അയർലണ്ട് മലയാളിയായ എഴുത്തുകാരി ദിവ്യ ജോൺ ജോസിന്റെ ‘പുതുമൊഴി’ പ്രകാശനം ചെയ്തു

അയര്‍ലണ്ട് മലയാളിയായ ദിവ്യ ജോണ്‍ ജോസിന്റെ പുസ്തകമായ ‘പുതുമൊഴി,’ കോഴിക്കോട് നടക്കുന്ന കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ വച്ച് പ്രകാശനം ചെയ്തു. എഴുത്തുകാരിയായ സി.എസ് ചന്ദ്രികയില്‍ നിന്നും സാഹിത്യകാരനും, തിരക്കഥാകൃത്തുമായ വിനോയ് തോമസ് പുസ്തകം ഏറ്റുവാങ്ങി. സാഹിത്യരംഗത്തെ പ്രശസ്തരായ ഉണ്ണി ആര്‍, വി.എച്ച് നിഷാദ്, ആസിഫ് കൂരിയാട് എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ തങ്ങളുടെ പ്രതിഭ കൊണ്ട് മലയാളികളുടെ മനസിനെ തൊട്ട 25 എഴുത്തുകാരെയും, അവരുടെ രചനകളെയുമാണ് ‘പുതുമൊഴി’ എന്ന പുസ്തകത്തിലൂടെ പ്രവാസി മലയാളിയായ ദിവ്യ … Read more

അയർലണ്ടിൽ ആദ്യമായി വീട് വാങ്ങിക്കുന്നവർക്ക് പ്രോപ്പർട്ടി വിലയുടെ 30% വരെ സർക്കാർ സഹായം; വരുമാന പരിധിയില്ലാത്ത First Home Scheme-നെക്കുറിച്ച് അറിയേണ്ടതെല്ലാം

അഡ്വ. ജിതിൻ റാം അയർലണ്ടിൽ ആദ്യമായി വീട് വാങ്ങിക്കുന്നവര്‍ക്ക് പ്രോപ്പര്‍ട്ടി വിലയുടെ 30 ശതമാനം വരെ സര്‍ക്കാര്‍ സഹായം ലഭിക്കുന്ന പദ്ധതിയാണ് First Home Scheme(FHS). ഒരു shared equity scheme എന്ന രീതിയിലാണ് സര്‍ക്കാര്‍ ഈ പദ്ധതി മുന്നോട്ട് വച്ചിരിക്കുന്നത്. വാങ്ങിക്കുന്ന വീടിന്റെ ഒരു നിശ്ചിത ഓഹരിക്ക് പകരമായി ആകെ വിലയുടെ 30 ശതമാനം വരെ പദ്ധതിയിലൂടെ സര്‍ക്കാരും, പങ്കാളികളായി ബാങ്കുകളും ചേര്‍ന്ന് നല്‍കും. ഈ 30 ശതമാനം ഷെയർ എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് തിരികെ … Read more

കവിത: 1983 ബാച്ച് – പ്രസാദ് കെ. ഐസ്സക്

1983 ബാച്ച് പ്രസാദ് കെ. ഐസ്സക് പണ്ടൊരുനാളിൽ പത്താംക്ലാസ്സിൽ ഒപ്പമിരുന്ന്പഠിച്ചൂ നമ്മൾ പത്താംക്ലാസ്സു പഠിപ്പുകഴിഞ്ഞു പിരിഞ്ഞുപോയി പലവഴിനാം കാലംപോയി കാണാൻ കൊതിയായ് കൂടെയിരുന്നു പഠിച്ച സതീർഥ്യരെ പരിഹാരം ആയ് പൗലോസ് ചൊല്ലി പത്താംക്ലാസ്സിൻ ഗ്രൂപ്പുതുടങ്ങാം വൈകീടാതെ തുടങ്ങീ പിന്നെ വാട്സ്ആപ്പിൽ നാം ഒരുകൂട്ടായ്മ എല്ലാവരെയും കണ്ടെത്തീടാൻ ഏറെശ്രമിച്ചു മുന്നിൽനിന്നവർ കേട്ടവർ കേട്ടവർ ആവേശത്താൽ ഗ്രൂപ്പിൽചേർന്നു താമസമെന്യേ ഏവരുടെയും ഉത്സാഹത്താൽ ഗ്രൂപ്പൊരു വമ്പൻ വിജയമതായി ഏറെപ്പേർക്ക് നന്മകൾ ചെയ്ത് നമ്മുടെ ഗ്രൂപ്പൊരു മാതൃകയായി അനിലും അജിത്തും പൗലോസ് പോളും … Read more

