര്‍ലണ്ടില്‍ വീടുകള്‍ക്ക് E.U രാജ്യങ്ങളെക്കാള്‍ ആറിരട്ടി വില

ഡബ്ലിന്‍ : മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളെ അപേക്ഷിച്ച് അയര്‍ലണ്ടില്‍ വീടുകളുടെ വില ക്രമാദീതമായി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് വീടുകളുടെ വില 16 ശതമാനത്തിലധികമാണ് വര്‍ധിച്ചത്. ഈ വര്‍ഷത്തെ ആദ്യത്തെ മൂന്നുമാസത്തിലെ കണക്കുകളാണ് Eurostat House Price Index കഴിഞ്ഞ ദിവസം പുറത്തു വിട്ടത്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍വെച്ച് താരതമ്യം ചെയ്യുമ്പോള്‍ 2015 ലെ ആദ്യപാദഫലങ്ങളില്‍ അയര്‍ലണ്ടില്‍ വീടിന്റെ വില 0.9 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. യുറോപ്യന്‍ യൂണിയന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം മറ്റു E.U രാജ്യങ്ങളില്‍ … Read more