അഭിഷേകാഗ്‌നി 2015 ! ലിമെറിക്ക് റേസ് കോഴ്‌സ് ധ്യാന നിരതമാകും.

മത്സരാവേശത്തിന്റെ പകലുകള്‍ അലതല്ലിയ ലിമെറിക്ക് റേസ് കോഴ്‌സ് ഇനി ധ്യാന നിരതമാകും. കുതിര കുളമ്പടികളുടെ ചടുലതകളില്ലാതെ ആത്മ സംഘര്‍ഷങ്ങളിറക്കി വെച്ച് ശാന്തിയിലേക്കും സൗഖ്യത്തിലേക്കും ഊര്‍ന്നിറങ്ങാനുള്ള ദിവസങ്ങള്‍. ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ലീമറിക്ക് അഭിഷേകാഗ്‌നിക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുകയാണ്. ആഗസ്റ്റ് 28,29,30 തീയതികളിലായിട്ടാണ് വചനങ്ങള്‍ മുറിവുകളില്‍ ലേപനമാവുക. ലിമെറിക്കിലെ റേസ് കോഴ്‌സില്‍ മൂന്ന് ദിവസത്തെ പരിപാടികള്‍ വിപുലമായിട്ടാണ് സംഘടിപ്പിക്കുന്നത്. നാല് നിലകളിലായാണ് പരിപാടികള്‍ നടത്തുന്നതെന്നാണ് അനൗദ്യോഗികമായി അറിയാന്‍ കഴിയുന്നത്. ആയിരത്തിലേറെ പേര്‍ പങ്കെടുക്കുമെന്നും കരുതുന്നു. ലിമറിക്ക് സീറോ മലബാര്‍ … Read more

മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ ദൈവമാതാവിന്റെ ഓര്‍മപ്പെരുന്നാള്‍ ഓഗസ്റ്റ് 22, 23 തീയതികളില്‍

മാഞ്ചസ്റ്റര്‍: സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയില്‍ വിശുദ്ധ ദൈവമാതാവിന്റെ ഓര്‍മപെരുന്നാള്‍ ആഘോഷിക്കുന്നു. ഒക്‌ടോബര്‍ 22നു (ശനി) വൈകുന്നേരം 5.30നു കൊടിയേറുന്നതോടെ തിരുനാള്‍ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. തുടര്‍ന്നു പ്രാര്‍ഥന, സുവിശേഷ പ്രസംഗം, ആശീര്‍വാദം തുടങ്ങിയവ നടക്കും. പ്രധാന തിരുനാള്‍ ദിനമായ 23നു (ഞായര്‍) രാവിലെ 9.30നു പ്രഭാത പ്രാര്‍ഥന, തുടര്‍ന്ന് അങ്കമാലി ഭദ്രാസനത്തിന്റെ പെരുമ്പാവൂര്‍ മേഖലയുടെ ചുമതലയുള്ള മെത്രാപ്പോലീത്ത മാത്യൂസ് മാര്‍ അപ്രേമിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയും പ്രദക്ഷിണവും നടക്കും. തുടര്‍ന്ന് ഉത്പന്ന ലേലം, … Read more

ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ് ഒരുക്കുന്ന വചന ശുശ്രൂഷ ഓഗസ്റ്റ് 22 ശനിയാഴ്ച ഡബ്ലിനില്‍

ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ (CRF) ആഭിമുഖ്യത്തില്‍ നടത്തി വരുന്ന വചന ശുശ്രൂഷ ഈ മാസം 22 ശനിയാഴ്ച 3 മണി മുതല്‍ 6 മണി വരെ ഡബ്‌ളിനിലെ Palmerstown Communtiy School (Pobalscoil Iosolde), Kennelsfort Road, Palmerstown, Dublin 20 ല്‍ നടത്തപ്പെടുന്നു. പ്രസ്തുത യോഗത്തില്‍ പ്രശസ്ത സുവിശേഷകന്‍ ശ്രീ. ഷൈജന്‍ ജോസഫ് സുവിശേഷസ സന്ദേശം നല്‍കും. സഭാഭേദം കൂടാതെ സുവിശേഷ തല്‍പരരായ വ്യക്തികള്‍ കുടുംബമായി ഈ യോഗത്തില്‍ സംബന്ധിക്കുന്നതാണ്. മാനസാന്തരമാണ് ഈ കാലഘട്ടത്തിന്റെ അടിയന്തിരാവശ്യം. … Read more

യാക്കോബായ സുറിയാനി സഭയുടെ കുടുംബ സംഗമത്തിനുള്ള രജിസ്‌ട്രേഷന്‍ ലണ്ടന്‍ ഇടവകയില്‍ ആരംഭിച്ചു.