ആയിരം നക്ഷത്രങ്ങളുടെ തിളക്കമുള്ള ചിരി മാഞ്ഞു; സുജ പ്രദീപിന് വിട

ചില ചിരികൾക്ക് ആയിരം നക്ഷത്രങ്ങളുടെ തിളക്കമുണ്ട്, ചില രുചിക്കൂട്ടിന് സ്നേഹത്തിന്റെ മണമുണ്ട്, പലപ്പോളും ഒരു ഗ്ലാസ് വെള്ളത്തിന് പോലും സ്വാന്തനത്തിന്റെ തണുപ്പിറ്റിച്ചു തരുന്ന ചിലർ ജീവിതത്തിൽ അധികമുണ്ടാകില്ല. അങ്ങിനെ ലീമെറിക്കിലെ പ്രവാസികളുടെ തണൽ വൃക്ഷമായിരുന്ന ഏറ്റവും പ്രിയപ്പെട്ട സുജച്ചേച്ചി ഇനിയില്ല. കഴിഞ്ഞ 20 വർഷത്തെ അയർലണ്ടിന്റെ ഇന്ത്യൻ പ്രവാസ ജീവിതത്തിനിടയിൽ ഇടപഴകിയ, തിരിച്ചറിഞ്ഞ, ഇഴപിരിക്കാനാവാത്ത വിധം സ്നേഹ സ്വാന്തനങ്ങളാൽ ഒപ്പം നിന്ന വളരെ ചുരുക്കം ആത്മബന്ധങ്ങളാണ് പൊതുവേ ഉണ്ടായിട്ടുള്ളത്. അതിൽ ഏറ്റവും പ്രിയപ്പെട്ടതാണ് ഇന്ന് കാഴ്ചയിൽ നിന്നും … Read more

ബുഡാപെസ്റ്റ് ഡയറി: Mission Kerry ഗ്രൂപ്പിന്റെ അത്ഭുത യാത്ര അനുഭവങ്ങൾ: ബിനു ഉപേന്ദ്രൻ

“Mission Kerry Group” ഞങ്ങൾ 15 പേരടങ്ങുന്ന ഒരു കുടുംബമാണ്. ഈ വർഷത്തെ ( 2023) ഞങ്ങളുടെ ആദ്യ യാത്ര Hungary-യുടെ തലസ്ഥാനമായ Budapest-ലേക്ക് ആയിരുന്നു. ഡാന്യൂബ് നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഈ മനോഹര നഗരം അതിന്റെ ചരിത്രപരമായ ഭവനങ്ങൾ, thermal bath, രാജകീയ കൊട്ടാരങ്ങൾ എന്നിവയ്ക്ക് പേരുകേട്ടതാണ്. ഇവിടുത്തെ ഓരോ തെരുവുകളിലും ഓസ്ട്രിയൻ, തുർക്കി, ഹംഗേറിയൻ സ്വാധീനങ്ങൾ നമുക്ക് അനുഭവിച്ചറിയാനും ആസ്വദിക്കുവാനും കഴിയും. Budapest സന്ദർശിക്കാൻ ഏറ്റവും മികച്ച സമയം മെയ് മുതൽ സെപ്റ്റംബർ … Read more

കഥ- കൂമൻ (ദയാൻ)

ദയാൻ ” ആന്തരിക മാറ്റത്തിനായി ശബ്‌ദിച്ചവരൊക്കെ സമൂഹത്തിലും, കമ്മ്യൂണിസ്റ്റ് പാർട്ടിയിലും രക്തസാക്ഷികളായിരുന്നു “- റുഗോ.ഡി.സാൽവ  ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഒരു പകൽ, മഹിഷപട്ടണത്തെ വർത്തമാന യാഥാർത്ഥ്യത്തിലേക്ക് അന്നുവരെയില്ലാത്ത കുറെ മനുഷ്യരെ അവർ കണ്ടു തുടങ്ങി. സാംസ്‌കാരിക പൈതൃകം മഹിഷപട്ടണത്തിൻറെ പാരമ്പര്യമാണെന്നും അത് തകർക്കപ്പെട്ടതിറ്റെ സൂചനയാണ് കുറുമ്പാലക്കോട്ടെ ക്ഷേത്രത്തിലെ സ്ത്രീ പ്രവേശന വിളംബരമെന്നും പരക്കെ ശ്രുതി പടർന്നകാലം. അതേകാലങ്ങളിൽ ലോകത്തു രണ്ടു മാറ്റങ്ങൾ നടന്നു. അധികാരങ്ങളിലേക് മതം ഒരു വോട്ടിംഗ് മെഷീനായി , മറ്റൊന്ന് കുറുമ്പാലക്കോട്ടെ ക്ഷേത്ര വിളംബരത്തിൽ തിടുക്കം … Read more

ഞാൻ കണ്ട മണിപ്പൂർ (സെബി സെബാസ്റ്റ്യൻ )

സെബി സെബാസ്റ്റ്യൻ മൂന്നു വർഷക്കാലം മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിൽ ആണ് ഞാൻ ജീവിച്ചത്. ആ കാലയളവിൽ ബർമ്മയും( ഇന്നത്തെ മ്യാന്മാർ ) സന്ദർശിച്ചിട്ടുണ്ട്. തികച്ചും വ്യത്യസ്തവും സന്തോഷപ്രദവുമായ ബാച്ചിലർ ലൈഫ് അനുഭവമായിരുന്നു ആ കാലം.ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ നിന്നെല്ലാം എല്ലാംകൊണ്ടും വ്യത്യസ്തമാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ.ഈ ഏഴു സംസ്ഥാനങ്ങൾ “Seven Sisters “എന്നാണ് അറിയപ്പെടുന്നത്. (Assam, Manipur, Nagaland, Tripura, Mizoram, Sikkim, Meghalaya ). ഇന്ത്യയിലെ മറ്റ് ഇടങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ ഭൂപ്രകൃതി, കാലാവസ്ഥ, … Read more

ഖബറിടങ്ങൾ അദ്ധ്യായം 2: മൂന്നാം പക്കം

ഇരുട്ടുവീണു, മരിച്ചുപോയ പോത്തിന്റെ പ്രേതം തൊഴുത്തിനടുത്തു കുത്തിയിരുന്നു- തന്റെ മരണത്തിന് കള്ളസാക്ഷി പറഞ്ഞ പോക്കര്‍ ഹാജിയെ പേടിപ്പിക്കാന്‍. കൂമന്റെ ജാഗ്രതയോടെ ഇരയെത്തേടി നടന്നവര്‍, പകല്‍ വെളിച്ചത്തില്‍ അന്ധരായിരുന്നു. സൃഷ്ടി, അത് അത്ഭുതം തന്നെയാണ്. ‘അല്‍ഹം ദുലില്ലാ ഹില്ലദി അഹ്യന ബഅദ് മാ അമാതന വാ ഇലയ്ഹി ന്നുഷൂര്‍…’ ദുആ ചൊല്ലി കയ്യിക്കുട്ടിയുമ്മ എഴുന്നേറ്റു. മുഖത്തൂതി, വിരലുകളാല്‍ മുഖം പതിയെ തടവി ജീവിതം ദീര്‍ഘിപ്പിച്ചതിന് പടച്ചതമ്പുരാനോട് നന്ദി പറഞ്ഞു. കയ്യിക്കുട്ടിയുമ്മ എഴുന്നേല്‍ക്കുന്നതറിഞ്ഞാണ് പള്ളിയില്‍ ബാങ്കുകള്‍ പോലും ശബ്ദമുണ്ടാക്കുന്നത്. ‘റസിയാ… … Read more