യാക്കോബായ സുറിയാനി സഭയുടെ യു കെ റീജിയന്റെ ഏഴാമത് കുടുംബ സംഗമത്തിനുള്ള രജിസ്‌ട്രേഷന്‍ ലണ്ടന്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി ഇടവകയില്‍ ആരംഭിച്ചു. സഭയുടെ യു കെ റീജിയനില്‍ എല്ലാ വര്ഷവും നടത്തിവരാറുള്ള കുടുംബ സംഗമം ഈവര്‍ഷം സെപ്റ്റംബര്‍ 12, 13 തീയതികളില്‍ അബര്‍ദീനില്‍ വച്ച് നടത്തപ്പെടുന്നു. അബര്‍ദീന്‍ സെന്റ് ജോര്ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയുടെ ആധിതേയത്തില്‍ നടത്തപ്പെടുന്ന കോണ്‍ഫരണ്‍സിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു ഈ കഴിഞ്ഞ ആഴ്ച ഇടവകയില്‍ വിശുദ്ധ കുര്‍ബാനന്തരം നടന്ന ചടങ്ങില്‍ ഇടവക … Read more

IGM കണ്‍വന്‍ഷനും ബൈബിള്‍ സ്റ്റഡിയും ഓഗസ്റ്റ് 20, 21, 22 തീയതികളില്‍

  ഡബ്ലിന്‍: ഇമ്മാനുവേല്‍ ഗോസ്പല്‍ മിഷന്‍ ചര്‍ച്ചിന്റെ നേതൃത്വത്തിലുള്ള കണ്‍വന്‍ഷനും ബൈബിള്‍ സ്റ്റഡിയും ഓഗസ്റ്റ് 20, 21, 22 വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ഡബ്ലിന്‍ റോസ്മൗണ്ട് ബിസിനസ് പാര്‍ക്കില്‍ നടത്തപ്പെടും. റാന്നി ഇന്ത്യന്‍ പെന്തക്കോസ്തല്‍ ചര്‍ച്ചിലെ സീനിയര്‍ പാസ്റ്ററായ പാസ്റ്റര്‍ വര്‍ഗ്ഗീസ് എബ്രാഹം (രാജു മേത്ര) മുഖ്യ പ്രഭാഷകനായിരിക്കും. 13-ാം വയസില്‍ ക്രിസ്തുവിനെ സ്വീകരിച്ച് 15-ാം വയസില്‍ സ്‌നാനം സ്വീകരിച്ച് , 19-ാം വയസില്‍ കുമ്പനാട് ഹെബ്രോണ്‍ ബൈബിള്‍ കോളേജില്‍ തീയോളജി പഠിക്കുവാനായി ചേര്‍ന്ന അദ്ദേഹം കഴിഞ്ഞ 15 വര്‍ഷക്കാലമായി … Read more

ഗാള്‍വേ പള്ളിയില്‍ വിബിഎസ് ഓഗസ്റ്റ് 21, 22 തീയതികളില്‍

  ഗാള്‍വേ (അയര്‍ലന്‍ഡ്): ഗാള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ (വിബിഎസ്) ഓഗസ്റ്റ് 21, 22 (വെള്ളി, ശനി) തീയതികളില്‍ ക്ലാരിന്‍ ബ്രിഡ്ജ് പള്ളി പാരിഷ്ഹാളില്‍ നടക്കും. സാധാരണ സണ്‍ഡേ സ്‌കൂള്‍ പഠനത്തില്‍നിന്നു വിഭിന്നമായി കഥ, സംഗീതം, നടന സംഗീതം, ചിത്രങ്ങള്‍, ചായമിടല്‍ തുടങ്ങിയവയിലൂടെ കുട്ടികള്‍ വേദപുസ്തക സംബന്ധിയായ കാര്യങ്ങള്‍ പഠിക്കുന്നതു വിബിഎസിന്റെ പ്രത്യേകതയാണ്. 21നു (വെള്ളി) രാവിലെ ഒമ്പതിന് രജിസ്‌ട്രേന്‍, 9.30നു പതാക ഉയര്‍ത്തല്‍, 9.45ന് ഉദ്ഘാടന സമ്മേളനം, 10.15നു … Read more

വെംബ്ലി ക്രിസ്റ്റ്യന്‍ ഫെല്ലൊഷിപ്പിന്റെ വാര്‍ഷിക കണ്‍വന്‍ഷന്‍ & താങ്ക്‌സ് ഗിവിംഗ് സര്‍വ്വീസും ആഗസ്റ്റ് 21 & 22 തിയതികളില്‍

ദൈവഹിതമായാല്‍ വെംബ്ലി ക്രിസ്റ്റ്യന്‍ ഫെല്ലൊഷിപ്പിന്റെ വാര്‍ഷിക കണ്‍വന്‍ഷന്‍ & താങ്ക്‌സ് ഗിവിംഗ് സര്‍വ്വീസും ആഗസ്റ്റ് 21 & 22 തിയതികളില്‍ വെംബ്ലി ചര്‍ച്ചിലും(Elmstead Avenue, Wembley HA98NS), താങ്ക്‌സ് ഗിവിംഗ് സര്‍വ്വീസ് വെംബ്ലി പ്രെസ്റ്റന്‍ മാനര്‍ സ്‌ക്കൂളിലും (Carlton Avenue East, Wembley HA98NA) വെച്ചു നടത്തപ്പെടുന്നു. പ്രസ്തുത മീറ്റിങ്ങുകളില്‍ യുക്കയിലുള്ള ഗാരി റൂസ്സി, എ.റ്റി.ജോര്‍ജ്ജ് (കോട്ടയം), പി.വി.സുരെഷ് (ത്രിശൂര്‍) ഇയാന്‍ ക്രിസ്റ്റിന്‍സ്സന്‍, ജൊ കുരിയന്‍ തുടങ്ങിയവര്‍ വചന ഹൊഷണം നടത്തുന്നതായിരിക്കും. വെംബ്ലി ചര്‍ച്ച് കൊയര്‍ ഗാനം … Read more

കൃപാനുഭവ ധ്യാനം സമാപിച്ചു

ബെല്‍ഫാസ്റ്റ്: അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഡൊമിനിക് വാളന്മനാല്‍ നയിച്ച കൃപാനുഭവധ്യാനം സമാപിച്ചു. ഒക്‌ടോബര്‍ 14, 15, 16 തീയതികളില്‍ ബെല്‍ഫാസ്റ്റ് സെന്റ് ലൂയിസ് സ്‌കൂള്‍ ഹാളില്‍ നടന്ന ധ്യാനത്തില്‍ യുകെയുടെയും അയര്‍ലന്‍ഡിന്റെയും വിവിധ ഭാഗങ്ങളില്‍നിന്നും നിരവധി പേര്‍ പങ്കെടുത്തു. ധ്യാന സമാപനത്തില്‍ ഡൗണ്‍ ആന്‍ഡ് കോണര്‍ രൂപത മെത്രാന്‍ ബിഷപ് നോയല്‍ ട്രനര്‍ സന്ദേശം നല്‍കി. സീറോ മലബാര്‍ സമൂഹം രൂപതയിലും അയര്‍ലന്‍ഡിലെ സഭയിലും ചെയ്യുന്ന വിശ്വാസ സാക്ഷ്യത്തെ ശ്ലാഘിച്ചു. ധ്യാനഗുരു ഫാ. ഡൊമിനിക് ധ്യാന … Read more

ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ സംയുക്ത തിരുനാള്‍ ആഘോഷം ഓഗസ്റ്റ് 23 ഞായറാഴ്ച്ച

ഡബ്ലിന്‍ :ഡബ്ലിന്‍ സീറോ മലബാര്‍ സഭ പരിശുദ്ധ കന്യാമറിയത്തിന്റെയും വി. തോമാശ്ലീഹായുടെയും കേരള സഭയില്‍ നിന്നുള്ള വിശുദ്ധരായ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെയും,വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും,വിശുദ്ധ ഏവുപ്രസിയാമ്മയുടെയും സംയുക്ത തിരുനാള്‍ ഓഗസ്റ്റ് 23 ന് ഞായറാഴ്ച്ച സാഘോഷം കൊണ്ടാടുന്നു. തിരുനാളിനോട് അനുബന്ധിച്ച് ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ മാസ് സെന്ററുകളില്‍ ഈ വര്‍ഷം ആദ്യകുര്‍ബാന സ്വീകരണം നടത്തിയ എല്ലാ കുട്ടികളും പങ്കെടുക്കുന്ന ‘ഏഞ്ചല്‍സ് മീറ്റും’നടത്തപ്പെടും. ഇഞ്ചികോര്‍ മേരി ഇമ്മാകുലേറ്റ് ദേവാലയത്തില്‍ ഉച്ചതിരിഞ്ഞ് 2.45 ന് ദിവ്യബലിയോടെ തിരുക്കര്‍മങ്ങള്‍ക്ക് ആരംഭം … Read more

ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ് ഒരുക്കുന്ന വചന ശുശ്രൂഷ ഈ മാസം 22ന് ഡബ്‌ളിനില്‍.

ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ (CRF) ആഭിമുഖ്യത്തില്‍ ഈ മാസം 22 ശനിയാഴ്ച 3 മണി മുതല്‍ 6 മണി വരെ ഡബ്‌ളിനിലെ Palmerstown Communtiy School (Pobalscoil Iosolde), Kennelsfort Road, Palmerstown, Dublin 20 ല്‍ നടത്തുന്ന വചന ശുശ്രൂഷയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. പ്രസ്തുത യോഗത്തില്‍ പ്രശസ്ത സുവിശേഷകന്‍ ശ്രീ. ഷൈജന്‍ ജോസഫ് സുവിശേഷസ സന്ദേശം നല്‍കും. സഭാഭേദം കൂടാതെ സുവിശേഷ തല്‍പരരായ വ്യക്തികള്‍ കുടുംബമായി ഈ യോഗത്തില്‍ സംബന്ധിക്കുന്നതിന് പ്രാര്‍ത്ഥനയോടെ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. … Read more