പൊളിഞ്ഞു വീഴുന്ന വീടുകളിൽ നിസ്സഹായതയോടെ അവർ; എന്താണ് mica വിവാദം?

അയര്‍ലന്‍ഡില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി വലിയ വിവാദം സൃഷ്ടിച്ച ‘mica’ പ്രതിഷേധങ്ങള്‍ ഇന്നും പരിഹാരമാകാതെ നീളുകയാണ്. ഗുണമേന്മയില്ലാത്ത കല്ലുകളുപയോഗിച്ച് നിര്‍മ്മിച്ച Donegal, Mayo, Sligo, Clare എന്നിവിടങ്ങളിലെ കെട്ടിടങ്ങളില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വിള്ളല്‍ വീഴാനും, ചുമരുകളും മറ്റും പൊളിയാനും ആരംഭിച്ചതോടെയാണ് ഇവിടങ്ങളിലെ താമസക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്താണ് mica വിവാദം? കെട്ടിട നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന കല്ലുകളില്‍ കാണപ്പെടുന്ന ധാതുക്കളെയാണ് ‘micas’ എന്ന് പറയുന്നത്. അതിനാലാണ് ഈ പ്രശ്‌നം ‘mica scandal’ എന്ന പേരില്‍ പ്രശസ്തിയാര്‍ജ്ജിച്ചത്. Muscovite, biotite, … Read more

യേശു വെള്ളം വീഞ്ഞാക്കിയ കൽഭരണി, ഗണപതി എഴുതിയ താളിയോല; തട്ടിപ്പുകാരിൽ നിന്ന് ഉൾക്കാഴ്ചകളും യുക്തിബോധവും ലഭിക്കാൻ വിധിക്കപ്പെട്ട പ്രബുദ്ധ മലയാളിസമൂഹം!

ലോകമെങ്ങുമുള്ള മലയാളികള്‍ ഇപ്പോള്‍ മറ്റെല്ലാം മറന്ന് ആര്‍ത്തുരസിക്കുകയാണ്. ഒരു ബുദ്ധിമാനായ ക്രിമിനല്‍ പ്രശസ്തരെ ഉള്‍പ്പെടെ അനേകരെ പറ്റിച്ചു കോടികള്‍ ഉണ്ടാക്കിയ വിധം മനസ്സിലാക്കുമ്പോള്‍ ആര്‍ക്കാണ് ചിരി വരാതിരിക്കുക? പ്രബുദ്ധരെന്ന് ഒരു വശത്ത് മേനി നടിക്കുകയും മറുവശത്ത് എല്ലാത്തരം തട്ടിപ്പുകള്‍ക്ക് ഇരയാവുകയും ചെയ്യുന്ന മലയാളി പോലൊരു സമൂഹം ലോകത്ത് വേറെ എവിടെയുണ്ട്? ആട്, തേക്ക്, മാഞ്ചിയം കാലത്തുനിന്നു മലയാളി തട്ടിപ്പിന്റെ രീതിശാസ്ത്രത്തില്‍ വളരെയേറെ വളര്‍ന്നിരിക്കുന്നു. വിശ്വസിക്കുക എന്നത് മനുഷ്യമസ്തിഷ്‌കത്തിന്റെ പരിണാമപ്രക്രിയയിലൂടെ സിദ്ധിച്ച ഒരു സവിശേഷതയാണ്. ഒരു ആദിമ മനുഷ്യന്‍ … Read more